Search
  • Follow NativePlanet
Share
» »ആധിപത്യത്തിന്റെ കഥ പറയുന്ന അഗോഡ കോട്ട

ആധിപത്യത്തിന്റെ കഥ പറയുന്ന അഗോഡ കോട്ട

ഡച്ചുകാരില്‍ നിന്നും മറാഠികളില്‍ നിന്നുമുള്ള ആക്രമണം പ്രതിരോധിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച, ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ജലസംഭരണിയായിരുന്ന അഗോഡ കോട്ടയുടെ വിശേഷങ്ങളിലേക്ക്...

By Elizabath

സഞ്ചാരികളുടെ സ്വര്‍ഗ്ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോവയിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തവും പൗരാണികവുമായ കോട്ട സ്ഥിതി ചെയ്യുന്നത് എന്നറിയുമോ? അതും പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചത്...ഡച്ചുകാരില്‍ നിന്നും മറാഠികളില്‍ നിന്നുമുള്ള ആക്രമണം പ്രതിരോധിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച, ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ജലസംഭരണിയായിരുന്ന അഗോഡ കോട്ടയുടെ വിശേഷങ്ങളിലേക്ക്...

ഇന്ത്യയിലെ പൈതൃക കോട്ട

ഇന്ത്യയിലെ പൈതൃക കോട്ട

ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന കോട്ടകളില്‍ ഏറെ പൈതൃകം അവകാശപ്പെടാന്‍ പറ്റുന്ന അപൂര്‍വ്വം കോട്ടകളിലൊന്നാണ് ഗോവയില്‍ കണ്ടോലിമിന് സമീപം സ്ഥിതി ചെയ്യുന്ന അഗോഡ കോട്ട.

PC:Drmarathe

അല്പം ചരിത്രം

അല്പം ചരിത്രം

പോര്‍ച്ചുഗീസുകാരുടെ എന്‍ജിനീയറിങ് മികവിന്റെയും ദീര്‍ഘവീഴ്ചയുടെയും ഫലമാണ് അറബിക്കടലിനെ അഭിമുഖീകരിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന അഗോഡ കോട്ട. തങ്ങളെ നിരന്തരം ആക്രമിക്കാനെത്തുന്ന ഡച്ചുകാരില്‍ നിന്നും മറാത്തികളില്‍ നിന്നും രക്ഷപെടുന്നതിനും കപ്പലുകള്‍ സംരക്ഷിക്കുന്നതിനുമൊക്കെയായാണ് പോര്‍ച്ചുഗീസുകാര്‍ ഈ കോട്ട നിര്‍മ്മിക്കുന്നത്.

PC:Mnvikas

406 വര്‍ഷം പഴക്കം

406 വര്‍ഷം പഴക്കം

1609 ലാണ് കോട്ടയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ 1612 ല്‍ കോട്ടയുടെ നിര്‍മ്മാണം അവര്‍ പൂര്‍ത്തീകരിച്ചു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന പോര്‍ച്ചുഗീസ് കോട്ടകളില്‍ ഒന്നുകൂടിയാണിത്.

PC: Vinayaraj

 അഗോഡ എന്നാല്‍

അഗോഡ എന്നാല്‍

അഗോഡ എന്നാല്‍ ജലം എന്നാണത്രെ അര്‍ഥം.
പണ്ടുകാലങ്ങളില്‍ ഈ വഴി പോയിരുന്ന കപ്പലുകളില്‍ ശുദ്ധജലം ശേഖരിച്ചിരുന്നത് ഈ കോട്ടയില്‍ നിന്നായിരുന്നുവത്രെ. കോട്ടയുടെ സമീപത്തുകൂടി ഒഴുകുന്ന ഒരു ചെറിയ അരുവിയില്‍ നിന്നാണ് ഇവിടേക്ക് വെള്ളമെത്തിയിരുന്നത്. ഏഷ്യയില്‍ തന്നെ ഏറ്റവുമധികം ശുദ്ധജലം ശേഖരിക്കുന്ന ഒരിടം കൂടിയായിരുന്നു ഇത്.ഏകദേശം 2,376,000 ഗാലന്‍ വെള്ളമാണ് ഇവിടെ സംഭരിച്ചിരുന്നത്.

