India
Search
  • Follow NativePlanet
Share
» »ബാംഗ്ലൂരില്‍ നിന്നും 100 കിലോമീറ്ററിനുള്ളില്‍ ഈ ഇടങ്ങള്‍! യാത്രകള്‍ ആഘോഷമാക്കാം

ബാംഗ്ലൂരില്‍ നിന്നും 100 കിലോമീറ്ററിനുള്ളില്‍ ഈ ഇടങ്ങള്‍! യാത്രകള്‍ ആഘോഷമാക്കാം

ബാംഗ്ലൂരിലെ തിരക്കേറിയ ജീവിതത്തിലെ ആശ്വാസം മിക്കപ്പോഴും യാത്രകളാണ്. ജോലിയുടെ തിരക്ക് കഴിഞ്ഞാല്‍ അടിച്ചുപൊളിക്കുവാന്‍ പാര്‍ട്ടിയും പബ്ബും എല്ലാമുണ്ടെങ്കിലും ഒരു സുഖം എന്നത് യാത്രകള്‍ തന്നെയാണ്. നഗരത്തിന്റെ വീര്‍പ്പുമുട്ടിക്കുന്ന തിരക്കില്‍ നിന്നും ഒന്നു പുറത്തുകടന്നാല്‍ പിന്നെ ബാംഗ്ലൂര്‍ മറ്റൊരു ലോകമാണ്. കുന്നും മലയും പച്ചപ്പും പാടങ്ങളും എല്ലാം ചേര്‍ന്നു നില്‍ക്കുന്ന വേറൊരിടം. കുറച്ചു സമയ മാറ്റിവെച്ചാല്‍ ബാംഗ്ലൂരില്‍ 100 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന സന്ദര്‍ശന യോഗ്യമായ ഇടങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ബന്നാര്‍ഗട്ട ദേശീയോദ്യാനം

ബന്നാര്‍ഗട്ട ദേശീയോദ്യാനം

ബാംഗ്ലൂരില്‍ ഒരു യാത്ര എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലെത്തുന്ന ഇടം നഗരപരിധിക്കുള്ളിലെ ബന്നാര്‍ഗട്ട ദേശീയോദ്യാനമായിരിക്കും. 1974 ല്‍ ദേശീയോദ്യാനമായി ഉയര്‍ത്തപ്പെട്ട ബന്നാര്‍ഘട്ടയില്‍ ഒരു സുവോളജിക്കല്‍ പാര്‍ക്കും കാണാം. ഈ ഉദ്യാനത്തിന്റെ വിസ്തൃതി 104 ചതുരശ്ര കിലോമീറ്ററാണ്. ട്രക്കിങ്, ഹൈക്കിങ് റൂട്ടുകളിലെ ക്ഷേത്രങ്ങള്‍ ഇവിടുത്തെ ഒരു പ്രത്യേകതയാണ്.
ദേശീയോദ്യാനത്തിനുള്ളിൽ ആറ് ഗ്രാമങ്ങൾ ചെമ്മരിയാടുകൾക്കും കന്നുകാലി വളർത്തലിനുമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പാര്‍ക്കിനുള്ളില്‍ വന്യമൃഗങ്ങളെ സംരക്ഷിച്ചിരിക്കുന്ന വിവിധ സോണുകളിലൂടെയുള്ള ആറു കിലോമീറ്റര്‍ സഫാരി ബന്നാര്‍ഘാട്ടയുടെ ആകര്‍ഷണമാണ്.
PC:Muhammad Mahdi Karim

