Search
  • Follow NativePlanet
Share
» »വടക്കു കിഴക്കന്‍ ഇന്ത്യയിലെ യുനസ്കോ പൈതൃക കേന്ദ്രങ്ങള്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലെ യുനസ്കോ പൈതൃക കേന്ദ്രങ്ങള്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലെ യുനസ്കോ പൈതൃക സ്ഥാനങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

സാംസ്കാരികമായും പൈതൃകപരമായുമെല്ലാം ഏറെ പ്രത്യേകതകളുണ്ട് വടക്കു കിഴക്കന്‍ ഇന്ത്യയ്ക്ക്. രാജ്യത്തിലെ മറ്റൊരു പ്രദേശത്തിനും അവകാശപ്പെടുവാന്‍ ആകാത്ത വിധത്തില്‍ വ്യത്യസ്തമായ സ്ഥലമാണിത്. വ്യത്യസ്ത ഗോത്രവിഭാഗങ്ങളും അവരുടെ കൗതുകമുണര്‍ത്തുന്ന ജീവിത രീതികളും പാരമ്പര്യങ്ങളും പച്ചപ്പും ഭൂപ്രകൃതിയും സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്നു. അതോടൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ യുനസ്കോയുടെ പൈതൃക ഇടങ്ങള്‍. വടക്കു കിഴക്കന്‍ ഇന്ത്യയിലെ യുനസ്കോ പൈതൃക സ്ഥാനങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

അപതാനി കൾച്ചറൽ ലാൻഡ്‌സ്‌കേപ്പ്, അരുണാചല്‍ പ്രദേശ്

അപതാനി കൾച്ചറൽ ലാൻഡ്‌സ്‌കേപ്പ്, അരുണാചല്‍ പ്രദേശ്

വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട യുനസ്കോ പൈതൃക ഇടങ്ങളിലൊന്നാണ് അരുണാചലിലെ സീറോ വാലി ഉള്‍പ്പെടുന്ന അപതാനി കൾച്ചറൽ ലാൻഡ്‌സ്‌കേപ്പ്. മനുഷ്യന്റെയും പ്രകൃതിയുടെയും സഹവർത്തിത്വത്തെ എടുത്തു കാണിക്കുന്ന ഇവിടം അപതാനി ഗോത്രക്കാർ വസിക്കുന്ന താഴ്‌വരയാണ്. കിഴക്കൻ ഹിമാലയത്തിന്റെ താഴ്‌വരയിലാണ് ഇവിടമുള്ളത്. മറ്റു ജനവാസ കേന്ദ്രങ്ങളില്‍ നിന്നും തീര്‍ത്തും വിച്ഛേദിക്കപ്പെട്ടു കിടക്കുന്ന ഇടമാണിത്.
പ്രകൃതിക്ക് ഒരു തരത്തിലുമുള്ള പോറല്‍ ഏല്‍പ്പിക്കാതെ, തങ്ങളുടെ പാരമ്പരാഗത അറിവുകളുമായി ജീവിക്കുന്നവരാണ് ഇവിടുള്ളവര്‍. മനുഷ്യനും പരിസ്ഥിതിയും യോജിച്ച് നിലനിന്നിരുന്ന, ജീവിക്കുന്ന സാംസ്കാരിക ഭൂപ്രകൃതിയുടെ ഉത്തമ ഉദാഹരണമാണ് ഇവിടം.

PC:Arunachal2007

മാനസ് വന്യജീവി സങ്കേതം, അസാം

മാനസ് വന്യജീവി സങ്കേതം, അസാം

ജൈവവൈവിധ്യത്തിന്‍റെ പകരമില്ലാത്ത സാധ്യതകളും സമ്പത്തുമായി നില്‍ക്കുന്ന ഇടമാണ് അസമിലെ മാനസ് വന്യജീവി സങ്കേതം. മാനസ് നദിയോട് ചേര്‍ന്നു കിടക്കുന്ന ഇവിടം ഭൂട്ടാനിലെ വനങ്ങളുമായാണ് അതിര്‍ത്തി പങ്കിടുന്നത്. തി ചെയ്യുന്നത്. 39,100 ഹെക്ടർ വിസ്തൃതിയുണ്ടിതിന്. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവജാലങ്ങൾക്ക് സംരക്ഷണമേകുന്ന ഇവിടെ കടുവ, വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം, ചതുപ്പ് മാൻ, പിഗ്മി ഹോഗ്, ബംഗാൾ ഫ്ലോറിക്കൻ എന്നിവയെല്ലാം കാണാം.
സമ്പന്നമായ ജൈവവൈവിധ്യത്തിന് മാത്രമല്ല, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും ഇവിടം പ്രസിദ്ധമാണ്.

