ട്രെയിന്‍ യാത്രകള്‍ എല്ലാവരും ഇഷ്ടപ്പെടുന്നതിന് പല കാരണങ്ങളുണ്ട്... ചിലര്‍ക്കത് യാത്രയിലെ സൗകര്യം ആണെങ്കില്‍ മറ്റുചിലര്‍ക്ക് എളുപ്പത്തില്‍ ലക്ഷ്യസ്ഥാനത്തെത്താം എന്നതാണ്. ഇതൊന്നുമല്ലാതെ സ്ഥലങ്ങള്‍ കണ്ട് കുറേ പുതിയ ആളുകളെ പരിചയപ്പെട്ടു പോകുവാനുള്ള സാധ്യതകളും ട്രെയിന്‍ യാത്രയുടെ പ്രത്യേകതയാണ്. മറ്റു യാത്രാ മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് പോക്കറ്റിനൊതുങ്ങുന്ന തുകയില്‍ യാത്ര ചെയ്യാം എന്നത് കൂടുതല്‍ ആളുകളെ റെയില്‍ യാത്രയുടെ ആരാധകരാക്കി മാറ്റുന്നുണ്ട്. എന്നാല്‍ ടിക്കറ്റെടുത്തു കയറി എന്നതുകൊണ്ടുമാത്രം ഈ യാത്രകള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ രസകരമാവണം എന്നില്ല. ട്രെയിന്‍ യാത്രകള്‍ മറക്കാനാവാത്ത അനുഭവങ്ങളും എളുപ്പവും ഉള്ളതാക്കണമെങ്കില് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍ നോക്കാം...

ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യാം
നിങ്ങളുടെ അടുത്ത യാത്ര എങ്ങോട്ടായിരിക്കണം എന്നും ഏതു തിയതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നതും തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നീട് ചെയ്യേണ്ട കാര്യം കഴിവതും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നതാണ്. സാധാരണ ഗതിയില്‍ റെയില്‍ യാത്രകള്‍ക്കു മാസങ്ങള്‍ക്കു മുന്‍പേ ടിക്കറ്റ് റിസര്‍വ് ചെയ്യുവാന്‍ സൗകര്യമുള്ളതിനാല്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തുക. നേരത്തെ പ്ലാന്‍ ചെയ്തുള്ല യാത്രയാണെങ്കില്‍ ആറു മുതല്‍ എട്ടു വരെ ആഴ്ചകള്ക്കുമുന്പ് ബുക്ക് ചെയ്യാം. തിരക്കേറിയ സീസണിലാണ് യാത്രയെങ്കില്‍ സീറ്റുകളുടെ ലഭ്യത ഉറപ്പിക്കുകയും ചെയ്യാം.
PC:Paul

തത്കാല്‍ ബുക്കിങ്ങിനെക്കുറിച്ച് അറിഞ്ഞിരിക്കുക
വളരെ പെട്ടന്നുള്ള യാത്രാ പ്ലാനുകളില്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്താം. സീറ്റുകള്‍ ലഭ്യമല്ലെങ്കിലോ വെയിറ്റിങ് ലിസ്റ്റില്‍ ആണെങ്കിലോ ആയിരിക്കുമ്പോള്‍ പ്രതീക്ഷ നല്‍കുക തത്കാല്‍ ടിക്കറ്റുകളാണ്. തേഡ് എസി, സെക്കന്‍ഡ് എസി , ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ തത്കാല്‍ ആരംഭിക്കുന്നത് രാവിലെ 10 മണിക്കാണ്. സെക്കന്‍ഡ് ക്ലാസ് സ്ലീപ്പറിലാണ് യാത്രയെങ്കില്‍ 11 മണിക്ക് ലോഗിന്‍ ചെയ്ത് തത്കാല്‍ ബുക്ക് ചെയ്യാം . യാത്രയുടെ തലേദിവസമാണ് തത്കാല്‍ ബുക്കിങ് ലഭ്യമായിട്ടുള്ളത്.
PC:David Becker

പാക്ക് ചെയ്യാം സ്മാര്‍ട് ആയി
ഏതു തരത്തിലുള്ള യാത്രയാണെങ്കിലും ബാഗ് പാക്കിങ് അതിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘടകം ആണ്. ട്രെയിന്‍ യാത്രയില്‍ ലഗേജുകള്‍ യഥേഷ്ടം കൊണ്ടുപോകാമെന്ന ധാരണയില്‍ പലരും അനാവശ്യമായി ലഗേജുകള്‍ ട്രെയിന്‍ യാത്രയില്‍ കരുതാറുണ്ട്. ഏറ്റവും നല്ലത് ഏതു യാത്രയാണെങ്കിലും അത്യാവശ്യം വേണ്ട കാര്യങ്ങള്‍ മാത്രം പാക്ക് ചെയ്യുക എന്നതാണ്, യാത്ര ആയാസരഹരിതവും ബാഗുകളെക്കുറിച്ച് ടെന്‍ഷനടിക്കാതെ യാത്ര പൂര്‍ത്തിയാക്കുവാനും ഇത് സഹായിക്കും.
PC:jesse williams

ലഘുഭക്ഷണം കരുതാം
ട്രെയിന്‍ യാത്രകള്‍ ഭക്ഷണപ്രിയരെ സംബന്ധിച്ചെടുത്തോളം ഒന്നും ആലോചിക്കാതെ ഭക്ഷണം രസച്ച് കഴിക്കുവാനുള്ള സമയമായി ചിലര്‍ പ്രയോജനപ്പെടുത്താറുണ്ട്. ഇത് ഒഴിവാക്കണമെന്ന് പലപ്പോഴും ആഗ്രഹിക്കുമെങ്കിലും നടക്കാറില്ല. ട്രെയിനില്‍ കയറുന്നതിനു മുന്‍പായി കുറച്ച് ലഘുഭക്ഷണം കരുതുക. ട്രെയിനില്‍ നിന്നും കഴിക്കുമ്പോള്‍ പരമാവധി വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുക.
PC:Matt Moloney

ഈ കാര്യങ്ങള്‍ കൂടി കരുതാം
കൊവിഡിന്റെ ഭീതിയുടെ കാലത്ത് തന്നെയാണ് നാം ഇപ്പോഴും ജീവിക്കുന്നത്. അതുകൊണ്ടുതന്നെ യാത്രകളില്‍ വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ക്കു വേണ്ടി മാത്രമല്ല, നിങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്നവരുടെ ആരോഗ്യത്തിനും വേണ്ടിയാണ് ഇതെന്നു മനസ്സിലാക്കുക. ഹാൻഡ് സാനിറ്റൈസർ, ഹാൻഡ് വാഷ്, പേപ്പർ സോപ്പുകൾ, ടിഷ്യൂകൾ, വൈപ്പുകൾ എന്നിവ ഉൾപ്പെടുന്ന നിങ്ങളുടെ വ്യക്തിഗത ശുചിത്വ കിറ്റ് കരുതുക.
കൂടാതെ, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ഫേസ് വാഷ്, ടവൽ തുടങ്ങിയ ടോയ്ലറ്ററികൾ കരുതുക.
തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തിലും വേഗത്തിലും ഇങ്ങനെ ബുക്ക് ചെയ്യാം...