സ്കന്ദാഗിരി‌

സ്കന്ദാഗിരി‌

പുലര്‍ച്ചെയുള്ള സാഹസിക യാത്രകളോടാണ് പ്രിയമെങ്കില്‍ ബാംഗ്ലൂരില്‍ പരീക്ഷിക്കാവുന്ന ഇടമാണ് സ്കന്ദാഗിരി. ബാംഗ്ലൂരില്‍ നിന്നും വെറു 50 കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്ക് ദൂരമുള്ളത്. ട്രക്കിങ്ങും നടത്തവും രാത്രി സ്റ്റേയും ഒക്കെയായി യാത്രകളെ ആഘോഷിക്കുവാന്‍ പറ്റിയ സ്ഥലമാണിത്. ചിക്കബെല്ലാപൂരിന് സമീപം സ്ഥിതി ചെയ്യുന്ന സ്കന്ദാഗിരിയില്‍ സൂര്യോദയ കാഴ്ചകള്‍ കാണുവാനാണ് ആളുകള്‍ എത്തുന്നത്, സൂര്യോദയത്തോടൊപ്പം തന്നെ കണ്ടിരിക്കേണ്ടതാണ് ഇവിടുത്തെ സൂര്യാസ്തമയവും. രാത്രിയിലെ സ്റ്റേ, ക്യാംപിങ്ങ്, ട്രക്കിങ്ങ്, തുടങ്ങിയവയാണ് ഇവിടുത്തെ സ്പെഷ്യല്‍.
കന്ദവര ഹള്ളി എന്ന ഗ്രാമത്തിൽ നിന്നുമാണ് ഇവിടേക്കുള്ള യാത്രയുടെ തുടക്കം.
PC:Aranyaparva

രാമനഗര

രാമനഗര

ബാംഗ്ലൂരില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരത്തിനുള്ളിലായി സ്ഥിതി ചെയ്യുന് രാമനഗര ഇവിടെ സന്ദര്‍ശിക്കുവാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥാനങ്ങളിലൊന്നാണ്. പാറകയറ്റത്തിന് ഏറെ പ്രസിദ്ധമായ ഇവിടെ ട്രക്കിങ്ങും സാധ്യമാണ്. കുത്തനെയുള്ള പടികള്‍ കയറി എത്തിച്ചേരുന്ന വ്യൂ പോയിന്റും അവിടെ നിന്നുള്ള കാഴ്ചയുമാണ് രാമനഗരയുടെ പ്രത്യേകത. ബോളിവുഡ് സിനിമ ഷോലെ ചിത്രീകരിച്ചതും ഇവിടെയാണ്. ബാംഗ്ലൂര്‍-മൈസൂരു ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ വേറെയും കാഴ്ചകള്‍ കാണുവാനുണ്ട്.
രാമനഗര സിൽക്ക് കൊക്കൂൺ മാർക്കറ്റ്, രാമദേവര ബെറ്റ ഹിൽ, ജനപാദ ലോക എന്നിവയാണ് രാമനഗരയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ.
PC:Navaneeth KN

സാവന്‍ദുര്‍ഗ്ഗ

സാവന്‍ദുര്‍ഗ്ഗ


ബാംഗ്സൂരിലെ സാഹസിക സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമാണ് സാവന്‍ദുര്‍ഗ്ഗ. മരണത്തിന്റെ കുന്ന് എന്നറിയപ്പെടുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 1226 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ള പാറയിലൂടെ കയറ്റം കയറിച്ചെല്ലുന്നതാണ് ഇവിടുത്തെ യാത്ര.
ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപ്പാറ എന്നാണ് ഇത് അറിയപ്പെടുന്നത്. ബെംഗളുരു സിറ്റിയിൽ നിന്നും 54 കിലോമീറ്റർ അകലെയാണ് സാവൻദുർഗ്ഗ സ്ഥിതി ചെയ്യുന്നത്.
പടവുകള്‍ ഒന്നുമില്ലാതെ പാറയില്‍ മാത്രം ആശ്രയിച്ചാണ് ഇവിടെ മുകളിലേക്ക് കയറുവാന്‍ സാധിക്കുക. കരിഗുഡ്ഡയെന്നും ബിലിഗുഡ്ഡയെന്നും പേരായ രണ്ടു കുന്നുകളാണ് ഇവിടുത്തെ ആകര്‍ഷണം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ലാബ് ക്ലൈംബിങ്ങ് പാതകൂടിയാണ് ഇവിടെയുള്ളത്. ബെള തിങ്കളു,സിമ്പിൾ മങ്കി ഡേ,ദീപാവലി,ക്ലൌഡ് നയന്‍ എന്നിങ്ങനെ നിരവധി ട്രക്കിങ് പാതകള്‍ ഇവിടെയുണ്ട്.

