Search
  • Follow NativePlanet
Share
» »നിറങ്ങളില്‍ ആറാടി നില്‍ക്കുന്ന ബീച്ചുകള്‍... കാഴ്ചകളുടെ അത്ഭുതലോകം തേടിപ്പോകാം

നിറങ്ങളില്‍ ആറാടി നില്‍ക്കുന്ന ബീച്ചുകള്‍... കാഴ്ചകളുടെ അത്ഭുതലോകം തേടിപ്പോകാം

നിറങ്ങളില്‍ ആറാടി നില്‍ക്കുന്ന ബീച്ചുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?ഓരോ നേരവും ഓരോ നിറത്തിലായി കാഴ്ചകള്‍ സമ്മാനിച്ച് സൂര്യാസ്തമയമാകുമ്പോഴേക്കും നിറങ്ങളുടെ മറ്റൊരു ലോകം തന്നെ തീര്‍ക്കുന്ന കുറച്ചു ബീച്ചുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇതാ അത്തരത്തില്‍ സഞ്ചാരികളുടെ മനം കവരുന്ന കുറച്ചു ബീച്ചുകള്‍ പരിചയപ്പെടാം...

രാധാനഗര്‍ ബീച്ച്, ആന്‍ഡമാന്‍

രാധാനഗര്‍ ബീച്ച്, ആന്‍ഡമാന്‍

ഏഷ്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളില്‍ ഒന്നാണ് ആന്‍ഡമാനിലെ രാധാനഗര്‍ ബീച്ച്. ഹാവ്ലോക്ക് ഐലന്‍ഡിന്‍റെ ഭാഗമായ രാധാനഗര്‍ അതിശയിപ്പിക്കുന്ന കാഴ്ചകളൊരുക്കുന്ന ഇടമാണ്. കാടും തെങ്ങിന്‍തോപ്പുകളും ഒക്കെ ചേര്‍ന്ന് നില്‍ക്കുന്ന ഇവിടം പരിപൂര്‍ണ്ണ ശാന്തതയാണ് സഞ്ചാരികള്‍ക്കായി നല്കുന്നത്. നീലനിറത്തിലുള്ള വെള്ളവും മൃദുവായ വെളുത്ത മണലും പച്ചപ്പ് നിറഞ്ഞ ഈന്തപ്പനത്തോട്ടങ്ങളും കൊണ്ട് സമ്പന്നമാണ് ഇവിടുത്തെ കാഴ്ചകള്‍. അതിശയിപ്പിക്കുന്ന രാധാനഗർ ബീച്ചില്‍ പോകാതേയുള്ള ആൻഡമാനിലേക്കുള്ള ഒരു യാത്ര അപൂർണ്ണമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
മരതക നീല നിറത്തിലുള്ള ജലവും സന്ധ്യയാകുമ്പോള്‍ ചക്രവാളത്തിലേക്ക് മറയുന്ന സൂര്യനും ചേര്‍ന്ന് നിറങ്ങളുടെ മറ്റൊരു ലോകം ഇവിടെ സൃഷ്ടിക്കുന്നു.

