Search
  • Follow NativePlanet
Share
» »ഈ രാജ്യങ്ങളില്‍ ജീവിക്കുവാന്‍ പാടുപെടും, ഏറ്റവും ചിലവേറിയ ലോകരാജ്യങ്ങള്‍

ഈ രാജ്യങ്ങളില്‍ ജീവിക്കുവാന്‍ പാടുപെടും, ഏറ്റവും ചിലവേറിയ ലോകരാജ്യങ്ങള്‍

ഈ വർഷം ജീവിക്കാൻ ഏറ്റവും ചെലവേറിയ രാജ്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം

ജീവിതത്തിലെ കൂടിവരുന്ന ഓരോ ചിലവുകളെക്കുറിച്ചും ആശങ്കപ്പെടുന്നവരാണ് നമ്മള്‍. ഇന്ധനത്തിന്റെ മുതല്‍ പച്ചക്കറികളുടെ വിലവര്‍ധനവ് വരെ ഓരോ തവണയും നമ്മുടെ ബജറ്റിനെ താളംതെറ്റിക്കാറുണ്ട്. എന്നാല്‍ ജീവിക്കുവാന്‍ ഏറ്റവും ചിലവേറിയ സ്ഥലം ഏതാണെന്ന് ആലോചിച്ചിട്ടുണ്ടോ?നമ്മുടെ രാജ്യത്താണെങ്കില്‍ ബാംഗ്ലൂരും ചെന്നൈയും ഒക്കെ ഒരുവിധം കീശ കാലിയാക്കിത്തരുന്ന നാടുകളാണ്.
എന്നാല്‍ രാജ്യങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ പലചരക്ക് സാധനങ്ങൾ, റെസ്റ്റോറന്റുകൾ, ഗതാഗതം, യൂട്ടിലിറ്റികൾ എന്നിവയുൾപ്പെടെയുള്ള ഉപഭോക്തൃ വസ്തുക്കളുടെ വിലയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തുന്നത്.

ആപേക്ഷിക ശതമാനമാണ് ഇൻഡെക്‌സ് സ്‌കോറുകൾ. ഏറ്റവും വിലക്കൂടുതലുള്ള ന്യൂയോര്‍ക്കിനെ അടിസ്ഥാനമാക്കി അതിനാൽ 100-ന് താഴെ സ്‌കോർ ചെയ്യുന്ന രാജ്യങ്ങൾക്ക് ന്യൂയോർക്കിനെ അപേക്ഷിച്ച് ജീവിക്കാൻ ചിലവ് കുറവും 100-ന് മുകളിൽ സ്‌കോർ ചെയ്യുന്ന രാജ്യങ്ങൾക്ക് ചിലവ് കൂടുതലാണ്. ഈ വർഷം ജീവിക്കാൻ ഏറ്റവും ചെലവേറിയ രാജ്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം

ബെര്‍മുഡ

ബെര്‍മുഡ

2022 ല്‍ ലോകത്ത് ജീവിക്കുവാന്‍ ഏറ്റവും ചിലവേറിയ രാജ്യമാണ് ബെര്‍മുഡ. രാജ്യത്തിന്റെ ഇന്‍ഡക്സ് സ്കോര്‍ 141.74 ആണ്. സ്വിറ്റ്സര്‍ലന്‍ഡിനെ പിന്നിലാക്കിയാണ് ദ്വീപ് രാഷ്ട്രമായ ബര്‍മുഡ ഒന്നാമത് വന്നത്. സാധാരണ ദ്വീപ് രാജ്യങ്ങളെ പോലെ തന്നെ ഇവിടെ ഒന്നുമ സ്വന്തമായി ഉത്പാദിപ്പിക്കുന്നില്ല. മറിച്ച് എല്ലാ സാധനങ്ങളും ഭക്ഷണം മുതല്‍ ഇന്ധനം വരെയുള്ള കാര്യങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ്. പ്രധാനമായും അമേരിക്കയില്‍ നിന്നാണ് ഇവിടേക്കുള്ള സാധനങ്ങള്‍ കയറ്റിവിടുന്നത്. പലചരക്ക് സാധനങ്ങൾക്ക് ലോകത്തിലെ ഏറ്റവും ചെലവേറിയ രാജ്യമാണിത്. ഇവിടുത്തെ ഇറക്കുമതി നികുതിയും തൊട്ടാല്‍ പൊള്ളുന്നതാണ്. ഇവിടുത്തെ സർക്കാരിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വരുമാന സ്രോതസ്സാണ് ഇറക്കുമതി നികുതി.#

