Search
  • Follow NativePlanet
Share
» »ഹിമാചല്‍ മറന്നേക്കൂ... പകരം പോകുവാന്‍ ഈ അഞ്ചിടങ്ങള്‍...

ഹിമാചല്‍ മറന്നേക്കൂ... പകരം പോകുവാന്‍ ഈ അഞ്ചിടങ്ങള്‍...

ഹിമാചലിന്‍റെ കാഴ്ചകളെയും പ്രകൃതിഭംഗികളെയും വിശേഷിപ്പിക്കുവാന്‍ പലപ്പോഴും വാക്കുകള്‍ തികയാറില്ലെങ്കിലും ഈ നാ‌ടിനോ‌ട് മത്സരിച്ചു നില്‍ക്കുന്ന കുറച്ചി‌ടങ്ങളും നമ്മു‌‌ടെ നാ‌‌ട്ടിലുണ്ട്. സീസണിലെ തിരക്കുകളാലും സമയക്കുറവുകളാലും ഹിമാചല്‍ യാത്ര മാറ്റിവയ്ക്കുമ്പോള്‍ പകരം ഒരു സ്ഥലം എന്നത് പലസമയങ്ങളിലും സഞ്ചാരികളെ കുഴപ്പിക്കാറുണ്ട്. ഹിമാചല്‍ പ്രദേശിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്തി‌ട്ട് അതിനു പകരം വേറെ ഏതെങ്കിലും സ്ഥലത്തേയ്ക്ക് പോകുന്നത് ആലോചിക്കുവാന്‍ കൂ‌ടി കഴിയാത്തവര്‍ക്ക് ഇതാ ഹിമാതല്‍ പ്രദേശിനോളം ഭംഗിയും യാത്രാനുഭവങ്ങളും നല്കുന്ന കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെ‌ടാം.

ബെര്‍മിയോക്, സിക്കിം

ബെര്‍മിയോക്, സിക്കിം

പടിഞ്ഞാറന്‍ സിക്കിമിന്‍റെ ഭാഗമായ ബെര്‍മിയോക് അത്ര പ്രചാരത്തിലും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലും ഉള്‍പ്പെ‌ടാത്ത നാടാണ്. സമുദ്ര നിരപ്പില്‍ നിന്നും 5,905 അ‌ടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സിലിഗുരിയില്‍ നിന്നും 120 കിലോമീറ്ററും അകലെയാണുള്ളത്. ഇവിടുത്തെ മറ്റുപല വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളെയും അപേക്ഷിച്ച് വളരെ തിരക്ക് കുറഞ്ഞ ബെര്‍മിയോകില്‍ ഹോട്ടലുകളും വലറെ കുറവാണ്. തെളിഞ്ഞ ദിവസങ്ങളില്‍ ലഭിക്കുന്ന ഖാൻചെൻഡ്‌സോംഗ പർവതത്തിന്റെ കാഴ്ച ഇവി‌ടെ ലഭിക്കുന്ന അപ്രതീക്ഷിത സന്തോഷങ്ങളില്‍ ഒന്നാണ്. പക്ഷി നിരീക്ഷകര്‍ക്കും ആസ്വദിക്കുവാന്‍ ഒരുപാട് കാര്യങ്ങള്‍ ഇവിടെയുണ്ട്.

PC:Subhadeep Saha

അകലെ അകലെ

അകലെ അകലെ

നഗരജീവിതത്തിൽ നിന്ന് വളരെ അകലെ ശുദ്ധമായ പ്രകൃതിക്ക് നടുവിലാണ് ബെര്‍മിയോക് ഉള്ളത്. പടിഞ്ഞാറൻ സിക്കിമിലെ കൂടുതൽ പ്രശസ്തമായ സ്ഥലങ്ങളായ പെല്ലിംഗ്, കലുക്, റിഞ്ചൻപോംഗ് എന്നിവ സന്ദർശിക്കുന്ന ആളുകൾക്ക് അവരുടെ പട്ടികയിൽ ബെർമിയോക്ക് കൂടി ഉള്‍പ്പെ‌ടുത്താം. പ്രാദേശിക സംസ്കാരം മുതൽ പ്രാദേശിക പാചകരീതി വരെ നിങ്ങള്‍ക്ക് ഇവിടെ ആസ്വദിക്കാം.
സിലിഗുരിയിൽ നിന്ന് (ഹിൽ കാർട്ട് റോഡിലെ എസ്എൻടി സ്റ്റാൻഡ്) നേരിട്ട് കാർ വാടകയ്‌ക്കെടുത്തോ അല്ലെങ്കിൽ ജോറെതാങ് വരെ പൊതു ഗതാഗതം ഉപയോഗപ്പെടുത്താം. തുടർന്ന് ബെർമിയോക്ക് വരെ സ്വകാര്യ വാഹനസൗകര്യം ക്രമീകരിച്ചു വോണം ഇവിടെ എത്തുവാന്‍.
PC: Amit Jain

