Search
  • Follow NativePlanet
Share
» »ഇനി യൂറോപ്പിനു പോകാം.. ഇന്ത്യക്കാരെ അനുവദിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിതാ...

ഇനി യൂറോപ്പിനു പോകാം.. ഇന്ത്യക്കാരെ അനുവദിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിതാ...

ഇതാ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ പരിചയപ്പെടാം...

ലോകമെമ്പാടും യാത്രാ നിയന്ത്രണങ്ങളും ലഘൂകരണങ്ങളും ഓരോ ദിവസവും മാറിവരികയാണ്. മിക്ക രാജ്യങ്ങളും കര്‍ശനമായ നിയന്ത്രണങ്ങള്‍ പലതും ഒഴിവാക്കി. അപ്പോഴും മിക്ക ലോക രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് തുടര്‍ന്നുപോന്നിരുന്നു. ഇപ്പോഴിതാ ചില രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് നിബന്ധനകളോടെ വിസ അനുവദിക്കുന്നുണ്ട്. അതില്‍ കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളാണ്. ഇതാ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ പരിചയപ്പെടാം...

ഫ്രാന്‍സ്

ഫ്രാന്‍സ്

നിലവില്‍ ഹ്രസ്വകാല വിസ അഥവാ സി വിസയാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഫ്രാന്‍സ് അനുവദിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഹെല്‍ത്ത് പാസ് അനുവദിച്ച ആദ്യ രാജ്യമായ പ്രാന്‍സില്‍ പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നിയന്ത്രണങ്ങള്‍ തു‌ടരുന്നു. കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫീസില്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം.

ഇറ്റലി

ഇറ്റലി

ലോകത്തിലെ പേരുകേട്ട വിദ്യാഭ്യാസ ഡെസ്റ്റിനേഷനുകളില്‍ ഒന്നായ ഇറ്റലി ഇന്ത്യയില്‍ നിന്നുള്ള സ്റ്റുഡന്റ് വിസകള്‍ സ്വീകരിക്കുന്നുണ്ട്. ബിസിനസ് വീസകൾ, എക്സപ്ഷനല്‍ കാറ്റഗറിയില്‍ വരുന് വിസകള്‍ എന്നിവയ്ക്കും നിലവില്‍ അനുമതിയുണ്ട്.
കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫീസില്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം.

 ബെല്‍ജിയം

ബെല്‍ജിയം

പ്രത്യേകിച്ച് നിബന്ധനകളൊന്നും വയ്ക്കാതെ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ബെല്‍ജിയം വിസ നല്കുന്നു. കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫീസില്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം.

 നെതര്‍ലാന്‍ഡ്

നെതര്‍ലാന്‍ഡ്

നിലവില്‍ മൂന്നു തരത്തിലുള്ള വിസകള്‍ മാത്രമാണ് നെതര്‍ലാന്‍ഡ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കായി അനുവദിക്കുന്നത്. ബ്ലൂ കാര്‍പ്പറ്റ്, സീമാൻ, റീ-എൻട്രി വീസകൾ ആണിത്. ഇതിനായി കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫീസില്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം.

 പോളണ്ട്

പോളണ്ട്


ദീര്‍ഘകാല വിസയാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പോളണ്ട് അനുവദിക്കുന്നത്. ‌ബെംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ ഓഫീസില്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം.

ഡെന്മാര്‍ക്ക്

ഡെന്മാര്‍ക്ക്


ഇന്ത്യന്‍ യാത്രികര്‍ക്കായി നിലനിന്നിരുന്ന പല നിയന്ത്രണങ്ങളും ഡെന്മാര്‍ക്ക് എടുത്തു മാറ്റി. ഇന്ത്യക്കാര്‍ക്ക് നിലവില്‍ ഹ്രസ്വകാല, ദീർഘകാല വീസകള്‍ രാജ്യം അനുവദിക്കുവാന്‍ തു‌ടങ്ങി. കൊച്ചി, ബെംഗളൂരു ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ്, എന്നിവിടങ്ങളിലെ ഓഫീസില്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം.

 ഓസ്ട്രിയ

ഓസ്ട്രിയ

സി,ഡി വിഭാഗത്തിലുള്ള യഥാക്രമം ഹ്രസ്വകാല, ദീർഘകാല വിസകളാണ് ഓസ്‌ട്രിയ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കുന്നത്. കൊച്ചി, ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, ഡല്‍ഹി,മുംബൈ എന്നിവിടങ്ങളിലെ ഓഫീസില്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം.

 തുര്‍ക്കി

തുര്‍ക്കി

എല്ലാ വിഭാഗത്തിലുമുള്ള വിസകള്‍ ഇപ്പോള്‍ തുര്‍ക്കി ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്നുണ്ട്. കൊച്ചി, ബെംഗളൂരു ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ്, എന്നിവിടങ്ങളിലെ ഓഫീസില്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം.

 ജര്‍മ്മനി

ജര്‍മ്മനി

സി, ഡി കാറ്റഗറിയിലുള്ള വിസകള്‍ മാത്രമാണ് നിലവില്‍ ജര്‍മ്മനി അനുവദിക്കുന്നത്. സി വീസയും കുടുംബ പുനഃസമാഗമത്തിനും ആശ്രിതര്‍ക്കും ഡി വിസയും ആണിത്. കൊച്ചി, ബെംഗളൂരു ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ ഓഫീസില്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം.

 ക്രൊയോഷ്യ

ക്രൊയോഷ്യ

നിരവധി വിഭാഗങ്ങളിലായി ഹ്രസ്വകാല, ദീർഘകാല വിസകള്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോള്‍ ക്രൊയേഷ്യ അനുവദിക്കുന്നു. എമർജൻസി കേസുകൾ, റസിഡന്റ്, വർക്ക് പെർമിറ്റ് വീസ, ടൂറിസ്റ്റ് വിസ. ബിസിനസ് വിസ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു,

Read more about: travel travel news world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X