Search
  • Follow NativePlanet
Share
» »കാലത്തെ അതിജീവിച്ച നിർമ്മിതികൾ! പഴമയിലും രൂപത്തിലും അത്ഭുതപ്പെടുത്തും ഈ നിർമ്മിതികൾ

കാലത്തെ അതിജീവിച്ച നിർമ്മിതികൾ! പഴമയിലും രൂപത്തിലും അത്ഭുതപ്പെടുത്തും ഈ നിർമ്മിതികൾ

നമ്മുടെ ഇന്നലെകളുടെ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്. ചരിത്രത്തിന്റെ വാതിലുകൾ തുറന്നിടുന്ന കാഴ്ചകളിലേക്കുള്ള ചെന്നെത്തൽ എന്നും അതിശയങ്ങളിലേക്കുള്ള യാത്ര കൂടിയാണ്. സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിൽ ജീവിക്കുന്ന നമുക്ക് സങ്കൽപ്പിക്കുവാൻ പോലും കഴിയാത്ത ഒരു സമയത്ത് പ്രാകൃത ഉപകരണങ്ങളും കണക്കുകൂട്ടൽ രീതികളും ഉപയോഗിച്ച് നിർമ്മിച്ച ക്ഷേത്രങ്ങളും മറ്റുനിർമ്മിതികളും ഇന്നും തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ ആദരവോടെ മാത്രമെ അതിനെ കാണുവാൻ സാധിക്കു. അത്തരത്തിലുള്ള ചില നിർമ്മിതികൾ പരിചയപ്പെടാം...

അജന്ത ഗുഹകൾ

അജന്ത ഗുഹകൾ

വളരെ അപ്രതീക്ഷിതമായി കണ്ടെത്തിയ അജന്ത ഗുഹകൾ ഇന്ത്യയുടെ പോയകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ്.മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലാണ് അജന്ത സ്ഥിതി ചെയ്യുന്നത്. ബിസി രണ്ടാം നൂറ്റാണ്ടു മുതൽ എഡി ഏഴാം നൂറ്റാണ്ടു വരെയുള്ള കാലത്തിനിടയിലായി കരിങ്കല്ലിൽ കൊത്തിയ ഗുഹാ ക്ഷേത്രങ്ങളാണ് അജന്തയിലെ കാഴ്ച. 1817ൽ ഹൈദരാബാദ് നിസാനിമു വേണ്ടി സൈന്യസേവനം നടത്തിയിരുന്ന ചില ബ്രിട്ടീഷ് പടയാളികളാണ് വാഗൂർ നദിയുടെ ഉത്ഭവസ്ഥാനത്തിനു സമീപത്തായി ഈ ഗുഹ കണ്ടെത്തുന്നത്. പ്രകൃതിദത്ത നിറങ്ങളും പ്രാകൃത ഉപകരണങ്ങളും ഉപയോഗിച്ച് കോറിയിട്ടവയാണ് ഇതിലെ ഗുഹാ ചിത്രങ്ങൾ. 29 ഗുഹകളാണ് ഇവിടെ ആകെയുള്ളത്. 1983-ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടു.

PC:Siddhesh Mangela

എല്ലോറ ഗുഹകൾ

എല്ലോറ ഗുഹകൾ

ഇന്ത്യൻ ഗുഹാശില്പകലയുടെ ഉത്തമോദാഹരണമായി ലോകം അംഗീകരിച്ചവയാണ് ഔറംഗാബാദിൽ തന്നെ സ്ഥിതി ചെയ്യുന്ന എല്ലോറാ ഗുഹകൾ. ചരണാദ്രി കുന്നുകളുടെ ഭാഗമായ ഈ ഗുഹകൾ ആകെ 34 എണ്ണമാണുള്ളത്. ഹിന്ദു, ബുദ്ധ, ജൈനമതങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ് ഇവ. ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധം പതിനാറാമാത്തെ ഗുഹയിലുള്ള കൈലാസനാഥക്ഷേത്രം ആണ്. ഇതിലും മികച്ച മറ്റൊരു കലാശില്പം ഇന്ത്യയിൽ വേറെയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അഞ്ചാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെയുള്ളയുള്ള കാലഘട്ടത്തിലുള്ളവയാണ് ഇവിടുത്തെ ഗുഹകൾ.

