Search
  • Follow NativePlanet
Share
» »ഇന്ത്യയുടെ തലക്കെട്ടു മുതല്‍ നിഴല്‍ വീഴാത്ത ഇടങ്ങള്‍ വരെ... ഏപ്രില്‍ യാത്രയിലെ സ്വര്‍ഗ്ഗങ്ങള്‍

ഇന്ത്യയുടെ തലക്കെട്ടു മുതല്‍ നിഴല്‍ വീഴാത്ത ഇടങ്ങള്‍ വരെ... ഏപ്രില്‍ യാത്രയിലെ സ്വര്‍ഗ്ഗങ്ങള്‍

ഇതാ വേനല്‍ചൂടില്‍ കുളിരു തേടി പോകേണ്ട ഇടങ്ങള്‍ പരിചയപ്പെടാം...

മഞ്ഞും കുളിരും നിറഞ്ഞ ശൈത്യ കാല ദിനങ്ങളോട് പൂര്‍ണ്ണമായും വിട പറഞ്ഞ് പൂര്‍ണ്ണമായും ചൂടിലേക്കും വെയിലിലേക്കുമുള്ള ദിവസങ്ങളാണ് ഏപ്രില്‍ മാസത്തില്‍ വരുന്നത്. അതുകൊണ്ടു തന്നെ അല്പമെങ്കിലും ത‌ണുപ്പും മഞ്ഞും നിറഞ്ഞ കുന്നിന്‍ പുറങ്ങളിലേക്കു തന്നെയാവും ആളുകള്‍ ഏപ്രില്‍മാസ യാത്രകള്‍ക്കായി പോവുക. മിക്കപ്പോഴും അതിന് ഭാഗ്യം ലഭിക്കുന്നത് വടക്കു കിഴക്കന്‍ ഇന്ത്യയ്ക്കാണ്. എണ്ണമില്ലാത്ത മലകളും കുന്നുകളും വെള്ളച്ചാട്ടങ്ങളും മാത്രമല്ല, വെയിലെത്താത്ത ഉച്ചകളും നിഴല്‍ വീഴാത്ത വൈകുന്നേരങ്ങളും എല്ലാമായി ചൂടിന്റെ ആലസ്യം തീരെയില്ലാത്ത യാത്രാനുഭവങ്ങള്‍ ഇവിടെ ലഭിക്കും. ഇതാ വേനല്‍ചൂടില്‍ കുളിരു തേടി പോകേണ്ട ഇടങ്ങള്‍ പരിചയപ്പെടാം...

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍

കസൗലി

കസൗലി

വടക്കേ ഇന്ത്യയില്‍ ഈ ചൂടുകാലത്ത് സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ച സ്ഥലങ്ങളിലൊന്നാണ് കസൗലി.പൈന്‍ മരങ്ങളും ഔഷധ സസ്യങ്ങളും കാടും നിറഞ്ഞ് നില്‍ക്കുന്ന കസൗലിയുടെ പ്രത്യേക കാഴ്ച. ഹിമാചല്‍ പ്രദേശില്‍ സോളനോട് ചേര്‍ന്നു കിടക്കുന്ന കസൗലി ഇതിന്റെ നിഗൂഢമായ ശാന്തതയ്ക്ക് മാത്രമല്ല, ബ്രിട്ടീഷ് ഭരണകാലത്തെ കൊളോണിയല്‍ വാസ്തുവിദ്യയ്ക്കും പ്രസിദ്ധമാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള മദ്യനിർമ്മാണകേന്ദ്രമായ കസോളി ബ്രീവറീസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രസന്നമായ കാലാവസ്ഥ ട്രക്കേഴ്സിനെയും ക്യാംപേഴ്സിനെയും ഇവി‌ടേക്ക് ആകര്‍ഷിക്കുന്നു.

