Search
  • Follow NativePlanet
Share
» »ചെറിയ പ്ലാനിങ്ങൊന്നും പോരാ, വര്‍ഷങ്ങളെ‌‌ടുത്ത് പ്ലാന്‍ ചെയ്തു പോകേണ്ട യാത്രകള്‍

ചെറിയ പ്ലാനിങ്ങൊന്നും പോരാ, വര്‍ഷങ്ങളെ‌‌ടുത്ത് പ്ലാന്‍ ചെയ്തു പോകേണ്ട യാത്രകള്‍

എന്നാലൊരു യാത്ര പോയേക്കാമെന്നു തോന്നുമ്പോള്‍ ഒരു ബാഗും പാക്ക് ചെയ്ത് പുറത്തിറങ്ങിയിരുന്ന സഞ്ചാരപ്രിയരെ വീട്ടിലിരുത്തിയ കാലം മെല്ലെ കഴിയുകയാണ്. നിയന്ത്രണങ്ങളും നിബന്ധനകളും ഒക്കെയായി യാത്രകള്‍ വീണ്ടും സജീവമാവുകയാണ്. എന്നിരുന്നാലും പെട്ട്ന്ന് പ്ലാന്‍ ചെയ്തുപോകുന്ന യാത്രകള്‍ ഇപ്പോള്‍ നടക്കില്ല. എപ്പോഴാണ് കാര്യങ്ങള്‍ മാറിമറിയുന്നത് എന്നറിയാത്തിനാല്‍ അത്തരം യാത്രകള്‍ ഒഴിവാക്കുയാണ് കുറച്ചു കാലത്തേയ്ക്കെങ്കിലും നല്ലത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്ലാന്‍ ചെയ്തു പോകുന്ന യാത്രകളുടെ സമയമാണ്. എങ്കിലിതാ കിടിലന്‍ കുറച്ചു യാത്രകള്‍ പ്ലാന്‍ ചെയ്താലോ? സാധാരണ യാത്രകള്‍ പോലെയല്ല, മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ പ്ലാന്‍ ചെയ്യേണ്ടി വരുന്ന തരത്തിലുള്ള ഐതിഹാസിക യാത്രകള്‍...

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുവാന്‍ സാധ്യതയുള്ള, വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ ബുക്ക് ചെയ്തു, ഗവേഷണം നടത്തി പോകുവാന്‍ സാധിക്കുന്ന ചില യാത്രകള്‍...

അന്‍റാര്‍ട്ടിക്കയിലേക്ക് ഒരു ക്രൂസ് യാത്ര!!

അന്‍റാര്‍ട്ടിക്കയിലേക്ക് ഒരു ക്രൂസ് യാത്ര!!

കേള്‍ക്കുമ്പോള്‍ പോലും എളുപ്പമല്ലാത്ത ഒരു കാര്യമാണ് അന്‍റാര്‍ട്ടിക്കയിലേക്കുള്ള യാത്രകള്‍. ആഗ്രഹത്തോടൊപ്പം കൈ നിറയെ പണവും അതിലും ഭാഗ്യവും വേണ്ടിവരുന്ന ഒരു യാത്രയാണിത്. യാത്രകളെ സ്നേഹിക്കുന്നവരുടെ ബക്കറ്റ് ലിസ്റ്റില്‍ തീര്‍ച്ചയായും ഇടം നേടിയ അന്‍റാര്‍ട്ടിക്ക യാത്ര അത്ര എളുപ്പത്തില്‍ സാധിക്കുന്ന ഒന്നല്ല!

ഭൂമിയിലെ ഏറ്റവും തണുപ്പേറിയതും ജീവിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതുമായ ഇടമാണ് അന്‍റാര്‍ട്ടിക്ക. മഞ്ഞുമൂടിക്കിടക്കുന്ന ഇവിടം ഭൂമിയില്‍ മറ്റൊരിടത്തുമില്ലാത്ത കാഴ്ചകളാല്‍ സമ്പന്നമാണ്. എന്നാല്‍ ഇവിടേക്കുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത് വിചാരിക്കുന്നത്ര ബുദ്ധിമുട്ടല്ല.

ഒരു വര്‍ഷം മുന്‍പേ ബുക്ക് ചെയ്യാം!

ഒരു വര്‍ഷം മുന്‍പേ ബുക്ക് ചെയ്യാം!