PC:Reilly Durfy

സ്വിറ്റ്സര്‍ലന്‍ഡ്

സ്വിറ്റ്സര്‍ലന്‍ഡ്

ലോകത്തിലെ ചിലവേറിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയാണ് എല്ലാ വര്‍ഷവും സ്വിറ്റ്സര്‍ലന്‍ഡ് ഇടം നേടുന്നത്. രാജ്യത്തിന്റെ ഇന്‍ഡക്സ് സ്കോര്‍ 110.34 ആണ്. ജനീവയും സൂറിച്ചും ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളാണ്. ഏതു കാര്യങ്ങള്‍ക്കും വലിയ ചിലവാണ് ഇവിടെ. പുറത്തുപോയി ഭക്ഷണം കഴിക്കുന്നതും സിനിമ കാണുവാന്‍ പോകുന്നതും കുട്ടികളുടെ സംരക്ഷണവുമെല്ലാം പോക്കറ്റ് കാലിയാക്കുവാന്‍ പോന്നവയാണ്. അതായത് മറ്റു രാജ്യങ്ങളില്‍ വളരെ കുറഞ്ഞ ചിലവില്‍ ചെയ്യുവാന്‍ കഴിയുന്ന പല കാര്യങ്ങള്‍ക്കും നിങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ അമിതതുക നല്കേണ്ടി വരും. എന്നാല്‍ ഇവിടുത്തെ വാങ്ങല്‍ ശേഷി അഥവാ പര്‍ച്ചേസിങ് പവര്‍ വളരെ ഉയര്‍ന്നത് ആയതിനാല്‍ പലരും മികച്ച ജീവിതശൈലി ആസ്വദിക്കുന്നു.

PC:Tron Le

ബഹാമാസ്

ബഹാമാസ്

ലോകത്തിലെ ഏറ്റവും മികച്ച യാത്രാലക്ഷ്യസ്ഥാനങ്ങളിലൊന്നായ ബഹാമാസ് ലോകത്തിലെ ജീവിക്കുവാന് ചിലവേറിയ മൂന്നാമത്തെ രാജ്യമാണ്. വിനോദസഞ്ചാരത്തിനു പേരുകേട്ടരാജ്യത്തിന്റെ ഇന്‍ഡക്സ് സ്കോര്‍ 88.27 ആണ്. ബെര്‍മുഡ ദ്വീപിനെ പോലതന്നെ ഇവിടെയും എല്ലാ സാധനങ്ങളും ഇറക്കുമതി ചെയ്യുകയാണ്. ജീവിതച്ചിലവ് കൂടുവാനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്. മത്സരാധിഷ്ഠിത ഭവന വിപണിയും ഉയർന്ന ഇറക്കുമതി നികുതിയും കാരണം ഇവിടെ വില കുത്തനെ ഉയർന്നതാണ്.

PC: Fernando Jorge

ബാര്‍ബഡോസ്

ബാര്‍ബഡോസ്

കുതിച്ചുയരുന്ന ജീവിതച്ചിലവിന് ബാര്‍ബഡോസ് പ്രസിദ്ധമാണ്. രാജ്യത്തിന്റെ ഇന്‍ഡക്സ് സ്കോര്‍ 87.07 ആണ്. ഓരോ സാധനങ്ങളും ഇവിടെ ഇറക്കുമതി ചെയ്യേണ്ടി വരുന്നത് തന്നെയാണ് ജീവിതച്ചിലവ് വര്‍ധിപ്പിക്കുന്നത്. അതേസമയം, പ്രാദേശിക വാങ്ങൽ ശേഷി താഴ്ന്ന നിലയിലാണ്. കൂടാതെ ലോകത്തിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് 99.6% ആണ് ഈ ദ്വീപിനുള്ളത്.

PC:Tom Jur

ഐസ്ലാന്‍ഡ്

ഐസ്ലാന്‍ഡ്

ലോകത്തിലെ ചിലവേറിയ അഞ്ചാമത്തെ രാജ്യമാണ് ഐസ്ലാന്‍ഡ്. രാജ്യത്തിന്റെ ഇന്‍ഡക്സ് സ്കോര്‍ 86.59 ആണ്. ഇവിടെ വിദേശവസ്തുക്കള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കര്‍ശനമായ നിയമങ്ങളാണ് പിന്തുടരേണ്ടത്. ഇത് വന്‍ വിലവര്‍ധനവിന് കാരണമാകുന്നു. ഇവിടുത്തെ പലചരക്കുസാധനങ്ങള്‍ക്കും വലിയ വിലയാണ് ഈടാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ചെലവുകുറഞ്ഞ ജിയോതെർമൽ ഹീറ്റിംഗിനെയാണ് ആശ്രയിക്കുന്നത്.