PC:Vijitgrover77

അഗുംബെ

അഗുംബെ

വേനല്‍യാത്രകളിലും മഴക്കാല യാത്രകളിലും ഒരേ തരത്തില്‍ ആസ്വദിക്കുവാന്‍ കഴിയുന്ന പ്രദേശമാണ് കര്‍ണ്ണാടകയിലെ അഗുംബെ. ആര്‍കെ നാരായണന്റെ മാല്‍ഗുഡി ഡേയ്സിലെ മാല്‍ഗുഡി എന്ന സാങ്കല്പിക പ്രദേശത്തോട് ഏറെ സാദൃശ്യമുള്ള ഇടമാണ് അഗുംബെ. ഷിമോഗ ജില്ലയില്‍ മലനാടിന്റെ ഭാഗമായ അഗുംബെ ഇവിടെ ലഭിക്കുന്ന മഴയ്ക്കും പ്രസിദ്ധമാണ്. കോടല്‍ മഞ്ഞു നിറഞ്ഞ കാലാവസ്ഥയാണ് ഇവിടുത്തെ വലിയ പ്രത്യേകത. കാടിനുള്ളിലൂടെയുള്ള ട്രക്കിങ്ങും വെള്ളച്ചാ‌ട്ടങ്ങളും വ്യൂ പോയിന്‍റുകളുമെല്ലാമാണ് ഇവിടുത്തെ ആകര്‍ഷണം.

ബിര്‍ ബില്ലിങ്

ബിര്‍ ബില്ലിങ്

ചക്രവാളങ്ങള്‍ക്കുമപ്പുറം സൂര്യന്‍ പോകുന്ന കാഴ്ച കണ്ട് ഭാരമില്ലാതെ പ്രകൃതിയില്‍ സ്വയം അലിഞ്ഞു ചേരുവാന്‍ സഹായിക്കുന്ന ഇ‌‌ടമാണ് ബിര്‍ ബില്ലിങ്. പാരാ ഗ്ലൈഡിങ്ങിന് പ്രസിദ്ധമായ ബിറും ബില്ലിങും ഹിമാചല്‍ പ്രദേശിലെ രണ്ട് ഓഫ് ബീറ്റ് സ്ഥലങ്ങളാണ്. ഇന്ത്യയിലെ പാരാഗ്ലൈഡിങ്ങിന്റെ തലസ്ഥാനം എന്നും ഇവിടം അറിയപ്പെ‌ടുന്നു. കുടുംബവുമായി ഏപ്രില്‍ മാസ യാത്രകള്‍ക്ക് തിരഞ്ഞെടുക്കുവാന്‍ യോജിച്ച ബിര്‍ ബില്ലിങ് ‌ട്രക്കിങ് അനുഭവങ്ങളും ഗ്രാമങ്ങളുടെ കാഴ്ചകളും പിന്നെ പ്രകൃതിയോട് ചേര്‍ന്നുള്ള കുറേ സമയവും കൂടാതെ ഒട്ടേറെ സാഹസിക നിമിഷങ്ങളും സമ്മാനിക്കും.

PC:Fredi Bach

ഋഷികേശ്

ഋഷികേശ്

ഏതു തരത്തിലുള്ല യാത്രാ പ്രേമിയാണെങ്കിലും ആ ആഗ്രഹങ്ങളെയെല്ലാം സഫലീകരിക്കുവാന്‍ പോന്ന ഇടമാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്. ഇന്ത്യയു‌ടെ സാഹസിക തലസ്ഥാനമായ ഇവിടം പ്രദാനം ചെയ്യുന്ന യാത്രാ അനുഭവങ്ങള്‍ ലോകത്ത് മറ്റൊരി‌ടത്തു ചെന്നാലും ലഭിക്കില്ല. കുഞ്ചപുരി ക്ഷേത്രം, നീലകണ്ഠ മഹാദേവ ക്ഷേത്രം, വസിഷ്ഠ ഗുഹ, ആശ്രമങ്ങള്‍, സ്‌നാന ഘട്ടുകള്‍ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്. ജീവന്‍ കയ്യിലെ‌ടുത്തു ചെയയ്േണ്‌ ബങ്കി ജംപിങ് എന്ന സാഹസിക വിനോദത്തിന് ഏറ്റവും യോജിച്ച സ്ഥലം കൂടിയാണ് ഋഷികേശ്. 83 മീറ്റര്‍ ഉയരത്തില്‍ നിന്നും ഇവിടെ നടത്തുന്ന ബങ്കീ ജമ്പ് ത്രില്ലിങ് ആയിട്ടുള്ള അനുഭവമായിരിക്കും.

