Search
  • Follow NativePlanet
Share
» »ചാന്ദിനി ചൗക്കിൽ എന്തുണ്ട് കാണാൻ എന്നാണോ? ദാ ഇതൊക്കെ പോരെ

ചാന്ദിനി ചൗക്കിൽ എന്തുണ്ട് കാണാൻ എന്നാണോ? ദാ ഇതൊക്കെ പോരെ

വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴികളും എങ്ങോട്ടാണ് തിരിയേണ്ടതെന്ന് അറിയാതെ കണ്‍ഫ്യൂഷനാക്കുന്ന വളവുകളും തിക്കും തിരക്കും ബഹളവുമെല്ലാമായി ആകെയൊരു മേളമാണ് ഇവിടെ. പഴയ ഡെല്‍ഹിയുടെ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്ന ചാന്ദ്നി ചൗക്ക് ഇന്ന് ല്‍ഹിയിലെ ഏറ്റവും പഴയതും തിരക്കേറിയതുമായ മാര്‍ക്കറ്റുകളില്‍ ഒന്നാണ്.
പൊടി നിറഞ്ഞ പാതകളും മാന്ത്രിക വഴിത്തിരിവുകളും ഉള്ള ചാന്ദ്‌നി ചൗക്കിന് ഒരു പ്രത്യേകതരം മാന്ത്രികതയുണ്ട്, അത് വാക്കുകളിൽ പ്രകടിപ്പിക്കാൻ അസാധ്യമാണ്. ചാന്ദിനി ചൗക്കിന്‍റെ പ്രത്യേകതകളിലേക്ക്

ഇടുങ്ങിയ, എണ്ണമില്ലാത്ത പാതകള്‍

ഇടുങ്ങിയ, എണ്ണമില്ലാത്ത പാതകള്‍

എണ്ണമില്ലാത്ത പാതകളും ഇടുങ്ങിയ വഴികളുമാണ് ചാന്ദ്നി ചൗക്കിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഉപ്പു മുതല്‍ കര്‍പ്പൂരം വരെയും ക്യാമറകള്‍ മുതല്‍ ആഭരണങ്ങള്ഡ വരെയും വില്‍ക്കുന്ന കകള്‍ ഇവിൊെ കാണാം. വിലക്കുറവിലും എളുപ്പത്തിലും സാധനങ്ങള്‍ ലഭിക്കുമെന്നതിനാല്‍ നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. തിരക്കേറിയ മാര്‍ക്ക് കൂടിയാണിത്.

PC:Varun Shiv Kapur

 മുഗള്‍ കഥപറയുന്ന കെട്ടിടങ്ങള്‍

മുഗള്‍ കഥപറയുന്ന കെട്ടിടങ്ങള്‍

ചാന്ദ്‌നി ചൗക്ക് മുഴുവനും മുഗള്‍ ചക്രവര്‍ത്തി ഷാജഹാനും മകൾ ജഹാനാരയും ചേർന്നാണ് നിര്‍മ്മിച്ചത്. ഇവിടുത്തെ ആധുനിക കെട്ടിടങ്ങളിൽ പരമ്പരാഗത വാസ്തുവിദ്യാ രൂപങ്ങൾ കാണാം. പഴയ കാലത്തെ കെട്ടിടങ്ങൾ രാജകീയ രീതിയിലാണ് നിർമ്മിച്ചത്. . തകർന്നുകിടക്കുന്ന കെട്ടിടങ്ങളിൽ ഓരോന്നിനും ഒരു മുഗൾ കഥ പറയുവാനുണ്ട്.
PC:Shankey007

പറാത്ത വാലി ഗല്ലി

പറാത്ത വാലി ഗല്ലി


നെയ്യില്‍ മുക്കിയെടുത്ത പറാത്തകളും മറ്റ് ബ്രഡ് സ്റ്റഫിങ്ങുകളും വില്‍ക്കുന്ന പറാത്ത വാലി ഗല്ലി ഒരു സഞ്ചാരിക്കും ഒഴിവാക്കി പോകുവാന്‍ സാധിക്കാത്തവയാണ്. സുഗന്ധവ്യഞ്ജനങ്ങളും പ്രാദേശിക വെണ്ണയും ചേര്‍ത്ത് തയ്യാറാക്കുന്ന രുചികരമായ ഇവിടുത്തെ പൊറോട്ടകള്‍ക്ക് ആരാധകരേറെയുണ്ട്.
ഉരുളക്കിഴങ്ങ്, കോളിഫ്‌ളവർ, കടല, റാഡിഷ് എന്നിവ പോലുള്ള സാധാരണ ഫില്ലിംഗുകൾ ഉപയോഗിച്ച് കശുവണ്ടി, പപ്പായ, ഉണക്കിയ ഉണക്കമുന്തിരി, കയ്പക്ക എന്നിവയുടെ രുചിയുള്ല നിരവധി പറാത്തകള്‍ ഇവിടെ ലഭ്യമാണ്.