PC:SaiKrishna Saketh Yellapragada

യാത്രയും ജോലിയും ഒരുമിച്ചാക്കാം.. ആസ്വദിക്കാം... താളം തെറ്റാതിരിക്കുവാന്‍ ആറ് കാര്യങ്ങള്‍യാത്രയും ജോലിയും ഒരുമിച്ചാക്കാം.. ആസ്വദിക്കാം... താളം തെറ്റാതിരിക്കുവാന്‍ ആറ് കാര്യങ്ങള്‍

നോര്‍വെ

നോര്‍വെ

മികച്ച ജീവിസൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നോര്‍വെയിലും ചിലവുകള്‍ ഉയര്‍ന്നതു തന്നെയാണ്. രാജ്യത്തിന്റെ ഇന്‍ഡക്സ് സ്കോര്‍ 85.93 ആണ്.
സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഏറ്റവും ചിലവേറിയ രണ്ടാമത്തെ രാജ്യമാണിത്. നോര്‍വെയുടെ മൂല്യ വര്‍ധിത നികുതി 25% ആണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്. ഇത് അത്യന്തികമായി ഓരോ സാധനങ്ങളുടെയും വിലവര്‍ധനവിലേക്ക് നയിക്കുന്നു. ഉദാഹരണത്തിന് ഭക്ഷണത്തിന്റെ ന് കുറഞ്ഞ നികുതി നിരക്ക് 15% ആണ്. ഇതു വലിയ ചിലവാണ് നല്കുന്നത്. പലചരക്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിന് ലോകത്തിലെ ഏറ്റവും ചെലവേറിയ മൂന്നാമത്തെ സ്ഥലമാണ് നോർവേ. നോർവേയിലെ ഫുഡ് ഷോപ്പിംഗ് അയൽരാജ്യമായ സ്വീഡനേക്കാൾ 32.81% കൂടുതൽ ചെലവേറിയതാണ്.

PC: Tobias Tullius

ജേഴ്സി

ജേഴ്സി

ബ്രിട്ടീഷ് അധികാരത്തിനു കീഴില്‍ വരുന്ന ദ്വീപ് രാജ്യമാണ് ജേഴ്സി. ദ്വീപ് രാജ്യമെന്ന കാരണം മതി ഇവിടുത്തെ ജീവിതച്ചിലവ് ഇത്രയും ഉയര്‍ന്നതാകുവാന്‍. രാജ്യത്തിന്റെ ഇന്‍ഡക്സ് സ്കോര്‍ 80.38 ആണ്. ചില കണക്കുകള്‍ അനുസരിച്ച് യുകെയെക്കാള്‍ ജീവിതച്ചിലവ് ഉയര്‍ന്ന സ്ഥലമാണിത്. ഉപഭോക്തൃ വിലകൾ പൊതുവെ 33.5% കൂടുതലാണ്,

PC:Nick Fewings

സിംഗപ്പൂര്‍

സിംഗപ്പൂര്‍

ലോകത്തിലെ ജീവിതച്ചിലവേറിയ മറ്റൊരു രാജ്യമാണ് സിംഗപ്പൂര്‍. രാജ്യത്തിന്റെ ഇന്‍ഡക്സ് സ്കോര്‍ 79.09 ആണ്. ഹോങ്കോങ്ങിൽ സാധാരണ കാണുന്നതിനേക്കാൾ കൂടുതലാണ് സിംഗപ്പൂരിലെ ജീവിതച്ചിലവ്. സിംഗപ്പൂരിൽ ഒരു ഗ്ലാസ് വൈൻ കഴിക്കുന്നത് അമേരിക്കയെ അപേക്ഷിച്ച് 77.7% ചിലവ് കൂടുതലാണ്. സിറ്റി സെന്ററിൽ ഒരു കിടക്കയുള്ള അപ്പാർട്ട്‌മെന്റ് വാടകയ്‌ക്കെടുക്കുന്നതിന് പ്രതിമാസം ശരാശരി $2,259 (£1.86k) ചിലവാകും

PC:Hu Chen

കൃത്രിമ ദ്വീപിലെ ഹോട്ടല്‍, ഏറ്റവും ചിലവേറിയ സ്യൂട്ടും ടെറസിലെ ബീച്ചും...ബുര്‍ജ് അല്‍ അറബ് അത്ഭുതപ്പെടുത്തുംകൃത്രിമ ദ്വീപിലെ ഹോട്ടല്‍, ഏറ്റവും ചിലവേറിയ സ്യൂട്ടും ടെറസിലെ ബീച്ചും...ബുര്‍ജ് അല്‍ അറബ് അത്ഭുതപ്പെടുത്തും

ഫോണും ക്യാമറയും ഏതായാലും ഈ ചെറിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം! യാത്രകളിലെ ഫോട്ടോകള്‍ മികച്ചതാക്കാംഫോണും ക്യാമറയും ഏതായാലും ഈ ചെറിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം! യാത്രകളിലെ ഫോട്ടോകള്‍ മികച്ചതാക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X