ബംഗാരം ബീച്ച്, ലക്ഷദ്വീപ്

ബംഗാരം ബീച്ച്, ലക്ഷദ്വീപ്

ലക്ഷദ്വീപിലെ ബീച്ചുകളുടെ ഭംഗിയെയും സൗന്ദര്യത്തെയും കുറിച്ച് ഒരു മുഖവുര സഞ്ചാരികള്‍ക്ക് ആവശ്യമില്ല. എന്നാലും ഇവിടെ പ്രത്യേകം എടുത്തുപറയേണ്ട ബീച്ചുകളില്‍ ഒന്നാണ് ബംഗാരം ബീച്ച്. ഇന്ത്യയിലെ ഒരു ബയോലൂമിനസെന്റ് ബീച്ച് ആണിത്. ബയോലുമിനെസെൻസ് എന്ന പ്രതിഭാസത്തിന് പേരുകേട്ടതാണ് ഇവിടം.നേരം ഇരുട്ടുമ്പോള്‍ നീല വെളിച്ചം പുറപ്പെടുവിക്കുന്ന ഫൈറ്റോപ്ലാങ്ക്ടണിന്റെ പ്രവർത്തനത്താൽ ബീച്ച് ജലം പ്രകാശിക്കുന്നത് ഇവിടെ എത്തിയാല്‍ കാണാം. ഇത് കടൽ ഇരുട്ടിൽ തിളങ്ങുന്നതുപോലെ കാണപ്പെടുന്നു. അതിമനോഹരമായ ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ലക്ഷദ്വീപിലെ ഈ ബീച്ചില്‍ ഒരിക്കലെങ്കിലും എത്തണം.
ഇത് കൂടാതെ പവിഴപ്പുറ്റുകള്‍ക്കും ഇവിടം പ്രസിദ്ധമാണ്.

ടിൽമതി ബീച്ച്

ടിൽമതി ബീച്ച്

കര്‍ണ്ണാടകയില്‍ കാര്‍വാറിന് സമീപമാണ് ടിൽമതി ബീച്ച് സ്ഥിതി ചെയ്യുന്നത്. കൊങ്കണി ഭാഷയിലെ എള്ള് (ടിൽ), മണൽ (മതി) എന്നിവയിൽ നിന്നാണ് സവിശേഷമായ പേര് ലഭിച്ചത്. പേരിലെ എള്ള് പോലെ തന്നെ കറുത്ത മണലാണ് തീരത്തുള്ളത്. അധികം യാത്രാ പട്ടികകളില്‍ ഒന്നും ഉള്‍പ്പെട്ടിട്ടില്ലാത്ത ഇവിടം കര്‍ണ്ണാടകയിലെ ഓഫ്ബീറ്റ് ഇടങ്ങളിലൊന്നും കൂടിയാണ്. ആളുകളും ബഹളങ്ങളും അധികമില്ലാത്തതിനാല്‍ സ്വകാര്യതയും ശാന്തതയും ഇവിടെ പ്രതീക്ഷിക്കാം. കറുത്ത ബസാൾട്ടിക് പാറകളിലേക്ക് തിരമാലകള്‍ അടിച്ചു ചിതറുന്ന കാഴ്ചയ്ക്ക് ഇവിടെ സാക്ഷ്യം വഹിക്കാം. ഇവിടുത്തെ സൂര്യാസ്തമയ കാഴ്ചകള്‍ക്കാണ് ഏറ്റവും ഭംഗിയുള്ളത്.

ലാഡ്ഗർ ബീച്ച്

ലാഡ്ഗർ ബീച്ച്

മഹാരാഷ്ട്രിലെ ബീച്ചുകള്‍ മിക്കവയും സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെ‌ടുന്നവയാണ്. എന്നാല്‍ ലാഡ്ഗർ ബീച്ച് അത്രയൊന്നും പ്രസിദ്ധമല്ലെങ്കില്‍ കൂടിയും ഇവിടുത്തെ കാഴ്ചകള്‍ പകരംവയ്ക്കുവാന്‍ സാധിക്കാത്തവയാണ്. ദാപ്പോളിയിലെ ലഡ്ഘർ ബീച്ചിന്റെ തീരം മുഴുവനും തിളങ്ങുന്ന ചുവന്ന കല്ലുകളാല് നിറഞ്ഞു കിടക്കുന്നു. ഈ കല്ലുകളുടെ തിളക്കവും കാഴ്ചയും ദ്വീപിന് സവിശേല്‍മായ ഭംഗി പ്രദാനം ചെയ്യുന്നു. ഇതൊരു ചുവന്ന മണൽ കടൽത്തീരമല്ലെങ്കിലും, കല്ലുകൾ തീർച്ചയായും കടൽത്തീരത്തെ ചുവപ്പ് നിറമാക്കുന്നു. സൂര്യാസ്തമയ വേളയില്‍ ഈ കല്ലുകളുടെ നിറവും കടലിന്‍റെ നിറവും എല്ലാം ചേര്‍ന്ന് വളരെ വ്യത്യസ്തമായ ഒരു അനുഭവം സഞ്ചാരികള്‍ക്ക് നല്കുന്നു. ഡോൾഫിൻ സ്‌പോട്ടിംഗ് നടത്താനും പാരാ സെയിലിംഗ്, ബനാന ബോട്ടിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും ഈ ബീച്ചില്‍ സൗകര്യങ്ങളുണ്ട്.

