Search
  • Follow NativePlanet
Share
» »കിഴക്കിന്‍റെ മാഞ്ചസ്റ്ററും ഗുസ്തിക്കാരുടെ നാടും! മഹാരാഷ്ട്രയിലെ അപരന്മാരിലൂ‌ടെ

കിഴക്കിന്‍റെ മാഞ്ചസ്റ്ററും ഗുസ്തിക്കാരുടെ നാടും! മഹാരാഷ്ട്രയിലെ അപരന്മാരിലൂ‌ടെ

മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളുടെ അപരനാമങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം

അത്ഭുതങ്ങളുടെ നഗരമാണ് മഹാരാഷ്ട്ര. വൈവിധ്യങ്ങളെയെല്ലാം പേരറിയാത്ത ഒരൊറ്റ ചരടില്‍ കോര്‍ത്തൊരുക്കിയിരിക്കുന്ന ഒരു സംസ്ഥാനം...വിശ്വാസങ്ങളെ ചേര്‍ത്തു പി‌ടിക്കുന്ന ക്ഷേത്രങ്ങളും പൗരാണികതയെക്കുറിച്ച് അറിവ് പകരുന്ന ഗുഹകളും കച്ചവടവും വിനോദവും ഒരുപോലെ പരിപാലിക്കുന്ന ദ്വീപുകളും ശക്തമായ ഭൂതകാല ബന്ധമുള്ള ചരിത്രപരമായ സ്ഥാനങ്ങളും പശ്ചിമഘട്ടവും പച്ചപ്പും എല്ലാം ഒന്നിനൊന്നു മത്സരിച്ചു നില്‍ക്കുന്ന നാട്. എന്തിനും ഏതിനും മഹാരാഷ്ട്രയോട് കിട പിടിക്കുവാന്‍ മറ്റൊരു നാടില്ല, മഹാരാഷ്ട്രയേക്കാൾ ഇന്ത്യയിൽ ഒരു അവധിക്കാലം പോകാൻ പറ്റിയ മറ്റൊരു സ്ഥലവുമില്ല... ഇവിടുത്തെ ഓരോ പ്രദേശവും ഓരോ കാര്യങ്ങള്‍ക്കും പേരുകേട്ടിരിക്കുന്നു. മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളുടെ അപരനാമങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം

ബനാനാ സിറ്റി ഓഫ് ഇന്ത്യ

ബനാനാ സിറ്റി ഓഫ് ഇന്ത്യ

മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ല ആണ് "ഇന്ത്യയുടെ ബനാന സിറ്റി" എന്നറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ വാഴപ്പഴത്തിന്റെ പകുതിയോളം കൃഷി ചെയ്യുന്നത് ഇവിടെയാണ്. ഹെക്റ്ററിന് 70 ടണ്‍ ആണ് ഇവിടുത്തെ ശരാശരി വിളവ്. ഇന്ത്യയുടെ ഉൽപാദനത്തിന്റെ 16% ത്തിൽ കൂടുതൽ ആണ് ജൽഗാവ് ജില്ലയുടെ സംഭാവന. ആഗോളതലത്തിലുള്ള ഉത്പാദനത്തെക്കാള്‍ വളരെ കൂടുയാണി. പലപ്പോഴും 'ബനാന റിപ്പബ്ലിക്ക്' എന്നും ഇവിടം വിളിക്കപ്പെടുന്നു. ഇവിടുത്തെ കൃഷി പൂര്‍ണ്ണമായും സ്വതന്ത്ര്യ കര്‍ഷകരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഡെക്കാൻ പീഠഭൂമിയുടെ വടക്കേ അറ്റത്ത് 300 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയു‌ടെ വൈന്‍ സിറ്റി

ഇന്ത്യയു‌ടെ വൈന്‍ സിറ്റി

"ഇന്ത്യയുടെ വൈൻ ക്യാപിറ്റൽ'' എന്നറിയപ്പെടുന്ന സ്ഥലമാണ് നാസിക്ക്. ഇവിടെ മാത്രം ഏകദേശം 8,000 ഏക്കർ (3,200 ഹെക്ടർ) സ്ഥലത്തായി വൈന്‍ മുന്തിരി കൃഷി ചെയ്യുന്നു. 180,000 ഏക്കറിൽ വേറെയും മുന്തിരി കൃഷി ഇവിടെ നടത്തുന്നു. ഇന്ത്യയിലെ ഭൂമിശാസ്ത്ര സൂചികയുടെ പേറ്റന്റിന് കീഴിൽ നാസിക് വാലി വൈനുകൾ പ്രത്യേകമായി സംരക്ഷിക്കപ്പെടുന്നു,

