Search
  • Follow NativePlanet
Share
» »ദശാവതാരം മുതല്‍ ബ്രഹ്മാവ് പൂജിച്ചിരുന്ന വിഗ്രഹം വരെ.. അതിശയങ്ങള്‍ നിറഞ്ഞ വിഷ്ണു ക്ഷേത്രങ്ങള്‍

ദശാവതാരം മുതല്‍ ബ്രഹ്മാവ് പൂജിച്ചിരുന്ന വിഗ്രഹം വരെ.. അതിശയങ്ങള്‍ നിറഞ്ഞ വിഷ്ണു ക്ഷേത്രങ്ങള്‍

ഇതാ ഇന്ത്യയിലെ പ്രസിദ്ധമായ വിഷ്ണു ക്ഷേത്രങ്ങളെ പരിചയപ്പെടാം...

വിഷ്ണുവിനെയും അദ്ദേഹത്തിന്റെ അവതാരങ്ങളെയും ആരാധിക്കുന്ന നൂറുകണക്കിന് ക്ഷേത്രങ്ങളുണ്ട് നമ്മുടെ നാട്ടില്‍. അതിലേറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലേക്ക് പട്ടിക ചുരുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഐതിഹ്യങ്ങളും പഴക്കവും വിശ്വാസങ്ങളുമെല്ലാംകൊണ്ട് ഓരോ ക്ഷേത്രവും സമ്പന്നമാണ്. എത്തിച്ചേരുന്നവരെയെല്ലാം ആശ്വസിപ്പിക്കുന്ന തരത്തില്‍ പ്രത്യേകതകള്‍ ക്ഷേത്രങ്ങള്‍ക്കുണ്ട്. ഇതാ ഇന്ത്യയിലെ പ്രസിദ്ധമായ വിഷ്ണു ക്ഷേത്രങ്ങളെ പരിചയപ്പെടാം...

ബദ്രിനാഥ ക്ഷേത്രം

ബദ്രിനാഥ ക്ഷേത്രം

അളകനന്ദാ നദിയിലെ ഒഴുക്കിൽ നിന്നും കിട്ടിയ വിഷ്ണു രൂപം പ്രതിഷ്ഠിക്കപ്പെ‌ട്ടിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ഹിമാലയതാഴ്വരയിലെ ബദ്രിനാഥ ക്ഷേത്രം. വിഷ്ണുവിന്റെ രണ്ടാം വൈകുണ്ഡം എന്നും ഇവിടം അറിയപ്പെടുന്നു,
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷ്ണു തീര്‍ത്ഥാടന കേന്ദ്രമായ ബദ്രിനാഥ ക്ഷേത്രം സ്ഥാപിച്ചത് ശങ്കരാചാര്യരാണ് എന്നാണ് വിശ്വാസം. സമുദ്ര നിരപ്പിൽ നിന്നും പതിനായിരത്തോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്കുള്ല യാത്ര ഒരേ സമയം സാഹസികവും അതേപോലെ ഭക്തി നിര്‍ഭരവുമാണ്.
ഹിമാലയത്തിലെ അതികഠനിമായ തണുപ്പും മഞ്ഞുവീഴ്ചയും കാരണം വര്‍ഷത്തില്‍ ആറു മാസം മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കാറുള്ളൂ.ബാക്കിയുള്ള സമയങ്ങളില്‍ ക്ഷേത്രം അടച്ചിടും. ഏപ്രിൽ മാസം അവസാനം മുതൽ നവംബർ മാസം ആദ്യം വരെയാണ് ഇവിടെ സന്ദർശകരെ അനുവദിക്കുന്ന സമയം.അക്ഷയ ത്രിതീയയില‌‌ട‌ച്ച് വിജയദശമിയിൽ തുറക്കുന്നതാണ് ഇവിടുത്തെ പാരമ്പര്യം.

