Search
  • Follow NativePlanet
Share
» »ഭഗവാനെ കാണാൻ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം! പ്രതിരോധത്തിന് പുതിയ മാതൃകയുമായി ജഗനാഥ ക്ഷേത്രം

ഭഗവാനെ കാണാൻ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം! പ്രതിരോധത്തിന് പുതിയ മാതൃകയുമായി ജഗനാഥ ക്ഷേത്രം

പൂജയും മറ്റും നടത്തുമ്പോള്‍ മാസ്ക് ധരിക്കണം എന്നു മാത്രമല്ല, വിശ്വാസികൾ ക്ഷേത്ര പരിസരത്തേയ്ക്ക് കടക്കുമ്പോൾ തന്നെ പ്രത്യേകമായി സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു ഫോമും ക്ഷേത്രം അധികൃതർക്ക് നല്കേണ്ടതുണ്ട്...

രാജ്യമെങ്ങും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ എല്ലാവരും മുൻകരുതലിലാണ്. രാജ്യം 21 ദിവസത്തെ ലോക് ഡൗണിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊറോണ വൈറസിനെതിരെ നടക്കുന്ന ശക്തമായ പോരാ‌‌ട്ടത്തിൽ തീർത്തും വ്യത്യസ്ഥമായ ഒരു മാതൃകയാണ് ഒഡീഷ പുരിയിലെ പ്രശസ്തമായ ജഗനാഥ ക്ഷേത്രം സ്വീകരിച്ചിരിക്കുന്നത്. പൂജയും മറ്റും നടത്തുമ്പോള്‍ മാസ്ക് ധരിക്കണം എന്നു മാത്രമല്ല, വിശ്വാസികൾ ക്ഷേത്ര പരിസരത്തേയ്ക്ക് കടക്കുമ്പോൾ തന്നെ പ്രത്യേകമായി സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു ഫോമും ക്ഷേത്രം അധികൃതർക്ക് നല്കേണ്ടതുണ്ട്...

പുരി ജഗനാഥ ക്ഷേത്രം

പുരി ജഗനാഥ ക്ഷേത്രം

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്ഥമായ ക്ഷേത്രങ്ങളിലൊന്നാണ് ഒഡിഷയിലെ പുരി ജഗനാഥ ക്ഷേത്രം. ഇവിടെ നടക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന അത്ഭുതങ്ങളും അടയാളങ്ങളും എന്നും വിശ്വാസികളെ അമ്പരപ്പിച്ചിട്ടേയുള്ളൂ. അതുകൊണ്ടു തന്നെ ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും ക്ഷേത്ര സന്ദർശനത്തിനായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരുന്നത്.

PC:SATHWIKBOBBA

കൊറോണക്കാലത്ത്

കൊറോണക്കാലത്ത്

കൊറോണ വൈറസ് രാജ്യമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രത്യേക മുൻകരുതൽ നടപടികളാണ് ക്ഷേത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്. രോഗഭീതിയെ തുടർന്ന് ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വളരെ കുറവ് വന്നിട്ടുണ്ട്. ദർശനത്തിനെത്തുന്നവർക്കായി പ്രത്യേക നിബന്ധനകൾ ഇവിടെയുണ്ട്.

ദർശനം മാത്രം, സ്പര്‍ശനവുമില്ല‌

ദർശനം മാത്രം, സ്പര്‍ശനവുമില്ല‌

ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾ വിഗ്രഹങ്ങളെ തൊ‌ട്ടുവണങ്ങുന്നത് ആചാരത്തിന്റെ ഭാഗമാണ്. എന്നാൽ കൊറോണ വൈറസ് ഭീതിയിൽ ഇതിലെല്ലാം ക്ഷേത്രം അധികൃതർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ അരുണയിലും ഗരുഡ തൂണിലും സ്പർശിക്കുന്നത് വിലക്കി. കൂടാതെ ക്ഷേത്രത്തിനുള്ളില്‍ കടന്നാൽ വിഗ്രഹങ്ങളെ തൊട്ടുതൊഴുന്നതും ഒഴിവാക്കണമെന്നാണ് ക്ഷേത്രം അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.
ക്ഷേത്ര സേവകർ മാസ്ക് ധരിക്കണമെന്നും ഇടയ്ക്കിടെ കൈകൾ കഴുകണമെന്നും നിർദ്ദേശമുണ്ട്.

