Search
  • Follow NativePlanet
Share
» »കർണ്ണാടകയുടെ ഗ്രാമീണ ജീവിതം, കലർപ്പില്ലാത്ത കാഴ്ചകൾ കാണാൻ പോകാം

കർണ്ണാടകയുടെ ഗ്രാമീണ ജീവിതം, കലർപ്പില്ലാത്ത കാഴ്ചകൾ കാണാൻ പോകാം

ഇതാ, കർണ്ണാടകയിൽ പോയാൽ നിങ്ങളെ ഒട്ടും നിരാശരാക്കാത്ത കുറച്ച് ഗ്രാമങ്ങൾ പരിചയപ്പെടാം

സഞ്ചാരികൾക്കായി ഒട്ടേറെ കാഴ്ചകളുണ്ടെങ്കിലും വേണ്ടവിധത്തിൽ എക്സ്പ്ലോർ ചെയ്യപ്പെടാത്ത സ്ഥലങ്ങളാണ് കർണ്ണാടകയിലെ ഗ്രാമങ്ങൾ. ചിക്കമഗളൂരും കൊല്ലൂരും ബാബാ ബുധഗിരിയും മടിക്കേരിയും ഹംപിയും പോലുള്ള ഇടങ്ങൾ ആളുകൾ തിരഞ്ഞെടുക്കുമ്പോൾ അറിയാതെയാണെങ്കിലും വിട്ടുപോകുന്നത് ഇവിടുത്തെ അതിമനോഹരമായ കുറച്ച് ഗ്രാമങ്ങളും അവിടുത്തെ കലർപ്പില്ലാത്ത കാഴ്ചകളുമാണ്. ഇതാ, കർണ്ണാടകയിൽ പോയാൽ നിങ്ങളെ ഒട്ടും നിരാശരാക്കാത്ത കുറച്ച് ഗ്രാമങ്ങൾ പരിചയപ്പെടാം

അനേഗുണ്ടി

അനേഗുണ്ടി

കർണ്ണാടകയിൽ സാധിക്കുമെങ്കിൽ തീർച്ചയായും സന്ദർശിക്കേണ്ട ഗ്രാമങ്ങളിലൊന്നാണ് അനേഗുണ്ടി. അനേഗുണ്ടിയെന്ന പേര് നമുക്ക് പുതിയതാണെങ്കിലും ഇതിനടുത്തുള്ള സ്ഥലം നമ്മളെല്ലാവരും കേട്ടിട്ടുള്ളതാണ്-ഹംപി. തുംഗഭദ്രാ നദിയുടെ മറുകരയിലായി സ്ഥിതി ചെയ്യുന്ന അനേഗുണ്ടിക്ക് പുരാണങ്ങളിലും ചരിത്രത്തിലും വളരെയേറെ പ്രാധാന്യമുണ്ട്.
രാമായണത്തില്‍ പലതവണയായി പരാമർശിക്കുന്ന കിഷ്കിന്ധ ഇന്നത്തെ അനേഗുണ്ടിയാണന്നാണ് കരുതുന്നത്. അനേഗുണ്ടി എന്ന കന്നഡ വാക്കിന്‍റെ അർത്ഥം ആനകൾക്കായുള്ള കുളം എന്നാണ്. അയ്യായിരത്തിലധികം വർഷം പഴക്കമുണ്ട് ഈ സ്ഥലത്തിനെന്നാണ് പ്രതീക്ഷിക്കുന്നത്.വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗം കൂടിയാണിത്.

PC:Vedadesh

തോടനൂർ

തോടനൂർ

മാണ്ഡ്യ ജില്ലയുടെ ഭാഗമായ തോടനൂർ കെരെ തൊണ്ണൂർ എന്ന പേരിലും അറിയപ്പെടുന്നു. അതിമനോഹരമായ ഗ്രാമീണഭംഗിയാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. ചില കാഴ്ചകളിൽ കേരളത്തിലേതു പോലെ തന്നെ പാടങ്ങളും തെങ്ങിൻതോപ്പുകളുമെല്ലാം ഇവിടെ കാണാം. കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നു. പ്രകൃതിയോട് ചേർന്നുള്ള കാഴ്ചകളും പുരാതനങ്ങളായ കുറച്ച് ക്ഷേത്രങ്ങളും പിന്നെ ഇരട്ടത്തടാകങ്ങളും ഇവിടെ കാണുവാനുണ്ട്.

PC:Ravigopal Kesari

നാരായണപുര

നാരായണപുര

കന്നഡ സിനിമകളിൽ കാണുന്ന പല ഗ്രാമീണ കാഴ്ചകളും നാരായണപുരയുടെ സംഭാവനമാണ്. മാണ്ഡ്യ ജില്ലയിൽ തന്നെ സ്ഥിതി ചെയ്യുന്ന നാരായണപുരയ്ക്ക് സമീപത്തുള്ള പ്രധാന നഗരം മൈസൂർ ആണ്. പാടവും പച്ചപ്പും തെങ്ങിൻതോപ്പുകളും തന്നെയാണ് നാരായണപുരയുടെ ആകർഷണം. ഇവിടുത്തെ തനിനാടൻ കാഴ്ചകൾ തന്നെയാണ് മിക്ക സിനിമകളിലും കാണിച്ചിരിക്കുന്നതും.

