Search
  • Follow NativePlanet
Share
» »2022 ല്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കേണ്ട ഒന്‍പതിടങ്ങള്‍..അയ്മനം മുതല്‍ ഭീംതാല്‍ വരെ

2022 ല്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കേണ്ട ഒന്‍പതിടങ്ങള്‍..അയ്മനം മുതല്‍ ഭീംതാല്‍ വരെ

ഇതാ കോണ്ടേ നാസ്റ്റ ട്രാവലർ പുറത്തിറക്കിയ 2022 ല്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലിടം നേടിയ ഇന്ത്യയിലെ സ്ഥലങ്ങള്‍ പരിചയപ്പെടാം...

ഈ വര്‍ഷം എവിടേക്ക് യാത്ര ചെയ്യണം എന്ന സംശയത്തിലിരിക്കുന്നവര്‍ക്ക് ഒരുത്തരവുമായി എത്തിയിരിക്കുകയാണ് അന്താരാഷ്ട്ര യാത്രാ മാഗസിന്‍ ആയ കോണ്ടേ നാസ്റ്റ ട്രാവലർ. ഈ വര്‍ഷം ലോകത്ത് സന്ദര്‍ശിച്ചിരിക്കേണ്ട 30 ഇ‌ടങ്ങളില്‍ ഒന്‍പത് എണ്ണം ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതില്‍ നമ്മുടെ കോട്ടയത്തെ അയ്മനം ഉള്‍പ്പെട്ടിരിക്കുന്നത് കേരളത്തിന്റെ ഖ്യാതി വീണ്ടും വര്‍ധിപ്പിക്കുകയാണ്. ഇതാ കോണ്ടേ നാസ്റ്റ ട്രാവലർ പുറത്തിറക്കിയ 2022 ല്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലിടം നേടിയ ഇന്ത്യയിലെ സ്ഥലങ്ങള്‍ പരിചയപ്പെടാം...

സിക്കിം

സിക്കിം

കോണ്ടേ നാസ്റ്റ ട്രാവലറിന്റെ 2022 ല്‍ ലോകത്ത് സന്ദര്‍ശിക്കേണ്ട ഇടങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ആദ്യം ഉള്‍പ്പെട്ടിരിക്കുന്ന ഇടമാണ് സിക്കിം. പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്രയിൽ നിന്ന് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിലേക്കുള്ള റോഡ് യാത്ര നേരത്തെ ആറു മണിക്കൂറാണ് എടുത്തിരുന്നതെങ്കില്‍ പുതിയ പാക്യോങ് വിമാനത്താവളം വന്നതോടെ അത് വെറും 30 മിനിറ്റായി ചുരുങ്ങിയിട്ടുണ്ട്. ഏപ്രിലാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. വായു ശാന്തമായിരിക്കുന്ന ഈ സമയത്ത് കൊടുമുടികളില്‍ മഞ്ഞുണ്ടെന്നതും യാത്രയുടെ ആവേശം കൂട്ടുന്ന കാര്യമാണ്. കാടുകൾ റോഡോഡെൻഡ്രോണുകളാൽ ചുവന്നു നില്‍ക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ 100 ശതമാനം ഓർഗാനിക് സംസ്ഥാനം കൂടിയാണ് സിക്കിം. മിനറൽ വാട്ടറിനായുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചത് ഇവിടുത്തെ വലിയൊരു മുന്നേറ്റങ്ങളിലൊന്നായാണ് കണക്കാക്കുന്നത്.

മേഘാലയ

മേഘാലയ


ഒട്ടേറെ രഹസ്യങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന സംസ്ഥാനമാണ് മേഘാലയ. പ്രകൃതിയുടെ കാഴ്ചകള്‍ തേടിയെത്തുന്നവരെ അമ്പരപ്പിക്കുന്ന വൈവിധ്യം ഈ നാടിനുണ്ട്. നവംബറിൽ ഷില്ലോങ്ങിൽ ഉടനീളം പിങ്ക് നിറത്തില്‍ ചെറി മരങ്ങള്‍ പൂത്തു നില്‍ക്കുന്നത് അതിമനോഹരമായ ഒരു കാഴ്ചയാണ്. വാർഷിക ഷില്ലോംഗ് ചെറി ബ്ലോസം ഫെസ്റ്റിവൽ അന്താരാഷ്ട്ര സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്നു. അതേസമയം ഉമിയം തടാകത്തിന്റെ തീരത്ത് നടക്കുന്ന ഷില്ലോംഗ് ശരത്കാല ഉത്സവം, നഗരത്തിലെ ഏറ്റവും മികച്ച സംഗീത പരിപാടികൾ ഒരുമിച്ച് കൊണ്ടുവരുന്നു. ജീവനുള്ള വേരു പാലങ്ങളും കണ്ണുനീരു പോലെ തെളിഞ്ഞ ദാവ്കി നദിയുമെല്ലാം ഇവിടുത്തെ മറ്റ് മനോഹര കാഴ്ചകളാണ്.