സക്ലേശ്പൂര്‍, കര്‍ണ്ണാടക

സക്ലേശ്പൂര്‍, കര്‍ണ്ണാടക

പശ്ചിമഘട്ടത്തിന്‍റെ ഏറ്റവും മഹത്തായ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ പറ്റിയ സ്ഥലമായ സക്ലേഷ്പൂരിനെയും ഈ പട്ടികയില്‍ ഉള്‍പ്പെ‌ടുത്താ.ം പലപ്പോഴും കൂര്‍ഗിന്റെ ഭംഗിയിലും ചിക്കമഗളൂരിന്റെ കാഴ്ചകളിലും സഞ്ചാരികള്‍ കയറിച്ചെല്ലുവാന്‍ വിട്ടുപോകുന്ന സ്ഥലമാണ് സകലേശ്പൂര്‍. മണ്‍സൂണ്‍ യാത്രകള്‍ക്കാണ് ഇവിടം പേരുകേ‌ട്ടിരിക്കുന്നതെങ്കിലും ഏതുസമയത്തും ഇവിടേക്ക് കയറിവരാം. ഒന്നിനൊന്ന് വ്യത്യസ്തമായ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. വെള്ളച്ചാട്ടവും മഴക്കാടും അതിസങ്കീര്‍ണ്ണമായ രീതിയില്‍ നിര്‍മ്മിക്കപ്പെ‌ട്ടിട്ടുള്ല പൗരാണിക കോട്ടയുമെല്ലാം അതില്‍ ചിലത് മാത്രമാണ്.

വരാം ഒരിക്കലെങ്കിലും

വരാം ഒരിക്കലെങ്കിലും

കാപ്പിത്തോട്ടങ്ങളും തേയിലത്തോ‌ട്ടങ്ങളും ഈ പ്രദേശത്തു കാണാം. ഒരു കാലത്ത് ഹൊയ്സാല രാജവംശത്തിന്‍റെ കീഴിലായിരുന്ന ഇവിട‌െ ആ കാലഘട്ടത്തിലെ പല അടയാളങ്ങളും കണ്ടെത്തുവാന്‍ കഴിയും. തണുപ്പുള്ള മാസങ്ങളാണ് സകലേശ്പൂര്‍ യാത്രയ്ക്ക് അനുയോജ്യം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

തവാങ്, അരുണാചല്‍ പ്രദേശ്‍

തവാങ്, അരുണാചല്‍ പ്രദേശ്‍

വടക്കുകിഴക്കന്‍ ഇന്ത്യയിലെ മനോഹര സഥലങ്ങള്‍ വേര്‍തിരിച്ചെടുക്കുവാന്‍ ബുദ്ധിമുട്ടാണ്. അതിലൊന്ന് എന്തുതന്നെയായാലും അരുണാചല്‍ പ്രദേശിലെ തവാങ് ആണ്. സമുദ്രനിരപ്പില്‍ നിന്നും 3,048 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തവാങ് അവിശ്വസനീയമായ കാഴ്ചാനുഭവങ്ങള്‍ ആണ് സമ്മാനിക്കുന്നത്. ഭൂട്ടാന്‍റെയും ചൈനയുടെയും അതിര്‍ത്തിയില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരത്തിലായി സ്ഥിതി ചെയ്യുന്ന തവാങ് സഞ്ചാരികളേക്കാള്‍ ബുദ്ധമത വിശ്വാസികള്‍ക്കും സന്യാസിമാര്‍ക്കും ഇടയിലാണ് പേരുകേട്ടിരിക്കുന്നത്.
PC:Mayur More