നാസിക്കിലെ ഏറ്റവും പ്രമുഖ വൈന്‍ നിർമ്മാതാക്കളാണ് സുല. ഈ പ്രദേശത്ത് വൈറ്റിസ് വിനിഫെറ അവതരിപ്പിച്ചതിനും ലോകമെമ്പാടുമുള്ള ഇന്ത്യൻ വൈനുകളുടെ പ്രൊഫൈൽ ഉയർത്തിയതിനും സുല പരക്കെ ബഹുമാനിക്കപ്പെടുന്നു.

ഓറഞ്ച് സിറ്റി

ഓറഞ്ച് സിറ്റി

മഹാരാഷ്ട്രിലെ നാഗ്പൂരാണ് ഇന്ത്യയുടെ ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്നത്. മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഏറ്റവും ഹരിതവും സുരക്ഷിതവും സാങ്കേതികമായി വികസനം നടന്നതുമായ ഇടമാണിന്ന് നാഗ്പൂര്‍. വ്യത്യസ്ത തരത്തിലുള്ള ഓറഞ്ചുകള്‍ ഇവിടെ വളരുന്നു. പ്രദേശത്തിന്റെ ഭൂരിഭാഗവും ഓറഞ്ച് കൃഷിയാല്‍ സമ്പന്നമാണ്. ഇന്ന് ഇന്ത്യയിലെ പ്രധാനപ്പെട്ട ഓറഞ്ച് വ്യാപര കേന്ദ്രമാണിത്. സംസ്ഥാന നിയമസഭയുടെ വാർഷിക ശീതകാല സമ്മേളനത്തിന്റെ ആസ്ഥാനമാണ് നാഗ്പൂർ.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം

ആഗോള സാമ്പത്തിക കേന്ദ്രമായി വളര്‍ന്നുകൊണ്ടിരിക്കുന്ന മുംബൈ ഇന്ന് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നിരവധി ഇന്ത്യൻ കമ്പനികളുടെ കോർപ്പറേറ്റ് ആസ്ഥാനങ്ങൾ എന്നിവ പോലുള്ള പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങൾ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. മുംബൈയിൽ ലഭ്യമായ വിപുലമായ ബിസിനസ്സ് അവസരങ്ങളും താരതമ്യേന ഉയർന്ന ജീവിത നിലവാരവും കാരണം ഇവിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി ആളുകള്‍ എത്തുകയും താമസമാക്കുകയും ചെയ്യുന്നു. പ്രതിവർഷം ലോകത്തിലെ ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിക്കുന്ന ബോളിവുഡിന്റെ ആസ്ഥാനവും മുംബൈയാണ്. മുനിസിപ്പൽ പരിധിയിൽ ഒരു ദേശീയോദ്യാനം ഉൾക്കൊള്ളുന്ന അപൂർവ നഗരങ്ങളിൽ ഒന്നാണ് മുംബൈ.

ഡെക്കാന്‍റെ റാണി

ഡെക്കാന്‍റെ റാണി

ഡെക്കാന്റെ രാജ്ഞി" എന്ന് വിളിക്കപ്പെടുന്ന പൂനെ മറാത്ത ജനതയുടെ സാംസ്കാരിക തലസ്ഥാനമാണ്. ചരിത്രപരവും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പുരോഗതിയും ഡെക്കാനിലെ അതിമനോഹരമായ ചുറ്റുപാടുകളും കാരണം പൂനെ ഡെക്കാൻ രാജ്ഞി എന്നറിയപ്പെടുന്നു.

മഹാരാഷ്ട്രയുടെ മാഞ്ചസ്റ്റർ

മഹാരാഷ്ട്രയുടെ മാഞ്ചസ്റ്റർ

മഹാരാഷ്ട്രയിലെ അതിവേഗം വളരുന്ന വ്യാവസായിക മേഖലകളിലൊന്നാണ് ഇച്ചൽകരൻജി. ഇതിനെ "മഹാരാഷ്ട്രയുടെ മാഞ്ചസ്റ്റർ" എന്ന് വിളിക്കുന്നു.പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ നഗരവികസനത്തിൽ ഇച്ചൽകരംജിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. ടെക്സ്റ്റൈൽസിന്റെയും പവർലൂം വ്യവസായത്തിന്റെയും വികസനം വഴി സമൃദ്ധമായ അഭിവൃദ്ധി കൈവരിച്ച സുപ്രധാന വ്യവസായ നഗരമാണിത്.

