Search
  • Follow NativePlanet
Share
» »വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്

വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്

ഇന്ത്യയിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രമായ കേരളത്തിലെ സ്ഥലങ്ങളെക്കുറിച്ച് വായിക്കാം.

ഡെസ്റ്റിനേഷൻ വെഡ്ഡിങ്- കഴിഞ്ഞ കുറച്ചു നാളുകളായി വിവാഹരംഗത്തെ ഏറ്റവും ട്രെൻഡിങ് കാര്യങ്ങളിലൊന്നാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസം ഒരു സ്വപ്നം പോലെ പൂര്‍ത്തിയാക്കുവാൻ ആഗ്രഹിക്കാത്തവർ കാണില്ല. കൈകൾ പരസ്പരം ചേർത്തുപിടിക്കുന്ന ആ നിമിഷം തങ്ങള്‍ ആഗ്രഹിച്ചതുപോലെ സാക്ഷാത്കരിക്കുവാൻ ഏതറ്റംവരെയും പോകുവാൻ ഇന്ന് ആളുകൾ തയ്യാറാണ്. ഇതുതന്നെയാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിൻറെ വിജയവും.

നാടോടിക്കഥകളിൽ കേട്ടതുപോലെ കുതിരപ്പുറത്ത് വന്നെത്തുവാനാണോ ആഗ്രഹം, അതോ കടലിനെയും തിരയെയും സാക്ഷിയാക്കി ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്കു പ്രവേശിക്കുവാനാണോ ഇഷ്ടം.. എന്താഗ്രഹമാണെങ്കിലും ലോകത്തിന്റെ ഏതു കോണിലാണെങ്കിലും നിങ്ങൾക്ക് ഡെസ്റ്റിനേഷൻ വെഡ്ഡിങ് നടത്താം. നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ചുള്ള വിവാഹവേദിയുമായി കേരളവും മുന്നിലുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രമായ കേരളത്തിലെ സ്ഥലങ്ങളെക്കുറിച്ച് വായിക്കാം.

Cover PC: Anna Vi/Unsplash

ഡെസ്റ്റിനേഷൻ വെഡ്ഡിങും കേരളവും

ഡെസ്റ്റിനേഷൻ വെഡ്ഡിങും കേരളവും

ഡെസ്റ്റിനേഷന്‍ വിവാഹങ്ങളിൽ വളരെ സാധ്യതകളുള്ള നാടാണ് കേരളം. പച്ചപ്പും പ്രകൃതിഭംഗിയും ആണ് കേരളത്തെ മുന്നിലെത്തിക്കുന്നത്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചിലവ് കൂടുതല് ആളുകളെ കേരളത്തിലേക്ക് എത്തിക്കുന്നു. ഇതിനൊപ്പം തന്നെ എത്തിച്ചേരുവാനുള്ള എളുപ്പം, ഭക്ഷണങ്ങളിലെ വൈവിധ്യം, പ്രകൃതിഭംഗി, ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും ലഭ്യത തുടങ്ങിയവയും കേരളത്തിന്റെ പ്ലസ് പോയിന്‍റുകളാണ്.

PC:Nathan Dumlao/Unsplash

ബേക്കൽ

ബേക്കൽ

കാസർകോഡ് ജില്ല വിനോദസഞ്ചാരരംഗത്ത് അത്ര പ്രസിദ്ധമല്ലെങ്കിലും ഡെസ്റ്റിനേഷൻ വെഡ്ഡിങ് രംഗത്ത് തിരക്കേറിയ ഇടമായി മാറുവാൻ കാസർകോഡിന് സാധിച്ചിട്ടുണ്ട്. നിങ്ങളുടെ സ്വപ്നവിവാഹം സ്വപ്നം കണ്ടതിനേക്കാൾ ഭംഗിയാക്കുവാൻ ബേക്കൽ ഉണ്ട്. കായലുകളുടെ പശ്ചാത്തലത്തിൽ, പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന കുന്നുകളെ സാക്ഷിയാക്കി ഇവിടെ നിങ്ങളുടെ വിവാഹം നടത്താം. ജില്ലയിലെ ഇഷ്ടംപോലെ റിസോർട്ടുകൾ മികച്ച ഓഫറുകളും സൗകര്യങ്ങളും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനായി ലഭ്യമാണ്.
മംഗലാപുരം വിമാനത്താവളത്തിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഇവിടേക്ക് വരാം.

