Search
  • Follow NativePlanet
Share
» »പത്ത് പൈസ മുടക്കാതെ കേരളത്തിൽ സൗജന്യമായി ചെയ്യുവാൻ പറ്റിയ 10 കാര്യങ്ങൾ

പത്ത് പൈസ മുടക്കാതെ കേരളത്തിൽ സൗജന്യമായി ചെയ്യുവാൻ പറ്റിയ 10 കാര്യങ്ങൾ

കേരളത്തിൽ ഒരു പൈസ പോലും മുടക്കാതെ കാണുവാൻ പറ്റിയ കാര്യങ്ങൾ

If travelling was free, you'd never see me again.... സ്റ്റാറ്റസായും ആഗ്രഹങ്ങളായും ഒരിക്കലെങ്കിലും ഇത് പങ്കുവെയക്കാത്തവർ കാണില്ല. ഈ കണ്ട പൈസയൊന്നും മുടക്കാതെ സൗജന്യമായി യാത്രകൾ ചെയ്യുവാൻ സാധിച്ചിരുന്നെങ്കില്‍ നമ്മളിൽ
പലരെയും പിന്നെ നിന്നയിടത്ത് കാണില്ലായിരുന്നു.
എന്നാൽ യാത്രകൾ ചെയ്യുമ്പോൾ കുറഞ്ഞ ചിലവിൽ, ചിലപ്പോൾ സൗജന്യമായി തന്നെ പലയിടങ്ങളും കാണാൻ കഴിയും എന്ന കാര്യം അറിയുമോ? ചില പ്രത്യേക ഗ്രാമങ്ങളിലൂടെയുള്ള സ‍്താരം മുതൽ ആ നാടിന്റെ അനുഷ്ടാന കലകളിൽ പങ്കെടുക്കുന്നതു വരെയുള്ള വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഓരോയിടവും കാത്തുവെച്ചിരിക്കുന്നത്. ഇതാ..കേരളത്തിൽ ഒരു പൈസ പോലും മുടക്കാതെ കാണുവാൻ പറ്റിയ കാര്യങ്ങൾ...

ഗ്രാമങ്ങളിലേക്കൊരു നടത്തം

ഗ്രാമങ്ങളിലേക്കൊരു നടത്തം

ഒരു നാടിനെ ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കുവാന്‍ ചെയ്യേണ്ടത് അവിടുത്തെ ഗ്രാമങ്ങളിലേക്കൊരു ഇറങ്ങി നടത്തമാണ്. ഒരു നാട് എങ്ങനെ ജീവിക്കുന്നു എന്നും എങ്ങനെയാണ് ഇവിടുത്തെ ജീവിത രീതികളും ആചാരങ്ങളും എന്നുമൊക്കെ മനസ്സിലാക്കുവാൻ പോകേണ്ടത് ഗ്രാമങ്ങളിലേക്കാണ്. കൃഷിയിടങ്ങളും നെൽവലയലുകളും കാടുകളും ഒക്കെ ഈ യാത്രയുടെ രസം കൂട്ടുകയും ചെയ്യും. വെറുതെ കാഴ്ചകൾ കണ്ടുതീർത്ത് കറങ്ങുന്നതിനു പകരം ഇത്തരത്തിലുള്ള അനുഭവങ്ങൾ യാത്രയ്ക്ക് വ്യത്യസ്ഥത നല്കുകയും ചെയ്യും.

തെയ്യം കാണാം

തെയ്യം കാണാം

മലബാറിലെ ഏറ്റവും പ്രധാന അനുഷ്ഠാന കലകളിലൊന്നാണ് തെയ്യം. മണ്ണിലവതരിച്ച ദൈവങ്ങളായാണ് തെയ്യത്തിനെ കണക്കാക്കുന്നത്. ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളുടെ ചരിത്രത്തിന് തെയ്യങ്ങളെ ഒഴിവാക്കി ഒരു കഥപറയുവാനില്ല. ഓരോ ദേശത്തിന്റെയും കഥകൾക്കും ചരിത്രത്തിനും അനുസരിച്ച് വ്യത്യസ്തങ്ങളായ തെയ്യങ്ങളെ കാണാം. ഡിസംബർ പകുതി മുതൽ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള നാടുകളിലെ തെയ്യ സീസണാണ്. വിഷു കഴിയുന്ന വരെ മിക്ക കാവുകളിലും ക്ഷേത്രങ്ങളിലും തെയ്യം കാണാം. 12 മുതൽ 14 മണിക്കൂർ വരെ തെയ്യം നീണ്ടു നിൽക്കാറുണ്ട്. തെയ്യം നടക്കുന്ന തിയ്യതികൾ മുന്‍കൂട്ടി നോക്കി യാത്ര പ്ലാൻ ചെയ്യുക.

