Search
  • Follow NativePlanet
Share
» »ബാരന്‍ മുതല്‍ ഡെക്കാൺ ട്രാപ്സ് വരെ...ഇന്ത്യയിലെ ഏഴ് അഗ്നിപര്‍വ്വതങ്ങള്‍

ബാരന്‍ മുതല്‍ ഡെക്കാൺ ട്രാപ്സ് വരെ...ഇന്ത്യയിലെ ഏഴ് അഗ്നിപര്‍വ്വതങ്ങള്‍

പ്രകൃതിയുടെ ഏറ്റവും കരുത്തേറിയ മുഖങ്ങളിലൊന്നാണ് അഗ്നിപര്‍വ്വതങ്ങള്‍. ഒരൊറ്റ പൊട്ടിത്തെറിയില്‍ ഈ ലോകത്തെ മുഴുവന്‍ വിഴുങ്ങുവാനുള്ള കഴിവ് അഗ്നിപര്‍വ്വതങ്ങള്‍ക്കുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരത്തിലുള്ള അഗ്നിപര്‍വ്വതങ്ങള്‍ കാണാം. താരവും പാറയും അഗ്നിയുമെല്ലാം പുറത്തുവിടുന്ന അഗ്നിപര്‍വ്വതങ്ങളില്‍ ചിലത് അപകടകാരികള്‍ തന്നെയാണ്. എന്നാല്‍ പലപ്പോഴും അവ ഒരു ടൂറിസം ഉപാധി കൂടിയാണ്. ആളുകൾ അഗ്നിപർവ്വതങ്ങൾക്ക് സമീപം താമസിക്കുന്നത് ഇഷ്ടപ്പെടുന്നതിന്റെ കാരണം അത് മണ്ണിനെ ഫലഭൂയിഷ്ഠമാക്കുകയും ധാതുക്കളാൽ സമ്പന്നമാക്കുകയും ടൂറിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. നമ്മുടെ രാജ്യത്തും അഗ്നിപര്‍വ്വതങ്ങളുണ്ട്. ആന്‍ഡമാനിസലെ ബാരന്‍ മുതല്‍ മഹാരാഷ്ട്രയിലെ ഡെക്കാന്‍ ട്രാപ്സ് വരെയുള്ള പ്രസിദ്ധങ്ങളായ അഗ്നിപര്‍വ്വതങ്ങളെ പരിചയപ്പെ‌ടാം..

ബാരന്‍ ഐലന്‍ഡ്

ബാരന്‍ ഐലന്‍ഡ്

ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്‍റെ ഭാഗമായ ബാരന്‍ ഐലന്‍ഡ്. 18 ലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ അഗ്നിപര്‍വ്വതം തെക്കന്‍ ഏഷ്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം കൂടിയാണ്. ഏകദേശം 3 കിലോ മീറ്ററോളം വീതിയുള്ള ബാരന്‍ ദ്വീപിന് സമുദ്രത്തില്‍ നിന്നും 354 മീറ്റര്‍ ഉയരമുണ്ട്. ബാരന്‍ ദ്വീപ് യഥാര്‍ത്ഥത്തില്‍ സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും 2250 മീറ്റർ ഉയരമുള്ള ഒരു സമുദ്രാന്തര അഗ്നിപർവ്വതത്തിന്റെ മുകൾഭാഗമാണ്. വൃത്താകൃതിയിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.
സാധാരണ ആളുകള്‍ക്കും സഞ്ചാരികള്‍ക്കും ഇവിടേക്ക് പ്രവേശനമില്ല. ഇന്ത്യയുടെ തീരദേശ രക്ഷാസേനയുടെയും നാവിക സേനയുടെയും നാവിക വാഹനങ്ങൾക്കു മാത്രമാണ് ഇവിടേക്കു വരുവാന്‍ അനുമതിയുള്ളത്. പോര്‍‌ട് ബ്ലെയറില്‍ നിന്നും അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ വേണം ഇവിടെ എത്തുവാന്‍.

PC:Arijayprasad

നാര്‍കോണ്ഡം ഐലന്‍ഡ്

നാര്‍കോണ്ഡം ഐലന്‍ഡ്

ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ ആന്‍ഡമാന്‍ സമുദ്രത്തിലാണ് നാര്‍കോണ്ഡം ഐലന്‍ഡ് സ്ഥിതി ചെയ്യുന്നത്. 3 കിലോമീറ്റർ വീതിയും 4 കിലോമീറ്റർ നീളത്തിലും സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് താരത്യമ്യേന ചെറിയ ദ്വീപാണ്. സമുദ്രനിരപ്പില്‍ നിന്നും 710 മീറ്റര്‍ ഉയരത്തിലാണ് ഇതുള്ളത്. 6.8 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ദ്വീപിനുണ്ട്. നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പാണ് ദ്വീപിന്‍റെ പ്രത്യേകത. വളരെ വിദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപില്‍ എത്തിച്ചേരുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇന്ത്യൻ യൂണിയൻ പ്രദേശമായ ഇത് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭാഗമാണ്. നരകക്കുഴി" എന്നർഥമുള്ള നരക-കുന്ദ്രം എന്ന തമിഴ് പദത്തിൽ നിന്നാണ് നാർക്കോണ്ടം എന്ന പേര് വന്നതെന്നാണ് കരുതപ്പെടുന്നത്. നോർത്ത്, മിഡിൽ ആൻഡമാൻ അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്റ്റിന്റെ ഭാഗമായ നാർക്കോണ്ടം ദ്വീപ് ദിഗ്ലിപൂർ താലൂക്കിന്റെ ഭാഗമാണ്.