PC:Hans Eiskonen

ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!

ഹെബ്ബെ

ഹെബ്ബെ

ഹെബ്ബെ വെള്ളച്ചാട്ടം കർണ്ണാടകയിലെ പ്രധാന കാഴ്ചകളിലൊന്നാണ്. ഒരു കാപ്പിത്തോട്ടത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയും അവിടെ നിങ്ങളെ കാത്തിരിക്കുന്ന കാഴ്ചകളും മതി പെട്ടന്നൊരു യാത്ര പ്ലാൻ ചെയ്തു പോകുവാൻ. ബിരൂർ എന്ന സ്ഥലത്തു നിന്നുമാണ് ഹെബ്ബെയിലേക്ക് തിരിഞ്ഞു വരുന്നത്. നടന്നോ ഫോർ വീലർ വാഹനത്തിലോ മാത്രമേ വെള്ളച്ചാട്ടതിതിനു സമീപത്തേക്ക് വരുവാൻ കഴിയൂ. കഡൂർ ആണ് സമീപത്തെ പ്രധാന സ്ഥലം.
യാത്രയിലെ കാഴ്ചകളധികവും കാപ്പിത്തോട്ടങ്ങൾ ആയിരിക്കും.

PC:Srinivasa83

കെമ്മനഗുണ്ടി

കെമ്മനഗുണ്ടി

ഹിൽ സ്റ്റേഷൻ എന്ന പേരിലാണ് കെമ്മനഗുണ്ടി പൊതുവേ സഞ്ചാരികളുടെ യാത്രാ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. കെമ്മനഗുണ്ടിയിലേക്ക് വരുന്നത് കണ്ണുനിറയെ കാഴ്ചകൾ കാണുവാനുള്ള തയ്യാറെടുപ്പോടെ ആയിരിക്കണം. വെള്ളച്ചാട്ടങ്ങൾ, മലകളും കുന്നുകളും, അവിടുന്ന് ഒലിച്ചു വരുന്ന അരുവികൾ, താഴ്വരകളും വ്യൂ പോയിന്‍റുകളുമായി ഒരുപാട് കാഴ്ചകൾ ഇവിടെ ആസ്വദിക്കാം. സമുദ്രനിരപ്പിൽ നിന്നും 1434 മീറ്റർ ഉയരത്തിലാണ് കെമ്മനഗുണ്ടി സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തായി ഗാർഡനുകളും ഉണ്ട്

PC:Srinivasa83

പാണ്ഡവപുര

പാണ്ഡവപുര

മാണ്ഡ്യയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ മറ്റൊരു ഗ്രാമമാണ് പാണ്ഡവപുര. വനവാസക്കാലത്ത് പാണ്ഡവർ ഇവിടെ വന്നിരുന്നു എന്നാണ് വിശ്വാസം. അതില് നിന്നുമാണ് സ്ഥലത്തിന് പാണ്ഡവപുര എന്ന പേരുലഭിക്കുന്നത്. പാണ്ഡവരുടെ മാതാവായ കുന്തിക്ക് ഈ സ്ഥലം വളരെ പ്രിയപ്പെട്ടതായിരുന്നുവത്രെ. അതിന്റെ അടിസ്ഥാനത്തിൽ ഇവിടം കുന്തിബേട്ട എന്നും അറിയപ്പെടുന്നു.

ബ്രിട്ടീഷുകാർക്കെതിരായ യുദ്ധത്തിൽ ടിപ്പു സുൽത്താനെ സഹായിക്കാൻ വന്ന ഫ്രഞ്ച് സൈന്യം ഈ സ്ഥലം ക്യാമ്പിംഗ് ഗ്രൗണ്ടായി ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു. പാറക്കെട്ടുകൾ നിറഞ്ഞ രണ്ട് കുന്നുകൾക്ക് സമീപമാണ് ഈ പട്ടണം

PC:Rameshbabukv

ഇതിലും മനോഹരമായ കാഴ്ച കാണുവാനില്ല, പോകാം ഈ ബീച്ചുകളിലേക്ക്... ഇതൊക്കെയല്ലേ കാണേണ്ടത്!!ഇതിലും മനോഹരമായ കാഴ്ച കാണുവാനില്ല, പോകാം ഈ ബീച്ചുകളിലേക്ക്... ഇതൊക്കെയല്ലേ കാണേണ്ടത്!!

ഉദിച്ചുയരുന്ന സൂര്യനിതെന്തു ഭംഗിയാ... പോയാലോ കര്‍ണ്ണാടകയിലെ ഈ സൂര്യോദയ കാഴ്ചകളിലേക്ക്ഉദിച്ചുയരുന്ന സൂര്യനിതെന്തു ഭംഗിയാ... പോയാലോ കര്‍ണ്ണാടകയിലെ ഈ സൂര്യോദയ കാഴ്ചകളിലേക്ക്

Read more about: karnataka villages offbeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X