PC:Rakesh S

ഫോർട്ട് കൊച്ചിയുടെ കാഴ്ചകൾ

ഫോർട്ട് കൊച്ചിയുടെ കാഴ്ചകൾ

ചരിത്രവും കൗതുകവും ഒരുപോലെ ഒളിപ്പിക്കുന്ന നാാടണ് ഫോർട്ട് കൊച്ചി. അറബിയുടെയും ബ്രിട്ടീഷുകാരുടെയും ഡച്ച്, പോർച്ചുഗീസ്, ചൈനീസ് തുടങ്ങിയവരുടെയും എല്ലാം സംസ്കാരങ്ങളുടെ ഒരു മിശ്രിതമാണ് കൊച്ചിയുടെ സ്വന്തം എന്നു പറയുന്നത്. കണ്ടു നടക്കുവാൻ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. പുരാതനങ്ങളായ കെട്ടിടങ്ങൾ, വഴിവക്കിലെ കച്ചവടക്കാർ, ജൂതന്മാരുടെ സിനഗോഗ്, പുരാതനങ്ങളായ പള്ളികൾ, ഫോർട്ട് കൊച്ചി ബീച്ച് തുടങ്ങിയവയെല്ലാം കൊച്ചിയിൽ ഒരു പൈസ പോലും മുടക്കാതെ കാണാൻ കഴിയുന്ന കാഴ്ചകളാണ്.

ചുണ്ടൻവള്ളത്തിന്റെ കാഴ്ചകൾ

ചുണ്ടൻവള്ളത്തിന്റെ കാഴ്ചകൾ

ഓണത്തിനോടടുപ്പിച്ച് ആലപ്പുഴിയിലെത്തിയാൽ കാര്യങ്ങൾ പലതുണ്ട്. അതിലൊന്നാണ് വള്ളംകളി. ആർപ്പു വിളിച്ച് മുന്നേറുന്ന വള്ളംകളെ ക്യാമറയിലാക്കുക അത്ര ശ്രമകരമായിരിക്കില്ല. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് ഇവിടെ വള്ളംകളിയുടെ സീസൺ.

PC: Challiyan

കുമരകം പക്ഷി സങ്കേതത്തിലൊരു ദിനം

കുമരകം പക്ഷി സങ്കേതത്തിലൊരു ദിനം

പ്രകൃതിയുടെ മടിത്തട്ടിൽ ഫലപ്രദമായി സമയം ചിലവഴിക്കണമെന്നുണ്ടെങ്കിൽ കോട്ടയത്തെ കുമരകത്തേയ്ക്ക് പോകാം. കാഴ്ചയിൽ അല്പം ചെറുതാണെങ്കിലും ഇവിടെ എത്തിയാൽ പിന്നെ അങ്ങനെയൊരു തോന്നലുണ്ടാവില്ല,. വേമ്പനാട് കായലിന്റെ തീരത്ത് 14 ഏക്കറോളം വരുന്ന സ്ഥലത്താണ് ‌കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ദേശാടന പക്ഷികളുടെ പ്രിയ കേന്ദ്രമായ ഇവിടെ ഹിമാലയത്തിൽ നിന്നും സൈബീരിയിൽ നിന്നുമൊക്കെ പക്ഷികൾ എത്തിച്ചേരാറുണ്ട്.
നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.

PC:Jiths

വർക്കല ബീച്ച്

വർക്കല ബീച്ച്

ധാതുക്കൾ നിറഞ്ഞ വർക്കല ബീച്ചിലെ ഒരു കുളി മാത്രം മതി ഒരു ദിവസം മുഴുവനും മനോഹരമാക്കുവാൻ. ഔഷധ ഗുണങ്ങളുണ്ടെന്ന വിശ്വസിക്കപ്പെടുന്ന ഇവിടുത്തെ ഉറവയിലെ വെള്ളത്തിൽ കുളിച്ചാല്‍ അസുഖങ്ങള്‍ മാറും എന്നുമൊരു വിശ്വാസമുണ്ട്.