PC:wikipedia

ഡെക്കാൺ ട്രാപ്സ്

ഡെക്കാൺ ട്രാപ്സ്

മഹാരാഷ്ട്രയില്‍ ഡെക്കാന്‍ പ്ലേറ്റില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വ്വതമാണ് ഡെക്കാൺ ട്രാപ്സ്. ഭൂമിയിലെ ഏറ്റവും വലിയ അഗ്നിപർവ്വത മേഖലകളില്‍ ഒന്നാണിത്. ഏകദേശം 500,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഇതിനെന്നാണ് കരുതപ്പെടുന്നത്. 66.25 ദശലക്ഷം വർഷങ്ങൾക്ക്, ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തിൽ, മുമ്പ് ഡെക്കൺ ട്രാപ്സിന്റെ രൂപീകരണം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ ഭൂരിഭാഗവും 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പശ്ചിമഘട്ടത്തിലാണ് സംഭവിച്ചത്. ഈ സ്ഫോടന പരമ്പര 30,000 വര്‍ഷത്തോളം നീണ്ടുനിന്നു എന്നാണ് കരുതപ്പെടുന്നത്.

PC:Planet Labs, Inc

ബറാടങ് ദ്വീപ്

ബറാടങ് ദ്വീപ്

ബരാതംഗ് ദ്വീപ് അല്ലെങ്കിൽ റാഞ്ചിവാലസ് ദ്വീപ് എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വതം 242.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുല്‍ ആൻഡമാൻ ദ്വീപുകളിലാണ് സ്ഥിതി ചെയ്യുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഉത്തര-മദ്ധ്യ ആൻഡമാൻ ഭരണജില്ലയുടെ ഭാഗങ്ങളിലാണ് ബറാടങ് ദ്വീപ് ഉള്‍പ്പെട്ടിരിക്കുന്നത്. റംഗത്ത് താലൂക്കാണിത്. വളരെ കാലങ്ങള്‍ക്കു മുന്‍പ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ നിലവില്‍ ഇവിടെ ചെളി മാത്രമേ കാണുവാന്‍ സാധിക്കൂ.
PC:Harvinder Chandigarh
https://ml.wikipedia.org/wiki/%E0%B4%AC%E0%B4%B1%E0%B4%BE%E0%B4%9F%E0%B4%99%E0%B5%8D_%E0%B4%A6%E0%B5%8D%E0%B4%B5%E0%B5%80%E0%B4%AA%E0%B5%8D#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Mud_Volcano_Baratang_Island,_Andaman_Island,_India,.JPG

 ദിനോദർ

ദിനോദർ

ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന ദിനോദർ അഗ്നിപര്‍വ്വതം ഇന്ന് നിഷ്‌ക്രിയമായ ഒരു അഗ്നിപർവ്വതമാണ്. 386 മീറ്ററാണ് ഇതിന്റെ ഉയരം. ഭുജ്, ദേവ്പൂർ- വിത്തോൺ റൂട്ട് അല്ലെങ്കിൽ നഖത്രാന- വിരാനി റൂട്ട് വഴി ഇവിടെ എത്താം. ഭുജിൽ നിന്ന് 75 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.

 ദോസി ഹില്‍സ്

ദോസി ഹില്‍സ്

നിഷ്ക്രിയമായ മറ്റൊരു അഗ്നിപര്‍വ്വതമാണ്
ദോസി ഹില്‍സ്. ആരവല്ലി പർവതനിരയുടെ വടക്ക്-പടിഞ്ഞാറ് അറ്റത്ത് ഒറ്റയ്ക്ക് നിൽക്കുന്ന ഈ അഗ്നി പര്‍വ്വതത്തിന് 345 മുതൽ 470 മീറ്റർ വരെ ഉയരമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 740 മീറ്റർ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. വ്യത്യസ്തമായ ഗർത്തമുള്ള അഗ്നിപർവ്വതത്തിന്റെ എല്ലാ സവിശേഷതകളും ഇവിടെ കാണാം, ലാവ ഇപ്പോഴും അതിൽ കിടക്കുന്നു, ഹരിയാനയിലെ ഏറ്റവും പുരാതനമായ വേദ മത സ്ഥലങ്ങളിലൊന്നു കൂടിയാണിത്,

PC:Sudhirkbhargava

തോഷാം ഹില്‍സ്

തോഷാം ഹില്‍സ്

ഹരിയാനയില്‍ തന്നെയാണ് നിഷ്ക്രിയ അഗ്നിപര്‍വ്വതമായ തോഷാം ഹില്‍സും സ്ഥിതി ചെയ്യുന്നത്. ആരവല്ലി പർവതനിരയുടെ ഭാഗമായ പാറകളുടെ രൂപീകരണം ഇവിടെ കാണാം.
PC:Zippymarmalade

രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യന്‍ വസതിയായ 'രാഷ്ട്രപതി നിലയം'രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യന്‍ വസതിയായ 'രാഷ്ട്രപതി നിലയം'

കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങള്‍ തേടിപ്പോകാം...ഒപ്പം ഗുഹകളും! തൊമ്മന്‍കുത്ത് കാത്തിരിക്കുന്നു!കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങള്‍ തേടിപ്പോകാം...ഒപ്പം ഗുഹകളും! തൊമ്മന്‍കുത്ത് കാത്തിരിക്കുന്നു!

വണ്ണപ്പുറത്തെ അഞ്ച് ഇടങ്ങള്‍... തൊമ്മന്‍കുത്ത് മുതല്‍ കാറ്റാടിക്കടവ് വരെ!!വണ്ണപ്പുറത്തെ അഞ്ച് ഇടങ്ങള്‍... തൊമ്മന്‍കുത്ത് മുതല്‍ കാറ്റാടിക്കടവ് വരെ!!

ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഒന്‍പതിടങ്ങള്‍ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഒന്‍പതിടങ്ങള്‍

Read more about: islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X