കിഴക്കിന്‍റെ മാഞ്ചസ്റ്റര്‍

കിഴക്കിന്‍റെ മാഞ്ചസ്റ്റര്‍

മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനമായ പൂനെ തന്നെയാണ് ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നത്. സാഹിത്യം, കല, നാടകം, ശാസ്ത്രം മുതലായ മേഖലകളുമായി നഗരത്തിനുള്ള ബന്ധമാണ് കിഴക്കിന്റെ മാഞ്ചസ്റ്റര്‍ എന്ന വിളിപ്പേരിന് പൂനെയെ അര്‍ഹമാക്കിയത്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ആണ് "ഇന്ത്യയുടെ ഓക്സ്ഫോർഡും കേംബ്രിഡ്ജും" എന്ന് പൂനെയെ വിശേഷിപ്പിച്ചത്. 1948 ല്‍ സ്ഥാപിതമായ പൂനെ സർവകലാശാലയുടെ 30 ഘടകങ്ങളും അഫിലിയേറ്റഡ് കോളേജുകളും ഈ നഗരത്തിലുണ്ട്.

ഗുസ്തിക്കാരുടെ നഗരം

ഗുസ്തിക്കാരുടെ നഗരം

1707 -ൽ സ്ഥാപിതമായ കോലാപ്പൂര്‍ അറിയപ്പെടുന്നത് ഗുസ്തിക്കാരുടെ നഗരം എന്നാണ്. മറാത്തി ഫിലിം ഇൻഡസ്ട്രി റേഡിയോ സ്റ്റേഷനുകൾക്കും കോലാപ്പൂരി ചപ്പലുകൾക്കും ഒപ്പം തന്നെ പേരുകേട്ടതാണ് ഇവിടുത്തെ ഗുസ്തിക്കാരും. ഇന്ത്യയയിലെ പ്രസിദ്ധമായ പല ഗുസ്തിക്കാരും ഈ നഗരത്തില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഗുസ്തി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതും കോലാപ്പൂരിലാണ്. ഖസ്ബാഗ് മൈതാനമാണിത്. ഇവിടുത്തെ മിക്ക കുടുംബങ്ങള്‍ക്കും ഗുസ്തിയുടെ പശ്ചാത്തലമുണ്ട്. ഇവിടുത്തെ നഗരങ്ങളിലും പതിവായി ഗുസ്തി ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നു. ഏകദേശം നൂറു വർഷം മുമ്പ് രാജർഷി ഷാഹു മഹാരാജ് നിർമ്മിച്ച സ്റ്റേഡിയം ഒരു പ്രധാന സ്മാരകവും പൈതൃക സ്ഥലവും ആയി കണക്കാക്കപ്പെടുന്നു.

കോട്ടൺ സിറ്റി

കോട്ടൺ സിറ്റി

മഹാരാഷ്ട്രയിലെ യവത്മൽ ജില്ലയുടെ ഭരണ കേന്ദ്രമായ ഒരു ചെറിയ പട്ടണമാണ് യവത്മാൽ. വിദർഭ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇത് നാണ്യവിളയിൽ സമൃദ്ധമായ വിളവ് ഉള്ളതിനാൽ 'കോട്ടൺ സിറ്റി' എന്ന പേരിൽ പ്രശസ്തമാണ്.

കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് സന്തോഷവാര്‍ത്ത! ബാഗ് എടുത്തോളൂ.. ഈ രാജ്യങ്ങളിതാ കാത്തിരിക്കുന്നു!!കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് സന്തോഷവാര്‍ത്ത! ബാഗ് എടുത്തോളൂ.. ഈ രാജ്യങ്ങളിതാ കാത്തിരിക്കുന്നു!!

കലയും വിശ്വാസവും ഒന്നിനൊന്നു മെച്ചം! പടിഞ്ഞാറ് ദര്‍ശനമായ സിദ്ധേശ്വര ക്ഷേത്രവിശേഷങ്ങള്‍കലയും വിശ്വാസവും ഒന്നിനൊന്നു മെച്ചം! പടിഞ്ഞാറ് ദര്‍ശനമായ സിദ്ധേശ്വര ക്ഷേത്രവിശേഷങ്ങള്‍

Read more about: mumbai city village travel tips pune
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X