അഷ്ടരംഗാ ബീച്ച്

അഷ്ടരംഗാ ബീച്ച്

നിറങ്ങളുടെ ഉത്സവം തീര്‍ക്കുന്ന അതിമനോഹരമായ ബീച്ച് ഡെസ്റ്റിനേഷനാണ് ഒ‍ഡീഷയിലെ അഷ്ടരംഗാ ബീച്ച്. ഒഡീഷയിലെ വർണ്ണാഭമായ അസ്തരംഗ കടൽത്തീരം നിങ്ങൾക്ക് ആശ്വാസകരമായ സൂര്യാസ്തമയങ്ങളും അവിസ്മരണീയമായ പക്ഷി നിരീക്ഷണ അനുഭവങ്ങളും നല്കുന്നു. ബംഗാൾ ഉൾക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അസ്തരംഗ ഒഡീഷയിലെ തീർച്ചയായും സന്ദർശിക്കേണ്ട ഒരു ബീച്ചാണ്. ഫോട്ടോഗ്രാഫര്‍മാരെ സംബന്ധിച്ചെടുത്തോളം എത്ര എടുത്താലും മതിവരാത്ത കാഴ്ചകളാണ് ഇവിടം സമ്മാനിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി ആമകളുടെ വാസകേന്ദ്രം കൂടിയാണ് ഈ ബീച്ച്.

 കോലാ ബീച്ച്

കോലാ ബീച്ച്

ബീച്ചുകളൊരുക്കുന്ന വൈവിധ്യ കാഴ്ചകള്‍ക്ക് ഗോവ എന്നും പേരുകേട്ടതാണ്. ആ പട്ടികയിലെ പ്രധാന ബീച്ചുകളില്‍ ഒന്നാണ് സൗത്ത് ഗോവയില്‍ സ്ഥിതി ചെയ്യുന്ന കോലാ ബീച്ച്. ഇന്ത്യയിലെ ഏറ്റവും വർണ്ണാഭമായ ബീച്ചുകളിൽ ഒന്നാണിത്, അഗ്നിപർവ്വത പാറകളും, പച്ചപ്പ് നിറഞ്ഞ വനങ്ങളുള്ള കുന്നുകളും, ശുദ്ധജല അരുവി ബീച്ചുമായി ചേരുന്ന ഒരു നീല തടാകവും ഉണ്ട്. മരതകം പച്ച തടാകം, പുത്തൻ പച്ച വനങ്ങളുള്ള കുന്നുകൾ, മഞ്ഞ സൂര്യാസ്തമയം, കറുത്ത പാറകൾ എന്നിങ്ങനെ വളരെ വ്യത്യസ്തമായ കാഴ്ചകള്‍ ഇവിടെ കാണാം.

മാലദ്വീപിന്‍റെ ഇന്ത്യയിലെ അപരന്‍... കാത്തിരിക്കുന്നു കര്‍ണ്ണാടകയിലെ ഈ ബീച്ചും കാഴ്ചകളുംമാലദ്വീപിന്‍റെ ഇന്ത്യയിലെ അപരന്‍... കാത്തിരിക്കുന്നു കര്‍ണ്ണാടകയിലെ ഈ ബീച്ചും കാഴ്ചകളും

വരൂ...പോകാം...കാണാം... സഞ്ചാരികളെ കാത്തിരിക്കുന്ന ബീച്ചുകളിതാവരൂ...പോകാം...കാണാം... സഞ്ചാരികളെ കാത്തിരിക്കുന്ന ബീച്ചുകളിതാ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X