Search
  • Follow NativePlanet
Share
» »തണുപ്പ് തുടങ്ങുന്നു... സഞ്ചാരികള്‍ക്കായൊരുങ്ങി കര്‍ണ്ണാടക

തണുപ്പ് തുടങ്ങുന്നു... സഞ്ചാരികള്‍ക്കായൊരുങ്ങി കര്‍ണ്ണാടക

ഇതാ ഈ തണുപ്പു കാലത്ത് കര്‍ണ്ണാടകയില്‍ പോകുവാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം...

സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും വ്യത്യസ്തമായ കുറേയധികം കാഴ്ചകളാണ് കര്‍ണ്ണാടകയുടെ ഏറ്റവും വലിയ പ്രത്യേകതയായി കാണുന്നത്. ഏതു കാലത്തും സന്തോഷത്തെടെ പ്രത്യേകിച്ച് പ്ലാന്‍ ചെയ്യാതെ പോകുവാന്‍ പറ്റുന്ന സ്ഥലങ്ങളും പ്രത്യേക സീസണില്‍ മാത്രം സഞ്ചാരികളെ അനുവദിക്കുന്ന ഇടങ്ങളും ഇവിടെ കാണാം. ഈ അടുത്ത കാലത്ത് ക കുറിഞ്ഞി പൂവിട്ടതും കര്‍ണ്ണാടക ടൂറിസത്തിലെ മറ്റൊരു പൊന്‍തൂവലായി മാറിക്കഴിഞ്ഞു. ഇതാ ഈ തണുപ്പു കാലത്ത് കര്‍ണ്ണാടകയില്‍ പോകുവാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം...

ബദാമി

ബദാമി

കഴിഞ്ഞുപോയ കാലത്തിന്റെ കുറേയേറെ ശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന നാടാണ് ബദാമി. ഹംപിയോളം തന്നെ പ്രാധാന്യം ഇതിനുണ്ടെങ്കിലും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇവിടേക്ക് യാത്ര ചെയ്യുന്നത്. വാതാപി എന്നറിയപ്പെട്ടിരുന്ന ബദാമി എ‍ി 400 മുതല്‍ 800 വരെ ചാലൂക്യ ഭരണത്തിനു കീഴിലായിരുന്നു. അക്കാലത്തെ പ്രത്യേകതകള്‍ നിറഞ്ഞ നിര്‍മ്മാണങ്ങളാണ് ഇവിടുത്തെ ക്ഷേത്രങ്ങളിലും സ്മാരകങ്ങളിലും ഒക്കെ കാണുവാന്‍ സാധിക്കുക. എന്നാല്‍ വേണ്ടത്ര പ്രചാരവും പ്രസിദ്ധിയും അതുവരെയും ബദാമിക്ക് ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചരിത്രത്തിന്റ ഒട്ടേറെ കഥകള്‍ ഇവിടെനിന്നും മനസ്സിലാക്കുവാന്‍ സാധിക്കും.

മൈസൂര്‍

മൈസൂര്‍

ചരിത്രത്തിന് അല്പം രാജകീയ പ്രൗഢി നല്കുന്ന നഗരമാണ് മൈസൂര്‍. മൈസൂര്‍ പാലസ് എന്ന പേര് മാത്രം മതി നഗരത്തെ വിനോദ സഞ്ചാരരംഗത്ത് അടയാളപ്പെടുത്തുവാന്‍. യോഗയുടെയും കൊട്ടാരങ്ങളുടെയും നാടായ ഇവിടം ക്ഷേത്രങ്ങള്‍ക്കും പേരുകേട്ടതാണ്. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക വരാമെങ്കിലും സഞ്ചാരികള്‍ ഒഴുകിയെത്തുന്നത് ദസറ കാലത്താണ്. മൈസൂരിന്റെ പാരമ്പര്യവും പ്രൗഢിയും കണ്‍മുന്നില്‍ കാണുവാന്‍ ഇതിലും നല്ല അവസരമില്ല

