Search
  • Follow NativePlanet
Share
» »ചങ്ങാതിമാര്‍ക്കൊപ്പമുള്ള യാത്രകള്‍!!ഓര്‍മ്മയിലെന്നും സൂക്ഷിക്കുവാന്‍

ചങ്ങാതിമാര്‍ക്കൊപ്പമുള്ള യാത്രകള്‍!!ഓര്‍മ്മയിലെന്നും സൂക്ഷിക്കുവാന്‍

യാത്രകളുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യവും സുഖവും പലപ്പോഴും മനസ്സിലാക്കുന്നത് സൃഹൃത്തുക്കള്‍ ചേര്‍ന്നുള്ള യാത്രയിലാണ്. തമാശകള്‍ക്കും കളികള്‍ക്കും ഒരു മുടക്കവും ഇല്ലാതെ, മുഴുവന്‍ സമയവും ആക്റ്റിവായി നിന്ന്,, എന്തും ചെയ്യുവാന്‍ തയ്യാറായി നില്‍ക്കുന്ന ഒരുകൂ‌ട്ടം ഒപ്പമുണ്ടെങ്കില്‍ യാത്രകള്‍ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്ന് നാം ആഗ്രഹിച്ചു പോകും. 2020 ലെ യാത്രകള്‍ മിക്കവയും കൊറോണ കൊണ്ടുപോയതിനാല്‍ കൊതിച്ച് നിര്‍ത്തിയിരിക്കുന്ന യാത്രകള്‍ പൂര്‍ത്തിയാാക്കുവാനുള്ള സമയം കൂടിയായാണ് 2021 നെ പലരും കാണുന്നത്. എന്തുതന്നെയായാലും ഈ ഫ്രണ്ട്ഷിപ്പ് ദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അ‌ടിച്ചു പൊളിച്ചുപോയിരിക്കേണ്ട ചില യാത്രകള്‍ പരിചയപ്പെടാം..

അതിരപ്പള്ളിയില്‍ നിന്നും വാല്പ്പാറയിലേക്ക്

അതിരപ്പള്ളിയില്‍ നിന്നും വാല്പ്പാറയിലേക്ക്

നാ‌ടിന്‍റെ സുരക്ഷിതത്വത്തില്‍ നിന്നും പുറത്തുകടന്നുള്ള ഒരു യാത്രയാണ് നോക്കുന്നതെങ്കില്‍ അതിനേറ്റവും പറ്റിയത് നമ്മുടെ അതിരപ്പള്ളിയില്‍ നിന്നും വാല്പ്പാറയിലേക്ക് ഒരു യാത്രയാണ്. പശ്ചിമഘട്ടത്തിന്റെ കാടു കണ്ടും കാറ്റടിച്ചുമുള്ള ഒരു ജൈവയാത്ര തന്നെയാണിത്, ആതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ കണ്ട് കാഴ്ചകള്‍ പകര്‍ത്തി, മഴക്കാടുകള്‍ കടന്നെത്തുന്ന യാത്ര തരുന്ന ഫ്രഷ്നെസ് പറഞ്ഞറിയിക്കുവാന്‍ സാധിക്കാത്തതാണ്. ചാലക്കുടിയില്‍ നിന്ന് 88 കിലോമീറ്റര്‍ ആണ് വാല്‍പ്പാറയിലേക്കുള്ള ദൂരം. ഏകദേശം രണ്ട് മണിക്കൂര്‍ കൊണ്ട് വാല്‍പ്പാറ എത്തിച്ചേരാം

 കോട്ടയത്തു നിന്നും വാഗമണ്ണിലേക്ക്

കോട്ടയത്തു നിന്നും വാഗമണ്ണിലേക്ക്

വളരെ ചെറിയ യാത്ര മതിയെങ്കില്‍ അധികം ചിന്തിക്കാതെ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടമാണ് വാഗമണ്‍. പശ്ചിമഘട്ടത്തിന്റെ കാഴ്തകളും പിന്നെ പച്ചപ്പും പാറക്കല്ലുകള്‍ ചീകിയരിഞ്ഞു നിര്‍മ്മിച്ച വഴികളും താണ്ടിച്ചെന്നെത്തുന്ന വാഗമണ്‍ എന്നും മലയാളികളുടെ ഒരു വീക്നെസ് തന്നെയാണ്. കൊക്കയിലേക്ക് ചേര്‍ന്നുള്ള റോഡും പൈന്‍ ഫോറസ്റ്റും തങ്ങള്‍പാറയും പിന്നെ മൊട്ടക്കുന്നിലെ കാഴ്ചകളും സുഹൃത്തുക്കള്‍ക്കൊപ്പം കാണാം...

