Search
  • Follow NativePlanet
Share
» »ഈ ക്ഷേത്രങ്ങള്‍ ഇന്നും വിസ്മയമാണ്!! കാലത്തിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ട നിഗൂഢ ക്ഷേത്രങ്ങള്‍

ഈ ക്ഷേത്രങ്ങള്‍ ഇന്നും വിസ്മയമാണ്!! കാലത്തിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ട നിഗൂഢ ക്ഷേത്രങ്ങള്‍

ആരാധനാസ്ഥാനങ്ങളെന്നതിലുപരി ക്ഷേത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ കയറിവരുന്നത് നിഗൂഢതകളാണ്. ഉത്തരമില്ലാത്ത ചോദ്യങ്ങളും അവയുടെ അത്ഭുതങ്ങളും മിക്ക ക്ഷേത്രങ്ങള്‍ക്കും സ്വന്തമായുണ്ട്. പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊപ്പം ആളുകളുടെ കൂടിച്ചേരല്‍ ഇടങ്ങളായും പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങള്‍ നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇവിടെയുണ്ട്. ചില ക്ഷേത്രങ്ങള്‍ അത്ഭുതകരമായ സംഭവങ്ങള്‍ക്ക് പ്രസിദ്ധമാണെങ്കില്‍ ചില ഇടങ്ങള്‍ പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കുമാണ് പേരുകേട്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ നിര്‍മ്മിതിയില്‍ നിഗൂഢമായ ക്ഷേത്രങ്ങളെക്കുറിച്ചാണ് നമ്മള്‍ വായിക്കുന്നത്. സാങ്കേതിക വിദ്യകളും നിര്‍മ്മാണരീതികളും ഒരുപടി പോലും വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത് നിര്‍മ്മാണത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ക്ഷേത്രങ്ങളെക്കുറിച്ച് വായിക്കാം

 ടൈഗേഴ്സ് നെസ്റ്റ് മൊണാസ്ട്രി, ഭൂട്ടാന്‍

ടൈഗേഴ്സ് നെസ്റ്റ് മൊണാസ്ട്രി, ഭൂട്ടാന്‍

ബുദ്ധമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെ‌ട്ട ആരാധനായലങ്ങളിലൊന്നാണ് ഭൂ‌ട്ടാനിലെ ടൈഗേഴ്സ് നെസ്റ്റ് മൊണാസ്ട്രി. എട്ടാം നൂറ്റാണ്ടിൽ ഗുരു പദ്മസംഭവ മൂന്ന് വർഷവും മൂന്ന് മാസവും മൂന്ന് ആഴ്ചയും മൂന്ന് ദിവസവും മൂന്ന് മണിക്കൂറും ഈ ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലത്തിരുന്ന ധ്യാനിച്ചിരുന്നുവത്രെ. സമുദ്ര നിരപ്പില്‍ നിന്നും 10240 അടി ഉയരത്തില്‍ പാറക്കെട്ടുകളിലാണ് അതിസാഹസികമായി ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. . തക്ത്സാങ് പൾഫഗ് മൊണാസ്ട്രി എന്നും ഇത് അറിയപ്പെടുന്നു . ഭൂട്ടാനിലെ പരോ താഴ്‌വരയിലാണ് ഈ ആശ്രമമുള്ളത്. 1692 ലാണ് ഈ ആശ്രമം നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം.

ഗുരു പദ്മ സംഭവയോടൊപ്പെം കടുവയുടെ രൂപത്തില്‍ ഗുരു റിംപോച്ചെയുടെ പ്രധാന ശിഷ്യയായ ജ്ഞാനസാഗരയും ഇവിടെ എത്തി തപസ്സു ചെയ്തു എന്നാണ് വിശ്വാസം പറയുന്നത്.