തവാങ് കാണാം

തവാങ് കാണാം

ആശ്രമങ്ങള്‍, വെള്ളച്ചാ‌ട്ടം, തടാകങ്ങള്‍, എന്നിങ്ങനെ എല്ലാം ഉള്‍പ്പെടുന്ന ഒരു പാക്കേജാണ് ഇവി‌ടെ എത്തുന്ന സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. നുറാനംഗ് വെള്ളച്ചാട്ടം, പാങ്കോംഗ് സെങ് ചോ തടാകം, സെല പാസ്, തകസ്താങ് ഗോമ്പ, തവാങ് മഠം, തവാങ് യുദ്ധസ്മാരകം എന്നിങ്ങനെ ഇവി‌ടെ എത്തിയാല്‍ നിര്‍ബന്ധമായും കാണേണ്ട കുറച്ചധികം സ്ഥലങ്ങള്‍ ഇവി‌ടെയുണ്ട്.
ട്രെക്കിംഗ്, സ്‌കീയിംഗ്, പാരാഗ്ലൈഡിങ് തു‌ടങ്ങിയ സാഹസിക വിനോദങ്ങള്‍ ഇവി‌ടെ എത്തുമ്പോള്‍ നിര്‍ബന്ധമായും ചെയ്യണം.
ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തെ വലിയതുമായ തവാങ് ആശ്രമം യാത്രയില്‍ വിട്ടുപോകരുത്.
PC:Mayur More

യേര്‍ക്കാട്

യേര്‍ക്കാട്

തമിഴ്നാ‌ട്ടില്‍ ഷെവറോയ് കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന യേര്‍ക്കാ‌ട് പാവങ്ങളുടെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. ഓറഞ്ച്, കാപ്പി തോട്ടങ്ങള്‍ക്കും സുഗന്ധ വ്യജ്ഞനങ്ങള്‍ക്കും ഇവിടം പ്രസിദ്ധമാണ്. കുറിഞ്ഞി പൂക്കൾക്കും ഏര്‍ക്കാട് പേരുകേട്ടിരിക്കുന്നു. എമറാൾഡ് തടാകത്തിൽ നിന്ന് 2 കിലോമീറ്റർ മാത്രം അകലെയാണ് ദേശീയ ഓർക്കിഡേറിയം സ്ഥിതി ചെയ്യുന്നത്, ഇവിടെ 30-ലധികം ഓർക്കിഡുകളെ കാണാൻ കഴിയും.
PC:Prasath G

ഹെമിസ്

ഹെമിസ്

വിചിത്രമായ ഭൂമികയെന്ന് സഞ്ചാരികള്‍ക്ക് ധൈര്യത്തില്‍ വിളിക്കുവാന്‍ പറ്റിയ സ്ഥലമാണ് ഹെമിസ്. കാശ്മീരിലെ സ്ഥിരം ഇടങ്ങളില്‍ നിന്നും വളരെ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഹെമിസ് തിരക്കില്‍ നിന്നും രക്ഷപെ‌‌ട്ട് പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ്. നിശബ്ദവും ശാന്തവുമായ അന്തരീക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടേക്ക് ധൈര്യമായി വരാം, ആൾട്ടിറ്റ്യൂഡ് നാഷണൽ പാർക്ക് ഇവിടെ സന്ദര്‍ശിക്കാം. പ്രകൃതി നിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ അപൂർവമായ ഹിമപ്പുലികളെ കാണാം. സ്റ്റക്‌ന, ഹെമിസ് ആശ്രമങ്ങൾ ഇവിടുത്തെ യാത്രയില്ഡ സന്ദര‍്‍ശിക്കാം.
PC:santanu misra

വര്‍ക്കല ബീച്ചിലെ രാത്രിജീവിതവും പൊന്നുംതുരുത്തിലേക്കുള്ള യാത്രയും! വര്‍ക്കലയില്‍ ചെയ്തിരിക്കാം ഇവവര്‍ക്കല ബീച്ചിലെ രാത്രിജീവിതവും പൊന്നുംതുരുത്തിലേക്കുള്ള യാത്രയും! വര്‍ക്കലയില്‍ ചെയ്തിരിക്കാം ഇവ

ബാംഗ്ലൂരില്‍ നിന്നും 100 കിലോമീറ്ററിനുള്ളില്‍ ഈ ഇടങ്ങള്‍! യാത്രകള്‍ ആഘോഷമാക്കാംബാംഗ്ലൂരില്‍ നിന്നും 100 കിലോമീറ്ററിനുള്ളില്‍ ഈ ഇടങ്ങള്‍! യാത്രകള്‍ ആഘോഷമാക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X