സാധാരണയായി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും മുന്‍കൂട്ടി ഇവിടേക്കുള്ള യാത്രയുടെ ടിക്കറ്റ് ബുക്ക് ചെയ്യണം. ലോകത്തിലെ തെക്കേ അറ്റത്തുള്ള നഗരമായ അർജന്റീനയിലെ ഉഷുവായിൽ നിന്നാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഫോക്ക്‌ലാൻഡ് ദ്വീപുകൾ, സൗത്ത് ജോർജിയ, സൗത്ത് ഷെറ്റ്‌ലാൻഡ്, അന്റാർട്ടിക്ക് പെനിൻസുല എന്നിവിടങ്ങളിൽ നിര്‍ത്തി കാഴ്ചകള്‍ കണ്ടാണ് യാത്ര തുടരുന്നത്. കൂടുതല്‍ പണം നല്കുന്നത് കൂടുതല്‍ സ്ഥലങ്ങള്‍ കാണുന്നതിനും കൂടുതല്‍ ദിവസങ്ങള്‍ ചിലവഴിക്കുന്നതിനും സഹായിക്കും. ഓരോ സ്റ്റോപ്പിലും വന്യമൃഗങ്ങളെ കാണാനോ കരയിലെത്താനോ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിക്കാനോ ധ്രുവ ഡൈവിംഗിലേക്ക് പോകാനോ ഒക്കെയുള്ള അവസരങ്ങളും കാണും.

കപ്പലിന്‍റെ സൗകര്യങ്ങളും യാത്ര ചിലവിനെ സ്വാധീനിക്കാറുണ്ട്. ഇതൊരു ആഡംബര യാത്രയല്ല എന്ന കരുതലില്‍ വേണം പോകുവാന്‍. ബുഫെകള്‍ക്കും ഡാന്‍സുകള്‍ക്കും ആഘോഷങ്ങള്‍ക്കും പകരം ശാസ്ത്രീയ പ്രഭാഷണങ്ങളും പഠനവും പ്രതീക്ഷിക്കുക. പാരിസ്ഥിതിക ആഘാതം പരിമിതപ്പെടുത്തുന്നതിന് 250 ൽ താഴെ യാത്രക്കാർക്ക് ശേഷിയുള്ള ഒരു പര്യവേഷണ കപ്പൽ തിരഞ്ഞെടുക്കുക.

ടോട്ടല്‍ സോളാര്‍ എക്ലിപ്സ് കാണാം!

ടോട്ടല്‍ സോളാര്‍ എക്ലിപ്സ് കാണാം!

ഗ്രഹണങ്ങള്‍ എന്നും കൗതുകം നല്കുന്ന കാഴ്ചകളാണ്. ഇത്തരം കൗതുകങ്ങളെ യാത്രയു‌ടെ കൂടെ സഹായത്തോടെ മറ്റൊരു രീതിയില്‍ പിന്തുടരുന്നവരാണ് അമേരിക്കക്കാര്‍. 2017 ലെ "ഗ്രേറ്റ് അമേരിക്കൻ എക്ലിപ്സ്" സമയത്ത്ഒറിഗോൺ മുതൽ സൗത്ത് കരോലിന വരെ നീളുന്ന പാത്ത് ഓഫ് ‌ടോട്ടാലിറ്റി കണ്ടത് പത്ത ദശലക്ഷത്തിലധികം ആളുകളാണ്. ഇനിയിത് അടുത്തതായി ദൃശ്യമാകുന്നത് 2021 ഡിസംബർ 4 ന് അന്റാർട്ടിക്കയിൽ (സൗത്ത് ഷെറ്റ്‌ലാൻഡിന് തൊട്ടടുത്ത്). ആണ്.

വരും വര്‍ഷങ്ങളില്‍

വരും വര്‍ഷങ്ങളില്‍

അതിനുശേഷം ഇത് 2023 ഏപ്രിൽ 20 ന് പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ കോറൽ കോസ്റ്റില്‍ കാണാം. 2024 ല്‍ ഏപ്രിൽ 8 ന്, വടക്കേ അമേരിക്കയിൽ നൂറ്റാണ്ടുകളായി കാണപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായി ഒരു നീണ്ട, ആഴത്തിലുള്ള മൊത്തം സൂര്യഗ്രഹണം സംഭവിക്കും. മെക്സിക്കോ (മസാറ്റലിൻ പ്രധാന സ്ഥലമായി),

യുഎസ് (ടെക്സസ് മുതൽ മെയ്ൻ വരെ - നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ കടന്നുപോകുന്നു), കാനഡ ( ഒന്റാറിയോ മുതൽ ന്യൂഫൗണ്ട് ലാൻഡ് വരെ). ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സിന് തയ്യാറാണെങ്കില്‍ യാത്രകള്‍ ഇപ്പോള്‍ തന്നെ പ്ലാന്‍ ചെയ്യാം.