PC:Raghavanand98

പാഞ്ച്മര്‍ഹി

പാഞ്ച്മര്‍ഹി

വ‌ടക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച ഒഴിവുകാല വിനോദ കേന്ദ്രവും സപ്തുപുരയു‌ടെ റാണിയുമാണ് പാഞ്ച്മര്‍ഹി. വടക്കേ ഇന്ത്യയില്‍ സമതലങ്ങളില്‍ ചൂട് കൂടുമ്പേള്‍ തന്നെ ആളുകള്‍ ആദ്യം വരുവാന്‍ താല്പര്യപ്പെ‌ടുന്ന ഇടം കൂടിയാണ് പാഞ്ച്മര്‍ഹി. സമുദ്ര നിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പച്ചപ്പും പൗരാണികതയും കാടും വെള്ളച്ചാട്ടങ്ങളും കൊണ്ടെല്ലാം ഇവിടം സമൃദ്ധമാണ്. മധ്യപ്രദേശിലെ ഏക ഹില്‍സ്റ്റേഷനായ പഞ്ചമര്‍ഹി വിദ്ധ്യ പര്‍വ്വത നിരകള്‍ക്ക് സമാന്തരമായി ആണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ആര്‍മിയുടെ ക്യാപ്റ്റനായിരുന്ന ജെയിംസ് ഫോര്‍സിത് എന്നയാള്‍ 1857 ലാണ് ഇവിടം കണ്ടെത്തുന്നത്. തന്റെ കീഴിലുള്ള സൈന്യവുമായി ഝാന്‍സിയിലേക്ക് പോകുമ്പോളാണ് വളരെ അപ്രതീക്ഷിതമായി അദ്ദേഹം ഇവിടെ എത്തുന്നത്. ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല തലസ്ഥാനമായി ഇവിടം വര്‍ത്തിച്ചിരുന്നു.

PC:Manishwiki15

തേക്ക‌ടി

തേക്ക‌ടി

മലയാളികളു‌ടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ തേക്കടിയും വേനല്‍ക്കാല യാത്രകളില്‍, പ്രത്യേകിച്ച് ഏപ്രില്‍ മാസത്തില്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടമാണ്. എത്ര പോയാലും മതിവരാത്ത കാഴ്ചകളാണ് തേക്കടിയു‌ടെ പ്രത്യേകത. കാലാവസ്ഥ മാത്രമല്ല, പ്രദേശത്തിന്റെ ഭംഗിയും പച്ചപ്പും വീണ്ടും വീണ്ടും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പെരിയാര്‍ വന്യജീവി സംരക്ഷണ മേഖലയാണ് തേക്കടിയിലെ കാഴ്ചകള്‍ മനോഹരമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. കേരള - തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ രണ്ട് സംസ്ഥാനങ്ങളുടെയും പാരമ്പര്യങ്ങളുടെ മിശ്രണം ഇവിടെ അനുഭവിക്കാം.
PC:Anand2202

ആംബര്‍ കോ‌ട്ട

ആംബര്‍ കോ‌ട്ട

ഏപ്രില്‍മാസ യാത്രകളില്‍ തിര‍ഞ്ഞെട‌ുക്കുവാന്‍ പറ്റിയ മറ്റൊരു പ്രദേശമാണ് രാജസ്ഥാനിലെ ആംബര്‍ കോട്ട. ജയ്പൂരിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആംബെര്‍ കോട്ട ഇവിടുത്തെ ഏറ്റവും പുരാതനമായ ഇടം കൂടിയാണ്. ഒരു നൂറ്റാണ്ടു കാലത്തോളം സമയമെടുത്ത് നിര്‍മ്മിച്ച ആംബര്‍ കോട്ട മൂന്ന് രാജാക്കന്മാര്‍ ചേര്‍ന്നാണ് പൂര്‍ത്തീകരിച്ചത്. വെളുപ്പും ചുവപ്പും മണല്‍ക്കല്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന കോട്ട കൊത്തുപണികള്‍ക്കും ചിത്രവേലകള്‍ക്കും അതിമനോഹരങ്ങളായ കൊട്ടാരങ്ങള്‍ക്കുമെല്ലാം പ്രസിദ്ധമാണ്,