PC:Nikhilb239

രണ്ടു ഭാഗങ്ങള്‍

രണ്ടു ഭാഗങ്ങള്‍

അഗോഡ കോട്ടയക്ക് പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്. കോട്ടയുടെ മുകള്‍ ഭാഗത്ത് ജലം സംഭരിക്കുമ്പോള്‍ താഴെ ഭാഗം കപ്പലുകള്‍ സംരക്ഷിക്കാനുള്ള സ്ഥലമായിരുന്നു. കൂടാതെ സൈനികാവശ്യങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ച കോട്ടയായിരുന്നതിനാല്‍ സൈനികോപകരണങ്ങളും വെടിമരുന്നും ഒക്കെ ഇവിടെ ധാരാളം സംഭരിച്ചിരുന്നു.

PC:AaronC's

അഗോഡ ലൈറ്റ് ഹൗസ്

അഗോഡ ലൈറ്റ് ഹൗസ്

അഗോഡ ഫോര്‍ട്ടിനേക്കാളും പ്രശസ്തമാണ് ഏഷ്യയിലെ ഏറ്റവും പഴയ ലൈറ്റ് ഹൗസായ അഗോഡ ലൈറ്റ് ഹൗസ്. 1864 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ലൈറ്റ്ഹൗസ് തുടക്കകാലങ്ങളില്‍ ഏഴു മിനിട്ടില്‍ ഒരിക്കലായിരുന്നു പ്രകാശിച്ചുകൊണ്ടിരുന്നത്. ഇന്ന് ശാസ്ത്രം പുരോഗമിച്ചപ്പോള്‍ എല്ലാ മുപ്പത് സെക്കന്റിലും ഇവിടെ നിന്നും പ്രകാശം പുറപ്പെടുന്നു.

PC:Abhiomkar

അഗോഡ ജയില്‍

അഗോഡ ജയില്‍

ഒരു കാലത്ത് ഈ കോട്ടയുടെ ചിലഭാഗങ്ങള്‍ ജയിലായി മാറ്റിയിരുന്നു. ഇന്ന് ഗോവയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നുകൂടിയാണ് ഇത്. എന്നാല്‍ ഇവിടേക്ക് സന്ദര്‍ശകരെ അനുവദിക്കാറില്ല.

PC: Nikhilb239

കോട്ടയിലെത്തിയാല്‍

കോട്ടയിലെത്തിയാല്‍

കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന കോട്ടയില്‍ ഇവിടെ എത്തുന്നവരെ ആകര്‍ഷിക്കാന്‍ വേണ്ടതെല്ലാം ഉണ്ട്. ഗോവയില്‍ ഏറ്റവുമധികം ആളുകളെത്തുന്ന സ്ഥലങ്ങളിലൊന്നായ ഇവിടെ സൂര്യാസ്തമയത്തിനാണ് ഏറെ പേരുകേട്ടത്.

PC:Mnvikas

സന്ദര്‍ശിക്കാന്‍

സന്ദര്‍ശിക്കാന്‍

ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഇവിടെ പ്രവേശനം അനുവദനീയമാണ്. രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഇവിടേക്കുള്ള പ്രവേശനം.

PC:Nanasur

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഗോവയിലെ കണ്ടോലിമിന് സമീപമാണ് അഗോഡ കോട്ട സ്ഥിതി ചെയ്യുന്നത്. അഗോഡ-സലോലിം രോഡിലാണ് കോട്ടയുള്ളത്. കണ്ടോലിം ബീച്ചില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയാണിത്. പനാജിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

ബാഗ ബീച്ച്

ബാഗ ബീച്ച്

അഗോഡ കോട്ട സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ പിന്നെ പോകാന്‍ പറ്റിയ സ്ഥലം ബാഗ ബീച്ചാണ്. അഗോഡയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായാണ് ബാഗ ബീച്ച് സ്ഥിതി ചെയ്യുന്നത്.

PC: Dinesh Kumar (DK)

കലാന്‍ഗുട്ട് ബീച്ച്

കലാന്‍ഗുട്ട് ബീച്ച്

വടക്കന്‍ ഗോവയിലെ പ്രശസ്തമായ ബീച്ചുകളായ കണ്ടോലിം, ബാഗ ബീച്ചുകള്‍ക്കിടയിലായാണ് കലാന്‍ഗുട്ട് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഏഴ് കിലോമീറ്റര്‍ വ്യാപ്തിയുണ്ട് കലാന്‍ഗുട്ട് ബീച്ചിന്.

PC: Arun Katiyar

Read more about: forts goa beach travel travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X