 ഗാലപാഗോസ് ഐലന്‍ഡ് യാത്ര

ഗാലപാഗോസ് ഐലന്‍ഡ് യാത്ര

ഇക്വഡോറിലെ ഗാലപ്പാഗോസ് ദ്വീപുകള്‍ മനുഷ്യചരിത്രത്തില്‍ തന്നെ ഏറെ പ്രത്യേകതകളുള്ള ഇടമാണ്. 1835 ല്‍ ചാള്‍സ് ഡാര്‍വിന്‍ സന്ദര്‍ശിച്ച ഇവിടം അദ്ദേഹത്തിന്റെ പരിണാമ സിദ്ധാന്തത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചി‌ട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വ്യത്യസ്തങ്ങളുെ അപൂര്‍വ്വങ്ങളുമായ ജീവികളുടെയും ആവാവ വ്യവസ്ഥയു‌ടെയും കേന്ദ്രമാണിത്. എങ്കില്‍ കടൽ സിംഹങ്ങൾ, നീല പാദങ്ങളുള്ള ബൂബികൾ, അരയന്നങ്ങൾ, പെൻ‌ഗ്വിനുകൾ, ഭീമൻ ആമകൾ തുടങ്ങിയവയെ കാണുന്നതിനായി ഒരു യാത്ര പ്ലാന്‍ ചെയ്താലോ...

അത്യപൂര്‍വ്വമായ ആവാസ വ്യവസ്ഥ

അത്യപൂര്‍വ്വമായ ആവാസ വ്യവസ്ഥ

അത്യപൂര്‍വ്വമായ ആവാസ വ്യവസ്ഥ സംരക്ഷിക്കപ്പെടുന്ന ഇവിടെ അത് നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന്റെ ഭാഗമായി വളരെ പരിമിതമായ രീതിയിലാണ് പ്രവേശനം അനുവദിക്കുന്നത്. ഇവിടുത്തെ ഇസബെല, സാന്താക്രൂസ്, സാൻ ക്രിസ്റ്റൊബാൽ തുടങ്ങിയ ദ്വീപുകളില്‍ മാത്രമേ സഞ്ചാരം അനുവദിക്കുകയുള്ളൂ. പ്രതിവർഷം 220,000 സന്ദർശകരെ അനുവദിച്ചിരുന്ന ഗാലപാഗോസ് നാഷണൽ പാർക്കില്‍ പ്രത്യേക അനുമതിയുള്ള ബോട്ടുകളില്‍ വരുന്നവര്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. മിക്ക സന്ദർശകരും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആണിവിടെ വരുന്നത്. തിരക്കൊഴിവാക്കി ഇവിടേക്ക് എത്തുന്നതായിരിക്കും നല്ലത്.

 ഈസ്റ്റ് ആഫ്രിക്കന്‍ സഫാരി

ഈസ്റ്റ് ആഫ്രിക്കന്‍ സഫാരി

ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കേണ്ട യാത്രകളുടെ പട്ടികയിലാണ് സഞ്ചാരികള്‍ ഈസ്റ്റ് ആഫ്രിക്കന്‍ സഫാരിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതൊരിക്കലും ഒരു ചെറിയ യാത്ര ആയിരിക്കില്ല!!കാഴ്ചകള്‍ ഇഷ്ടം പോലയാണ് ഇവിടെ കാണുവാനുള്ളത്. സിംഹം, പുള്ളിപ്പുലി, കാണ്ടാമൃഗം, ആന, ഒപ്പം എരുമ എന്നിവയെ കെനിയയിലെ മസായി മാരാ ദേശീയോദ്യാനത്തില്‍ കാണാം. ടാൻസാനിയയിലെ സെറെൻഗെറ്റി നാഷണൽ പാർക്കിന്റെ സമതലങ്ങളെ യാത്രയില്‍ വിട്ടുപോയാല്‍ അത് വലിയ നഷ്ടമായിരിക്കും. ഇത് രണ്ടും ചേര്‍ന്നാണ് 11,500 സ്ക്വയര്‍ മൈല്‍ സെരന്‍ഗെറ്റി ആവാസവ്യവസ്ഥയാവുന്നത്.

