Search
  • Follow NativePlanet
Share
» »പന്നി മൂക്കൻ തവളയെ കണ്ടവരുണ്ടോ?

പന്നി മൂക്കൻ തവളയെ കണ്ടവരുണ്ടോ?

കേരളത്തിൽ കണ്ടുവരുന്ന ചില തവള വർഗങ്ങളെ നമുക്ക് പരിചയപ്പെടാം. ഇവയിൽ ഭൂരിഭാഗം തവളകളും വംശനാശ ഭീക്ഷണി നേ‌രിടുന്നവയാണ്

By Maneesh

പണ്ട് കാല‌ത്ത് നമ്മൾ കേരളത്തിന്റെ നാ‌‌ട്ടിൻപുറങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ വീടിനകത്തും പുറത്തും വയൽവരമ്പുകളിലും മര ചില്ലകളിലും സർവ സാധരണമായി കാണുന്ന ജീവിവർഗമായിരുന്നു ‌തവളകൾ. പലതരത്തിലുള്ള തവളകളെ നമ്മൾ പലയിടങ്ങളിലും കാണാറുണ്ട്.

ഈ തവളകളെ ഇപ്പോഴും കാണാൻ കഴിയുമോ എന്ന് അറിയാൻ നമുക്കൊന്ന് പുറത്തിറങ്ങി നോക്കാം. പല തവളകളും ഇപ്പോൾ അപൂർവ ജീ‌വികളായി മാറിയിരിക്കുന്നു. നമ്മൾ പണ്ട് സർവ സാധരണയായി കണ്ടുവരുന്ന തവളകളിൽ ഒന്നിനെയെങ്കിലും കണ്ടാൽ അത് ഒരു ഭാഗ്യമായി കരുതാം.

കേരളത്തിൽ കണ്ടുവരുന്ന ചില തവള വർഗങ്ങളെ നമുക്ക് പരിചയപ്പെടാം. ഇവയിൽ ഭൂരിഭാഗം തവളകളും വംശനാശ ഭീക്ഷണി നേ‌രിടുന്നവയാണ്.

പന്നിമൂക്കൻ തവള

പന്നിമൂക്കൻ തവള

കേരളത്തിലെ പശ്ചിമഘട്ട വന‌പ്രദേശത്ത് അപൂർവമായി കണ്ടുവരുന്ന തവള വിഭാഗങ്ങളിൽ ഒന്നാണ് പന്നിമൂക്കൻ ‌തവള.
Photo Courtesy: Karthickbala at ta.wikipedia

ലിവിംഗ് ഫോസിൽ

ലിവിംഗ് ഫോസിൽ

കോടിക്കണക്കിന് വർഷം കഴിഞ്ഞിട്ടും പരിണാമം സംഭവിക്കാത്ത ജീവി വർഗങ്ങളെയാണ് ലിംവിംഗ് ഫോസിൽ എന്ന് പറയുന്നത്. പന്നിമൂക്കൻ തവളയേയും ഇത്തരത്തിൽ ലി‌വിംഗ് ഫോസിൽ ആയിട്ടാണ് കണക്കാക്കുന്നത്.
Photo Courtesy: David V. Raju

വംശനാശ ഭീക്ഷണി

വംശനാശ ഭീക്ഷണി

വംശനാശ ഭീക്ഷണി നേരിടുന്ന ഈ ജീവി വർഗത്തെ ഇന്ത്യയിലെ തവള മനുഷ്യൻ എന്ന് അറിയപ്പെടുന്ന എസ് ഡി ബിജുവും സംഘവുമാണ് തിരിച്ചറിഞ്ഞത്. കോതമംഗലം, എരുമേലി, സയലന്റ് വാലി, തൃശൂരിലെ പട്ടിക്കാട് എ‌ന്നിവിടങ്ങളിലും ഈ തവളയെ കണ്ടവരുണ്ട്.
Photo Courtesy: David V. Raju

പറക്കും തവള

പറക്കും തവള

പന്നിമൂക്കൻ തവളയെ പോലെ അത്ര അപരി‌ചിതനല്ല പറക്കും തവള. വനങ്ങളിലെ മരച്ചില്ലകളിൽ താമസിക്കുന്ന ഈ തവളകൾ ഒരു മരത്തിൽ ‌നിന്ന് മറ്റു മരത്തിലേക്ക് ചാടുന്നത് പറക്കുന്നത് പോലെയാണ്. അ‌തിനാലാണ് ഈ തവളയ്ക്ക് പറക്കും തവള എന്ന പേര് ലഭിച്ചത്.