അഹമ്മദാബാദില്‍ നിന്നും താനോട്ടിലേക്ക്

അഹമ്മദാബാദില്‍ നിന്നും താനോട്ടിലേക്ക്

സുഹൃത്തുക്കള്‍ക്കൊപ്പം സാഹസിക യാത്രയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അഹമ്മദാബാദില്‍ നിന്നും താനോട്ടിലേക്ക് പോകാം. ജയ്സാല്‍മീറിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അഹമ്മദാബാദില്‍ നിന്നും 657 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിച്ചേരുവാന്‍ 12 മണിക്കൂറെങ്കിലും യാത്ര ചെയ്യണം. പ്രാദേശിക സംസ്കാരങ്ങളെ കണ്ടും അറിഞ്ഞുമുള്ള യാത്രയില്‍ വ്യത്യസ്തമായ ഭൂപ്രകൃതിയും കാണാം. താർ മരുഭൂമിയിലൂടെ കടന്നുപോകുന്നത് യാത്രയിലെ ഏറ്റവും വ്യത്യസ്തമായ നിമിഷങ്ങളില്‍ ഒന്നാവും. താരാദ്, ബാർമർ, ജയ്സാൽമീർ, രാംഗഡ് എന്നിവിടങ്ങളാണ് യാത്രയില്‍ ക‌ടന്നുപോകുന്ന മറ്റ് പ്രധാന ഇടങ്ങള്‍.

ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് റോഡുകള്‍! ഇന്‍സ്റ്റഗ്രാമിലും ഇവര്‍ തന്നെ താരം!ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് റോഡുകള്‍! ഇന്‍സ്റ്റഗ്രാമിലും ഇവര്‍ തന്നെ താരം!

ബെംഗളൂരുവില്‍ നിന്നും മന്ദാരഗിരി ബേട്ടയിലേക്ക്

ബെംഗളൂരുവില്‍ നിന്നും മന്ദാരഗിരി ബേട്ടയിലേക്ക്


ബെംഗളൂരുവിൽ നിന്ന് ഒരു ഓഫ്‌ബീറ്റ് ഡെസ്റ്റിനേഷനിലേക്കുള്ള ഒരു ചെറിയ റോഡ് യാത്രയാണ് മന്ദിഗിരി ഹില്‍സ് സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. മന്ദാര ഗിരി ഹിൽസ് അല്ലെങ്കിൽ മന്ദാരഗിരി ബേട്ടയിലേക്കുള്ള ദൂരം വെറും 60 കിലോമീറ്റര്‍ മാത്രമാണ്യ അതിനാല്‍തന്നെ ബാംഗ്ലൂരില്‍ നിന്നുള്ള വാരാന്ത്യ യാത്രകളടെ പ്രധാന താവളങ്ങളിലൊന്നായി മാറുവാന്‍ ഈ ഇടത്തിനു സാധിച്ചിട്ടുണ്ട്. തുംകൂർ ജില്ലയിലെ മന്ദാരഗിരി ബേട്ട പ്രസിദ്ധങ്ങളായ ചില ക്ഷേത്രങ്ങളുടെ സ്ഥാനം കൂടിയാണ്.

ചെന്നൈ മുതൽ യെലഗിരി വരെ

ചെന്നൈ മുതൽ യെലഗിരി വരെ

പ്രകൃതി മനോഹരമായ വഴികളിലൂടെ സുഹൃത്തുക്കളുമൊത്തുള്ള യാത്രയ്ക്ക് പറ്റിയ ഒരു റൂട്ടാണ് ചെന്നൈയില്‍ നിന്നും യെലാഗിരിയിലേക്കുള്ളത്. ബൈക്ക് യാത്രക്കാരുടെ പ്രിയപ്പെട്ട റൂട്ടാണിത്. പച്ചപ്പ്, വെള്ളച്ചാട്ടം, കുന്നുകൾ എന്നിവയാണിവിടെ കാണുവാനുള്ളത്.

വിവാഹത്തിനു മുന്‍പ് പോകാം... കാണാനാടുകള്‍ കാത്തിരിക്കുന്നു!!വിവാഹത്തിനു മുന്‍പ് പോകാം... കാണാനാടുകള്‍ കാത്തിരിക്കുന്നു!!

യാത്ര ചെയ്യാം...ഭക്ഷണം കഴിക്കാം.... ലോകത്തിലെ രുചിനഗരങ്ങളിലൂടെ!യാത്ര ചെയ്യാം...ഭക്ഷണം കഴിക്കാം.... ലോകത്തിലെ രുചിനഗരങ്ങളിലൂടെ!

Read more about: travel travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X