കൈലാസ ക്ഷേത്രം, എല്ലോറ

കൈലാസ ക്ഷേത്രം, എല്ലോറ

ഇന്ത്യയിലെ എല്ലാ കാലഘട്ടത്തിലെയും നിര്‍മ്മിതികളില്‍ ഏറ്റവും മഹത്തായ നിര്‍മ്മിതിയാ അറിയപ്പെടുന്നതാണ് എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം.തെക്കേ ഏഷ്യയിലെ ഏറ്റവും മനോഹരമായ ശില്പകലയായി വാഴ്ത്തപ്പെടുന്ന കൈലാസ നാഥ ക്ഷേത്രം യുനസ്കോയുടെ ലോകപൈതൃക സ്ഥാനം കൂടിയാണ്. 150 വര്‍ഷമെടുത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

പിരമിഡ് മാതൃകയില്‍ 31.61 മീറ്റർ നീളത്തിലും . 46.92 മീറ്റർ വീതിയിലുമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലോറയിലെ ചാരനന്ദ്രി ഹില്‍സിലെ ഒറ്റക്കല്ലിലാണ് ഇതുള്ളത്. കൈലാസത്തിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കു്ന ഈ ക്ഷേത്രം ലോകത്തെ ഏ‌റ്റവും പഴക്കം ചെന്ന, കല്ലില്‍ കൊത്തിയിരിക്കുന്ന ക്ഷേത്രവും തന്നെയാണ്. വൈദ്യുതിയും സാങ്കേതിക വിദ്യകളും ഒന്നുമില്ലാതിരുന്ന ഒരു കാലത്ത് ഇങ്ങനെയൊരു ക്ഷേത്രം നിര്‍മ്മിച്ചത് ഇന്നും അത്ഭുതമായാണ് കണക്കാക്കുന്നത്.

PC:Kunal Mukherjee

ജെതവനാരാമയ, ശ്രീലങ്ക

ജെതവനാരാമയ, ശ്രീലങ്ക

ശ്രീലങ്കയിലെ ബുദ്ധമത വിശ്വാസികള്‍ വിശുദ്ധനഗരമായി കണക്കാക്കുന്ന അനുരാധപുരയിൽ സ്ഥിതി ചെയ്യുന്ന പുരാതന ബുദ്ധ സ്തൂപമാണ് ജെതവനാരാമയ

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുരാതന ഘടനയായ ജെതവനാരാമയ 400 അടി ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നച്. അനുരാധപുരയിലെ മഹാസേന രാജാവ് (273-301) നിർമ്മിച്ച ശ്രീലങ്കയിലെ ഏറ്റവും ഉയരം കൂടിയ സ്തൂപമാണിത്. ശ്രീലങ്കയിലെ മഹാവിഹാരം തകര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹം ഇതിന്‍റെ നിര്‍മ്മാണ ആരംഭിക്കുന്നത്. എന്നാല്‍ അത് പൂര്‍ത്തിയാക്കുവാന്‍ അദ്ദേഹത്തിനായില്ല. പകരം അദ്ദേഹത്തിന്റെ മകൻ മാഗവണ്ണ ഒന്നാമൻ ആണ് ഈ സ്തൂപത്തിന്റെ നിര്‍മ്മാണം പൂർത്തീകരിച്ചത്. ബുദ്ധൻറെ ബെല്‍ട്ടിന്‍റെ ഒരു ഭാഗം ഇവിടെ സംരക്ഷിക്കപ്പെടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.എന്നാലിന്ന് ഏറ്റവും ഉയരമുള്ള നിര്‍മ്മിതി എന്നല്ല, പകരം , എന്നാൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.

അഞ്ച് ഹെക്ടറിൽ കൂടുതൽ വിസ്തൃതിയുള്ളതും 10,000 സന്യാസിമാർ താമസിക്കുന്നതുമായ സ്ഥലമാണിത്.

PC:Wimukthi Bandara

അങ്കോര്‍ വാട്ട്

അങ്കോര്‍ വാട്ട്

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് കംബോഡിയയില്‍ സ്ഥിതി ചെയ്യുന്ന അംഗോര്‍ വാട്ട്. ദക്ഷിണേന്ത്യന്‍ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം 12-ാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടത്. ഖെമർ രാജാവായിരുന്ന സൂര്യവർമ്മൻ രണ്ടാമൻറെ കാലത്ത് നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും ഇത് പൂര്‍ത്തീകരിക്കുന്നത് ജയവർമ്മൻ ഏഴാമൻ ആണ്.