PC:micheile dot com/Unsplash

കുമരകം

കുമരകം

കുമരകത്തിന്റെ പശ്ചാത്തലത്തിലുള്ള വിവാഹം എങ്ങനെയുണ്ടായിരിക്കും എന്ന കാര്യത്തിന് ഒരുപാട് ഭാവന ഉപയോഗിക്കേണ്ട ആവശ്യമില്ല. കാരണം മലയാളികൾക്ക് അത്രയധികം പരിചിതമായ കുമരകം ഒരു വിവാഹത്തിന് എങ്ങനെ ഒരുക്കണമെന്നും എങ്ങനെ ആയിരിക്കണമെന്നും നമുക്കറിയാം. കായലരികിൽ, ലളിതമായ അലങ്കാരങ്ങളോടെ നിറയെ പച്ചപ്പും സൗന്ദര്യവുമായി നിൽക്കുന്ന ഇവിടെയും ഒരുപാട് റിസോർട്ടുകളും വില്ലകളും പാക്കേജുകൾ ലഭ്യമാക്കുന്നു.
കൊച്ചി വിമാനത്താവളത്തിൽ നിന്നും 2 മണിക്കൂർ ദൂരം മാത്രമേ ഇവിടേക്കുള്ളൂ.

PC:BRUNO EMMANUELLE/Unsplash

കോവളം

കോവളം

കടലിന്‍റെ തീരത്ത്, തീരങ്ങളെ സാക്ഷിയാക്കി, ഏറ്റവും പ്രിയപ്പെട്ട ആളുകളുടെ സാന്നിധ്യത്തിൽ കൈകൾ ചേർത്തുപിടിച്ച് പുതിയ ജീവിതത്തിലേക്കു കടക്കുവാൻ കോവളം മതിയാവും. വിദേശികൾ ഉൾപ്പെടെയുള്ളവർ തിരഞ്ഞെടുക്കുന്ന തീരം വെഡ്ഡിങ് ഡെസ്റ്റിനേഷനനാണ് കുമരകം. കടലിനെ സ്നേഹിക്കുന്നവർക്ക് ആശങ്കകളൊന്നുമില്ലാതെ കോവളത്തേയ്ക്ക് വരാം. ബജറ്റിൽ ഒതുങ്ങി ആഘോഷം നടത്തുവാൻ പറ്റിയ സ്ഥലങ്ങളും ഫൈവ് സ്റ്റാർ ഹോട്ടലുകളും ഇവിടെയുണ്ട്. നിങ്ങളുടെ ബജറ്റും മറ്റു കാര്യങ്ങളും നോക്കി തിരഞ്ഞെടുക്കാം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും എളുപ്പത്തിൽ ഇവിടേക്ക് വരാം.

PC:Focus Photography Mauritius/Unsplash

ഫോർട്ട് കൊച്ചി

ഫോർട്ട് കൊച്ചി

കൊച്ചിയുടെ വൈബിൽ ഒരു ന്യൂ ജെൻ കല്യാണമാണോ മനസ്സിൽ. എങ്കിൽ കൊച്ചിക്ക് പോകാം. ഫോർട്ട് കൊച്ചിയും മെല്ലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ് ഇടമായി മുന്നേറുകയാണ്. ബീച്ച് വെഡ്ഡിങ് ആണെങ്കിലും പൈതൃക കാഴ്ചകളും പഴയകാല ദൃശ്യങ്ങളുമാണ് ആഗ്രഹിക്കുന്നതെങ്കിലും ഫോർട്ട് കൊച്ചി നിങ്ങൾക്ക് തരും. കായലിന്‍റെ തീരത്ത് സ്വപ്ന വിവാഹം നടത്തുവാനും കൊച്ചി നിങ്ങളെ സ്വാഗതം ചെയ്യുന്നു.

