Search
  • Follow NativePlanet
Share
» »ഫിറ്റ്നസ് ഫ്രീക്കന്മാരെ...ഇതാ 30 സ്ക്വാട്ട് എടുത്താൽ പ്ലാറ്റ് ഫോം ടിക്കറ്റ് സൗജന്യം!!

ഫിറ്റ്നസ് ഫ്രീക്കന്മാരെ...ഇതാ 30 സ്ക്വാട്ട് എടുത്താൽ പ്ലാറ്റ് ഫോം ടിക്കറ്റ് സൗജന്യം!!

30 സ്ക്വാട്ട് എടുത്തു കരുത്തും ആരോഗ്യവും തെളിയിച്ചാൽ റെയിൽവേ പ്ലാറ്റ് ഫോം ടിക്കറ്റ് സൗജന്യം...

30 സ്ക്വാട്ട് എടുത്തു കരുത്തും ആരോഗ്യവും തെളിയിച്ചാൽ റെയിൽവേ പ്ലാറ്റ് ഫോം ടിക്കറ്റ് സൗജന്യം... ആരോഗ്യം നമ്മുടേതാണെങ്കിലും അത് ശ്രദ്ധിക്കുവാൻ ഇപ്പോൾ ഇന്ത്യൻ റെയിൽവേയും ഒപ്പമുണ്ട്. 'ഫിറ്റ് ഇന്ത്യ ഇനിഷ്യേറ്റീവ്' എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ നല്കുന്നത് പ്ലാറ്റ്ഫോം ടിക്കറ്റുകളാണ്. സൗജന്യമായി അല്ല, ഒരു ചെറിയ നിബന്ധന മാത്രമുണ്ട്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക മെഷീനില്‍ 30 സ്ക്വാട്ടുകൾ എടുത്ത് കാണിക്കണം. ഫിറ്റ്നസ് ഫ്രീക്കന്മാരെ റെയിൽയാത്രയ്ക്ക് ആകർഷിക്കുന്ന ഇതിന് തുടക്കം കുറിച്ചിരിക്കുന്നത് രാജ്യ തലസ്ഥാനത്തെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലാണ്.

Free Platform Ticket For 30 Squats in this Delhi Railway Station

വെറും 30 സ്ക്വാട്ട് എടുക്കാം

ഇവിടെ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക മെഷീനിൽ കയറി 30 സ്ക്വാട്ട് എടുത്താൽ ആ മെഷീനിൽ നിന്നു തന്നെ ഒരു പ്ലാറ്റ്ഫോം ടിക്കറ്റ് ഫ്രീയായി കിട്ടും. ഡെൽഹി സർക്കാര്‍ കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രത്യേക പദ്ധതിയാണ് ഫിറ്റ് ഇന്ത്യ ഇനിഷ്യേറ്റീവ്. ഫിറ്റ്നസിനോടൊപ്പം തന്നെ സേവിഗ്സും എന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഇതിനെക്കുറിച്ച് ട്വിറ്ററിൽ എഴുതിയത്. 2019 ൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി ആരംഭിച്ച ഫിറ്റ് ഇന്ത്യ മൂവ്മെന്‍റിന്‍റെ ഭാഗമായാണിത് തുടങ്ങിയിരിക്കുന്നത്.

സമയമെടുത്ത് അല്ല 30 സ്ക്വാട്സ് എടുക്കേണ്ടത്. മൂന്നു മിനിട്ട് സമയത്തിൽ 30 സ്ക്വാട്സ്, അതായത് ഒരു മിനിട്ടിൽ പത്ത് സ്ക്വാട്സ് വീതം, എടുത്താൽ മാത്രമേ ഇവിടുത്തെ മെഷീനിൽ നിന്നും പ്ലാറ്റ്ഫോം ടിക്കറ്റ് ലഭിക്കുകയുള്ളൂ. ഒരു പ്ലാറ്റ്ഫോം ടിക്കറ്റിന് 10 രൂപയാണ് സാധാരണ ചാർജ് ഈടാക്കുന്നത്.

എന്താണ് സ്ക്വാട്സ്

കാലിലെയും തുടയിലെയും മസിലുകൾക്കു വേണ്ടിയുള്ള വ്യായാമമാണ് സ്ക്വാട്സ്. കൈകൾ മുന്‍പിലേയ്ക്കു നീട്ടിപ്പിടിച്ച് ശരീരം വളയാതെ മുട്ടുകള്‍ മടക്കി കഴിയാവുന്നത്ര താഴേയ്ക്ക് ഇരിയ്ക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുകയാണ് സ്ക്വാക്സിൽ വേണ്ടത്.

പ്ലാറ്റ് ഫോം ടിക്കറ്റ് മാത്രമല്ല
സ്ക്വാട്ട് മെഷീൻ കൂടാതെ വേറെയും പദ്ധതികൾ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് മരുന്നുകൾ മേടിക്കുവാനായി ദവാ ദോസ്ത് എന്ന പേരിൽ ഒരു ജനറിക് മെഡിസിൻ ഷോപ്പും ഇവിടെ ആരംഭിച്ചിട്ടുണ്ട്.

അർഹതയുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ പോകാം... അറിഞ്ഞിരിക്കാം റെയിൽവേ നല്കുന്ന ഈ ഇളവുകൾഅർഹതയുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ പോകാം... അറിഞ്ഞിരിക്കാം റെയിൽവേ നല്കുന്ന ഈ ഇളവുകൾ

ഇന്ത്യൻ റെയിൽവേയിലെ പുതിയ സൗകര്യങ്ങളിതാ.. ഇനി യാത്ര ട്രെയിനിൽ തന്നെ!ഇന്ത്യൻ റെയിൽവേയിലെ പുതിയ സൗകര്യങ്ങളിതാ.. ഇനി യാത്ര ട്രെയിനിൽ തന്നെ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X