PC:S S Kalaakaar

ഹിമാലയത്തിന്‍റെ മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന മലമ്പാത, നിഗൂഢതകളും അത്ഭുതങ്ങളും കാത്തിരിക്കുന്ന നാട്ഹിമാലയത്തിന്‍റെ മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന മലമ്പാത, നിഗൂഢതകളും അത്ഭുതങ്ങളും കാത്തിരിക്കുന്ന നാട്

നന്ദി ഹില്‍സ്

നന്ദി ഹില്‍സ്

ബാംഗ്ലൂരിലെ ഏറ്റവും പ്രധാനപ്പെട്ട വാരാന്ത്യ യാത്രാ സ്ഥാനങ്ങളില്‍ ഒന്നാണ് നന്ദി ഹില്‍സ്. നഗരത്തില്‍ നിന്നും വെറും 46 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ എല്ലായ്പ്പോഴും ബാംഗ്ലൂരുകാരുടെ പ്രിയപ്പെട്ട ഇടമായി ഇതിനെ തിരഞ്ഞെടുക്കാറുണ്ട്,മുദ്രനിരപ്പില്‍ നിന്നും 4851 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചിക്കബല്ലാപൂര്‍ ജില്ലയിലുള്ല നന്ദി ഹില്‍സ് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏറെ അകലെയല്ല. കര്‍ണ്ണാടകയുടെ ചരിത്രവുമായി ചേര്‍ന്നു കിടക്കുന്ന നിരവധി കഥകള്‍ ഈ കുന്നിനുണ്ട്. കീഴടക്കാന്‍ സാധ്യമല്ലാത്തത് എന്ന് പേരിട്ട് മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പു സുല്‍ത്താന്‍ പണികഴിപ്പിച്ച നന്ദിദുര്‍ഗ് എന്ന കോട്ട നന്ദി ഹില്‍സിലാണ്. ടിപ്പുവിന്റെ വേനല്‍ക്കാല വിശ്രമസ്ഥലമായിരുന്നു ഇവിടം. ടിപ്പുവിന്റെ സമ്മര്‍ പാലസും ഗവി വീരഭദ്രക്ഷേത്രവുമടക്കമുള്ള മനോഹരമായ കെട്ടിടങ്ങള്‍ ഇവിടെ കാണാം.
PC: hashwhole

അന്തരഗംഗെ

അന്തരഗംഗെ

ബംഗളൂരുവിൽ നിന്ന് 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അന്താര ഗംഗ, കോലാർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ആഴത്തില്‍ നിന്നുള്ള ഗംഗ എന്നാണ് അന്തര്‍ഗംഗ എന്ന വാക്കിനര്‍ത്ഥം. തെക്കിന്‍റെ കാശി എന്നു വിളിക്കപ്പെടുന്ന ഒരു ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഒരു മലയും അതിനോട് ചേര്‍ന്നു കിടക്കുന്ന കുറച്ചധികം കാഴ്ചകളും കൂടി ചേര്‍ന്നാല്‍ അന്തരഗംഗെയുടെ ചിത്രം പൂര്‍ണ്ണമാകൂ. ഈ കുളത്തിൽ നിന്നുമുള്ള വെള്ളം കുടിക്കുന്നത് നിരവധി രോഗങ്ങൾ ശമിപ്പിക്കുന്നതിനു സഹായിക്കും എന്നാണ് വിശ്വാസം.വളരെ കുത്തനെയുള്ല പാതയിലുടെ ശ്രമകരമായി മാത്രമേ ഇവിടെ ഇറങ്ങാൻ സാധിക്കു.
PC:Vedamurthy J

ചരിത്രം മാറ്റിയെഴുതിയ മൂവര്‍ കോവില്‍! ഇല്ലാതായ വടക്കന്‍ ക്ഷേത്രം, ഐതിഹ്യമുറങ്ങുന്ന കൊടുംബലൂരിലൂടെചരിത്രം മാറ്റിയെഴുതിയ മൂവര്‍ കോവില്‍! ഇല്ലാതായ വടക്കന്‍ ക്ഷേത്രം, ഐതിഹ്യമുറങ്ങുന്ന കൊടുംബലൂരിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X