തണുത്തുറഞ്ഞു നില്‍ക്കുന്ന ഒരിടത്തേയ്ക്ക് യാത്ര ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? പലപ്പോഴും ആളുകള്‍ ഇങ്ങനെയുള്ള ഇടങ്ങളിലേക്ക യാത്ര ചെയ്യുന്നത് പലപ്പോഴും ഒഴിവാക്കാറുണ്ട്. എന്നാല്‍, ഫിന്‍ലന്‍ഡും ഐസ്ലന്‍ഡും പോലുള്ല സ്ഥലങ്ങള്‍ പട്ടിയില്‍ ഇടം പിടിക്കുമ്പോള്‍ ഇവ ഒഴിവാക്കുവാനും തോന്നാറില്ല. ഇതാ ലോകത്തിലെ ഏറ്റവും തണുപ്പു നിറഞ്ഞ ചില രാജ്യങ്ങള്‍ പരിചയപ്പെടാം...

അന്‍റാര്‍ട്ടിക്ക
ലോകത്തിലെ ഏറ്റവും തണുപ്പുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് അന്‍റാര്‍ട്ടിക്ക ഉള്ളത് . ഒരുകുവാന്‍ വളരെ താമസമുള്ള മഞ്ഞുപാളികളുടെ കൂട്ടമാണ് ഇവിടുത്തെ കാഴ്ച. മനുഷ്യര്‍ക്ക് സ്ഥിരമായി വസിക്കുവാന്‍ കഴിയാത്തവിധത്തിലുള്ള കാലാവസ്ഥയാണ് ഇവിടെയുള്ളത്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇവിടെ വസിക്കുന്നത്. ഗവേഷണങ്ങള്‍ക്കും അത്തരത്തിലുള്ള മറ്റ് ആവശ്യങ്ങള്‍ക്കുമായി തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ ഇവിടം സന്ദര്‍ശിച്ച് നിശ്ചിതകാലയളവില്‍ ഇവിടെ താമസിക്കുന്നു. ഇത് മാറ്റിനിര്‍ത്തിയാല്‍ ഇവിടെയുള്ളത് മഞ്ഞിന്റെ കാഴ്ചയും നിറയെ പെന്‍ഗ്വിനുകളുമാണ്. മൈനസ് 89 ഡിഗ്രിയാണ് അന്‍റാട്ടിക്കയില്‍ ഇതുവരെ റെക്കോര്‍ഡ് ചെയ്ത ഏറ്റവും കുറഞ്ഞ താപനില.

റഷ്യ
ലോകത്തിലെ ഏറ്റവും തണുപ്പുള്ള രാജ്യങ്ങളിൽ റഷ്യ രണ്ടാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും തണുപ്പുള്ള ഏഷ്യൻ രാജ്യം എന്ന റെക്കോര്‍ഡും ഏഷ്യയ്ക്കാണ്. കൊടും വേനലിൽ പോലും താപനില 03 ഡിഗ്രി സെൽഷ്യസ് ആയി തുടരും. കഠിനമായ ശൈത്യകാലത്ത് ഇത് എത്രത്തോളം താഴുമെന്നത് സങ്കല്പ്പിക്കുവാന്‍ പോലും പ്രയാസമാണ്. കഠിനമായ മഞ്ഞുകാലത്ത് -40 ഡിഗ്രി സെന്റിഗ്രേഡിൽ താഴെയാണ്. സൂര്യപ്രകാശം ഇല്ലാത്ത സമയവും റഷ്യയില്‍ ഉണ്ട്. അതുകൊണ്ടാണ് റഷ്യ.ില്‍ താമസിച്ചാല്‍ പിന്നീട് ലോകത്ത് എവിടെവേണമെങ്കിലും താമസിക്കാമെന്ന് പറയുന്നത് വെറുതെയല്ല എന്ന ഇവിടെയെത്തിപോയാല്‍ മനസ്സിലാകും!

കാനഡ
ലോകത്തില്‍ കൊടുംതണുപ്പ് അനുഭവിക്കുന്ന മറ്റൊരു രാജ്യമാണ് കാനഡ. യുഎസിന്റെ വടക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ വീശുന്ന തണുത്ത കാറ്റ് കനത്ത മഞ്ഞുവീഴ്ച കൊണ്ടുവരുകയും താപനില -40 ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയും ചെയ്യുന്നു. എന്നാല്‍ കാനഡയുടെ വടക്കും കിഴക്കന്‍ ഭാഗങ്ങളാണ് ശൈത്യത്തിന്റെ ആഘാതം ഏറ്റവും അധികം അനുഭവിക്കുന്നത്. ഇവിടങ്ങളിലെ ശീതകാലം സുദീര്‍ഖമായ അഞ്ച് മാസം നീണ്ടുനില്‍ക്കും. എന്നാല്‍ തണുപ്പിനെ ചെറുത്ത് ജീവിക്കുവാന്‍ സാങ്കേതികവിദ്യകള്‍ ഇവിടെ വളരെയധികം സഹായിക്കുന്നു.