PC:Vyacheslav Argenberg

സാഞ്ചി

സാഞ്ചി

ബുദ്ധമതത്തിന്റെ ഇന്നു നിലനിൽക്കുന്ന ഏറ്റവും പഴക്കംചെന്ന ശേഷിപ്പുകളിൽ ഒന്നാണ് സാഞ്ചിയിലെ സ്തൂപം. മധ്യപ്രദേശിലെ ഭോപ്പാലാണ് സാഞ്ചിയോട് ചേർന്നുള്ള പ്രധാന നഗരം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ് സാഞ്ചി. യുനസ്കോയുടെ പൈതൃക സ്ഥാനമായ ഇതിന്റെ തൂണുകളിൽ പ്രശസ്തമായ ജാതക കഥകളുടെ കൊത്തുപണികളാണുള്ളത്. മൂന്നാം നൂറ്റാണ്ടിൽ മൗര്യ ചക്രവർത്തിയായ അശോക ചക്രവർത്തിയുടെ കാലത്താണ് ഇത് നിർമ്മിക്കപ്പെട്ടത്. ബുദ്ധന്റെ അവശിഷ്ടങ്ങൾക്ക് മുകളിൽ നിർമ്മിച്ച ലളിതമായ അർദ്ധഗോളാകൃതിയിലുള്ള ഇഷ്ടിക ഘടനയായിരുന്നു ഇതിന്റെ പ്രധാന രൂപം. അതിനു മുകളിലായാണ് ബാക്കി നിർമ്മിതികൾ കാണുവാൻ സാധിക്കുക.

PC:Ameena Tasneem

നളന്ദ

നളന്ദ

ഇന്ത്യയുടെ ചരിത്രനിർമ്മിതികളിൽ ഏറ്റവും സവിശേഷമാംവിധം ശ്രദ്ധ അർഹിക്കുന്നതാണ് നളന്ദ സർവ്വകലാശാല. പഴയ സർവ്വകലാശാലയുടെ മഹത്വം പ്രകടമാകുന്ന തരത്തിലൊന്നും ഇന്നും കാണുവാൻ സാധിക്കില്ലെങ്കിലും ചരിത്രവായനകൾ നളന്ദ എന്തായിരുന്നുവെന്നും എങ്ങനെ പ്രവർത്തിച്ചിരുന്നുവെന്നും നമുക്ക് അറിവു നല്കുന്നു. ലോകത്തിലെ ആദ്യത്തെ സർവ്വകലാശാല കൂടിയായിരുന്നു നളന്ദ. എഡി അഞ്ചാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ 800 വർഷക്കാലം സർവ്വകലാശാല ജ്ഞാനത്തിന്റെ വെളിച്ചവുമായി ഇവിടെ നിലനിന്നിരുന്നു. മൂന്നുതവണ അക്രമം നേരിട്ട സർവ്വകലാശാല ആദ്യ രണ്ടു തവണയും അതിനെ അതിജീവിച്ചു വന്നുവെങ്കിലും കുത്തബ്ബുദ്ദീന്‍ ഐബക്കിന്റെ സൈന്യാധിപന്‍മാരിലൊരാളായ മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജി സര്‍വ്വകലാശാല അക്രമിച്ചു കീഴടക്കിയതിനെ അതിജീവിക്കുവാൻ കഴിഞ്ഞില്ല. പിന്നീട് 2010 മുതൽ ഇത് വീണ്ടുമൊരു സർവ്വകലാശാലയായി പ്രവർത്തിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്.

PC:Dharma

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂ‌ടുതല്‍ ടാഗ് ചെയ്യപ്പെട്ട യുനസ്കോ സ്മാരകങ്ങള്‍... റോം മുതല്‍ ബുധാപെസ്റ്റ് വരെഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂ‌ടുതല്‍ ടാഗ് ചെയ്യപ്പെട്ട യുനസ്കോ സ്മാരകങ്ങള്‍... റോം മുതല്‍ ബുധാപെസ്റ്റ് വരെ

