India
Search
  • Follow NativePlanet
Share
» »മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!

മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!

മഴക്കാലമായാല്‍ യാത്രാ പ്ലാനുകളൊക്കെ ഒരുമൂലയ്ക്ക് മാറ്റിവയ്ക്കുന്നവരാണ് സഞ്ചാരികളില്‍ ഭൂരിഭാഗവും. മഴക്കാലത്ത് സുരക്ഷിതമായ പോയിവരുവാന്‍ നിരവധി ഇടങ്ങളും മണ്‍സൂണില്‍ മാത്രം നടത്തേണ്ട യാത്രകളുമുള്ളപ്പോള്‍ തന്നെയാണിത്. ഇതിനൊരുപരിധി വരെ കാരണം മഴക്കാലത്തെ യാത്രകള്‍ സുരക്ഷിതമല്ലെന്ന ധാരണയാണ്. അപ്രതീക്ഷിതമായെത്തുന്ന മഴയും അതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമെല്ലാം മഴക്കാല യാത്രകളില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നു, മണ്‍സൂണില്‍ ബീച്ചുകളിലേക്കുള്ള യാത്രയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്.

വര്‍ഷത്തില്‍ ഏതുസമയം വേണമെങ്കിലും പോകുവാന്‍ തക്കവിധത്തില്‍ സുരക്ഷിതവാണ് നമ്മുടെ രാജ്യത്തെ ബീച്ചുകള്‍. യഥാര്‍ത്ഥത്തില്‍ കടലിന്റെ കാഴ്ചകള്‍ കണ്ട് തീരത്തിരുന്ന് ആസ്വദിക്കുവാന്‍ മഴക്കാലത്തോളം മികച്ച സമയമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതാ മഴക്കാലത്ത് ഇന്ത്യയില്‍ പോകുവാന്‍ പറ്റിയ ബീച്ചുകള്‍ പരിചയപ്പെടാം...

കന്യാകുമാരി

കന്യാകുമാരി

കേരളത്തില്‍ നിന്നും എളുപ്പത്തില്‍ പോകുവാന്‍ കഴിയുന്ന ബീച്ച് ആണ് കന്യാകുമാരിയിലേത്. കനത്തഴയിലും രൗദ്രഭാവമില്ലാത്ത ബീച്ച് സ്ഥിരം സഞ്ചാരികളുടെ ലക്ഷ്യസ്ഥാനം കൂടിയാണ്. വെള്ളയും കറുപ്പും മണല്‍ ഇടകലര്‍ന്നു കിടക്കുന്ന ബീച്ച് കാഴ്ചയില്‍ തന്നെ വ്യത്യസ്തമാണ്. കന്യാകുമാരിയില്‍ നിരവധി ലക്ഷ്യസ്ഥാനങ്ങളുള്ളതിനാല്‍ ഇവിടേക്കുള്ള യാത്ര ബീച്ചിലേക്ക് മാത്രമായി ഒതുക്കേണ്ടി വരില്ല. വര്‍ഷകാലമടക്കം എല്ലാ സീസണിലും ഇവിടേക്ക് ധൈര്യമായി വരാം.

