Search
  • Follow NativePlanet
Share
» »2020 ലെ യാത്രകളില്‍ മിന്നിക്കേണ്ട നഗരങ്ങള്‍ ഇവയായിരുന്നു

2020 ലെ യാത്രകളില്‍ മിന്നിക്കേണ്ട നഗരങ്ങള്‍ ഇവയായിരുന്നു

സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഒട്ടുംതന്നെ രാശിയില്ലാത്ത വര്‍ഷമായിരുന്നു 2020. കൊറോണ വൈറസിന്‍റെ വരവും യാത്രകളേക്കാള്‍ പ്രാധാന്യം ജീവന്‍റെ സുരക്ഷിതത്വമാണെന്ന തിരിച്ചറിവും ലോക്ഡൗണും എല്ലാം ചേര്‍ന്നപ്പോള്‍ സ്വപ്നയാത്രകള്‍ പലതും സ്വപ്നങ്ങള്‍ മാത്രമായി മാറി. വെറുതെയൊരു യാത്ര പോലും പോകുവാന്‍ സാധിക്കാതെ മാസങ്ങള്‍ വീടിനുള്ളില്‍ തന്നെയായി. കൊറോണ ഒരു പരിധി വരെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞതും കൊറോണ വാക്സിന്റെ കണ്ടുപിടുത്തവും ലോകത്തെ തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ്. ഇപ്പോള്‍ എല്ലാം തിരികെ വരവിന്‍റെ പാതയിലാണ്. പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞ വിനോദ സഞ്ചാരരംഗം ഉയര്‍ത്തെണീക്കുകയാണ്. 2020 ല്‍ കൊറോണ വന്നില്ലായിരുന്നുവെങ്കില്‍ സഞ്ചാരികളാല്‍ ആഘോഷിക്കപ്പെടേണ്ട കുറേയധികം നഗരങ്ങളുണ്ടായിരുന്നു. 2020 ലെ യാത്രകളും യാത്രാ ട്രെന്‍ഡുകളും കൊറോണ തകര്‍ത്തില്ലായിരുന്നുവെങ്കില്‍ ഏറ്റവും അധികം സഞ്ചാരികളെ പ്രതീക്ഷിച്ച നഗരങ്ങളെ പരിചയപ്പെടാം...

ബാങ്കോക്ക്

ബാങ്കോക്ക്

ലക്ഷക്കണക്കിനു സ‍ഞ്ചാരികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അവധിയാഘോഷിക്കുവാനായി തിരഞ്ഞെടുക്കുന്ന നഗരമാണ് ബാങ്കോക്ക്. 22 ദശലക്ഷം അന്താരാഷ്ട്ര സഞ്ചാരികള്‍ എവിടെ ഓരോ വര്‍ഷവും എത്താറുണ്ട് എന്നാണ് കണക്ക്. നഗരത്തിരക്കുകളും മാളുകളും കഴിഞാഞാല്‍ പുരാതനങ്ങളായ ക്ഷേത്രങ്ങളും ആശ്രമങ്ങളുമാണ് ബാംങ്കോക്കിന്റെ കാഴ്ച. അതിനിടയില്‍ ബീച്ചുകളുടെ കാര്യം മറക്കരുത്. നാവില്‍ കൊതിയുടെ വലിയ കപ്പലുതന്നെ ഓടിക്കുന്ന എരിവും പുളിയും മധുരമുള്ള ഭക്ഷണങ്ങളും ബാങ്കോക്കിന്റെ പ്രത്യേകതയാണ്. ഇവിടുത്തെ നൈറ്റ് ലൈഫ് ആസ്വദിച്ച് അറിയേണ്ടതാണ്.

 പാരീസ്

പാരീസ്

പാരീസെന്നാല്‍ കുറേയധികം നിര്‍മ്മിതികളാണ്. ക്ലാസിക് ടച്ചുള്ള പുരാതനങ്ങളായ കെട്ടിടങ്ങളും ആര്‍ച്ച് പാലങ്ങളും ചരിത്ര സ്മാരകങ്ങളും വലിയ ചത്വരങ്ങളും മ്യൂസിയങ്ങളും ഗാലറികളും എല്ലാം ഇവിടുത്തെ മനോഹരമായ കുറേയധികം കാഴ്ചകളാണ്. പാരീസിന്റ പര്യായമായ ഈഫല്‍ ടവറും അവിടെ നിന്നുള്ള കാഴ്ചകളുമാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്. ജീവിതത്തെ ഓരോ നിമിഷവും ആഘോഷമാക്കിമാറ്റുന്ന പാരീസുകാരും ജീവിതം തന്നെ ആഘോഷമാക്കി മാറ്റുന്ന സ‍ഞ്ചാരികളും ചേരുന്ന പാരീസ് ഒരു അനുഭവം തന്നെയായിരിക്കും.

