Search
  • Follow NativePlanet
Share
» »ബാംഗ്ലൂരുകാർക്ക് പ്രിയം കാശ്മീരും മൂന്നാറും.. യാത്രാപ്ലാനുകൾ തകർത്ത് യുകെയും യുഎസും!!

ബാംഗ്ലൂരുകാർക്ക് പ്രിയം കാശ്മീരും മൂന്നാറും.. യാത്രാപ്ലാനുകൾ തകർത്ത് യുകെയും യുഎസും!!

നവരാത്രി ആഘോഷങ്ങളുടെ സമയത്തു തന്നെ സഞ്ചാരികളുടെ അടുത്ത ചിന്ത വരാൻ പോകുന്ന ദീപാവലിയുടെ നീണ്ട വാരാന്ത്യം എവിടെ പോയി ആഘോഷിക്കും എന്നതാണ്. നവരാത്രി പരിപാടികളുടെ ക്ഷീണം മാറുന്നതിനു മുൻപേ തന്നെ ആലോചിച്ചുതുടങ്ങിയാൽ മാത്രമ ദീപാവലി ഏറ്റവും മികച്ച ഡീലിൽ പോക്കറ്റ് കാലിയാക്കാതെ അടിച്ചുപൊളിക്കുവാൻ കഴിയൂ എന്നതു തന്നെയാണ് കാരണം, നീണ്ട വാരാന്ത്യങ്ങളോട് ചേർന്ന് മുൻകൂട്ടി തയ്യാറാക്കിയ ലീവ് ഒക്കെയെടുത്തു മിക്കവരും യാത്രകൾക്ക് മാനസീകമായി ഒരുങ്ങിക്കഴിഞ്ഞൂ. ഇതാ ഈ അവധിക്കാലം ചിലവഴിക്കുവാൻ ആളുകൾ ഇതിനോടകം തിരഞ്ഞെടുത്തിരിക്കുന്ന ചില സ്ഥലങ്ങൾ ഏതൊക്കെയാണെന്നു നോക്കാം!

സ്വപ്നം തകർത്ത് യുകെയും യുഎസും

സ്വപ്നം തകർത്ത് യുകെയും യുഎസും

നീണ്ട വാരാന്ത്യം നേരത്തെ കലണ്ടറിൽ കണ്ടപ്പോൾ ഒരു യൂറോപ്പ് യാത്രയൊക്കെ മനസ്സിൽ കണക്കുകൂട്ടിയവരുണ്ടായിരുന്നുവെങ്കിലും അത് നേടിയെടുത്തവർ വളരെ ചുരുക്കമാണ്. സാധാരണയേക്കാൾ അധികം സമയം വിസ പ്രോസസിങ്ങിനായി എടുക്കുന്നതിനാൽ വിചാരിച്ച രീതിയിൽ പോയി വരുവാൻ സാധിക്കില്ല എന്നു കണ്ട് മിക്കവരും യുഎസിനെയും യുകെയും യാത്രയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണത്തെ യാത്രകളിലെ താരം ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾ തന്നെയാണ്(Domestic Travel).

PC:Luca Bravo

നാട് മതി ഇത്തവണ

നാട് മതി ഇത്തവണ

വിദേശരാജ്യങ്ങൾ സന്ദർശിക്കുവാൻ സാധിച്ചില്ലെങ്കിലും യാത്രകള്‍ക്ക് മുടക്കം വരുത്തുവാന് ആഗ്രഹിക്കാത്തവർ ആഭ്യന്തര യാത്രകളെത്തന്നെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹ, കാശ്മീർ, ഹിമാചൽ പ്രദേശ്, തുടങ്ങിയ സ്ഥലങ്ങളാണ് യാത്രക്കാർ കൂടുതലും തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിലെ മൂന്നാർ, തേക്കടി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്കും കൂടുതൽ ആളുകൾ ഇത്തവണ ദീപാവലിയ്ക്ക് എത്തും.

PC:Srinivasan Venkataraman

ചിലവേറും ഹോട്ടൽ താമസം

ചിലവേറും ഹോട്ടൽ താമസം

സീസൺ ആയതിനാൽ തന്നെ യാത്രകളിലെ ഏറ്റവും വലിയ ചിലവ് ഹോട്ടലുകളിലെ താമസം തന്നെയാണ്. മൂന്നാർ, മണാലി, ഷിംല തുടങ്ങിയ സ്ഥലങ്ങളിൽ 20 മുതൽ 25 ശതമാനം വരെയാണ് ഹോട്ടൽ ബുക്കിങ് ചാർജ് ഉയർന്നിട്ടുള്ളത്.

PC:Aditya Siva

ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാംഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം

രക്ഷകനായി അസർബെയ്ജാൻ

രക്ഷകനായി അസർബെയ്ജാൻ

യൂറോപ്പും അമേരിക്കയും പോകുവാൻ പോക്കറ്റ് അനുവദിക്കാത്തവർക്കുള്ള രക്ഷകൻ ഇപ്പോൾ അസർബെയ്ജാൻ ആണ്. കേരളത്തിൽ നിന്നും ഏറ്റവുമധികം സ‍ഞ്ചാരികൾ കഴിഞ്ഞ കുറച്ചുകാലമായി തിരഞ്ഞെടുക്കുന്ന വിദേശ രാജ്യമാണിത്. വളരെ കുറഞ്ഞ ചിലവ് തന്നെയാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്. പ്രത്യേകിച്ച് ഒരു യൂറോപ്പ് രാജ്യം സന്ദര്‍ശിക്കുന്ന ചിലവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചുരുങ്ങിയ ചിലവ് മാത്രമേ ഇവിടേക്ക് ആകുന്നുള്ളൂ.

PC:Orxan Musayev

യാത്ര പോകുവാൻ ഇനി പണമൊരു തടസ്സമല്ല, ഹോളിഡേ ലോൺ ഉണ്ടല്ലോ!!യാത്ര പോകുവാൻ ഇനി പണമൊരു തടസ്സമല്ല, ഹോളിഡേ ലോൺ ഉണ്ടല്ലോ!!

താജ്മഹലിനെയും കടത്തിവെട്ടി ഈ ചരിത്രയിടം... വിദേശസഞ്ചാരികൾക്ക് പ്രിയം തമിഴ്നാട്... കണക്കും കാരണവും!താജ്മഹലിനെയും കടത്തിവെട്ടി ഈ ചരിത്രയിടം... വിദേശസഞ്ചാരികൾക്ക് പ്രിയം തമിഴ്നാട്... കണക്കും കാരണവും!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X