Search
  • Follow NativePlanet
Share
» »വാത്മികിയുടെ ആശ്രമം തേടി കോലാറിലെ കുന്നിലേക്കൊരു യാത്ര

വാത്മികിയുടെ ആശ്രമം തേടി കോലാറിലെ കുന്നിലേക്കൊരു യാത്ര

പോകെ പോകെ ഉയര്‍ന്ന കെട്ടിടങ്ങള്‍ പ്രകൃതിക്ക് കീഴടങ്ങുന്ന മനോഹര കാഴ്ചയാണ് ഇവിടുത്തേത്...

നഗരപരിധി കഴിഞാഞാല്‍ ബാംഗ്ലൂര്‍ മറ്റൊരു ലോകമാണ്. വഴിയുടെ ഇരുവശത്തും ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങളും അതിനെ തൊട്ടുരുമി നില്‍ക്കുന്ന മേഘങ്ങളും ഇടയ്ക്കിടെ വന്നു പോകുന്ന വീടുകളും വലിയ വയലുകളുമെല്ലാമായി തീര്‍ത്തും വേറൊരു ലോകം. ബാംഗ്ലൂരില്‍ ജീവിക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്ന് ഇവിടെനിന്നും പോകുവാന്‍ പറ്റിയ യാത്രകളാണ്. ഒന്നോ രണ്ടോ അല്ലെങ്കില്‍ മൂന്നോ മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരുന്നത് അത്രയും നേരം കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രദേശത്തായിരിക്കും.

അങ്ങനെ ബാംഗ്ലൂരില്‍ നിന്നും വേറോരു ലോകത്തെത്തുവാന്‍ പറ്റിയ റോഡ് ട്രിപ്പ് റൂട്ടുകള്‍ നിരവധിയുണ്ട് ഇവിടെ. നന്ദി ഹില്‍സും സാവന്‍ ദുര്‍ഗ്ഗയും രാമരായന ദുര്‍ഗ്ഗയുമെല്ലാം അവയില്‍ ചിലതു മാത്രമാണ്. ഈ യാത്രാ ലിസ്റ്റിലേക്ക് കൂട്ടിച്ചേര്‍ക്കുവാന്‍ പറ്റിയ മറ്റൊരിടമാണ് കോലാറിലെ ആവ്ണി ബേട്ട. പോകെ പോകെ ഉയര്‍ന്ന കെട്ടിടങ്ങള്‍ പ്രകൃതിക്ക് കീഴടങ്ങുന്ന മനോഹര കാഴ്ചയാണ് ഇവിടുത്തേത്...

അവ്നി ബേട്ട

അവ്നി ബേട്ട

ബാംഗ്ലൂരില്‍ നിന്നും ഒരു റോഡ് ട്രിപ്പിനു തിരഞ്ഞെടുക്കുവാന്‍ പറ്റിയ റൂട്ടാണ് അവനി ബേട്ടയിലേക്കുള്ളത്. കോലാറില്‍ നിന്നും 30 കിലോമീറ്ററും ബാംഗ്സൂരില്‍ നിന്നും 95 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്. വലിയ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ മുകളിലേക്കുള്ള യാത്രയാണ് ഇവിടുത്തെ പ്രത്യേകത.

കഥയിത്

കഥയിത്

രാമായണവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന്റെ ചരിത്രമുള്ളത്. രാമന്‍ സീതയെ കാട്ടിലുപേക്ഷിച്ചു കഴിഞ്ഞപ്പോള്‍ സീതാ ദേവിക്ക് അഭയം നല്കിയത് വാല്‍മികി മഹര്‍ഷി ആയിരുന്നു. അദ്ദേഹത്തിന്റെ ആശ്രമം ഈ കുന്നിമു മുകളിലാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ വെച്ചുതന്നെയാണ് സീത തന്‍റെ ഇരട്ട കുഞ്ഞുങ്ങളായ ലവനും കുശനും ജന്മം നല്കുന്നതും. ഇവിടുത്തെ ഒരു ഗുഹയില്‍ വെച്ചാണത്രെ സീത ഇവര്‍ക്ക് ജന്മം നല്കിയത്. ഈ ഗുഹ ഇന്ന് വിശുദ്ധമായി സംരക്ഷിക്കപ്പെടുന്നു. എന്നാല്‍ ഇപ്പോഴിത് വലിയൊരു കുഴിയായി മാറിയിരിക്കുകയാണ്. ഇവിടം സന്ദര്‍ശിക്കുവാനെത്തിയ വിശ്വാസികള്‍ ഇതിനുള്ളിലിറങ്ങിയ മണ്ണിടിഞ്ഞതാണ് കാരണം.

മുകളിലേക്കുള്ള ട്രക്കിങ്

മുകളിലേക്കുള്ള ട്രക്കിങ്

അവനി ബേട്ട സഞ്ചാരികള്‍ക്കു നല്കുന്നത് മനോഹരമായ ഒരു ട്രക്കിങ്ങാണ്. പാറക്കെട്ടുകളിലൂടെ കയറിയുള്ള യാത്ര താരതമ്നേന എളുപ്പമാണ്. എന്നാല്‍ രാവിലെയോ വൈകിട്ടോ ഇവിടേക്ക് യാത്ര തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഉച്ച നേരത്തെ ചൂടില്‍ ട്രക്ക് ചെയ്യുന്നത് പെട്ടന്നു ക്ഷീണത്തിനിടയാക്കും.
ക‍ൊത്തിവെച്ച പടികളിലൂടെ മുകളിലേക്ക് കയറിയാല്‍ മതി ഇവിടെ. മുന്നോട്ടുപോകും തോറും പാറകളും ഗുഹകളും കാണാം. ഈ വഴിയില്‍ തന്നെയാണ് വാല്‍മികിയുടെയും സീതയുടെയും ഗുഹകള്‍.