ലണ്ടന്‍

ലണ്ടന്‍

ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാണ് ലണ്ടന്‍ എന്നത് സംശയമേയില്ലാത്ത കാര്യമാണ്. ഗോഥിക് വാസ്തുവിദ്യയില്‍ കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും പൗരാണികതയെ പുല്‍കി നില്‍ക്കുന്ന തെരുവുകളും ദേവാലയങ്ങളും ഇടനാഴികളും സഞ്ചാരികള്‍ക്ക് ഒരേ സമയം ആധുനികതുടെയും പഴമയുടെയും അനുഭവം നല്കുന്നു. ലണ്ടന്റെ സമകാലീന കലകളും സാഹിത്യവും തിയേറ്ററുമെല്ലാം സഞ്ചാരികളില്‍ കൗതുകമുണര്‍ത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ദുബായ്

ദുബായ്

ജീവിതം ആഘോഷിക്കുവാനായി മാത്രം തീരുമാനിച്ചിരിക്കുന്നവര്‍ക്ക് അതിനുള്ള ഏറ്റവും മികച്ച ചോയ്സാണ് ദുബായ്. പരിധിയും പരിമിതിയുമില്ലാത്ത ആഘോഷങ്ങളാണ് ദുബായിയുടെ പ്രത്യേകത. മരുഭൂമില്‍ പടുത്തുയര്‍ത്തിയ ഈ നഗരം ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടൗണ്‍ഷിപ്പാണ്. അസാധ്യമായതൊന്നും ഈ ലോകത്തില്ല എന്നു തെളിയിക്കുന്ന ഒന്ന് ദുബായിയുടെ വളര്‍ച്ച തന്നെയാണ്. കഴിഞ്ഞ 40 കൊല്ലം മുന്‍പത്തെ മരുഭൂമിയെ ഇന്നു കാണുന്ന സ്വര്‍ഗ്ഗമാക്കി മാറ്റിയെടുക്കാമെങ്കില്‍ അവിടെ മറ്റൊന്നും അസാധ്യമായില്ല. നാഗരികതയെയും ആഘോഷങ്ങളെയും തേടുന്നവര്‍ക്ക് നിരധി അവസരങ്ങളും കാഴ്ചകളുമാണ് ഇവിടെയുള്ളത്.

സിംഗപ്പൂര്‍

സിംഗപ്പൂര്‍

ഭാവി മുന്നില്‍കണ്ട് നിര്‍മ്മിച്ചിരിക്കുന്ന നഗരമാണ് സിംഗപ്പൂര്‍. നൂതനമായ, ക്രിയേറ്റീവ് ആയ ആശയങ്ങളില്‍ കെട്ടിപ്പടുത്തിരിക്കുന്ന സിംഗപ്പൂര്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരം കൂടിയാണ്. നഗരത്തിന്‍റെ കാഴ്തകളും ലിറ്റില്‍ ഇന്ത്യയും ചൈനാ ടൗണും രുചികളും തന്നെയാണ് ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ടത് ആകുവാനുള്ള കാരണങ്ങള്‍.

കോലാലംപൂര്‍

കോലാലംപൂര്‍

എനര്‍ജിയുടെ കാര്യത്തില്‍ മറ്റേതു നാടിനും കോലാലംപൂരിനെ തകര്‍ക്കുവാനാവില്ല. മലായ, ചൈനീസ്, ഇന്ത്യന്‍ സംസ്കാരങ്ങളുടെ മിശ്രിതമാണ് ഇവിടെയുള്ളത്. മുസ്ലീം ദേവാലയങ്ങളും ക്ഷേത്രങ്ങളും തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ചരിത്രവും ആധുനികതയും കൈകോര്‍ക്കുന്ന നിരവധി കാഴ്ചകള്‍ ഇവിടെ കാണാം. ലോക ഫാഷന്‍ ലോകത്തിന്‍റെ സ്പന്ദന നാഡികളിലൊന്നും കോലലംപൂരാണ്.

ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്

സ്വപ്നങ്ങളിലേക്ക് വാതില്‍തുറക്കുന്ന നഗരമാണ് ന്യൂയോര്‍ക്ക്. ആഘോഷത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഏറ്റവും മനോഹരമായ കാഴ്ചകള്‍ ഈ നഗരം കാണിച്ചു തരുന്നു. തെരുവുകളും ആര്‍ട് ഗാലറികളും സെന്‍ട്രല്‍ പാര്‍ക്കും കഫേകളും എല്ലായിടത്തും ന്യൂ യോര്‍ക്കിന് അതിന്‍റേതായ ഒരു സ്റ്റൈലുണ്ട്. റൂഫ് ടോപ്പ് റെസ്റ്റോറന്‍റുകളും ഹോള്‍-ഇന്‍-ദ-വാള്‍-ഈറ്ററികളും ന്യൂയോര്‍ക്കിന്റെ വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരിക്കും.

 ഇസ്താംബൂള്‍

ഇസ്താംബൂള്‍

വിവിധ ഭരണാധികാരികളുടെ ഉയര്‍ച്ചയും പതനവും കണ്ട ഇസ്താംബൂള്‍ ലോകത്തിലെ പ്രസിദ്ധമായ ചരിത്ര നഗരങ്ങളില്‍ ഒന്നാണ്. ഗ്രീക്കുകാരും റോമന്‍സും വെനീഷ്യരും ഒടുവില്‍ ഓട്ടോമാന്‍വരെ ഭരിച്ചു കടന്നുപോയ ഇസ്താംബൂള്‍ ബൈസാന്‍റിയന്‍ ദേവാലയങ്ങളാലും അതിമനോഹരങ്ങളാ‍ മോസ്കുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു. പഴമയ്ക്കൊപ്പം തന്നെ ആധുനികതയും കയറിവരുന്നതിന്‍റെ അടയാളമാണ് ഇപ്പോഴുയരുന്ന വലിയ കെട്ടിടങ്ങളും ആര്‍ട് ഗാലറികളും മ്യൂസിയങ്ങളുമെല്ലാം. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇത് നേരിട്ടു അറിയുവാനും അനുഭവിക്കുവാനുമായി ഇസ്താംബൂളിലെത്തുന്നത്. ഏഷ്യന്‍-യൂറോപ്യന്‍ രുചികളുടെ സങ്കലനമായ ഇവിടുത്തെ രുചിയും പരീക്ഷിക്കേണ്ടതു തന്നെയാണ്.

ടോക്യോ

ടോക്യോ

ഭാവിയില്‍ ജീവിക്കുന്ന നഗരമെന്നു വിശേഷിപ്പിക്കപ്പെടുന്ന നഗരമാണ് ടോക്യോ. എല്ലാ നിമിഷവും ഉണര്‍ന്നിരിക്കുന്ന ഇവിടെ മനുഷ്യര്‍ എല്ലായ്പ്പോഴും കര്‍മ്മ നിരതരാണ്. ഇവിടെെ എത്തിയാല്‍ സഞ്ചാരികള്‍ക്കും വെറുതേയിരിക്കുവാന്‍ സാധിക്കില്ല. കാരണം അത്രമാത്രം ഈ നഗരം നമ്മെ സ്വാധീനിക്കും. വൃത്തിയായ തെരുവുകള്‍, എന്തുനുമേതിനുമുള്ള ടെക്നോളജി സഹായങ്ങള്‍, അങ്ങനെയെല്ലാം ചേരുന്ന ഇവിടെ ജീവിത നിലവാരവും വളരെ ഉയര്‍ന്നതാണ്. ഇത് കൂടാതെ ടോക്യോ യാത്രയില്‍ കഫേകളും പഴമയെ ഇന്നും കൈവിടാതെ ചേര്‍ത്തു പിടിച്ചിരിക്കുന്ന ഇടങ്ങളും തിരക്കുകളില്‍ നിന്നും പിന്നിലേക്കു മാറി നില്‍ക്കുന്ന ദേവാലയങ്ങളും കൂടി കാണേണ്ടതാണ്.

