Search
  • Follow NativePlanet
Share
» »സഞ്ചാരിയെന്ന നിലയില്‍ ഈ ഇടങ്ങളിലേക്കൊരു യാത്രയില്ല... വിലക്കപ്പെട്ട ഇടങ്ങള്‍

സഞ്ചാരിയെന്ന നിലയില്‍ ഈ ഇടങ്ങളിലേക്കൊരു യാത്രയില്ല... വിലക്കപ്പെട്ട ഇടങ്ങള്‍

ഇന്നും ഈ കാലത്തും സഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും വിലക്കപ്പെട്ട ഇടങ്ങളുണ്ടെന്ന് കേള്‍ക്കുന്നത് വളരെ വിചിത്രമാണ്. ചില ഇടങ്ങളില്‍ പ്രവേശനമില്ല എന്നു മാത്രമല്ല, പൊതുജനങ്ങളുടെ സാന്നിധ്യം തന്നെ ഇവിടെ വിലക്കപ്പെട്ടതാണ്. ഇതാ ഇന്ത്യയില്‍ വിവിധ കാരണങ്ങളാല്‍ ഇന്ത്യക്കാര്‍ക്കു പോലും പ്രവേശനം വിലക്കിയിരിക്കുന്ന സുപ്രധാനമായ ഇടങ്ങള്‍ പരിചയപ്പെടാം

അരുണാചല്‍ പ്രദേശിലെ ചൈനയുടെ അധീനതയിലുള്ള പ്രദേശം

ഇന്തോ-ചൈന അതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന അരുണാചല്‍ പ്രദേശ് വിവിവധ സുരക്ഷാ കാരണങ്ങളാല്‍ എളുപ്പത്തില്‍ പ്രവേശനം ലഭ്യമാകാത്ത ഇടമാണ്. അരുണാചല്‍ പ്രദേശിലെ 90,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിനും ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതില്‍ തന്നെ ഏകദെശം 50 ചതുരശ്ര കിലോമീറ്റര്‍ അതിര്‍ത്തി ഭാഗം ചൈനയുടെ കൈവശമാണുള്ളത്.
അതിനാല്‍, സുരക്ഷാ കാരണങ്ങളാല്‍ അരുണാചല്‍ പ്രദേശ് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

ബാബാ അറ്റോമിക് റിസര്‍ച്ച് സെന്‍റര്‍, മുംബൈ

ഇന്ത്യയിലെ ഏറ്റവും മികച്ച ആണവ ഗവേഷണ സ്ഥാപനമാണ് മുംബൈയിലെ ട്രോംബൈയില്‍ സ്ഥിതി ചെയ്യുന്ന ബാബാ അറ്റോമിക് റിസര്‍ച്ച് സെന്‍റര്‍. സാധാരണ സന്ദര്‍ശകര്‍ക്കും സഞ്ചാരികള്‍ക്കും ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.
വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍,ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുക. അതുതന്നെ പല വിധ കടമ്പകള്‍ കടന്നു മാത്രമേ സാധിക്കുകയുള്ളൂ.
PC: Sobarwiki

സ്റ്റോക് കാംഗ്രി, ലഡാക്ക്

ലഡാക്കില്‍ ഹെമിസ് ദേശീയോദ്യാനത്തിനു സമീപത്താണ് സ്റ്റോക് കാംഗ്രി പീക്ക് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ട്രക്കിങ് സ്പോട്ടും കുന്നുകളിലൊന്നും കൂടിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവിടേക്ക് സാഹസികരും സഞ്ചാരികളും എത്തുന്നു. എന്നാല്‍ അമിതമായ രീതിയിലുള്ള സഞ്ചാരികളുടെ വരവ് തന്നെയാണ് ഇവിടേക്കുള്ല പ്രവേശനം വിലക്കുവാനും കാരണം. സ്റ്റോക്ക് കാംഗ്രിയിലേക്കുള്ള ട്രക്കിങ് 2020 മുതല്‍ 2013 വരെ നിര്‍ത്തി വെച്ചിരിക്കുകയാണ്.
PC:Aksveer