PC:Prachites

സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം

സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം

ഇതൊന്നുമല്ലാതെ വ്യത്യസ്ഥമായ ഒരു കാര്യവും ഇവിടെയെത്തുന്ന വിശ്വാസികൾ ചെയ്യേണ്ടതുണ്ട്. അതിൽ കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പൂരിപ്പിക്കുവാനുള്ളത്. കുടുംബത്തിലെ ആളുകളുടെ ആരോഗ്യം, ആർക്കെങ്കിലും ജലദോഷം, ചുമ മുതലായ അസുഖങ്ങളുണ്ടോ, കുടുംബത്തിൽ ആരെങ്കിലും കഴിഞ്ഞ 15 ദിവസത്തിൽ വിദേശ സന്ദർശനം നടത്തിയിട്ടുണ്ടോ(പ്രത്യേകിച്ച് കൊറോണ ബാധിതമായ വിദേശ രാജ്യങ്ങളില്‍) തുടങ്ങിയ കാര്യങ്ങളാണ് ഫോമിൽ പൂരിപ്പിക്കേണ്ടത്.
പുരി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ക്ഷേത്രത്തിനു സമീപത്തെ ഹെൽപ് ഡെസ്ക് തു‌ടങ്ങിയ ഇടങ്ങളിൽ ഈ ഫോം ലഭ്യമാണ്.

PC:Sujit kumar

 കൊണാർക്കിലും നിരോധനം

കൊണാർക്കിലും നിരോധനം

കൊറോണ വാറസ് പടരുന്ന സാഹചര്യത്തിൽ ഒഡീഷയിലെ മിക്ക തീർഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. ഒഡീഷയിലെ ഏറ്റവും പ്രശസ്ഥ തീർഥാടന റൂട്ടുകളിലൊന്നായ, പുരി ജഗനാഥ ക്ഷേത്രം ഉൾപ്പെടുന്ന സുവർണ്ണ ത്രികോണ സഞ്ചാരത്തിനും താത്കാലിക വിലക്കുണ്ട്.

സുരക്ഷ ആദ്യം

സുരക്ഷ ആദ്യം

രാജ്യമെങ്ങും ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്രകളെല്ലാം മുടങ്ങിയിരിക്കുകയാണ്. എങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്ന ആളുകളെയും നമുക്ക് കാണാം. നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവന് വേണ്ടി അധികൃതർ നല്കുന്ന നിര്‍ദ്ദേശങ്ങൾ തീർച്ചയായും പാലിക്കേണ്ടതുണ്ട്. യാത്രകളും പുറത്തിറങ്ങളുകളും ഒക്കെ തത്കാലം മാറ്റിവയ്ക്കാം. കരുതലാവട്ടെ നമ്മുടെ ലക്ഷ്യം.

കാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന കൊടിയുള്ള അത്ഭുത ക്ഷേത്രംകാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന കൊടിയുള്ള അത്ഭുത ക്ഷേത്രം

 പ്രസാദത്തിനു പകരം സാനിറ്റൈസർ...വേറിട്ട മാതൃകയുമായി സിദ്ധി വിനായക ക്ഷേത്രം പ്രസാദത്തിനു പകരം സാനിറ്റൈസർ...വേറിട്ട മാതൃകയുമായി സിദ്ധി വിനായക ക്ഷേത്രം

എന്തുകൊണ്ടായിരിക്കാം ഈ ക്ഷേത്രം ഇന്നും ശില്പിയുടെ പേരിൽ അറിയപ്പെടുന്നത്?!!എന്തുകൊണ്ടായിരിക്കാം ഈ ക്ഷേത്രം ഇന്നും ശില്പിയുടെ പേരിൽ അറിയപ്പെടുന്നത്?!!

Read more about: corona virus temple odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X