PC: Wikipedia

തിരുപരമേശ്വര വിന്നാഗാരം ക്ഷേത്രം

തിരുപരമേശ്വര വിന്നാഗാരം ക്ഷേത്രം

പല്ലവ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം തമിഴ്നാട്ടില്‍ കാഞ്ചീപുരത്താണ് സ്ഥിതി ചെയ്യുന്നത്. വിഷ്ണുവിനെ വൈകുണ്ഠ നാഥനായും ലക്ഷ്മി ദേവിയെ വൈകുണ്ഠ വല്ലിയുമായാണ് ഇവിടെ ആരാധിക്കുന്നത്. ജീവിതത്തില്‍ ഐശ്വര്യങ്ങള്‍ നടക്കുവാനും വിവാഹം ത‌ടസ്സമില്ലാതെ നടക്കുവാനും ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം. വൈകുണ്ഠ ഏകാദശി നാളിലാണ് ഇവി‌ടെ ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്നത്.
PC: Wikipedia

ശങ്കരനാരായണ സ്വാമി ക്ഷേത്രം, തിരുനെല്‍വേലി

ശങ്കരനാരായണ സ്വാമി ക്ഷേത്രം, തിരുനെല്‍വേലി

ഹരിയും ശങ്കരനും ഒരുമിച്ചു വാഴുന്നു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് തിരുനെല്‍വേലിയിലെ ശങ്കരനാരായണ സ്വാമി ക്ഷേത്രം.എഡി 943 ൽ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഭൂമിയെ ആരാധിക്കുന്ന ക്ഷേത്രമാണ്. വീടില്ലാത്തവരും ഭൂമീ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരുമൊക്കെ ഇവിടെ എത്തി പ്രാർഥിച്ചാൽ എല്ലാം സഫലമാകും എന്നാണ് വിശ്വാസം. ഒറ്റക്കാലിൽ നിന്ന് ശിവനെ പ്രീതിപ്പെടുത്തുവാനായി നടത്തുന്ന ആറടി തപസ്സ് വളരെ പ്രസിദ്ധമാണ്. ആടി മാസത്തിൽ നടക്കുന്ന രഥ യാത്രയുടെ ഭാഗമായാണ് ആറടി തപസ് നടത്തുക.

ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം

ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം

തമിഴ്നാട്ടിലെ തന്നെ പ്രസിദ്ധമായ മറ്റൊരു വിഷ്ണു ക്ഷേത്രമാണ് ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം.പെരിയ പെരുമാള്‍ ക്ഷേത്രം എന്നും പേരുള്ള ഈ ക്ഷേത്രം പഞ്ചരംഗ സ്ഥലങ്ങളില്‍ ഒന്നാണ്. സോമുകന്‍ എന്ന അസുര രാജാവ് ദേവ ലോകത്തു നിന്നും മോഷ്‌ടിച്ച വേദങ്ങളും മന്ത്രങ്ങളും വിഷ്ണു തിരികെ നേടിയെ‌ടുത്തത് ഇവിടെ വെച്ചാണത്രെ. ഔഷധങ്ങള്‍ ചേര്‍ത്തു പ്രത്യേകമായുള്ള മൂലിഗൈ ശിലയിലാണ് ഇവിടുത്തെ പ്രധാന വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. അനന്തവിഷ്ണുവിന്റെ രൂപത്തിലുള്ളതാണ് ഈ വിഗ്രഹം. വിഷ്ണുവിന്റെ പത്‌നിമാരായ ശ്രീദേവിയും ഭൂദേവിയും യഥാക്രമം അദ്ദേഹത്തിന്‍രെ കാല്‍ഭാഗത്തും തലഭാഗത്തും നില്‍ക്കുന്നതും വിഗ്രഹത്തിന്റെ ഭാഗമാണ്.
PC:Ssriram mt

ലക്ഷ്മി നാരായണ മന്ദിര്‍

ലക്ഷ്മി നാരായണ മന്ദിര്‍

ഇന്ത്യയിലെ മറ്റൊരു ക്ഷേത്രങ്ങള്‍ക്കുമില്ലാത്ത പ്രത്യേകതയാണ് ഡല്‍ഹിയിലെ ലക്ഷ്മി നാരായണ മന്ദിറിനുള്ളത്. മഹാത്മാ ഗാന്ധി ഉദ്ഘാടനം ചെയ്ത ചരിത്രമാണ് ഈ ക്ഷേത്രത്തിനുള്ളത്. ബിര്‍ള മന്ദിര്‍ എന്നറിയപ്പെടുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രം ഡല്‍ഹിയിലെ ആദ്യകാല മഹാക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ്.