കുന്നിന്‍മുകളിലെ കുളം

കുന്നിന്‍മുകളിലെ കുളം

മുകളിലേക്ക് ചെല്ലുംതോറും ക്ഷീണം തോന്നുമെങ്കിലും മനസ്സിനെ കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് ഇവിടുത്തേത്. പ്രകൃതി നിര്‍മ്മിതമായ ഒരു മനോഹര കുളം ഇവിടെ കാണാം. ഈ കുളം സീത ഉപയോഗിച്ചിരുന്നു എന്നാണ് വിശ്വാസം. തൊട്ടടുത്തു തന്നെയായി ഒരു ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രവും കാണാം. പാണ്ഡവന്മാര്‍ തങ്ങളുടെ വനവാസക്കാലത്ത് ഇവിടെ എത്തിയെന്നും അവര്‍ പ്രതിഷ്ഠിച്ചതാണ് ഇതെന്നുമാണ് വിശ്വാസം.

തിരുവനന്തപുരത്തു നിന്നും പോയിവരുവാന്‍ കന്യാകുമാരിയിലെ കാളികേശംതിരുവനന്തപുരത്തു നിന്നും പോയിവരുവാന്‍ കന്യാകുമാരിയിലെ കാളികേശം

ക്ഷേത്രം

ക്ഷേത്രം

ഏറ്റവും മുകളില്‍ ചെന്നാലുള്ള കാഴ്ച ക്ഷേത്രമാണ്. വളരെ ചെറിയ ഈ ക്ഷേത്രത്തില്‍ പാര്‍വ്വതി ദേവിയുടെയാണ് പ്രതിഷ്ഠ. മലമുകളിലെ കുരങ്ങന്മാരാണ് ഇവിടുത്തെ സ്ഥിരം സന്ദര്‍ശകര്‍. ഇവിടെയെത്തി എവിടെ നോക്കിയാലും പാറക്കൂട്ടങ്ങള്‍ മാത്രമാണ് കാഴ്ച. മൂന്നു പാറകള്‍ ഒന്നിനുമേല്‍ ഒന്ന് വെച്ചിരിക്കുന്ന തരത്തിലാണിത് ഇതുള്ളത്.

രാമലിംഗേശ്വര ക്ഷേത്രം

രാമലിംഗേശ്വര ക്ഷേത്രം

ഈ കുന്നിനു താഴയാണ് പ്രസിദ്ധമായ രാമലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദ്രാവിഡ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്. രാമ, ലക്ഷ്മണ, ഭാരത, ശത്രുഘ്‌ന എന്നീ നാലു ദശരഥ പുത്രര്‍ക്കും ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠയുണ്ട്. ഇത് കൂടാതെ വാല്മികി, സുഗ്രീവ തുടങ്ങിയ ചെറിയ ആരാധനാലയങ്ങളുണ്ട്.

റോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളുംറോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളും

തിരക്കില്‍ നിന്നും രക്ഷപെടുവാന്‍

തിരക്കില്‍ നിന്നും രക്ഷപെടുവാന്‍

ബാംഗ്ലൂരിലെ സ്ഥിരം തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും രക്ഷപെടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ യാത്രയാണ് അവനി ബേട്ടയിലേക്കുള്ളത്. പ്രത്യേകിച്ചും ഒരു ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക്,

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കോലാർ ഗോൾഡ് ഫീൽഡിൽ അഥവാ കെഡിഎഫില്‍ നിന്നും നിന്ന് പത്ത് മൈൽ അകലെയുള്ള കൊളാര ജില്ലയിലെ മുലബാഗിലു താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് അവാനി. കൊളാരയിൽ നിന്ന് 32 കിലോമീറ്ററും താലൂക്ക് ആസ്ഥാനമായ മുലബാഗിലുവിൽ നിന്ന് 13 കിലോമീറ്ററുമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്നും ഇവിടേക്ക് 95 കിലോമീറ്റര്‍ ദൂരമുണ്ട്.

കൊവിഡിനെ പേടിക്കാതെ പോകാം ഈ സംസ്ഥാനങ്ങളിലേക്ക്കൊവിഡിനെ പേടിക്കാതെ പോകാം ഈ സംസ്ഥാനങ്ങളിലേക്ക്

മൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗംമൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം

കോട്ട മുതല്‍ മഴക്കാടും വെള്ളച്ചാ‌ട്ടവും...പോകാം സകലേശ്പൂരിലേക്ക്കോട്ട മുതല്‍ മഴക്കാടും വെള്ളച്ചാ‌ട്ടവും...പോകാം സകലേശ്പൂരിലേക്ക്

Read more about: bangalore road trip hiking hills epic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X