ഒഡീഷ

ഒഡീഷ

നഗരത്തിന്റെ തിരക്കുകളില്‍ നിന്നു മാറി അവധിക്കാലം ആഘോഷിക്കുവാന്‍ കഴിയുന്ന ഇടങ്ങളിലൊന്നാണ് ഒഡീഷ. ഇക്കോ റിട്രീറ്റ് ഒഡീഷ (ecoretreat.odishatourism.gov.in) നിങ്ങള്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിക്കും. പതി സോനാപൂരിലെ അതിമനോഹരമായ കടൽത്തീരത്ത് സൂര്യസ്നാനം ചെയ്യുക, രുചികരമായ പ്രാദേശിക സമുദ്രവിഭവങ്ങൾ പരീക്ഷിക്കുക, പുരാതനമായ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.

രാജസ്ഥാന്‍

രാജസ്ഥാന്‍

ചരിത്രപരവും സാസംകാരികവുമായ ഒരുപാട് പ്രത്യേകതകളുള്ള സംസ്ഥാനമാണ് രാജസ്ഥാന്‍. ഈ വര്‍ഷത്തെ ഇനി വരാനിരിക്കുന്ന ഏറ്റവും വലിയ ആകര്‍ഷണം ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ ആണ്. അഭിജിത് ബാനർജി മുതൽ നദീഫ മുഹമ്മദ് വരെയുള്ളവര്‍ ഇതില്‍ പങ്കെടുക്കുന്നു. അന്താരാഷ്ട്ര ഭൂഗർഭ സംഗീത രംഗത്തെ ഏറ്റവും മികച്ചത് ആഘോഷിക്കുന്ന മാഗ്നെറ്റിക് ഫീൽഡ് ഫെസ്റ്റിവലും (alsisarmahal.com) മാർച്ചിലെ ആകര്‍ഷണമാണ്.

ഗോവ

ഗോവ

ഗോവയെ ഉള്‍പ്പെടുത്താതെ ഇന്ത്യയിലെ യാത്രാ ആകര്‍ഷണങ്ങളുടെ പട്ടിക ഒരിക്കലും പൂര്‍ത്തിയാവില്ല. കണ്ടോലിമിലെ 13,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ആൽക്കഹോൾ മ്യൂസിയമാണ് ഇവിടുത്തെ പുതിയ ആകര്‍ഷണം. ബീച്ചുകള്‍, രാത്രി ജീവിതം, പ്രാദേശിക ആഘോഷങ്ങള്‍, കോട്ടകള്‍, പുരാതന ദേവാലയങ്ങള്‍ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെ കാണുവാനുണ്ട്.

സിന്ധുദുര്‍ഗ്, മഹാരാഷ്ട്ര

സിന്ധുദുര്‍ഗ്, മഹാരാഷ്ട്ര

ഛത്രപതി ശിവജി മഹാരാജ് നിർമ്മിച്ച ഏക കടൽ കോട്ടയായ സിന്ധുദുർഗ് കോട്ടയാണ് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലെ ഏറ്റവും പ്രധാന ആകര്‍ഷണം. കുര്‍ടെ ദ്വീപിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. കൊങ്കണ്‍ തീരത്തെ മനോഹരമായ തീരദേശമാണ് സിന്ധുദുര്‍ഗ്. പശ്ചിമഘട്ടവും അറബിക്കടലും ചേരുന്ന അതിമനോഹരമായ ഫ്രെയിമുകള്‍ ഈ നാട് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നു. ബീച്ചുകള്‍, ബാക് വാട്ടര്‍, വെള്ളച്ചാട്ടങ്ങള്‍, കോട്ടകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങി നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ഏകദേശം ഒരു ലക്ഷത്തോളം ഇന്ത്യൻ സ്വിഫ്റ്റ്‌ലെറ്റുകളും ബ്രിഡ്‌ഡ് ടേണുകളും വസിക്കുന്ന സ്വിഫ്റ്റ് ദ്വീപിൽ പക്ഷിനിരീക്ഷണം നടത്തുക, അല്ലെങ്കിൽ കടൽക്കാക്കകൾ, സ്റ്റിൽറ്റുകൾ, സാൻഡ്പൈപ്പറുകൾ എന്നിവയുടെ ഹാംഗ്ഔട്ട് സ്ഥലമായ സുനാമി ദ്വീപ് അങ്ങനെ അങ്ങനെ കാഴ്ചകള്‍ നിരവധിയുണ്ടിവിടെ.
PC:Nilesh.shintre

കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍

കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍

"ശരോദിയ ആകാശ്" അല്ലെങ്കിൽ ശരത്കാലത്തിലെ തിളങ്ങുന്ന നീലാകാശം ദുർഗ്ഗാ പൂജയ്ക്കിടെ കൊൽക്കത്തയിലേക്ക് പോകാനുള്ള നിരവധി കാരണങ്ങളിൽ ഒന്ന് മാത്രമാണ്. കല, സംസ്കാരം, ഭക്ഷണം, സംഗീതം എന്നിവ ആഘോഷിക്കുന്നവര്‍ക്ക് ധൈര്യമായി കൊല്‍ക്കത്ത തിരഞ്ഞെടുക്കാം.