ചിക്കമഗളൂര്‍

ചിക്കമഗളൂര്‍

കര്‍ണ്ണാടയില്‍ ഏറ്റവുമധികം പ്രസിദ്ധമായ കേന്ദ്രങ്ങളിലൊന്നാണ് ചിക്കമംഗളൂര്‍. പ്രകൃതിഭംഗിയും കുന്നുകളുടെ കാഴ്ചയും ട്രക്കിങ്ങും ചേര്‍ന്നുള്ല പാക്കേജാണ് ഈ നാട് നല്കുന്നത്. വേനല്‍ക്കാലത്താണ് ഇവിടേക്ക് അധികമാളുകള്‍ എത്തുന്നതെങ്കിലും വിന്‍റര്‍ യാത്രകള്‍ക്കും ഇവിടം അനുയോജ്യമാണ്. നാട് പൂര്‍ണ്ണമായും ജീവന്‍ വയ്ക്കുന്നത് ഈ സമയത്താണ്. ഹൈക്കിങ്ങില്‍ താല്പര്യമുള്ളവരും ഈ സമയത്താണ് ഇവിടേക്ക് വരുന്നത്. പകരംവയ്ക്കുവാനില്ലാത്ത ജൈവസമ്പത്താണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

 ബാംഗ്ലൂര്‍

ബാംഗ്ലൂര്‍

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരമാണ് ബാംഗ്ലൂര്‍. ഐടി വ്യവസായത്തിന്റെ കേന്ദ്രബിന്ദുവായ ഇവി‌ടം അറിയപ്പെടുന്നത് ഇന്ത്യയുടെ സിലിക്കന്‍ വാലി എന്നാണ്. എത്രത്തോളം വലിയ നഗരമായി മാറിയെങ്കിലും ഇവിടുത്തെ പച്ചപ്പിന് മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല. ഓരോ കോണിലെയും ചെറിയ ചെറിയ പാര്‍ക്കുകള്‍ ഇവിടുത്തെ സംരക്ഷിക്കപ്പെടുന്ന പച്ചത്തുരുത്തുകളുടെ പ്രതിനിധികളാണ്. കർണാടകയിലെ ഒരു വിന്റർ വൈബിന്റെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ബാംഗ്ലൂരാണ് അനുയോജ്യമായ സ്ഥലം!

ഹംപി

ഹംപി

വെയിലൊന്ന് താഴ്ന്ന് ഭൂമി തണുപ്പിലേക്കെത്തിക്കഴിഞ്ഞില്‍ കര്‍ണ്ണാടകയില്‍ പോകുവാന്‍ ഏറ്റവും ഭംഗിയുള്ള ഇടം ഹംപിയാണ്. കല്ലുകളില്‍ ചരിത്രം കോറിയിട്ടിരിക്കുന്ന ഈ പ്രദേശം തുറക്കുന്നത് ഒരു കാലഘട്ടത്തിലേക്കുള്ള വാതിലാണ്. എണ്ണമറ്റ ക്ഷേത്രങ്ങളും പൗരാണിക നിര്‍മ്മിതികളും ക്ഷേത്രങ്ങളും കുളങ്ങളും ഇത് കാണുവാനെത്തുന്ന വിദേശികളും ഒക്കെ ഇവിടുത്തെ കാഴ്ചകളില്‍ പെടുന്നു, ഏകദേശം 35 കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഈ സ്ഥലത്തെ അവശിഷ്‌ടങ്ങള്‍ വ്യാപിച്ചു കിടക്കുന്നത്.

ഗോകര്‍ണ

ഗോകര്‍ണ

ഗോവയുടെ ഒരു ചെറിയ പതിപ്പാണ് ഗോകര്‍ണ്ണ. ആത്മീയതയും സാഹസികതയും ഒരുപോലെ തേര്‍ന്നു നില്‍ക്കുന്ന ഇവിടം പക്ഷേ, ഗോവയുടെയത്രയും പ്രസിദ്ധവും ബഹളങ്ങള്‍ നിറഞ്ഞതുമല്ല. ഇവിടുത്തെ ബീച്ചുകള്‍ മിക്കവയും അധികം സഞ്ചാരികള്‍ എത്തിച്ചേരാത്ത ഇടങ്ങളാണ്. കാടും കുന്നും കയറിയിറങ്ങി ബീച്ചിലെത്തിച്ചേരുന്ന ഇവിടുത്തെ ട്രക്കിങ് ഏറെ പ്രസിദ്ധമാണ്.