PC:wikipedia

ഉത്സവത്തിനു കൂടാം

ഉത്സവത്തിനു കൂടാം

ചെണ്ട മേളവും ഘോഷയാത്രയും ഒക്കെയായി നടക്കുന്ന കേരളത്തിലെ ക്ഷേത്രത്സവങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കൂടിയിരിക്കണം. ആളുകൾ ചോരുന്ന ഉത്സവ സന്ധ്യകളും പുലരുവോളം നീളുന്ന ആഘോഷങ്ങളും ഒക്കെയാണ് ഇവിടുത്തെ ഉത്സവത്തിന്റെ പ്രത്യേകതകൾ.

PC:Ranjithsiji

അതിരപ്പള്ളിയിലേക്കൊരു യാത്ര

അതിരപ്പള്ളിയിലേക്കൊരു യാത്ര

കാഴ്ചകൾ ഇഷ്ടംപോലെയുണ്ടെങ്കിലും കേരളത്തിൽ ഒരിക്കലും മിസ് ചെയ്യരുതാത്ത ഒരു കാഴ്ചയാണ് അതിരപ്പള്ളിയുടേത്. ആർത്തലച്ചൊഴുകി പതിക്കുന്ന ഈ വെള്ളച്ചാട്ടം കേരളത്തിലുള്ളവരെങ്കിലും നിർബന്ധമായും കണ്ടിരിക്കണം.

മുസരിസ് കാണാം

മുസരിസ് കാണാം

കേരളത്തിലെ ഏറ്റവും പഴക്കം ചെയ്യ തുറമുഖ നഗരമാണ് മുസരിസ്.കേരളത്തില്‍ ഇന്ന് കൊടുങ്ങല്ലൂര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായിരുന്ന പൗരാണിക വാണിജ്യ തുറമുഖമാണ് മുസരിസ് എന്നറിയപ്പെടുന്നത്. ഒന്നാം നൂറ്റാണ്ട് മുതല്‍ പ്രമുഖ തുറമുഖമായിരുന്ന ഇവിടെ ഈജിപ്തുകാര്‍, ഗ്രീക്കുകാര്‍, അറബികള്‍, ഫിനീഷ്യന്‍മാര്‍തുടങ്ങിയവര്‍ കച്ചവടത്തിനായി എത്തിയിരുന്നു എന്ന് ചരിത്രം പറയുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃകസംരക്ഷണ പദ്ധതിയാണ് മുസരിസ് പൈതൃകസംരക്ഷണ പദ്ധതി. എറണാകുളം പറവൂര്‍ മുതല്‍ തൃശൂരിലെ കൊടുങ്ങല്ലൂര്‍ വരെയുള്ള സ്ഥലങ്ങളാണ് ഇതിന്റെ കീഴില്‍ വരുന്നത്.

PC: Offical Site

കോവളം ബീച്ചിലെ സൂര്യാസ്തമയം

കോവളം ബീച്ചിലെ സൂര്യാസ്തമയം

കേരളത്തിലെ പൈസ മുടക്കാതെ നടത്താവുന്ന കാര്യങ്ങളിൽ മറ്റൊന്നാണ് കോവളം ബീച്ചിലെ സൂര്യാസ്തമയം. കടലിലേക്ക് സൂര്യനിറങ്ങുന്ന കാഴ്ച ഇവിടെ നിന്നും തന്നെ കാണണം.

നഷ്ടനഗരങ്ങള്‍ തേടിയൊരു യാത്ര<br />നഷ്ടനഗരങ്ങള്‍ തേടിയൊരു യാത്ര

ഉളുപ്പുണിയിൽ പോയില്ലെങ്കിൽ ഒരു നഷ്ടം തന്നെയാണ്..കാരണം ഇതാ!ഉളുപ്പുണിയിൽ പോയില്ലെങ്കിൽ ഒരു നഷ്ടം തന്നെയാണ്..കാരണം ഇതാ!

ലൂസിഫർ മാസാണെങ്കിൽ കൊലമാസാണ് ലൂസിഫറിന്റെ കൊട്ടാരം ലൂസിഫർ മാസാണെങ്കിൽ കൊലമാസാണ് ലൂസിഫറിന്റെ കൊട്ടാരം

PC:mehul.antani

Read more about: kerala travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X