പാലോലം ബീച്ച്

പാലോലം ബീച്ച്

ഭംഗിയുടെ കാര്യത്തിലാണെങ്കിലും ഭൂപ്രകൃതിയുടെയും വന്നെത്തുന്ന സഞ്ചാരികളുടെ അഭിപ്രായത്തിലും ഇന്ത്യയിലെ തന്നെ മികച്ച ബീച്ചുകളിലൊന്നാണ് സൗത്ത് ഗോവയിലെ പാലോലം ബീച്ച് ഈന്തപ്പനകളാൽ ചുറ്റപ്പെട്ട പാലോലം കുന്നുകൾക്കിടയിൽ സ്ഥിതിചെയ്യുന്നു, ഇത് മഴക്കാലത്ത് പച്ചപിടിച്ചുനിൽക്കുന്നു, ഇത് കൂടുതൽ മനോഹരമാക്കുന്നു. മൺസൂൺ കാലത്ത് ഗോവ ശരിക്കും പോക്കറ്റ് ഫ്രണ്ട്ലിയും മനോഹരമായ അനുഭവങ്ങള്‍ നല്കുന്നതുമാണ്. മഴക്കാലം പൊതുവേ ഓഫ്സീസണായി ഇവിടെ കണക്കാക്കുന്നിനാല്‍ വളരെ കുറഞ്ഞ നിരക്കില്‍ താമസസൗകര്യം അടക്കമുള്ളവ ലഭിക്കും. വിനോദസഞ്ചാരികൾ കുറവായതിനാല്‍ തിരക്കില്ലാതെ കാഴ്ചകള്‍ കാണുകയും ചെയ്യാം.

വര്‍ക്കല

വര്‍ക്കല

കേരളത്തിലെ ഏതു കാലാവസ്ഥയിലും ഏതു സമയത്തും പോകുവാന്‍ പറ്റിയ ബീച്ചുകളിലൊന്നാണ് വര്‍ക്കല. മഴക്കാലത്തും സുരക്ഷിതമായി പോയിവരുവാന്‍ സാധിക്കും. കടലും അതിലെ നീലജലവും സമീപത്തെ കുന്നുകളും വ്യത്യസ്തവും മനോഹരവുമായ പശ്ചാത്തലം ഈ പ്രദേശത്തിന് നല്കുന്നു. വെള്ളത്തിലിറങ്ങുന്നതിനു മുന്‍പായി ശ്രദ്ധിക്കേണ്ടതും പ്രദേശവാസികളോട‌് കാലാവസ്ഥയെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കേണ്ടതുമാണ്. ബീച്ച് കഴിഞ്ഞാല്‍ ഇവിടു്തെ രാത്രിലൈഫും മാര്‍ക്കറ്റും കാണുവാന്‍ മറക്കരുത്. വിവിധ രാജ്യങ്ങളിലെ വിഭവങ്ങള്‍ വിളമ്പുന്ന കഫേകളും യാത്രയില്‍ സന്ദര്‍ശിക്കാം.

പോണ്ടിച്ചേരി ബീച്ച്

പോണ്ടിച്ചേരി ബീച്ച്

ഇന്ത്യയിലെ ഏറ്റവും മികച്ച മൺസൂൺ അവധിക്കാല സ്ഥലങ്ങളിൽ ഒന്നാണ് പുതുച്ചേരി. ബീച്ചുകളില്‍ മാത്രമല്ല, പ്രദേശത്തിന്റെ ചരിത്രവും പൗരാണികതയും വര്‍ത്തമാനവും എല്ലാം ചേരുന്ന ഒരു പാക്കേജാണ് പോണ്ടിച്ചേരി നല്കുന്നത്. മഴക്കാലത്ത് ഇവിടെ പ്രത്യേക നിയന്ത്രണങ്ങള്‍ ഒന്നുമുണ്ടാവാറില്ല. ബീച്ചുകളില്‍ ഇറങ്ങുന്നതു മാത്രമല്ല, ഇവിടുത്തെ താമസവും തിരക്കില്ലാത്ത അന്തരീക്ഷവം ഒരുപക്ഷേ നിങ്ങളെ മടങ്ങുവാന്‍ അനുവദിച്ചേക്കില്ല.