ഹംപി

ഹംപി

തുംഗഭദ്രാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹംപി എന്ന പുരാത നഗരം വിജയനഗരസാമ്രാജ്യത്തിന്‍റെ തലസ്ഥാനമെന്ന നിലയിലാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കച്ചവടസഥാനങ്ങളിലൊന്നായിരുന്നുവത്രെ ഇവിടം. കൂടാതെ, ലോകത്തിലെ ഏറ്റവും പഴക്കംചെന്ന നാഗരികതകളിലൊന്നായും ഹംപിയെ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ ഓരോ കല്ലിനും ഓരോ ചരിത്രം കാണുമെന്നു പറയുന്നത് വെറുതെയല്ല എന്ന് ഇവിടെ വന്നാൽ മനസ്സിലാകു. എപ്പോൾ വേണമെങ്കിലും തഴേക്കുപോരാം എനന് തരത്തിൽ പാറകൾക്കു മുകളിൽ നിൽക്കുന്ന പാറകളും കല്ലുകളുമാണ് ഹംപിയുടെ ആദ്യ കാഴ്ച. പിന്നെ ക്ഷേത്രങ്ങളും കൊട്ടാരവും അന്തപ്പുരവും കുളിപ്പുരയും കച്ചവടസ്ഥലവുമെല്ലാം ഇവിടെ കാണാം.

മഹാബോധി ക്ഷേത്രം, ബീഹാർ

മഹാബോധി ക്ഷേത്രം, ബീഹാർ

ഇന്ത്യയിലെ അതിശയിപ്പിക്കുന്ന ചരിത്രനിർമ്മിതികളിൽ മറ്റൊന്നാണ് ബീഹാറിലെ ബോധ്ഗയയിൽ സ്ഥിതി ചെയ്യുന്ന മഹാബോധി ക്ഷേത്രം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലെ മറ്റൊരു ബുദ്ധ നിർമ്മിതിയാണ്. ബിസി മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ബുദ്ധന് ജ്ഞാനോദയം ലഭിച്ച, ഇപ്പോൾ ബോധിവൃക്ഷം എന്നറിയപ്പെടുന്നു, മരത്ിന് സമീപത്താണിതുള്ളത്. ഈ മരച്ചുവട്ടിലിരുന്ന മൂന്ന് പകലും രാത്രിയും ധ്യാനത്തിന് ശേഷമാണ് ബുദ്ധന് ബോധോദയം ലഭിച്ചതെന്നാണ് വിശ്വാസം. ധാരാളം ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും ഈ സ്ഥലത്തുണ്ട്.

PC:Ken Wieland

ചമ്പാനർ പാവഗഡ്

ചമ്പാനർ പാവഗഡ്

ചരിത്രത്തിലെ വ്യത്യസ്തമായ കാഴ്ചയാണ് തേടുന്നതെങ്കിൽ ഗുജറാത്തിലെ ചമ്പാനർ പാവഗഡ് തിര‍ഞ്ഞെടുക്കാം. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചമ്പാനർ-പാവഗഡ്, ഒരുകാലത്ത് വളരെ മെച്ചപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു. ഗുജറാത്തിലെ തന്ത്രപ്രധാനമായ വ്യാപാര പാതയായിരുന്നതിമാൽ ഇത് പല ഭരണാധികാരികളുടെയും സ്വപ്നം കൂടിയായിരുന്നു. 1484-ൽ മഹമൂദ് ബെഗ്ദയാണ് ഏകദേശം ഇന്നു കാണുന്ന രൂപത്തിലേക്ക് ഈ നാടിനെ മാറ്റിയെടുത്തത്. എന്നാൽ മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂൺ പിടിച്ചെടുത്തതോടെ അതിന്റെ പ്രതാപം ഏറെക്കുറെ അസ്തമിച്ചുവെന്നു പറയാം

PC:Rupeshsarkar

കേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവുംകേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവും

ഹംപി മുതൽ കൊണാർക്ക് സൂര്യ ക്ഷേത്രം വരെ; 'നോട്ടിൽ' പതിഞ്ഞ ഇന്ത്യൻ പൈതൃകങ്ങൾ ഇതാഹംപി മുതൽ കൊണാർക്ക് സൂര്യ ക്ഷേത്രം വരെ; 'നോട്ടിൽ' പതിഞ്ഞ ഇന്ത്യൻ പൈതൃകങ്ങൾ ഇതാ

Read more about: history monuments india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X