Search
  • Follow NativePlanet
Share
» »അഴീക്കോട് മുതല്‍ ആനയിറങ്കല്‍ വരെ..നാട്ടില്‍ ചൂണ്ടയിടാന്‍ പറ്റിയ സ്ഥലങ്ങളിതാ

അഴീക്കോട് മുതല്‍ ആനയിറങ്കല്‍ വരെ..നാട്ടില്‍ ചൂണ്ടയിടാന്‍ പറ്റിയ സ്ഥലങ്ങളിതാ

ഇതാ കേരളത്തില്‍ മീന്‍പിടുത്തത്തിന്റെ രസം ആസ്വദിക്കുവാന്‍ പറ്റിയ കേരളത്തിലെ അഞ്ച് ഇടങ്ങളെ പരിചയപ്പെടാം

ചൂണ്ടയില്‍ ഇരയെ കോര്‍ത്ത് മീന്‍പിടിക്കുവാന്‍ തോട്ടില്‍ പോയിരുന്ന കാലം പഴഞ്ചനായി... മീന്‍പിടുത്തത്തിന്റെ മാനങ്ങളും മാറി... ഇത് ന്യൂ ജെനറേഷന്‍ മീന്‍പിടുത്തക്കാരുടെ സമയമാണ്. ആധുനിക റോഡും മറ്റുപകരണങ്ങളും ഉപയോഗിച്ച് മീന്‍ പിടിക്കുന്നത് ഒരു ഹോബി എന്നതില്‍ നിന്നും ഒരനുഭവമായി മാറിയിരിക്കുകയാണ്. ഈ മാറ്റത്തിനു പിന്നില്‍ 'ഫിഷിങ് ഫ്രീക്സ്' പോലുള്ള യു ട്യൂബ് ചാനലുകളുടെ സ്വാധീനവും വളരെ വലുതാണ്. ഒരിക്കല്‍ ഈ മീന്‍പിടുത്തത്തിന്‍റെ രസം മനസ്സിലാക്കിയവര്‍ വീണ്ടും ഇതിലേക്ക് പോവുകയും ചെയ്യും.

ട്രാവല്‍+ലെയ്ഷന്‍ മാഗസിന്‍ ഇന്ത്യയില്‍ ചൂണ്ടയിടുവാന്‍ പറ്റിയ പത്തി‌ടങ്ങളിലൊന്നായി കേരളത്തെ തിരഞ്ഞെടുത്തിരുന്നു. ഇതാ കേരളത്തില്‍ മീന്‍പിടുത്തത്തിന്റെ രസം ആസ്വദിക്കുവാന്‍ പറ്റിയ ട്രാവല്‍+ലെയ്ഷര്‍ മാഗസിന്‍ പരാമര്‍ശിച്ചിരിക്കുന്ന കേരളത്തിലെ അഞ്ച് ഇടങ്ങളെ പരിചയപ്പെടാം

കേരളത്തിലെ മീന്‍പിടുത്തം

കേരളത്തിലെ മീന്‍പിടുത്തം

ഉപജീവനത്തിനായി മീന്‍ പിടിക്കുന്നവരും ഒരു ഹോബി എന്ന നിലയില്‍ മീന്‍ പിടുത്തം നടത്തുന്നവരുമുണ്ട്. ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ക്കിടയിലും നിരവധി ആളുകള്‍ മീന്‍പിടുത്തത്തെക്കുറിച്ച് അറിയുവാനും പരീക്ഷിക്കുവാനും താല്പര്യപ്പെടുന്നു. ഇപ്പോള്‍ കേരളത്തില്‍ ലഭ്യമായിട്ടുള്ള ചില ടൂറിസ്റ്റ് പാക്കേജുകളില്‍ ആംഗ്ലിങ് ഒഴിവാക്കാനാവാത്ത ഇനമായി മാറിയിട്ടുണ്ട്. പാക്കേജുകളിൽ പരമ്പരാഗത രീതികൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ചില അക്വാ ഫാമുകളിലും ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. കേരളത്തിലെ ജലാശയങ്ങളെല്ലാം ഇതിനു പറ്റിയ ഇടങ്ങളാണ്.

വൈപ്പിന്‍

വൈപ്പിന്‍

കടലിന്‍റെയും കായലിന്‍റെയും സാന്നിധ്യമുള്ള വൈപ്പിന്‍ എറണാകുളം ജില്ലയിലെ ഒരു ദ്വീപാണ്. 26 കിലോമീറ്റർ നീളവും.ശരാശരി 2.5 കിലോമീറ്റർ വീതിയുമുള്ളതാണ് ഈ ദ്വീപ്. ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണ് വൈപ്പിൻ. കേരളത്തില്‍ മീന്‍പിടുത്തത്തിന് പറ്റിയ ഇടങ്ങളിലൊന്നായ വൈപ്പിനില്‍ മത്സ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണുള്ളത്. പുതുവൈപ്പ്
മാലിപ്പുറം,എളംകുന്നപ്പുഴ,ഞാറക്കൽ,നായരമ്പലം,എടവനക്കാട്,കുഴുപ്പിള്ളി,അയ്യമ്പിള്ളി,ചെറായി,പള്ളിപ്പുറം,മുനമ്പം എന്നിവയാണ് ഇവിടുത്തെ ഗ്രാമങ്ങള്‍. മീന്‍പിടുത്തം എന്നത് ഇവിടുള്ളവരെ സംബന്ധിച്ച് പുതുമയുള്ളകാര്യമല്ല. എന്നാല്‍ മീന്‍പിടുത്തത്തില്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടെ വരാം. കായലില്‍ മീന്‍ പിടിക്കാം. അല്ലെങ്കില്‍ മത്സ്യഫെഡിന്‍റെ മാലിപ്പുറത്തെ ഫിഷ് ഫാമിലും ഇതിനുളള സൗകര്യങ്ങള്‍ ലഭ്യമാണ്.