അന്‍റാല്യ

അന്‍റാല്യ

തുര്‍ക്കിയിലെ റൊമാന്റിക് ഗെറ്റ്എവേ എന്നറിയപ്പെടുന്ന അന്‍റാല്യ സഞ്ചാരികള്‍ ധാരാളമായി എത്തിച്ചേരുന്ന മറ്റൊരു പ്രദേശമാണ്. പഴമയിലൂടെയുള്ള തിരിച്ചുപോക്ക് ആഗ്രഹിക്കുന്നവരാണ് ഇവിടെ എത്തുന്ന സഞ്ചാരികളില്‍ അധികവും.

 സിയോള്‍

സിയോള്‍

എല്ലായ്പ്പോഴും ട്രെന്‍ഡുകള്‍ക്കനുസരിച്ച് മാറുന്ന നഗരമാണ് സിയോള്‍. അതുകൊണ്ടുതന്നെ സഞ്ചാരികളുടെ ട്രെന്‍ഡിങ് ഹോളിഡേ ഡെസ്റ്റിനേഷനുകളിലാണ് എല്ലായ്പ്പോഴും സിയോള്‍ സ്ഥാനം പിടിക്കുന്നത്. യുവാക്കളുടെ പ്രിയകേന്ദ്രമായി വളരെ പെട്ടന്നു മാറിയ സിയോള്‍ ഫാഷനിലും ട്രെന്‍ഡുകളിലും പോപ്പിലും താല്പര്യമുള്ളവര്‍ക്ക് എന്നും പ്രിയപ്പെട്ടതു കൂടിയാണ്. കാഴ്ചകള്‍ കാണുവാനും ഷോപ്പിങ്ങിനും സിയോളിനോളം യോജിച്ച ഇടങ്ങള്‍ കുറവാണ്. പാതിരാത്രികളിലും അവസാനിക്കാത്ത ആഘോഷങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ബാര്‍സിലോണ

ബാര്‍സിലോണ

പകരംവയ്ക്കുവാനില്ല വേള്‍ഡ് ക്ലാസ് നിര്‍മ്മിതിയാണ് ബാര്‍സിലോണയുടെ പ്രത്യേകത. നിര്‍മ്മിതിയുടെ കാര്യത്തില്‍ ഇത്രത്തോളം വ്യത്യസ്തത സൂക്ഷിക്കുന്ന മറ്റൊരു നഗരം കണ്ടെത്തുക അസാധ്യമാണ്. റോമന്‍ കാലത്തെ സബ് ടെറാനിയന്‍ സ്പേസസ് മുതല്‍ മധ്യ കാലഘട്ടത്തിലെ ഗോഥിക് ക്വാര്‍ട്ടറുകളും പിന്നീട് വന്ന മോഡേണ്‍ വാസ്തുവിദ്യകളും നഗരത്തിലെമ്പാടും കാണാം. ബീച്ചുകള്‍, കുന്നുകള്‍, പ്രതിമകള്‍, ശില്പങ്ങള്‍, ഉദ്യാനങ്ങള്‍ എന്നിങ്ങനെ നിരവധിയായ കാഴ്ചകള്‍ ഇവിടെ കാണുവാനുണ്ട്.

ഉത്തരമില്ലാത്ത ചോദ്യങ്ങളും ശില്പിയെ അറിയാത്ത അജ്ഞാത പ്രതിമകളും!!ഉത്തരമില്ലാത്ത ചോദ്യങ്ങളും ശില്പിയെ അറിയാത്ത അജ്ഞാത പ്രതിമകളും!!

കഥകളില്‍ മാത്രം വായിച്ചറിഞ്ഞ ക്രിസ്മസ് ടൗണുകള്‍! ക്രിസ്മസ് ആഘോഷം ഇങ്ങനെയുമുണ്ട്!കഥകളില്‍ മാത്രം വായിച്ചറിഞ്ഞ ക്രിസ്മസ് ടൗണുകള്‍! ക്രിസ്മസ് ആഘോഷം ഇങ്ങനെയുമുണ്ട്!

ഇറ്റലി മുതല്‍ ബ്രസീല്‍ വരെ...ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!ഇറ്റലി മുതല്‍ ബ്രസീല്‍ വരെ...ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X