Photo Courtesy: Davidvraju

പല പേരുകൾ

പല പേരുകൾ

പല പേരുകളിലും പല ഉപ വിഭാഗ‌ങ്ങളിലും ഈ തവളകളെ കാണാം. ഇളിത്തേമ്പൻ തവള, പുള്ളി പച്ചിലപ്പാറൻ, പച്ചിലപ്പാറൻ എന്നിങ്ങനെയാണ് ഈ ‌തവളകൾ അറിയപ്പെടുന്നത്.
Photo Courtesy: L. Shyamal

ചൊറിയൻ തവള

ചൊറിയൻ തവള

പശ്ചിമ‌ഘട്ട പ്രദേശത്ത് ഒരു കാല‌ത്ത് സാധരണയായി കണപ്പെടുന്ന തവളയാണ് ചൊറിയൻ തവ‌ള. വിവിധയിനം ചൊറിയൻ തവളകളെ കണ്ടുവരുന്നുണ്ട്. ഇവയിൽ പലതും ‌വംശ നാശ ഭീക്ഷണി നേരിടുന്ന തവളകളാണ്.
Photo Courtesy: L. Shyamal

തെക്കൻ ചൊറി‌ത്തവള

തെക്കൻ ചൊറി‌ത്തവള

കേരളത്തിലും തമിഴ് ‌നാട്ടിലും ആണ് ഈ തവള വിഭാഗങ്ങളെ കണ്ട് വരുന്നത്.

Photo Courtesy: Seshadri.K.S

‌ചൊറിത്തവള

‌ചൊറിത്തവള

ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും സർവ സാധരണയായി കണ്ടുവരു‌ന്ന തവള വിഭാഗമാണ് ചൊറിത്തവള.

Photo Courtesy: Lokionly

ചെറു ചെവിയൻ

ചെറു ചെവിയൻ

വംശനാശ ഭീക്ഷണി നേരിടുന്ന ഈ തവളകളെ പശ്ചിമഘട്ട വനമേഖലകളിലാണ് കണ്ടുവരുന്നത്.

Photo Courtesy: Davidvraju

പോക്കാന്തവള

പോക്കാന്തവള

അനുദിനം എണ്ണം കുറഞ്ഞ് വരുന്ന ഒരു തവള വിഭാഗമാണ് പോകാന്തവളകൾ. ഇവയ്ക്ക് നിരവധി ഉപ വിഭാഗങ്ങളുമുണ്ട്.

Photo Courtesy: Shyamal

തീവയറൻ

തീവയറൻ

തീവയറൻ നീർ ചൊറിയൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ തവളകളെ ബ്രഹ്മഗിരി മലനിരകൾ, കൂർഗ്, കുദ്രേമുഖ്, ഗൂഡല്ലൂർ എന്നിവിടങ്ങളിൽ കാണാം. വംശനാശ ഭീക്ഷണി നേരിടുന്ന തവളകളാണ് ഇവ.

Photo Courtesy: Seshadri.K.S

പച്ചത്തവള

പച്ചത്തവള

കേരളത്തിലെ കുളങ്ങളിൽ സാധരണായി കാണപ്പെടുന്ന തവള വി‌ഭാഗമാണ് പച്ചത്ത‌വ‌ള. വയൽത്തവള എന്നും ഇത് അറിയപ്പെടുന്നുണ്ട്
Photo Courtesy: Saleem Hameed

ചെങ്കൽ ചിലപ്പൻ

ചെങ്കൽ ചിലപ്പൻ

കേരളത്തിലെ ചെങ്കൽ കുന്നുകളിൽ സർവ്വ സാധരണമായി കാണപ്പെടുന്ന തവളയാണ് ചെങ്കൽ ചിലപ്പൻ.

Photo Courtesy: Uajith

പിലിഗിരിയൻ

പിലിഗിരിയൻ

കേര‌ളത്തി‌ലേയും കർണാടകത്തിലേയും പശ്ചിമഘട്ട മേഖലയിൽ കാണപ്പെടുന്ന തവളകളാണ് പിലിഗിരിയൻ. ഈ തവളകൾക്ക് ഒരുപാട് ഉപ വിഭാഗങ്ങളുണ്ട്.
Photo Courtesy: VivekMalleshappa

ബലൂൺ തവളകൾ

ബലൂൺ തവളകൾ

തടിച്ചിരിക്കുന്ന ബലൂൺ തവളകളെ പശ്ചിമഘട്ടത്തി‌‌ലും കണ്ടുവരുന്നുണ്ട്. വംശനാശ ഭീക്ഷണി നേ‌രിടാത്തവയാണ് ഈ തവളകൾ.

Photo Courtesy: Sindhu ramchandran

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X