Search
  • Follow NativePlanet
Share
» »ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!

ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!

വെറുതേയൊന്ന് ക്ലിക്ക് ചെയ്താല്‍ പോലും കിട്ടുന്നത് അതിമനോഹരമായ ഫ്രെയിമുകള്‍... തിരക്കിട്ടുനീങ്ങുന്ന ആളുകളായാലും കച്ചവടം പൊടിപൊടിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് ആയാലും ചുവരുകളിലെ ചിത്രങ്ങളോ ചരിത്രസ്മാരകങ്ങളോ അങ്ങനെ എന്തെടുത്തു നോക്കിയാലും ഡല്‍ഹി വേറെ ലെവലാണ്. ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഇന്‍സ്റ്റഗ്രാം കണ്ടന്‍റ് ക്രിയേറ്റേഴ്സിനുമെല്ലാം ചിത്രങ്ങളിലൂടെ നിറഞ്ഞാടുവാന്‍ വേണ്ടതെല്ലാം ഡല്‍ഹി തരും..ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞു നില്‍ക്കുന്ന ഡല്‍ഹിയിലെ ഇടങ്ങള്‍ പരിചയപ്പെടാം

അഗ്രസേന്‍ കി ബവോലി

അഗ്രസേന്‍ കി ബവോലി

ഡല്‍ഹിയുടെ അതിസമ്പന്നമായ ചില കാഴ്ചകള്‍ പകര്‍ത്തുവാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ് അഗ്രസേന്‍ കി ബവോലി. ന്യൂഡൽഹിയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊയ കൊണാട്ട്പ്ലേസിനോട് ചേര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. അഗ്രസേന്‍ രാജാവ് പണികഴിപ്പിച്ച ഈ പടവ്കിണര്‍ അക്കാലത്തെ സമൂഹത്തിന്റെ ഒരു കേന്ദ്രബിന്ദുവായിരുന്നു. ഒരു ജലസ്രോതസ്സ് എന്നതിലുപരിയായി ആളുകള്‍ക്ക് കൂടിച്ചേരുന്നതിനുള്ള ഒരിടം കൂടിയായിരുന്നു ഇത്. ഇത് നിങ്ങളുടെ ഇൻസ്റ്റാഗ്രാം സ്നാപ്പുകൾക്ക് അനുയോജ്യമായ ഒരു പശ്ചാത്തലമായി മാറുമെന്നതില്‍ സംശയമില്ല.

PC:Leowikia

ഹുമയൂണിന്റെ ശവകുടീരം

ഹുമയൂണിന്റെ ശവകുടീരം

ഡല്‍ഹിയിലെ നിരവധിയായ നിര്‍മ്മാണ വാസ്തുവിദ്യാ വിസ്മയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുഗൾ ചക്രവർത്തിയായ ഹുമയൂണിന്റെ ശവകുടീരം. ഡൽഹിയിലെ ഏറ്റവും ആകർഷകമായ കെട്ടിടങ്ങളിലൊന്നാണ്. താജ്മഹല്‍ നിര്‍മ്മിക്കുന്നതിനും ഏകദേശം 60 വർഷം മുമ്പ് നിര്‍മ്മിക്കപ്പെട്ട ഇത് ചില ഘടകങ്ങളില്‍ ഇതാജ്മഹലിന്റെ നിര്‍മ്മാണത്തിന് തന്നെ പ്രചോദനമായതായി കരുതപ്പെടുന്നു. മാര്‍ബിളില്‍ നിര്‍മ്മിച്ച താഴികക്കുടവും ചുവന്ന മണല്‍ക്കല്ലില്‍ തിളങ്ങുന്ന ആര്‍ച്ചുകളും ഈ ശവകുടീരത്തിന്‍റെ പ്രത്യേകതയാണ്. ഈ ശവകുടീരം സ്ഥിതി ചെയ്യുന്ന ഇടത്തുതന്നെ വേറെയും അനേകം ശവകുടീരങ്ങള്‍ കാണാമെങ്കിലും അവയൊന്നും ഹുമയൂണിന്റെ ശവകുടീരം പോലെ ആകർഷകമോ ഇൻസ്റ്റാഗ്രാം മൂല്യമുള്ളതോ അല്ല.

PC:Junaid Ahmad Ansari

ഇന്ത്യാ ഗേറ്റ്

ഇന്ത്യാ ഗേറ്റ്

പാരീസിലെ ആർക്ക് ഡി ട്രയോംഫിന്റെ മാതൃകയില്‍ നിര്‍മ്മിച്ച യുദ്ധസ്മാരകമാണ് ഇന്ത്യാ ഗേറ്റ്, ഒന്നാം ലോകമഹായുദ്ധത്തിലും വടക്കുപടിഞ്ഞാറൻ അതിർത്തി ഓപ്പറേഷനുകളിലും 1919 ലെ ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലും വീരമൃത്യു വരിച്ച 90,000 ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയാണ് 1921 ല്‍ ഇത് നിര്‍മ്മിച്ചത്. ആളുകള്‍ കുടുംബവുമായി വരികയും ഇവിടെ സമയം ചിലവഴിക്കുകയും ചെയ്യുന്നത് വൈകുന്നേരങ്ങളിലെ പ്രധാന കാഴ്ചയാണ്. വെളിച്ചത്തിന്റെ ലഭ്യത നോക്കുമ്പോള്‍ വൈകുന്നേരങ്ങള്‍ തന്നെയാണ് ഏറ്റവും മികച്ച ഇന്‍സ്റ്റഗ്രാം ഷോട്ടുകള്‍ക്ക് പറ്റിയ സമയം.