വെള്ളി ആഭരണങ്ങള്‍

വെള്ളി ആഭരണങ്ങള്‍

പറാത്ത വാലി ഗല്ലിയോട് ചേര്‍ന്നുള്ള ദാരിബ കലന്‍ ഇവിടുത്തെ പ്രസിദ്ധമായ വെള്ളി ആഭരണക്കടയാണ്. ആഭരണങ്ങൾക്കായി
പതിനാറാം നൂറ്റാണ്ടിലെ ഒരു മാര്‍ക്കറ്റാണിത്. മാർക്കറ്റിന്റെ പേരിന്റെ അർത്ഥം 'താരതമ്യപ്പെടുത്താനാവാത്ത മുത്തിന്റെ തെരുവ്' എന്നാണ്. മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ കാലത്ത്, എല്ലാത്തരം ട്രിങ്കറ്റുകളും വിലയേറിയ കല്ലുകളും വിൽക്കുന്ന കടകളായിരുന്നു ദരിബ കലൻ. ഇന്ന്, മറ്റ് ഡെൽഹിയില‌െ വിപണികളിൽ നിങ്ങൾ സാധാരണ കണ്ടെത്തുന്നതിനേക്കാൾ വളരെ താങ്ങാവുന്ന വിലയുള്ള മനോഹരമായ വെള്ളി ആഭരണങ്ങൾ ഇവിടെ ലഭിക്കും.

ഖാരി ബാവോലി

ഖാരി ബാവോലി

നൂറ്റാണ്ടുകളായി ഫത്തേപ്പൂരി മസ്ജിദിനു സമീപം നിലകൊള്ളുന്ന ഖാരി ബാവോലി ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന മാര്‍ക്കറ്റാണ്. ഫത്തേപൂരി ബീഗം 1650 ല്‍ നിര്‍മ്മിച്ച ഫത്തേപൂരി മസ്ജിദിനു സമീപമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബാവോലി എന്നാല്‍ പടവ് കിണറെന്നും ഖാരി എന്നാല്‍ ഉപ്പ് എന്നാണുമര്‍ഥം. അങ്ങനെ ഉപ്പുവെള്ളമുള്ള പടവ് കിണര്‍ എന്നാണ് ഇതിനര്‍ഥം.വീതികുറഞ്ഞ നടപ്പാതകളും മുന്നോട്ട് അധികം നോട്ടമെത്താത്ത രീതിയിലുള്ള കെട്ടിടങ്ങളുമെല്ലാം ചേര്‍ന്ന് അല്പം നിഗൂഢത തോന്നുന്ന രീതിയിലാണ് ഇവിടമുള്ളത്.
ഏഷ്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് എന്ന പേരിനോടൊപ്പം തന്നെ ഏറ്റവും സമ്പന്നമായ മാര്‍ക്കറ്റ് എന്ന പേരും ഖാരി ബാവോലിയ്ക്ക് സ്വന്തമാണ്. കച്ചവടത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇവിടെ ലഭിക്കുന്ന വസ്തുക്കളിലും ഇവിടം സമ്പന്നമാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഉണങ്ങിയ മള്‍ബറി മുതല്‍ കാശ്മീരില്‍ നിന്നുള്ള ഉണങ്ങിയ പ്ലം വരെ ഇവിടെ നിന്നും ലഭിക്കും.
PC:Michael Vito

 കുച്ച ചൗധരി മാർക്കറ്റ്

കുച്ച ചൗധരി മാർക്കറ്റ്

ഫോട്ടോ മാർക്കറ്റ് എന്നറിയപ്പെടുന്ന കുച്ച ചൗധരി മാർക്കറ്റ്
ഫോട്ടോഗ്രാഫിക് ഉപകരണങ്ങളുടെ ഒരു വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ലോക പ്രസിദ്ധ ക്യാമറാ ബ്രാന്‍ഡുകളുടെ വ്യാജന്മാരാണ് ഇവിടെ കൂടുതലുമുള്ളത്. ക്യാമറകൾ, ലെൻസുകൾ, ട്രൈപോഡുകൾ എന്നിങ്ങനെ വേണ്ടതെല്ലാം ഇവിടെ ലഭ്യമാണ്.