ഭീംതാല്‍, ഉത്തരാഖണ്ഡ്

ഭീംതാല്‍, ഉത്തരാഖണ്ഡ്

ഉത്തരഖണ്ഡിലെ അധികം അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ് ഭീംതാല്‍. മബാങാകതത്തിലെ ഭീമനില്‍ നിന്നുമാണ് ഈ സ്ഥലത്തിന് പേരുവന്നതെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. കുമയൂൺ റീജിയണിൽ നൈനിറ്റാൾ റീജിയണില്‍ സമുദ്ര നിരപ്പിൽ നിന്നും 1370 മീറ്റർ ഉയരത്തിൽ ആണിവിടം സ്ഥിതി ചെയ്യുന്നത്. ഭീംതാല്‍ തടാകം. ഭീമേശ്വര്‍ ക്ഷേത്രം, വിക്ടോറിയ അണക്കെട്ട്, കാർതോടക നാഗ ക്ഷേത്രം, ഫോക് കൾച്ചർ മ്യൂസിയം, ഹിഡിംബ പർവ്വത്, ബട്ടർഫ്ലൈ റിസർച്ച് സെന്റർ എന്നിങ്ങനെ നിരവധി സ്ഥലങ്ങളുണ്ട് ഇവിടെ കാണുവാന്‍.

അയ്നം, കേരള

അയ്നം, കേരള

കേരളത്തില്‍ നിന്നും കോണ്ടേ നാസ്റ്റ ട്രാവലർ 2022 ലെ പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ഏക സ്ഥലമാണ് കോട്ടയത്തെ അയ്മനം. അരുന്ധതി റോയിയുടെ 1997-ലെ ബുക്കർ പ്രൈസ് നേടിയ ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സിന്റെ പശ്ചാത്തലമായാണ് ഇവിടം ലോകത്തിനു മുന്നില്‍ അറിയപ്പെടുന്നത്. ഡിജിറ്റല്‍ ലോകത്തു നിന്നും മാറി പ്രകൃതിയോട് ചേര്‍ന്ന് ലളിത ജീവിതം നയിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഇടമെന്നാണ് കോണ്ടേ നാസ്റ്റ ട്രാവലർ അയ്മനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. എഴുത്തുകാര്‍ക്ക് പ്രചോദനം നല്കുന്ന ഇടം എന്ന വിശേഷണവും അയ്മനത്തിനുണ്ട്.
തെക്കേടത്ത് മന, പാണ്ഡവം ശ്രീ ധർമശാസ്താ ക്ഷേത്രം, കായല്‍ സവാരിയും കാഴ്ചകളും, മൊസാർട്ട് ആർട്ട് ഗാലറി, വയൽനടത്തം, വില്ലേജ് വാക്ക് തുടങ്ങിയ കാര്യങ്ങളാണ് ഇവിടുത്തെ ആകര്‍ഷണം.

കൊച്ചിയില്‍ നിന്നും കിടിലന്‍ ക്രൂസ് യാത്ര.... ഐആര്‍സി‌ടിസിയു‌ടെ ആഢംബര പാക്കേജുകള്‍..ഗോവ മുതല്‍ ലക്ഷദ്വീപ് വരെകൊച്ചിയില്‍ നിന്നും കിടിലന്‍ ക്രൂസ് യാത്ര.... ഐആര്‍സി‌ടിസിയു‌ടെ ആഢംബര പാക്കേജുകള്‍..ഗോവ മുതല്‍ ലക്ഷദ്വീപ് വരെ

ഉറക്കത്തെ തടസപ്പെടുത്തുന്ന ശപിക്കപ്പെട്ടവര്‍...ഭയത്തിന്‍റെയും നിഗൂഢതയുടെയും കല്ലറ കണ്ടെത്തിയതിന്‍റെ 99 വര്‍ഷംഉറക്കത്തെ തടസപ്പെടുത്തുന്ന ശപിക്കപ്പെട്ടവര്‍...ഭയത്തിന്‍റെയും നിഗൂഢതയുടെയും കല്ലറ കണ്ടെത്തിയതിന്‍റെ 99 വര്‍ഷം

Read more about: travel india travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X