Search
  • Follow NativePlanet
Share
» »ഇറ്റലിയോട് മത്സരിച്ച് ക്രൊയേഷ്യ, ഒരു യൂറോയിലും കുറഞ്ഞ തുകയില്‍ വീടുകള്‍ സ്വന്തമാക്കാം...

ഇറ്റലിയോട് മത്സരിച്ച് ക്രൊയേഷ്യ, ഒരു യൂറോയിലും കുറഞ്ഞ തുകയില്‍ വീടുകള്‍ സ്വന്തമാക്കാം...

കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളിലായി ഒരു യൂറോയില്‍ താഴെ തുകയ്ക്ക് ഇറ്റലി വീടുകള്‍ വില്‍ക്കുന്ന വാര്‍ത്ത നമ്മളെല്ലാവരും ശ്രദ്ധിച്ചിരുന്നു. ഇതേ മാതൃകയില്‍ തകര്‍പ്പന്‍ കച്ചവ‌ടവുമായി മറ്റൊരു രാജ്യവും എത്തിയിട്ടുണ്ട്. ഒരു യൂറോയല്ല, അതിന്റെ പകുതിയിലും താഴെ മാത്രം തുകയ്ക്ക് അതിമനോഹരമായ പ്രദേശത്ത് പുരാതനമായ വീടുകള്‍ വാങ്ങുന്നതാണ് പദ്ധതി. യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമായ ക്രൊയേഷ്യയാണ് ഇറ്റലി തുടങ്ങിവച്ച കച്ചവ‌ടത്തില്‍ അടുത്ത കരു നീക്കിയിരിക്കുന്നത്.

 കച്ചവടം ഇങ്ങനെ‌

കച്ചവടം ഇങ്ങനെ‌

വ‌ടക്കന്‍ ക്രൊയേഷ്യയിലെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ലെഗ്രാഡ് എന്ന ഗ്രാമത്തിലാണ് വീടുകള്‍ വില്പനയ്ക്കുള്ളത്. ഒരു കാലത്ത് ക്രൊയേഷ്യയില്‍ ഏറ്റവുമധികം ജനങ്ങള്‍ വസിച്ചിരുന്ന പ്രദേശങ്ങളിലൊന്നായ ഇവിടെ ഇപ്പോള്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് വസിക്കുന്നത്. കൂടുതല്‍ ജനങ്ങളെ ഇവിടെ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഇവിടുത്തെ ആള്‍ത്താമസമില്ലാത്ത, പഴക്കംചെന്ന ഭവനങ്ങള്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. നിലവില്‍ 2250 ന് അടുത്തുമാത്രമാണ് ഇവിടെ താമസക്കാരുള്ളത്.

ഒരുചായ കുടിക്കുന്ന കാശിന്

ഒരുചായ കുടിക്കുന്ന കാശിന്

ഇറ്റലിയിലെ വീടുകള്‍ ഒരു യൂറോ അഥവാ 82 രൂപയ്ക്ക് അടുത്തായിരുന്നു വില്പന നടത്തിയത്. എന്നാല്‍ ക്രൊയേഷ്യ ഇവിടെ ഇറ്റലിയെ കടത്തിവെട്ടിയിരിക്കുകയാണ്. ഇവിടുത്തെ കറന്‍സിയായ കുനയിലാണ് വില്പന. വെറും ഒരു കുന്നയ്ക്ക് അതായത് ഇന്ത്യൻ രൂപയിൽ 11.83 രൂപയ്ക്കാണ് ഒരു വീട് വില്‍ക്കുന്നത്. ഇത്രയും കുറഞ്ഞ നല്കുമ്പോള്‍ ഇതിനുള്ളില്‍ എന്തൊക്കെ നിബന്ധനകളുണ്ടെന്നു സ്വാഭാവീകമായും ചിന്തിക്കേണ്ടതാണ്.

നഷ്ട നഗരവും കൊട്ടാരങ്ങളിലെ കിരീടവും ഉള്‍പ്പെടുന്ന സപ്താത്ഭുതങ്ങള്‍നഷ്ട നഗരവും കൊട്ടാരങ്ങളിലെ കിരീടവും ഉള്‍പ്പെടുന്ന സപ്താത്ഭുതങ്ങള്‍

നിബന്ധനകള്‍ ഇങ്ങനെ

നിബന്ധനകള്‍ ഇങ്ങനെ


ഇത്രയും കുറഞ്ഞ തുകയില്‍ വീടു നല്കുമ്പോള്‍ ചില നിബന്ധനകളും വാങ്ങുന്നവര്‍ പാലിക്കേണ്ടതുണ്ട്. വാങ്ങുന്നവർ 40 വയസ്സിന് താഴെയായിരിക്കണം, ക്രൊയേഷ്യൻ പട്ടണമായ ലെഗ്രാഡിൽ കുറഞ്ഞത് 15 വർഷമെങ്കിലും താമസിക്കാൻ അവർ പ്രതിജ്ഞാബദ്ധരായിരിക്കണം.

 ഇതുവരെ 17 എണ്ണം

ഇതുവരെ 17 എണ്ണം

ഇതുവരെ ഇത്തരത്തിലുള്ള 17 വീടുകള്‍ വിറ്റഴിക്കാൻ നഗരത്തിന് സാധിച്ചു. . ഈ വീടുകൾക്ക് അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്നതിനാൽ, ആവശ്യമുള്ള ഏതെങ്കിലും നവീകരണത്തിന് 25,000 കുന വരെ നൽകുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള വീട് വാങ്ങാൻ ആഗ്രഹിക്കുന്ന പുതിയ താമസക്കാർക്ക്, നഗരം വിലയുടെ 20% അല്ലെങ്കിൽ 35,000 കുന വരെ നൽകുവാനും ധാരണയുണ്ട്.

ഒരു കാലത്തെ സ്വപ്ന ഇടങ്ങള്‍... ഇന്നത്തെ പ്രേതനഗരങ്ങള്‍... കാലത്തിന്‍റെ വിചിത്രമായ കളിഒരു കാലത്തെ സ്വപ്ന ഇടങ്ങള്‍... ഇന്നത്തെ പ്രേതനഗരങ്ങള്‍... കാലത്തിന്‍റെ വിചിത്രമായ കളി

കടലിനഭുമുഖമായ ശ്രീകോവിലും വെടിക്കെട്ടില്ലാത്ത ഉത്സവവും! കടലിനെയും കരയെയും കാക്കുന്ന ക്ഷേത്രംകടലിനഭുമുഖമായ ശ്രീകോവിലും വെടിക്കെട്ടില്ലാത്ത ഉത്സവവും! കടലിനെയും കരയെയും കാക്കുന്ന ക്ഷേത്രം

Read more about: world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X