കസാഖ്സ്ഥാൻ
ഏറ്റവും തണുപ്പുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയിൽ കസാക്കിസ്ഥാൻ നാലാം സ്ഥാനത്താണ്. റഷ്യയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ സ്വതന്ത്ര പ്രദേശമായതിനാല്‍ അതേ കാലവസ്ഥ തന്നെയാണ് ഇവിടെയുമുള്ളത്. വര്‍ഷം മുഴുവനും കനത്ത മഞ്ഞുവീഴ്ച ഇവിടെ അനുഭവപ്പെടാറുണ്ട്. ഇവിടെ അതിജീവിക്കുക ണ്‍ന്നത് വളരെ പ്രയാസകരമായ സംഗതിയാണ്.പ്രത്യേകിച്ചും ഇവിടുത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക്.
നിരവധി കുന്നുകളും പർവതനിരകളും ഇവിടെ കാണാം.
PC:Charlotte Venema

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
കാലാവസ്ഥയുടെ കാര്യത്തില്‍ ഏറെ വൈവിധ്യങ്ങള്‍ ഇവിടുത്തെ 50 സ്ഥാനങ്ങളില്‍ നിന്നായി പരിചയപ്പെടാം. അതില്‍തന്നെ ലോകത്തിലെ ഏറ്റവും തണുപ്പുള്ളതും ചൂടുള്ളതുമായ ഇടങ്ങള്‍ ഇവിടെ കണ്ടെത്താം. അലാസ്ക, ഭൂമിയിലെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിലൊന്നാണ്. ഇവിടെ താപനില ശരാശരി അവസ്ഥയിൽ -30 ഡിഗ്രി വരെ താഴുകയും ചില അവസരങ്ങളില്‍ അത് കൂടുതല്‍ താഴുകയും ചെയ്യുന്നു. യുഎസിന്റെ വടക്കുകിഴക്കൻ മേഖലയിലാണ് അലാസ്ക സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഭൂരിഭാഗവും കനത്ത മഞ്ഞുവീഴ്ചയു ഇവിടെ സ്ഥിരമാണ്.
കുളുവും മണാലിയും പിന്നെ ചണ്ഡിഗഡും.. കുറഞ്ഞ ചിലവില്‍ ചുറ്റിയടിക്കാം ഐആര്‍സിടിസി പാക്കേജ് ഇതാ

ഗ്രീന്‍ലാന്‍ഡ്
പേരില്‍ നിറയെ പച്ചയാണെങ്കിലും ഇവിടെ യഥാര്‍ത്ഥത്തില്‍ പച്ചപ്പ് കണ്ടെത്തുക ണ്‍ന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. മഞ്ഞിനാല്‍ മൂടപ്പെട്ട് കിടക്കുന്ന ഭൂപ്രകൃതിയാണ് ഇവിടുത്തേത്. വേനൽക്കാലത്ത് മാത്രമേ ഇവിടുത്തെ താപനില ഉയരു. അത് പരമാവധി എത്തിച്ചേരുക മാനസ് 7 വരെയാണ്. അങ്ങനെ നോക്കുമ്പോള്‍ ഇവിടെ എല്ലാ കാലവും തണുപ്പാണ്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും തണുത്ത താപനിലയുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് കൂടിയാണ് ഗ്രീൻലാൻഡ്.
PC:Visit Greenland

ഐസ്ലാൻഡ്
പേരുപോലെ തന്നെ തണുപ്പും മഞ്ഞുമാണ് ഐസ്ലഡില്‍. ഇവിടെ സാധാരണ താപനില 0 ഡിഗ്രി സെൽഷ്യസിൽ തുടരുകയും അത്യധികം തണുപ്പുള്ള ശൈത്യകാലത്ത് -40 ഡിഗ്രി വരെ കുറയുകയും ചെയ്യുന്നു. വേനൽക്കാലത്ത് പോലും, താപനില കുറവായിരിക്കും. വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ സൂര്യപ്രകാശം അത്രയെളുപ്പത്തില്‍ എത്തിച്ചേരില്ല.
Nicolas J Leclercq

മംഗോളിയ
കിഴക്കിന്റെയും മധ്യേഷ്യയുടെയും മധ്യത്തിൽ സ്ഥിതി ചെയ്യുന്ന മംഗോളിയ റഷ്യയുടെയും ചൈനയുടെയും അതിർത്തിയിലാണുള്ളത്. അതുകൊണ്ടു തന്നെ രണ്ടു രാജ്യങ്ങളുടെയും വ്യത്യസ്തമായ കാലാവസ്ഥ ഈ രാജ്യത്ത് അനുഭവപ്പെടാറുണ്ട്. മംഗോളിയയിൽ, ശൈത്യകാലം മഞ്ഞും കാറ്റും മാത്രമല്ല, താപനില -20 ഡിഗ്രി സെന്റിഗ്രേഡിനേക്കാൾ താഴെയായി കുറയുന്നു, ഇത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സംഭവിക്കുന്നത്.

ഫിന്‍ലന്‍ഡ്
നാല് മാസം നീണ്ടു നില്‍ക്കുന്ന ശൈത്യകാലമാണ് ഫിന്‍ലന്‍ഡിലേത്. ഈ സമയത്ത് താപനില -20 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. ഈ സമയത്ത് ഇവിടെയുളളവര്‍ പുറത്തിറങ്ങാതെ കഴിവതും വീടിനുള്ളില്‍ തന്നെ ചിലവഴിക്കുകയാണ് ചെയ്യാറുള്ളത്.

എസ്റ്റോണിയ
യൂറോപ്പിന്റെ അങ്ങേയറ്റത്തെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യമാണ് എസ്റ്റേണിയ. കടുത്ത തണുപ്പിൽ താപനില -18 ഡിഗ്രി സെൽഷ്യസായി താഴാം. എസ്റ്റോണിയയിലെ ജനങ്ങൾക്ക് ശൈത്യകാലത്തെ അതിജീവിക്കാൻ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നു, അതിനാൽ ഈ പ്രദേശം ജനസാന്ദ്രതയുള്ളതല്ല, കാരണം ഭൂരിഭാഗം ആളുകളും യൂറോപ്പിലെ മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറാൻ ഇഷ്ടപ്പെടുന്നു.
PC:Ilya Orehov
കൈലാസ് മാനസരോവര്‍ യാത്ര 2022: വിശ്വാസങ്ങളും പരിക്രമണവും...കടന്നുപോകുന്ന ഇടങ്ങളിലൂടെ
രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