ബേലൂര്‍

ബേലൂര്‍


ചിക്കമംഗലൂരിൽ നിന്ന് 25 കിലോമീറ്റർ അകലെ യാഗാച്ചി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബേലൂരിൽ ഹൊയ്സാല സാമ്രാജ്യത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ കാണാം ഈ ക്ഷേത്രങ്ങൾ ഹൊയ്സാല വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ശേഷിപ്പുകളാണ്. ശക്തരായ ചോളന്മാരുടെ മേൽ ഹൊയ്സാലമാരുടെ വിജയം ആഘോഷിക്കുന്നതിനായി നിർമ്മിച്ച പ്രധാന ക്ഷേത്രം പണിയാൻ 103 വർഷമെടുത്തു എന്നാണ് ചരിത്രം പറയുന്നത്. പലപല സാമ്രാജ്യങ്ങളുടെ അവശിഷ്ടങ്ങള്‍ ഇവി‌ട കാണാം. ക്ഷേത്രഗരമാതിനാല്‍ തന്നെ ചരിത്രകാരന്മാര്‍ കഴിഞ്ഞാല്‍ കൂടുതലും ഇവിടെ എത്തുന്നത് വിശ്വാസികളാണ്,

 നാഗര്‍ഹോളെ ദേശീയോദ്യാനം

നാഗര്‍ഹോളെ ദേശീയോദ്യാനം


പ്രകൃതിക്കും വന്യജീവികൾക്കുമിടയിലായി അവധിക്കാലം ആഘോഷിക്കണെങ്കില്‍ കര്‍ണ്ണാടകയിലെ മികച്ച ഇ‌ടങ്ങളിലൊന്നാണ് നാഗര്‍ഹോളെ ദേശീയോദ്യാനം. ആനയും കടുവയും ഉള്‍പ്പെടെയുള്ള വന്യജീവികളെ അവയുടെ സ്വാഭാവിക പരിതസ്ഥിതിയിൽ നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും. ശാന്തമായ വനവും ഒഴുകുന്ന അരുവികളും ശാന്തമായ തടാകവും ഇവിടുത്ത കാഴ്ചകള്‍ക്ക് അഴക് വര്‍ധിപ്പിക്കും. ജീപ്പ് സഫാരി വഴിയും ഇവിടുത്തെ കാഴ്ചകള്‍ കാണാം.

കൂര്‍ഗ്

കൂര്‍ഗ്

അതിമനോഹരമായ കുന്നിന്‍പുറങ്ങളും പിന്നെ നിരപ്പിലെ കാപ്പിത്തോട്ടങ്ങളും. കൂര്‍ഗ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന കാഴ്ചകളാണിവ, ബാംഗ്ലൂരിൽ നിന്ന് 265 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നതെങ്കിലും കേരളത്തില്‍ നിന്നും ഇവിടേക്ക് എളുപ്പത്തില്‍ എത്താം. കോഫി എസ്റ്റേറ്റുകൾക്കിടയിലുള്ള ഒരു താമസമാണ് കൂര്‍ഗിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

പത്തിലൊരാള്‍ എഴുത്തുകാരന്‍, മഞ്ഞുപെയ്യുമ്പോഴും വരിനിന്ന് ഐസ്ക്രീം വാങ്ങുന്ന നാട്ടുകാര്‍!!പത്തിലൊരാള്‍ എഴുത്തുകാരന്‍, മഞ്ഞുപെയ്യുമ്പോഴും വരിനിന്ന് ഐസ്ക്രീം വാങ്ങുന്ന നാട്ടുകാര്‍!!

ലോകത്തിലേറ്റവും കഠിനാധ്വാനികളായ പൗരന്മാരുള്ള രാജ്യം, ഭാഷയും ഭക്ഷണവും പറയുകയേ വേണ്ട, മെക്സിക്കോ കഥകളിങ്ങനെലോകത്തിലേറ്റവും കഠിനാധ്വാനികളായ പൗരന്മാരുള്ള രാജ്യം, ഭാഷയും ഭക്ഷണവും പറയുകയേ വേണ്ട, മെക്സിക്കോ കഥകളിങ്ങനെ

Read more about: karnataka winter travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X