PC:shalender kumar

ജമാ മസ്ജിദ്

ജമാ മസ്ജിദ്

മിനാരങ്ങളും ഭീമാകാരമായ താഴികക്കുടങ്ങളും കൊണ്ട് അലങ്കരിച്ച അതിമനോഹരമായ, പകരംവയ്ക്കുവാനില്ലാത്ത നിര്‍മ്മിതിയാണ് ഡല്‍ഹിയിലെ ജമാ മസ്ജിദ്. മുഗൾ ചക്രവർത്തി ഷാജഹാൻ ആണ് ഷാജഹാനാബാദില്‍ ജമാ മസ്ജിദ് നിര്‍മ്മിച്ചത്. വാസ്തുശില്പിയായ ഉസ്താദ് ഖലീലാണ് മസ്ജിദ് രൂപകല്പന ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വലി മുസ്ലീം ദേവാലയം കൂടിയാണിത്.
ഇവിടുത്തെ ഗംഭീരമായ താഴികക്കുടങ്ങളും കമാനപാതകളും വിശാലമായ നടുമുറ്റവും ഫോട്ടോകളിലെ സമ്പന്നമാക്കുന്നു.

PC:Naveed Ahmed

ചാന്ദ്നി ചൗക്ക്

ചാന്ദ്നി ചൗക്ക്

ചെങ്കോട്ടയിൽ നിന്ന് ജുമാ മസ്ജിദിലേക്ക് കടന്നുപോകുന്ന പാതയില്‍ പഴയ ഡല്‍ഹിയിലെ ഏറ്റവും പ്രധാന കാഴ്ചകളിലൊന്നാണ് ചാന്ദ്നി ചൗക്ക്.
പ്രദേശത്തെ ഏറ്റവും തിരക്കേറിയ റോഡ് ഇതാണെങ്കിലും, ശ്വാസം മുട്ടിക്കുന്ന ആള്‍ക്കൂട്ടമാണെങ്കിലും ഇടുങ്ങിയ തെരുവ് ആണെ‌ങ്കിലും ഇതിന്‍റെ വൈബ് ഒന്നുവേറെ തന്നെയാണ്. പ്രത്യേകിച്ചും ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്ന സമയത്ത്. കച്ചവടം നടക്കുന്ന ആള്‍ക്കാരും തെരുവിന്റെ തിരക്കും ആകാശക്കാഴ്ചകളും ഒക്കെയാണ് പലപ്പോഴും ചാന്ദ്നി ചൗക്കിന്റെ ചിത്രങ്ങളില്‍ കടന്നുവരുന്നത്.
PC:Aquib Akhter

യമുനാ ഘാട്ട്

യമുനാ ഘാട്ട്

ഡല്‍ഹിയിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടമാണ് യമുനാ ഘാട്ട്. കശ്മീർ ഗേറ്റില്‍ സ്ഥിതി ചെയ്യുന്ന ഇവിടം വും മനോഹരമായ ഫോട്ടോഗ്രാഫിക് അനുഭവങ്ങളിൽ ഒന്നാണ്. ഓരോ പ്രഭാതത്തിലും, ആയിരക്കണക്കിന് കടൽക്കാക്കകൾ ഭക്ഷണത്തിനായി ഇവിടേക്ക് പറന്നുവരുന്നതും ഘാട്ടിലൂടെ പറന്നുയരുന്നതും ആണ് ഇവിടുത്തെ കാഴ്ച. നമുക്ക് ബോട്ടുകളിൽ നദിക്ക് കുറുകെ സഞ്ചരിച്ച് ഈ മനോഗഹരമായ കാഴ്ച പകര്‍ത്താം. സൂര്യോദയത്തിന്റെ ഓറഞ്ച് നിറത്തിൽ ഇടകലർന്ന ആളുകളും പക്ഷികളും അതിമനോഹരമായ കാഴ്ച നൽകുന്നു. എന്നാല്‍ സീസണില്‍ മാത്രമായിരിക്കും ഇവിടെ പക്ഷികളെ കാണുക.