ഈ വിശാലമായ ഇടനാഴിയിലൂടെയാണ് 1.5 ദശലക്ഷം ജീവികളുടെ ഗ്രേറ്റ് വൈൽഡ്ബീസ്റ്റ് മൈഗ്രേഷൻ നടക്കുന്നത്.

നെയ്റോബിയിലും അരുഷയിൽ നിന്നും യാത്ര ആരംഭിക്കാം. റുവാണ്ടയിലേക്കോ ഉഗാണ്ടയിലോ ഒക്കെ പോകുന്ന തരത്തിലാണ് ഈ യാത്രയുള്ളത്.

റൂട്ട് 66

റൂട്ട് 66

നൂറു കണക്കിനു മൈലുകള്‍ പിന്നിട്ടുള്ള യാത്ര മലയാളികള്‍ക്ക് വലിയ പുതുമയുള്ള കാര്യമല്ല. ലേയും ലഡാക്കും നേപ്പാളും ടിബറ്റുമെല്ലാം കറങ്ങിവന്നവര്‍ നമ്മുടെ കൂടെത്തന്നെയുണ്ട്. എന്നാല്‍ യാത്രയുടെ ഏരിയ കുറച്ചു മാറ്റിപ്പിടിച്ചാലോ?? ഇത്തവണത്തെ സ്വപ്ന യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ പ്രസിദ്ധമായ റൂട്ട് 66 നെ കൂടി പരിഗണിക്കാം. ചിക്കാഗോയില്‍ നിന്നും ലോസ് ആഞ്ചലസിലേക്ക് 2,448 മൈൽ യാത്ര ചരിത്രപരമായ ഒരു യാത്ര തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അമേരിക്കയിലെ ഏറ്റവും മികച്ച ഡ്രൈവുകളിലൊന്നാണിത്. ഇപ്പോൾ ഏതാണ്ട് നശിപ്പിക്കപ്പെട്ട ചരിത്രപാതയുടെ അവശിഷ്ടങ്ങൾക്കൊപ്പം, 1926 ൽ നിയുക്തമാക്കിയ യഥാർത്ഥ റൂട്ട് 66 - ചിക്കാഗോയിലെ ആഡംസ് സ്ട്രീറ്റില്‍ നിന്നുമാണ് ആരംഭിക്കുന്നത്.

പസഫിക് സമുദ്രം വരെ!!

പസഫിക് സമുദ്രം വരെ!!

മിഷിഗൺ തടാകത്തിന്റെ തീരം, ഇല്ലിനോയിസ്, മിസോറി, കൻസാസ്, ഒക്ലഹോമ, ടെക്സസ്, ന്യൂ മെക്സിക്കോ, അരിസോണ, കാലിഫോർണിയയിലെ സാന്താ മോണിക്കയിലെ പസഫിക് സമുദ്രത്തിലാണ് യാത്ര അവസാനിക്കുന്നത്. ദീര്‍ഘനാളത്തെ പ്ലാനിങ്ങും ഗവേഷണവും ഒക്കെയുണ്ടെങ്കില്‍ മാത്രമാണ് ഈ യാത്ര പൂര്‍ത്തിയാക്കുവാന്‍ സാധിക്കുക.

ഭൂമിയു‌ടെ അവസാനമായ നാ‌ട്, നാ‌ടോടികളായി ജീവിക്കുന്ന ജനം! ജെങ്കിസ്ഖാന്‍റെ മംഗോളിയയുടെ വിശേഷങ്ങള്‍

കയറ്റത്തില്‍ തനിയെ മുകളിലോട്ട് കയറുന്ന വണ്ടിയും മുകളിലേക്ക് പോകുന്ന വെള്ളച്ചാട്ടവും!!പ്രകൃതിയു‌ടെ വികൃതികള്‍

ബയോ ബബിളുമായി ശ്രീലങ്ക, സഞ്ചാരികള്‍ക്ക് ക്വാറന്‍റൈന്‍ വേണ്ട, ചെയ്യേണ്ടതിത്

ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X