Imthiyas Iqbal on Unsplash

അഴീക്കോട്

അഴീക്കോട്

കണ്ണൂരിലെ അഴീക്കോടാണ് ട്രാവല്‍+ലെയ്ഷര്‍ മാഗസിന്‍ പരാമര്‍ശിച്ചിരിക്കുന്ന മറ്റൊരു സ്ഥലം. കണ്ണൂര്‍ ടൗണില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഇവിടം അറബിക്കടലിന് അഭിമുഖമായുള്ള ഗ്രാമമാണ്. മീന്‍ പിടുത്തം എന്നത് ഇവിടെ പല ആളുകളുടെയും നിത്യവൃത്തികൂടിയാണ്. മീൻ‌കുന്ന് ബീച്ച്, ചാലിൽ ബീച്ച് എന്നിങ്ങനെ രണ്ടു കടല്‍പ്പുറങ്ങള്‍ ഇവിട‍െയുണ്ട്. വിനോദകാര്യങ്ങള്‍ക്കൊപ്പം ഇവിടെ മീന്‍പിടുത്തത്തിനും സാധ്യതകളുണ്ട്. പണ്ട് ചെറുതോടുകളും വയലുകളും മീന്‍പിടുത്തത്തിന്റെ കേന്ദ്രങ്ങളായിരുന്നു.

പൊന്നാന്നി

പൊന്നാന്നി

കേരളത്തിലെ പുരാതന തുറമുഖ നഗരങ്ങളിലൊന്നായ പൊന്നാനി മലപ്പുറം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മീന്‍പിടുത്തം പരീക്ഷിക്കുവാനും ചെയ്യുവാനും പറ്റിയ ഇവിടെ അതിനു യോജിച്ച പല സ്ഥലങ്ങളും കാണാം. പൊന്നാനിയിലെ അഴിമുഖം, ബിയ്യം കായൽ, ചമ്രവട്ടം പാലം പരിസരം തുടങ്ങിയ ഇടങ്ങള്‍ വിനോദത്തിനായി ചൂണ്ടയിടുവാന്‍ പറ്റിയ സ്ഥലങ്ങളാണ്.

കുമ്പളങ്ങി

കുമ്പളങ്ങി

മാതൃകാ വിനോദസഞ്ചാരഗ്രാമമായും ഉത്തരവാദിത്വ ടൂറിസം വില്ലേജായും വിനോദ സഞ്ചാരരംഗത്ത് പ്രത്യേക സ്ഥാനമുള്ള ഇടമാണ് കുമ്പളങ്ങി. കൊച്ചിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് സ്ഥിതിചെയ്യുന്നത്. പച്ചപ്പും നാടന്‍ കാഴ്ചകളും മീന്‍പിടുത്തവുമെല്ലാം ആയി നിരവധി ആളുകളെ ആകര്‍ഷിക്കുന്ന സ്ഥലമാണിത്. തീരദേശ ഗ്രാമങ്ങള്‍ ഇവിടെ ഇന്നും അതേപടി സംരക്ഷിക്കുന്നു. ചീനവലകളുടെ കാഴ്ചകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നത് ഇവിടുത്തെ ഒഴിവുനേര വിനോദങ്ങളിലൊന്നാണ്.

ആനയിറങ്കല്‍, മൂന്നാര്‍

ആനയിറങ്കല്‍, മൂന്നാര്‍

എലിഫന്‍റ് ലേക്ക് എന്നു വിളിക്കപ്പെടുന്ന ആനയിറങ്കല്‍ ആണ് മൂന്നാറില്‍ ഫിഷിങ്ങിന് പറ്റിയ സ്ഥലമായി മാഗസിന്‍ വിശേഷിപ്പിക്കുന്നത്. മൂന്നാര്‍ ടൗണില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആയനിറങ്കലില്‍ പതിവായി ആനക്കൂട്ടങ്ങള്‍ എത്തിച്ചേരാറുണ്ടത്രെ. അങ്ങനെയാണ് ഈ പ്രദേശത്തിന്റെ പേരു ലഭിക്കുന്നതും. കുമളിയിൽ നിന്നും മൂന്നാറിലേക്കുള്ള പാതയ്ക്ക് സമീപമാണ് ആനയിറങ്കൽ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ബോട്ടിങ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അണക്കെട്ടിനുള്ളിലെ ചെറിയ ദ്വീപും മറ്റു കാഴ്ചകളും ആസ്വദിക്കണമെങ്കില്‍ ബോട്ടിങ് തന്നെ വേണം. ഭാഗ്യമുണ്ടെങ്കില്‍ ബോട്ട് യാത്രയില്‍ ആനക്കൂട്ടത്തെയും കാണാം.

കൊല്ലത്തെ കാഴ്ചകള്‍ കാണാം...സാംബ്രാണിക്കൊടിയും തിരുമുല്ലവാരവും ഒപ്പം മണ്‍റോതുരുത്തും!!കൊല്ലത്തെ കാഴ്ചകള്‍ കാണാം...സാംബ്രാണിക്കൊടിയും തിരുമുല്ലവാരവും ഒപ്പം മണ്‍റോതുരുത്തും!!

ഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം... ഒരാഴ്ചത്തെ ചിലവ് ഇങ്ങനെഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം... ഒരാഴ്ചത്തെ ചിലവ് ഇങ്ങനെ

Read more about: kerala munnar adventure kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X