ഡാര്‍ജലിങ്

ഡാര്‍ജലിങ്

ഏപ്രില്‍ മാസത്തില്‍ അതീവ മനോഹരയാകുന്ന മറ്റൊരു നാടാണ് ഡാര്‍ജലിങ്. നീണ്ട പകലുകളും പച്ചപ്പു നിറ‍ഞ്ഞ പ്രകൃതിയും തണുത്ത കാലാവസ്ഥയും എല്ലാം ഡാര്‍ജലിങ്ങിനെ ഈ സമയത്ത് വീണ്ടും കൂടുതല്‍ അണിയിച്ചൊരുക്കുന്നു. ഇന്ത്യന്‍ സഞ്ചാരികളു‌ടെ ഏറ്റവും പ്രിയപ്പെ‌ട്ട ഇ‌ടങ്ങളിലൊന്നായ ഡാര്‍ജലിങിനെ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടമായാമ് ബ്രിട്ടീഷുകാര്‍ എന്നും കരുതി പോരുന്നത്. ടോയ് ട്രെയിന്‍ യാത്രയും വെള്ളച്ചാ‌ട്ടങ്ങളും തേയിലത്തോപ്പുകളും കേബിള്‍ കാര്‍ യാത്രയും റിവര്‍ റാഫ്ടിങ്ങുമെല്ലാം ഇവിടെ ആഘോഷിക്കാം.
PC:Cedar Inn

നുബ്രാവാലി

നുബ്രാവാലി

ഇന്ത്യയുടെ തലക്കെട്ടെന്നും മഞ്ഞുമരുഭൂമി എന്നുമെല്ലാം അറിയപ്പെടുന്ന സ്ഥലമാണ് നുബ്രാ വാലി. ഹിമാലയന്‍ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം തുടര്‍ച്ചയായുള്ള മഞ്ഞുവീഴ്ച മൂലമാണ് മഞ്ഞുമരുഭൂമി എന്നറിയപ്പെടുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലണ് ഈ മഞ്ഞുമരുഭൂമി സ്ഥിതി ചെയ്യുന്നത്. കഠിനമായ കാലാവസ്ഥയെ തുടര്‍ന്ന് വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇവിടം താമസിക്കുന്നത്. ജമ്മു കാശ്മീർ സ്വദേശികളായ സന്ദർശകർക്കൊഴിച്ച് ഇവിടെ എത്തുന്നവർക്കെല്ലാം ഇന്നർലൈൻ പെർമിറ്റ് വേണം.
PC:commons.wikimedia

മുല്ലയാനഗിരി

മുല്ലയാനഗിരി

‌കര്‍ണ്ണാടകയിലെ വേനല്‍ക്കാല യാത്രകള്‍ക്ക് യോജിച്ച സ്ഥലങ്ങളിലൊന്നാണ് മുല്ലയാനഗിരി. കര്‍ണ്ണാടകത്തില്‍ പശ്ചിമഘട്ടക്കിലെ ഏറ്റവും ഉയരമേറിയ പര്‍വ്വത നിരയാണ് മുല്ലയാന ഗിരി. സമുദ്രനിരപ്പില്‍ നിന്നും 1929 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മുല്ലയാനഗിരി ചിക്കമഗളൂരു ജില്ലയിലെ ബാബാ ബുധന്‍ഗിരി മലനിരകളുടെ ഭാഗം കൂടിയാണ്. ‌ട്രക്കിങ്ങിന് ഇവി‌ടം പ്രസിദ്ധമാണ്.

PC:Siddharthsrinivasan87

സിക്കിമിലേക്കാണോ യാത്ര? എങ്ങനെ പോകണം, എവിടെ പോകണം, എന്തൊക്കെ കാണാം.. അറിയേണ്ടതെല്ലാം!!സിക്കിമിലേക്കാണോ യാത്ര? എങ്ങനെ പോകണം, എവിടെ പോകണം, എന്തൊക്കെ കാണാം.. അറിയേണ്ടതെല്ലാം!!

ബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാംബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാം

വെള്ളച്ചാട്ടത്തിലിറങ്ങി, ഗുഹയിലൂടെ നൂണ്ട്, പാറപ്പുറങ്ങളിലൂടെ ഒരു ട്രക്കിങ്ങ്!! ഈ താഴ്വര അത്ഭുതപ്പെടുത്തുംവെള്ളച്ചാട്ടത്തിലിറങ്ങി, ഗുഹയിലൂടെ നൂണ്ട്, പാറപ്പുറങ്ങളിലൂടെ ഒരു ട്രക്കിങ്ങ്!! ഈ താഴ്വര അത്ഭുതപ്പെടുത്തും

നാഗമാതാവായ ബുദ്ധി നാഗിനിയുടെ തടാകത്തിനടിയിലെ വാസസ്ഥാനം, മനുഷ്യര്‍ക്ക് വിലക്കപ്പെട്ട തടാകംനാഗമാതാവായ ബുദ്ധി നാഗിനിയുടെ തടാകത്തിനടിയിലെ വാസസ്ഥാനം, മനുഷ്യര്‍ക്ക് വിലക്കപ്പെട്ട തടാകം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X