വിവാഹ വസ്ത്രങ്ങള്‍ക്ക്

വിവാഹ വസ്ത്രങ്ങള്‍ക്ക്


വിവാഹാവശ്യങ്ങള്‍ക്കുള്ള എല്ലാ വസ്തുക്കളും ഷോപ്പിങ് നടത്തുവാന്‍ പറ്റിയ ഇടമാണ് ചാന്ദ്നി ചൗക്ക്. വധൂവരന്മാരെ ഇവിടെ ഷോപ്പിങ്ങിനായി കാണുന്നത് പുതുമയുള്ള കാര്യമേയല്ല. ഗംഭീരമായ വസ്ത്രങ്ങൾ കൂടാതെ, ഒരു ഇന്ത്യൻ വിവാഹത്തിൽ ആവശ്യമായ എല്ലാത്തരം കാര്യങ്ങളും കണ്ടെത്താനുള്ള ഏറ്റവും അനുയോജ്യമായ ഇടം കൂടിയാണ് ഈ മാർക്കറ്റ്. മാർക്കറ്റ്, ആക്സസറികൾ മുതൽ ഡെക്കറേഷൻ, കാറ്ററിംഗ് കമ്പനികൾ വരെ ഇവിടെയുണ്ട്.

പ്രാവിനെ പറത്തലും പ്രാവ് ശേഖരവും

പ്രാവിനെ പറത്തലും പ്രാവ് ശേഖരവും


പ്രാവുകളെ വളര്‍ത്തലും അവയെ സൂക്ഷിക്കലും മുഗള്‍ ഭരണകാലം തൊട്ടുള്ള വിനോദമാണ്. ഇന്നും അതിന്റെ സ്മരണ നിലനിര്‍ത്തുന്ന രണ്ട് ഇടങ്ങളാണ് പുരാതന ദില്ലിയും പാക്കിസ്ഥാനും. ഷാജഹാൻ തലസ്ഥാനം ആഗ്രയിൽ നിന്ന് ദില്ലിയിലേക്ക് മാറ്റിയപ്പോൾ നഗരവാസികൾ കബൂതർബാസി എന്ന കായിക വിനോദത്തെ സ്വീകരിച്ചു. റേസിംഗ്, ട്രാപ്പിംഗ് എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്. കബൂട്ടർബാസ് എന്നാണ് ഈ രംഗത്തുള്ളവര്‍ അറിയപ്പെടുന്നത്. വിവിധ പ്രാവുകളുടെ ശേഖരം ഇവരുടെ ടെറസിനു മുകളില്‍ കാണാം. ഡെൽഹിയിലെ ഈ കമ്മ്യൂണിറ്റി എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിൽ ഒരു പ്രാവിൻ റേസ് സംഘടിപ്പിക്കുന്നു, ഇതിനായി ഉസ്താദുമാര്‍ പ്രാവുകളെ പരിശീലിപ്പിക്കും.

ഹിമാചലിലെ ഈ ഇടങ്ങള്‍ കണ്ടാല്‍ പിന്നെ മടങ്ങി വരുവാന്‍ തോന്നുകയേയില്ല!!!ഹിമാചലിലെ ഈ ഇടങ്ങള്‍ കണ്ടാല്‍ പിന്നെ മടങ്ങി വരുവാന്‍ തോന്നുകയേയില്ല!!!

ലോകാരോഗ്യസംഘടനയു‌ടെ പ‌ട്ടികയില്‍ കോവാക്ലിന്‍ ഇല്ല, അന്താരാഷ്ട്ര യാത്രക്കാരെ ബാധിച്ചേക്കുംലോകാരോഗ്യസംഘടനയു‌ടെ പ‌ട്ടികയില്‍ കോവാക്ലിന്‍ ഇല്ല, അന്താരാഷ്ട്ര യാത്രക്കാരെ ബാധിച്ചേക്കും

Read more about: delhi market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X