PC:Ben Rosett/Unsplash

ആലപ്പുഴ

ആലപ്പുഴ

കെട്ടുവള്ളങ്ങളുടെയും കായലിന്‍റെയും കാഴ്ചയിൽ ഒരു കല്യാണമാണ് ആഗ്രഹമെങ്കിൽ ആലപ്പുഴയെയും പരിഗണിക്കാം. ചിലവ് പോക്കറ്റിൽ ഒതുങ്ങുന്ന, എന്നാൽ കുറച്ച് വ്യത്യസ്തമായ വിവാഹമാണ് നോക്കുന്നതെങ്കിൽ ആലപ്പുഴ മതി. പഴയ കാഴ്ചകളും അതിനൊപ്പം പുതുമയും ചേർന്നു നിൽക്കുന്നു എന്നതാണ് ആലപ്പഴയുടെ പ്രധാന ഗുണം. തീം വെഡ്ഡിങ് നോക്കുകയാണെങ്കിലും ആലപ്പുഴ മുന്നിലാണ്. ദ്വീപുകളിലും വള്ളങ്ങളിലുമെല്ലാം കല്യാണം നടത്തുവാൻ ആലപ്പുഴ നിങ്ങളെ സഹായിക്കും.

PC:Abhishek Prasad/Unsplash

200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി

കോഴിക്കോട്

കോഴിക്കോട്

ഡെസ്റ്റിനേഷൻ വെഡ്ഡിങ് എന്ന പട്ടികയിലേക്ക് കോഴിക്കോട് ഇതുവരെ വന്നിട്ടില്ലെങ്കിലും തീർച്ചയായും പരിഗണിക്കുവാൻ പറ്റിയ സ്ഥലമാണ് കോഴിക്കോട്. നഗരത്തിരക്കിൽ നിന്നും മാറി ശാന്തമനോഹരമായ ഒരുപാട് ഇടങ്ങൾ കോഴിക്കോട് ഉണ്ട്. വയലട, കരിയാത്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലെ റിസോർട്ടുകള്‍ ഇതിനായി തിര‍ഞ്ഞെടുക്കാം. സാധ്യതകൾ ഒരുപാട് അവകാശപ്പെടുവാൻ സാധിക്കില്ലെങ്കിലും ഭാവിയിൽ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ് ഇടമായി കോഴിക്കോട് മാറിയേക്കും.

PC:Tim Stagge/Unsplash

പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!

വെള്ളത്തിനടിയിലെ വിവാഹം

വെള്ളത്തിനടിയിലെ വിവാഹം

സ്വന്തം വിവാഹത്തിന് കുറച്ച് വെറൈറ്റി വേണമെന്നുണ്ടെങ്കിൽ കേരളം മികച്ച തിരഞ്ഞെടുപ്പാണ്. അണ്ടര്‍വാട്ടര്‍ വെഡ്ഡിങ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ പറ്റിയ ഇഷ്ടംപോലെ സ്ഥലങ്ങൾ കേരളത്തിലുണ്ട്. അതിലുപരിയായി അണ്ടര്‍വാട്ടര്‍ വെഡ്ഡിങ് ഫോട്ടോഗ്രഫിയിൽ പ്രാവീണ്യമുള്ള, രാജ്യത്തെ തന്നെ ഏറ്റവും മികച്ച പോട്ടോഗ്രാഫർമാരില്‍ ചിലരും കേരളത്തില്‍ നിന്നുമാണ്. രാജ്യത്തെ തന്നെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ വെഡ്ഡിങ് നടന്നത് കോവളത്താണ് എന്നതും ഇതിനൊപ്പം ഓർമ്മിക്കാം.

PC:Luis Tosta/Unsplash

കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്‍കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X