ഹൈന്ദവ ദൈവങ്ങളുടെ വാസസ്ഥാനമായ മഹാമേരുവിന്റെ രൂപത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടുള്ള ക്ഷേത്രത്തിന്റെ ദര്‍ശനം സൂചിപ്പിക്കുന്നതും ഇതാണ്. ബുദ്ധ ക്ഷേത്രമായാണ് ഇത് നിര്‍മ്മിച്ചതെങ്കിലും പിന്നീട് കാലവും ഭരണവും മറിയപ്പോള്‍ ബുദ്ധ ക്ഷേത്രമായും ഇവിടം മാറി. 400 ചതുരശ്ര കിലോമീറ്റര്‍ അഥവാ 154 ചതുരശ്ര മൈല്‍ വിസ്തൃതിയിലാണ് അങ്കോർ വാട്ട് ക്ഷേത്രവും ഇവിടുത്തെ അവശേഷിപ്പുകളും ഇപ്പോഴുള്ളത്.

ഈ ക്ഷേത്രം കംബോഡിയയുടെ അഭിമാനത്തിന്റെയും ദേശീയ ഐക്കണുകളുടെയും ഉറവിടമാണ്, മാത്രമല്ല ദേശീയ പതാകയിൽ അഭിമാനത്തോടെ അവര്‍ ഇതിനെ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

ശ്വെദഗൊൺ പഗോഡ

ശ്വെദഗൊൺ പഗോഡ

ലോകത്തിലെ അതിശയിപ്പിക്കുന്ന ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന മറ്റൊരു ക്ഷേത്രമാണ് മ്യാന്മാറിലെ ശ്വെദഗൊൺ പഗോഡ. സുവർണ്ണ പഗോഡ, ദഗോൺ പഗോഡ എന്നൊക്കെ വിവിധ പേരുകളില്‍ അറിയപ്പെടുമെങ്കിലും ഇതിന്റെ യഥാര്‍ത്ഥ നാമം ശ്വെദഗൊൺ സേദി ദൊ എമ്മാണ്, സിങുറ്റാര എന്ന ഒരു കുന്നിനു മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2500 വര്‍ഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ശ്രീ ബുദ്ധന്റെ എട്ടു മുടിയിഴകള്‍ സൂക്ഷിച്ചിരിക്കുന്നു എന്നും വിശ്വാസമുണ്ട്. ഇത് കൂടാതെ മതപരമായ വേറെയും തിരുശേഷിപ്പുകള്‍ ഇവിടെ സംരക്ഷിക്കുന്നു. മ്യാന്മാറിലെ ഏറ്റവും പഴയ ബുദ്ധ ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്.

നൂറുകണക്കിന് സ്വർണ്ണ ഫലകങ്ങളാൽ പൊതിഞ്ഞ ഇഷ്ടികകൾ കൊണ്ടാണ് പഗോഡ നിർമ്മിച്ചിരിക്കുന്നത്. സ്തൂപത്തിന്റെ മുകളിലെ പാളി 5,448 വജ്രങ്ങളും 2,317 മാണിക്യങ്ങളുമുള്ള കുട കിരീടം എന്നറിയപ്പെടുന്നു.സ്വർണം, വജ്രം, മാണിക്യങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനാൽ ഈ ക്ഷേത്രങ്ങൾ വളരെ മനോഹരമായി കാണപ്പെടുന്നു.

ബോറോബുദർ

ബോറോബുദർ

ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമാണ് ഇന്തോനേഷ്യയിലെ ബോറോബുദർ. മഹായാന ബുദ്ധവിഹാരമായ ഇവിടം അതിമനോഹരമായ ഒരു നിര്‍മ്മിതിയാണ്. ഒന്നിനു മുകളിൽ ഒന്നായി ആറു ചതുരപീഠങ്ങളും അതിനു മുകളിൽ മൂന്നു വൃത്താകാരപീഠങ്ങളുമായാണ് ഇതിന്റെ നിര്‍മ്മിതി. ഈ പീഠങ്ങളിലെല്ലാമായി 2672 ശില്പഫലകങ്ങളും 504 ബുദ്ധപ്രതിമകളും കാണാം.