മൗണ്ട് കാഞ്ചന്‍ജുംഗ, നോര്‍ത്ത് സിക്കിം

കുറച്ച് മാസങ്ങള്‍ക്കു മുമ്പാണ് സിക്കിം സര്‍ക്കാര്‍ മൗണ്ട് കാഞ്ചന്‍ജുംഗ ഉള്‍പ്പെടെയുള്ള ഇവിടെ വിശുദ്ദമെന്നു കരുതുന്ന പര്‍വ്വതങ്ങളിലേക്കുള്ള ട്രക്കിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. പ്രദേശവാസികളുടെ മതപരമായ ആശ്യങ്ങളെ തുടര്‍ന്നാണ് ഇത് നിര്‍ത്തിവെച്ചതെങ്കിലും മൗണ്ട് കാഞ്ചന്‍ജുംഗയിലേത്ത് നേപ്പാള്‍ വഴി കയറുവാന്‍ സാധിക്കും. എന്നാലും മറ്റ് പര്‍വ്വതങ്ങളിലേക്കുള്ള കയറ്റം കര്‍ശനമായും നിരോധിച്ചിട്ടുണ്ട്.

ചോലാമു ലേക്ക്, നോര്‍ത്ത് സിക്കിം

സോ ലാമോ ലേക്ക് എന്നും അറിയപ്പെടുന്ന ചോലാമു ലേക്ക് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ തടാകങ്ങളില്‍ ഒന്നാണ്. രാജ്യസുരക്ഷയെ സംബന്ധിക്കുന്ന സ്ഥാനത്താണ് ഈ തടാകം നിലനില്‍ക്കുന്നത്. ഇന്തോ-ചൈന അതിര്‍ത്തിയില്‍ നിന്നും വെറും 44 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേക്കുള്ളൂ. അതിനാല്‍ തന്നെ സന്ദര്‍ശകര്‍ക്ക് സാധാരണയായി ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല. ടീസ്ഥാ നദിയിലേക്കുള്ള ജലം ഈ തടാകത്തില്‍ നിന്നുമാണ് വരുന്നത്.

ലക്ഷദ്വീപിലെ ചില ദ്വീപുകള്‍

36 ദ്വീപുകള്‍ ചേര്‍ന്നതാണ് ലക്ഷദ്വീപെങ്കിലും അതില്‍ തന്നെ 11 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. ന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, കല്‍പ്പേനി, മിനിക്കോയ് എന്നീ ആറ് ദ്വീപുകളില്‍ സന്ദര്‍ശനം നടത്താം. വിദേശികള്‍ക്ക് അഗത്തി, ബംഗാരം, കടമത്ത്, എന്നീ ദ്വീപുകള്‍ മാത്രമേ സന്ദര്‍ശിക്കാന്‍ കഴിയൂ. ഇവിടുത്തെ പ്രാദേശിക ജനവിഭാഗത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണിത്.

 രുദ്ര മഹാലയ്, സിദ്ദ്പൂര്‍

രുദ്ര മഹാലയ് രുദ്രമഹല്‍ ഗുജറാത്തിലെ സിദ്ധ്പൂര്‍ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പണ്ട് അക്രമണകാരികളാല്‍ ക്ഷേത്രത്തിന്റെ ഭൂരിഭാഗം ഇടവും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ തര്‍ക്ക വിഷയമായി നില്‍ക്കുന്ന ക്ഷേത്രത്തിന്റെ മതിലിനുള്ളിലേക്ക് പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഇവിടെ കോടതി വിധി നിലനില്‍ക്കുന്നു.

പാന്‍ഗോങ് തടാകം

ഇന്ത്യയും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തടാകമായതിനാല്‍ മിക്കപ്പോഴും അതിര്‍ത്തി സംബന്ധമായ വിഷയങ്ങളില്‍ പ്രധാനിയായി പാൻഗോങ് തടാകം എത്താറുണ്ട്. ആകെ 134 കിലോമീറ്റര്‍ നീളത്തിലാണ് തടാകമുള്ളത്. അതില്‍ 60 ശതമാനം ഭാഗവും ചൈനയിലാണുള്ളത്. അതായത് 35 കിലോമീറ്റര്‍ ഇന്ത്യയിലും ബാക്കി വരുന്ന 90 കിലോമീറ്റര്‍ ദൂരം ചൈനയിലുമാണ്. അതിനാല്‍ തന്നെ സഞ്ചാരികള്‍ക്ക് തടാകത്തിന്റെ വളരെ കുറഞ്ഞ പ്രദേശം മാത്രമേ കാണുവാന്‍ സാധിക്കൂ,