PC:Devarshi.talukdar.9

കാസിരംഗ ദേശീയോദ്യാനം അസാം

കാസിരംഗ ദേശീയോദ്യാനം അസാം

ഇന്ത്യയുടെ ജൈവവൈവിധ്യത്തിലേക്ക് ആസാമിന്റെ മറ്റൊരു സംഭാവനയാണ് കാസിരംഗ ദേശീയോദ്യാനം. ബ്രഹ്മപുത്ര നദിയുടെ തീരത്തോട് ചേര്‍ന്നു കിടക്കുന്ന ഇവിടം 42,996 ഹെക്ടർ വിസ്തൃതിയിലാണുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നായാണ് കാസിരംഗയെ കണക്കാക്കുന്നത്. വംശനാശ ഭീഷണി നേരിട്ടിരുന്ന കാണ്ടാമൃഗത്തെ വംശനാശത്തിന്റെ വക്കിൽ നിന്ന് രക്ഷിക്കുന്നതിൽ കാസിരംഗയുടെ പങ്ക് ഏറെ വലുതാണ്. കടുവകൾ, ആനകൾ, കാട്ടുപോത്ത്, കരടികൾ എന്നിവയുൾപ്പെടെ വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളുടെയും ഗംഗാ നദി ഡോൾഫിൻ ഉൾപ്പെടെയുള്ള ജലജീവികളുടെയും ആവാസവ്യവസ്ഥ ഇവിടെ കാണാം.
PC:Kangkan.it2004

കെയ്ബുൾ ലംജാവോ കൺസർവേഷൻ ഏരിയ

കെയ്ബുൾ ലംജാവോ കൺസർവേഷൻ ഏരിയ

മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇത്, മണിപ്പൂരിലെ ലോക്തക് തടാകത്തിൽ ലോകത്തിലെ ഏക ഫ്ലോട്ടിംഗ് വന്യജീവി സങ്കേതമാണ്. പൗരാണികത, വൈവിധ്യം, സൗന്ദര്യം, മനുഷ്യബന്ധം എന്നിവയുടെ അസാധാരണമായ സങ്കലനത്തെ കാണിക്കുന്ന ഇടമാണിത്. ലോക്തക് തടാകത്തിലെ ഫുംഡിയുടെ ഏറ്റവും വലിയ പ്രദേശം കെയ്ബുൾ ലംജാവോ ദേശീയ ഉദ്യാനത്തിലാണ് സംസ്ഥാന മൃഗമായ സംഗായിയുടെ ഏറ്റവും വലിയ ആവാസ കേന്ദ്രമാണിത്. തണ്ണീർത്തട ആവാസവ്യവസ്ഥയാണിത്.
PC:Ranjan Jyoti Dutta

ഗാരോ ഹിൽസ് കൺസർവേഷൻ ഏരിയ

ഗാരോ ഹിൽസ് കൺസർവേഷൻ ഏരിയ


യുനസ്കോയുടെ ടെന്‍ടേറ്റീവ് ലിസ്റ്റില്‍ ഇടം നേടിയ സ്ഥലമാണ് ഗാരോ ഹിൽസ് കൺസർവേഷൻ ഏരിയ ഗാരോ കുന്നുകൾ. വടക്ക് അസമിലെ ഗോൾപാറ ജില്ലയും തെക്ക് ബംഗ്ലാദേശുമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്നു, കിഴക്ക് ഖാസി ഹിൽസ്, മേഘാലയ, കാംരൂപ് ജില്ല, അസം, പടിഞ്ഞാറ് ഗോൽപാറ ജില്ല, അസം എന്നിവയാണുള്ളത്. ബഫർ ഏരിയയിൽ ബാഗ്മാര പിച്ചർ പ്ലാന്റ് സാങ്ച്വറി , അങ്ഗ്രതോളി റിസർവ് ഫോറസ്റ്റ് ( കമ്മ്യൂണിറ്റി ഉടമസ്ഥതയിലുള്ള നിരവധി വനങ്ങൾ എന്നിവ ഉൾപ്പെടുന്നു, ഇത് ഗാരോ ഹിൽസ് എലിഫന്റ് റിസർവിന്റെ അതിർത്തിയുമായി യോജിക്കുന്നു.

മജൂലി ആസാം

മജൂലി ആസാം

യുനസ്കോയുടെ ടെന്‍ടേറ്റീവ് ലിസ്റ്റില്‍ 2004 മുതല്‍ ഇടംപിടിച്ച മറ്റൊരു സ്ഥലമാണ് അസമിലെ മജൂലി.ബ്രഹ്മപുത്ര നദീതടത്തിലെ വിശാലമായ ചലനാത്മക നദീതടത്തിന്റെ ഭാഗമാണിത്. ഏകദേശം 80 കിലോമീറ്റർ നീളത്തിലും വടക്ക് നിന്ന് തെക്ക് 10-15 കിലോമീറ്റർ വരെയും ഇത് വ്യാപിച്ചുകിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപാണ് മജൂലി.
PC:Kalai Sukanta

ഇറ്റലിയിലെ ദ്വീപില്‍വെച്ച് വിവാഹം നടത്താം... ചിലവ് ഒരു പ്രശ്നമല്ല, ലക്ഷങ്ങള്‍ ഇങ്ങോട്ട് കിട്ടും!!ഇറ്റലിയിലെ ദ്വീപില്‍വെച്ച് വിവാഹം നടത്താം... ചിലവ് ഒരു പ്രശ്നമല്ല, ലക്ഷങ്ങള്‍ ഇങ്ങോട്ട് കിട്ടും!!

ഊട്ടിയും മണാലിയും വേണ്ട... പകരം കേരളത്തില്‍ ഹണിമൂണ്‍ ആഘോഷിക്കാം... വൈത്തിരി മുതല്‍ പൂവാര്‍ വരെഊട്ടിയും മണാലിയും വേണ്ട... പകരം കേരളത്തില്‍ ഹണിമൂണ്‍ ആഘോഷിക്കാം... വൈത്തിരി മുതല്‍ പൂവാര്‍ വരെ

Read more about: nature north east india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X