PC:Anuj Yadav

ലോധി ഗാര്‍ഡന്‍

ലോധി ഗാര്‍ഡന്‍

നഗരത്തിന്റെ തിരക്കുകളില്‍ നിന്നും തൊട്ടുമാറി സ്ഥിതി ചെയ്യുന്ന ലോധി ഗാര്‍ഡന്‍ ശാന്തതയുടെയും സമാധാനത്തിന്റെയും ഇടമായാണ് ആളുകള്‍ കരുതുന്നതും വന്നുചേരുന്നതും. നഗരത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന, 90 ഏക്കർ ശിൽപങ്ങളുള്ള പൂന്തോട്ടവും സ്മാരകങ്ങളും വ്യത്യസ്തമായ കാഴ്ചാനുഭവം നല്കുന്നു.

ഇത് 15-ാം നൂറ്റാണ്ടിലെ മുഗൾ സ്മാരകങ്ങളാണ് (ബഡാ ഗുംബാദിന്റെയും ഷീഷ് ഗുംബാദിന്റെയും ഇരട്ട ശവകുടീരങ്ങൾ, മുഹമ്മദ് ഷായുടെ ശവകുടീരം, കൂടാതെ സിക്കന്ദർ ലോഡിയുടെ ശവകുടീരം എന്നിവയാണ് ഇവിടെ കാണുവാനുള്ളത്. വളരെ ജനപ്രിയ സ്ഥലമായ ഇവിടെ ആളുകള്‍ ചെറിയ കൂടിച്ചേരലുകളും മറ്റും നടത്തുന്നു.
PC:Amaninder

സ്പൈസ് മാര്‍ക്കറ്റ്

സ്പൈസ് മാര്‍ക്കറ്റ്

മങ്ങിയ വെളിച്ചത്തില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന പാത, ലോകത്തിലെ എല്ലാ തരത്തിലുമുള്ള എല്ലാത്തരം സുഗന്ധവ്യഞ്ജനങ്ങളും വില്‍ക്കുന്ന കച്ചവടക്കാര്‍, വിലപേശി വാങ്ങുവാനായി എത്തിയവര്‍, അവയ്ക്കിടയിലൂടെ ഫോട്ടോയുടെ ഫ്രെയിം നോക്കി നടക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍, വറെ കുറഞ്ഞ നിമിഷങ്ങള്‍ ചിലവഴിച്ചാല്‍ പോലും വ്യത്യസ്തമായ കുറച്ചധികം അനുഭവങ്ങള്‍ നല്കുന്ന, ഫോണ്‍ ഗാലറികളെ നിറയ്ക്കുന്ന തരത്തില്‍ ഫോട്ടോകള്‍ എടുത്തുകൂട്ടുവാന്‍ സഹായിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഡല്‍ഹിയിലെ സ്പൈസ് മാര്‍ക്കറ്റ്. ഖാരി ബാവോലി ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വിപണിയുടെ ആസ്ഥാനമാണ്,എന്നാൽ ചാന്ദ്‌നി ചൗക്കിലെന്നപോലെ, ഇവിടെയും നിങ്ങൾക്ക് എടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഫോട്ടോകൾ ആളുകളുടേതാണ്.
PC:Ravi Sharma

ലോട്ടസ് ടെംപിള്‍

ലോട്ടസ് ടെംപിള്‍

ഡല്‍ഹിയിലെ മറ്റൊരു അതിശയിപ്പിക്കുന്ന വാസ്തുവിദ്യാ വിസ്മയമാണ് ബഹായി ആരാധനാ കേന്ദ്രമായ ലോട്ടസ് ടെംപിള്‍. ഇറാനിയൻ-കനേഡിയൻ വാസ്തുശില്പിയായ ഫാരിബോർസ് സാഹബ ഒരു താമരപ്പൂവിന്റെ രൂപകല്പനയിൽ സൃഷ്ടിച്ച ഇത് എല്ലാ മതങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു സ്ഥലമായാണ് ലക്ഷ്യമിടുന്നത്. എല്ലാ മതങ്ങളിലുമുള്ള ആളുകൾക്ക് അവരുടെ സ്വന്തം വിശ്വാസങ്ങൾക്കനുസരിച്ച് ഉള്ളിൽ നിശബ്ദമായി പ്രാർത്ഥിക്കാനോ ധ്യാനിക്കാനോ ഇവിടേക്ക് കടന്നുവരാംയ എന്നാല്‍ ഇതിനുള്ളില്‍ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുകയാണ്. എന്നിരുന്നാലും ഇതിന്റെ പുറംകാഴ്ചകള്‍ മാത്രം മതി നിങ്ങളുടെ ഇന്‍സ്റ്റഗ്രാം ഫീഡ് നിറയ്ക്കുവാന്‍.

PC:Jovyn Chamb

സ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെസ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെ

92 വര്‍ഷം പഴക്കമുള്ള പാര്‍ലമെന്‍റ് മന്ദിരം..ലോകത്തിലെ ഏറ്റവും മികച്ച നിര്‍മ്മിതികളിലൊന്ന്92 വര്‍ഷം പഴക്കമുള്ള പാര്‍ലമെന്‍റ് മന്ദിരം..ലോകത്തിലെ ഏറ്റവും മികച്ച നിര്‍മ്മിതികളിലൊന്ന്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X