അക്സായ് ചിന്‍, ലഡാക്ക്

ചൈനയും ഇന്ത്യയുും തമ്മില്‍ ഇന്നും തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണ് അക്സായ് ചിന്‍. ഇന്ത്യയുടെ കീഴിലുള്ള ലഡാക്കിനെ ചൈനയുടെ കീഴിലുള്ള ലഡാക്കുമായി തമ്മില്‍ വേര്‍തിരിക്കുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. പ്രദേശത്തിന്റെ രാജ്യസുരക്ഷാ സ്വഭാവം കണക്കിലെടുത്ത് യാതൊരു തരത്തിലുള്ല ആളുകള്‍ക്കും ഇവിടെ പ്രവേശനം അനുവദിക്കാറില്ല. മിലിട്ടറിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനമുള്ളത്.
PC:Eric Feng

സെന്‍റിനന്‍റല്‍ ദ്വീപ്

ബംഗാൾ ഉൾക്കടലിൽ ആന്‍ഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ ഭാഗമാണ് നോർത്ത് സെന്റിനൽ ദ്വീപ്
ആൻഡമാൻ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റിനു കീഴിൽ വരുന്ന ഈ ദ്വീപിൽ പുറമേ നിന്നും ആർക്കും പ്രവേശനം അനുവദിക്കാറില്ല. ആൻഡമാനിലെ തദ്ദേശീയരായ ഓംഗേ വംശജരാണ്ഇവിടെ താമസിക്കുന്നവർ. പുറംലോകത്തു നിന്നുള്ളവരെ തീരെ അടുപ്പിക്കാത്ത ആളുകളാണിവർ. ഏകദേശം അറുപതിനായിരം വർഷങ്ങൾക്കു മുൻപ് സിൽക്ക് റൂട്ട് വഴി ആഫ്രിക്കയിൽ നിന്നും ഇവിടെ വന്നവരുടെെ പിൻഗാമികളാണ് ഇവരെന്നാണ് വിശ്വാസം.
നോർത്ത് സെന്റിനൽ ദ്വീപിലേക്ക് ആളുകൾ പോകുന്നത് ഭാരത സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇവിടേക്ക് വരുന്നവരെ ഗോത്രവർഗ്ഗക്കാർ കൈകാര്യം ചെയ്യുന്ന രീതി കണ്ടിട്ട് മാത്രമല്ല ഈ നിരോധനം, പകരം എണ്ണത്തിൽ വളരെ കുറവുള്ള അവരെ സംരക്ഷിക്കുക എന്ന ഉദ്ദേശം കൂടി ഇതിനുണ്ട്.
PC:NASA

ബാരന്‍ ദ്വീപ്

ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന ഇടമാണ് ആൻഡമാനിലെ ബാരന്‍ ദ്വീപ്. ഏകദേശം 18 ലക്ഷം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ അഗ്നിപർവ്വത ദ്വീപിലേക്ക് സഞ്ചാരികളെ അനുവദിക്കാറില്ല,ഇന്ത്യയുടെ തീരദേശ രക്ഷാസേനയുടെയും നാവിക സേനയുടെയും നാവിക വാഹനങ്ങൾക്കു മാത്രമാണ് ഇവിടേക്കു വരുവാന്‍ അനുമതിയുള്ളത്. പോര്‍‌ട് ബ്ലെയറില്‍ നിന്നും അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ വേണം ഇവിടെ എത്തുവാന്‍.
. 18 ലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ അഗ്നിപര്‍വ്വതം തെക്കന്‍ ഏഷ്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം കൂടിയാണ്.
PC:Arijayprasad

134 കിലോമീറ്റര്‍ നീളമുള്ള, മീനുകളില്ലാത്ത, നിറം മാറുന്ന തടാകം!134 കിലോമീറ്റര്‍ നീളമുള്ള, മീനുകളില്ലാത്ത, നിറം മാറുന്ന തടാകം!

Read more about: ladakh travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X