വാട്ട് റോങ് ഖുന്‍

വാട്ട് റോങ് ഖുന്‍

1997 ല്‍ തുറന്നു കൊടുത്ത വാട്ട് റോങ് ഖുന്‍ പ്രധാനമായും അറിയപ്പെടുന്നത് വൈറ്റ് ടെംപിള്‍ എന്നാണ്. യഥാര്‍ത്ഥത്തില്‍ തായ്‌ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെബുദ്ധക്ഷേത്രത്തിന്റെ ശൈലിയിലുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു കലാ പ്രദർശനമാണ് വാട്ട് റോംഗ് ഖുൻ.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, യഥാർത്ഥ വാട്ട് റോംഗ് ഖുൻ ക്ഷേത്രത്തിന്‍റെ അവസ്ഥ വളരെ മോശമാവുകയും പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയാത്ത വിധത്തില്‍ ആയിത്തീരുകയും ചെയ്തു ആവശ്യത്തിന് ഫണ്ടുകള്‍ ലഭിക്കാത്തും നവീകരണത്തിന് തടസ്സമായി. തുടര്‍ന്ന് ചിയാങ് റായിയിൽ നിന്നുള്ള പ്രാദേശിക കലാകാരനായ ചലെർ ചായ് കോസിത്പിപട്ട് ക്ഷേത്രം പൂർണ്ണമായും പുനർനിർമിക്കാനും സ്വന്തം പണം ഉപയോഗിച്ച് പദ്ധതിക്ക് ധനസഹായം നൽകാനും തീരുമാനിച്ചു. ഇന്നുവരെ, ചാലേംചായ് 1,080 ദശലക്ഷം തായ്ലന്റ് പണമാണ് ഈ പദ്ധതിക്കായി ചിലവഴിച്ചത്.

PC:Photo Dharma

പ്രംബനൻ, ഇന്തോനേഷ്യ

പ്രംബനൻ, ഇന്തോനേഷ്യ

ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പ്രംബനൻ ക്ഷേത്രം ഇന്തോനേഷ്യയിലെ പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ്. ജാവയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ത്രിമൂര്‍ത്തികളായ വിഷ്ണുവും ബ്രഹ്മാവും ശിവനുമാണ്. 1991 ല്‍ യുനസ്കോയുടെ ലോകപൈതൃക സ്മാരകങ്ങളിലൊന്നായ ഈ ക്ഷേത്രം ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രം കൂടിയാണ്. ഇന്തോനേഷ്യയുടെ തനതായ നിര്‍മ്മാണ ശൈലിയിലാണ് ഇത് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇവിടുത്തെ ഏറ്റവും വലിയ ക്ഷേത്രഗോപുരത്തിന് 47 മീറ്റർ ആണ് ഉയരം.

ഇന്ന് ലോകത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നിഗൂക്ഷേത്രങ്ങളിലൊന്നാണിത്. ഇന്തോനേഷ്യൻ നഗരമായ യോഗകാർത്തയിൽ നിന്ന് 17 കിലോമീറ്റർ (11 മൈൽ) വടക്കുകിഴക്കായിട്ടാണ് പ്രംബാനൻ സ്ഥിതിചെയ്യുന്നത്

മധുര മീനാക്ഷി ക്ഷേത്രം

മധുര മീനാക്ഷി ക്ഷേത്രം

ക്ഷേത്രങ്ങളുടെ കാര്യത്തില്‍ മറ്റൊരു ലോകാത്ഭുതമാണ് തമിഴ്നാട്ടിലെ മധുരയിലെ മധുര മീനാക്ഷി ക്ഷേത്രം. 12 ഗോപുരങ്ങളും 4500 ല്‍ അധികം തൂണുകളും അതിശയിപ്പിക്കുന്ന നിര്‍മ്മിതികളുമായി പതിനഞ്ച് ഏക്കറിലധികം സ്ഥലത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിനു ചുറ്റുമായാണ് മധുര നഗരം സ്ഥിതി ചെയ്യുന്നത്.

Surajram

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം, ഉറങ്ങുന്ന വിഷ്ണുവിനെ ഉണര്‍ത്തുന്ന ചടങ്ങുകള്‍!!

മൂന്നൂ രൂപത്തിലുള്ള വിഷ്ണു, ഇന്നും പ്രത്യക്ഷപ്പെടുമെന്ന വിശ്വാസം, കാഞ്ചീപൂരത്തെ അത്ഭുതങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X