PC:Vinayaraj

ദശാവതാര ക്ഷേത്രം, ഉത്തര്‍പ്രദേശ്

ദശാവതാര ക്ഷേത്രം, ഉത്തര്‍പ്രദേശ്

എ ഡി 500 ല്‍ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ശാവതാര ക്ഷേത്രം ഏറെ പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണ്. വിഷ്‌ണുവിന്റെ പത്ത്‌ അവതാരങ്ങളും അതിമനോഹരമായ രീതിയില്‍ ഈ ക്ഷേത്രത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഗുപ്തന്മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെ‌ട്ട ഈ ക്ഷേത്രം അക്കാലത്തെ ക്ഷേത്രങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന അപൂര്‍വ്വ ക്ഷേത്രം കൂടിയാണ്. പത്ത അവതാരങ്ങളുടെയും പ്രതിഷ്ഠ കൂടാതെ വിഷ്ണുവുമായി ബന്ധപ്പെ‌ട്ട നിരവധി ശില്പങ്ങള്‍ ഇവിടെ കാണാം. ഗജേന്ദ്ര മോക്ഷം, ഗംഗാദേവിയുടെയും യമുനാദേവിയുടെയും വിഗ്രഹങ്ങള്‍, കൂടാതെ നരനാരായണ തപസ്യ ചെയ്യുന്ന വിഷ്‌ണു വിഗ്രഹവും അനന്തന്റെ മേല്‍ ശയിക്കുന്ന വിഷ്‌ണു വിഗ്രഹവും ഇവിടെ കാണാം
PC:Bob King

ശ്രീരംഗത്തെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം

ശ്രീരംഗത്തെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം

ഭൂമിയിലെ ഏറ്റവും പുണ്യസ്ഥലമെന്ന് വിശേഷിപ്പിക്കപ്പെ‌ടുന്ന ക്ഷേത്രമാണ് ശ്രീരംഗത്തെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം.ലോകത്തില്‍ നിത്യപൂജ നടക്കുന്ന ക്ഷേത്രങ്ങളില്‍ ഏറ്റവും വലിയ ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ഭൂലോകവൈകുണ്ഡം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. വിഷ്ണുവിന്റെ എട്ടു സ്വയംഭൂ ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. ഏഴ് ചുറ്റമ്പല വീഥികള്‍ക്കുള്ളിലായി, തെക്കോട്ട് ദര്‍ശനമായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ബ്രഹ്മാവ് പൂജിച്ചിരുന്ന വിഷ്ണുവിഗ്രഹം ആണ് ഇവിടെ പൂജിക്കുന്നതെന്നാണ് വിശ്വാസം.

PC:Ssriram mt

വരാഹ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം, സിംഹാചലം

വരാഹ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം, സിംഹാചലം

വിഷ്ണു നരസിംഹ മൂര്‍ത്തിയായി അവതരിച്ച ക്ഷേത്രമാണ് വരാഹ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം എന്നാണ് വിശ്വാസം. സിംഹാചലം കുന്നുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ആണ് ഇത് സിംഹാചലം ക്ഷേത്രം എന്നു വിളിക്കപ്പെടുന്നത്.മനുഷ്യന്‍റെ ഉടലും സിംഹത്തിന്‍റെ വാലും വരാഹത്തിന്റെ തലയും ഉള്ള രൂപത്തിലാണ് ഇവിടുത്തെ വിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രതിഷ്ഠയുടെ വലതുഭാഗത്തു കാണുന്ന തൂണില്‍ കൈകള്‍ ചേര്‍ത്തു പ്രാര്‍ത്ഥിച്ചാല്‍
ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്നാണ് വിശ്വാസം
PC:Adityamadhav83

Read more about: temples vishnu temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X