വെൽനേശ്വർ ബീച്ച്

വെൽനേശ്വർ ബീച്ച്

മഹാരാഷ്ട്രയില്‍ മഴക്കാലയാത്രകളില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റി ബീച്ചാണ് വെൽനേശ്വർ ബീച്ച്. മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിൽ നിന്നും എളുപ്പത്തില്‍ ഇവിടേക്ക് വരാം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ടൂറിസം വകുപ്പിനു കീഴിലുള്ള അതിമനോഹരമായ താമസസൗകര്യങ്ങള്‍ കടലിനഭിമുഖമായി ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. മണ്‍സൂണ്‍ സഞ്ചാരികള്‍ക്ക് യാത്രകളുടെ അനന്തമായ സാധ്യതകള്‍ തുറന്നുനല്കുന്ന മഹാരാഷ്ട്രയില്‍ മഴക്കാലത്ത് തന്നെ പോയിരിക്കേണ്ട വേറെയും നിരവധി ഇടങ്ങളുണ്ട്.

കേരി ബീച്ച്

കേരി ബീച്ച്

ഗോവയിലെ ആഘോഷങ്ങളിലും മേളങ്ങളിലും പെടാതെ മാറിനില്‍ക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു ബീച്ച് ലക്ഷ്യസ്ഥാനമാണ് കേരി. ഗോവയുടെ അങ്ങേയറ്റത്തെ വടക്ക് ഭാഗത്തുള്ള ഈ ബീച്ച് ശാന്തവും വൃത്തിയുള്ളതും സമാധാനപരവുമാണ്, കൂടാതെ പ്രകൃതിക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ആളൊഴിഞ്ഞ സ്ഥലങ്ങൾ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ധൈര്യമായി ഇവിടേക്ക് വരാം. കടലിന്‍റെ കാഴ്ചകളും ഓര്‍മ്മകളും ഇവിടെ നിന്നും നിങ്ങള്‍ക്ക് ഹൃദയത്തിലേറ്റാം.

അന്‍ജാര്‍ലെ ബീച്ച്

അന്‍ജാര്‍ലെ ബീച്ച്

മഹാരാഷ്ട്രയിലെ മറ്റൊരു മഴക്കാല ബീച്ച് ഡെസ്റ്റിനേഷനാണ് അന്‍ജാര്‍ലെ ബീച്ച്. നിരവധി ബീച്ചുകള്‍ മഴക്കാല യാത്രാനുഭവങ്ങള്‍ നല്കുന്നുണ്ടെങ്കിലും അതില്‍നിന്നെല്ലാം മൊത്തത്തില്‍ വ്യത്യസ്തമാണ് അന്‍ജാര്‍ലെ ബീച്ച് . ഒരു മത്സ്യബന്ധന ഗ്രാമത്തോട് ചേര്‍ന്നാണെങ്കിലും അതിന്റെ ആള്‍ക്കൂട്ടമോ തിരക്കോ ഒന്നുമിവിടെ കാണാനില്ല. പകരം എല്ലാ സമയവും ശാന്തതയാണ് ഇവിടെയുള്ളത്.

വാഗറ്റർ ബീച്ച്

വാഗറ്റർ ബീച്ച്

ചപോര കോട്ടയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന വാഗറ്റര്‍ ബീച്ച് ഗോവയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നാണ്. തസൂര്യാസ്മയം ആണ് ഇവിടുത്തെ മനോഹരമായ കാഴ്ച വടക്കൻ ഗോവയിലെ ഏറ്റവും സാംസ്കാരികമായി സജീവമായ സ്ഥലങ്ങളിൽ ഒന്നാണ് വാഗേറ്റർ, നിരവധി റെസ്റ്റോറന്റുകൾ, പബ്ബുകൾ, ക്ലബ്ബുകൾ എന്നിവ ഇതിന് സമീപമോ പരിസരത്തോ ഉണ്ട്.

ഐആര്‍സി‌ടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍ഐആര്‍സി‌ടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍

മഴ കഴിഞ്ഞാവാം ഇവിടേക്കുള്ള യാത്രകള്‍, മണ്‍സൂണില്‍ അടച്ചിടുന്ന ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍മഴ കഴിഞ്ഞാവാം ഇവിടേക്കുള്ള യാത്രകള്‍, മണ്‍സൂണില്‍ അടച്ചിടുന്ന ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍

Read more about: monsoon beach travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X