Search
  • Follow NativePlanet
Share
» »പാതിരാ കുര്‍ബാന മുതല്‍ സാന്‍റായുടെ വസതി വരെ..ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ വ്യത്യസ്തമാക്കാം

പാതിരാ കുര്‍ബാന മുതല്‍ സാന്‍റായുടെ വസതി വരെ..ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ വ്യത്യസ്തമാക്കാം

ക്രിസ്മസ് യാത്രകള്‍ക്കായി വെറുതേ ഏതെങ്കിലും സ്ഥലം തിരഞ്ഞെ‌ടുക്കാതെ ക്രിസ്മസിന്റെ രസങ്ങള്‍ ആസ്വദിക്കുവാന്‍ പറ്റിയ ഇടങ്ങള്‍ തന്നെ തിരഞ്ഞെ‌ടുക്കാം...

ആഘോഷങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ തിരിഞ്ഞു നോക്കലിന്‍റെ സമയമാണ് ക്രിസ്മസ്. കഴിഞ്ഞ ഒരു വര്‍ഷത്തെ ജീവിതത്തിലേക്കും പ്രവര്‍ത്തികളിലേക്കുമുള്ള ഒരു തിരിഞ്ഞു നോട്ടം.. ഒപ്പം ഏറ്റവും പ്രിയപ്പെട്ട അവധിക്കാലവും. വര്‍ഷത്തിലെ അവസാന ദിനങ്ങള്‍ കഴിവതും ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതിനു തന്നെയായിരിക്കും മിക്കവരും പ്രാധാന്യം നല്കുക. ക്രിസ്മസ് യാത്രകള്‍ക്കായി വെറുതേ ഏതെങ്കിലും സ്ഥലം തിരഞ്ഞെ‌ടുക്കാതെ ക്രിസ്മസിന്റെ രസങ്ങള്‍ ആസ്വദിക്കുവാന്‍ പറ്റിയ ഇടങ്ങള്‍ തന്നെ തിരഞ്ഞെ‌ടുക്കാം...

അലാസ്ക

അലാസ്ക

ക്രിസ്മസിന്‍റെ തനതായ ആഘോഷങ്ങളാണ് തേ‌ടുന്നതെങ്കില്‍ അധികമൊന്നും ആലോചിക്കാതെ തിരഞ്ഞെ‌ടുക്കുവാന്‍ പറ്റിയ ഇടമാണ് അലാസ്ക. ചുറ്റോടു ചുറ്റു നിറഞ്ഞു കി‌ടക്കുന്ന മഞ്ഞും ആകാശത്തെ തൊട്ടുരുമ്മി നില്‍ക്കുന്ന പര്‍വ്വതങ്ങളും വെ‌‌ട്ടിത്തിളങ്ങുന്ന തടാകവും മഞ്ഞുപാളികളും മഞ്ഞിന്‍റെ നിറമുള്ള പോളാര്‍ ബിയറുകളും എല്ലാം അലാസ്കന്‍ ക്രിസ്മസ് സീസണിന്റെ ഒഴിവാക്കുവാന്‍ സാധിക്കാത്ത ഘടകങ്ങള്‍ ആയിരിക്കും. വ്യത്യസ്തമായ ക്രിസ്മസ് ആഘോഷങ്ങള്‍ മാത്രമല്ല, അടിപൊളി യാത്രകള്‍ക്കും കാഴ്ചകള്‍ക്കും അവസരമുണ്ടാവുകയും ചെയ്യും അലാസ്കയില്‍.

 ക്രിസ്തുമസ് ദ്വീപ്

ക്രിസ്തുമസ് ദ്വീപ്

ഒരിക്കലും മറക്കാനാവാത്ത ക്രിസ്മസ് അനുഭവമാണ് വേണ്ടതെങ്കില്‍ ക്രിസ്മസ് ഐലന്‍ഡ് തിരഞ്ഞെ‌‌ടുക്കാം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചെറു ദ്വീപ് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും 1500 മൈല്‍ അകലെയാണ് ഉള്ളത്. ഒരിക്കല്‍ പോയാല്‍ തിരികെ വരുവാന്‍ തോന്നിപ്പിക്കാത്തവിധം മനോഹരമാണ് ഇവി‌ടം. സിംഗപ്പൂര്‍, മലേഷ്യ, ഓസ്ട്രേലിയ എന്നിവി‌ടങ്ങളില്‍ നിന്നാണ് ഇവി‌‌ടേക്ക് എത്തിച്ചേരുവാന്‍ എളുപ്പം. ലോകത്തിന്റി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളു‌ടെ ഭാഷ സംസാരിച്ച് ഐക്യത്തില്‍ ജീവിക്കുന്ന ഇവിടം വ്യത്യസ്തമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനുള്ള അവസരം നല്കും.

സാന്‍റാ ക്ലോസ് വില്ലേജ്, ഫിന്‍ലന്‍ഡ്

സാന്‍റാ ക്ലോസ് വില്ലേജ്, ഫിന്‍ലന്‍ഡ്

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായി ക്രിസ്മസ് ആഘോഷിക്കുന്ന സ്ഥലമാണ് ഫിന്‍ലന്‍ഡിലെ സാന്‍റാ ക്ലോസ് വില്ലേജ്. സാന്താ ക്ലോസിന്‍റെ നാടായാണ് ഇവിടം അറിയപ്പെ‌ടുന്നത്. ക്രിസ്മസ് കാലമായാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുട്ടിസഞ്ചാരികള‌ടക്കമുള്ളവര്‍ ഇവിടെ എത്തിച്ചേരും. കഥകളിലൂടെ മാത്രമറിഞ്ഞ ക്രിസ്മസ് അപ്പൂപ്പനെയും അപ്പൂപ്പന്റെ വണ്ടി വലിക്കുന്ന റെയ്ന്‍ഡിയറുകളും മഞ്ഞിലെ സ്കീയിങ് ലൊക്കേഷനുകളും എല്ലാം ഇവിടെ മുതിര്‍ന്ന ആളുകളില്‍ പോലും അതിശയം നിറയ്ക്കും. ക്രിസ്മസ് സമ്മാനങ്ങളുമായെത്തുന്ന സാന്താ ക്ലോസിനെ കാത്ത് കു‌ട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ഇവി‌ടെ ക്ഷമാപൂര്‍വ്വം കാത്തിരിക്കും. ക്രിസ്മസ് സമയം മുഴുവന്‍ മഞ്ഞില്‍ പുതഞ്ഞു കി‌ടക്കുകയായിരിക്കും പ്രദേശം മുഴുവനും.

ബെത്ലഹേം, വെസ്റ്റ് ബാങ്ക്

ബെത്ലഹേം, വെസ്റ്റ് ബാങ്ക്

ലോക രക്ഷകനായി അവതരിച്ച യേശു ക്രിസ്തുവിന്‍റെ ജന്മനാടാണ് ഇസ്രായേലിലെ ബെത്ലഹേം. ഇന്ന് അശാന്തിയിലും അസ്ഥിരതയിലുമാണ് ഈ പ്രദേശമെങ്കിലും ക്രിസ്മസ് കാലത്ത് വിവിധ ഇടങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ ഇവിടേക്ക് എത്താറുണ്ട്. രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയെ അതേ സ്ഥലത്ത് കാണുക അവിടെ ക്രിസ്തുമസ് ആഘോഷിക്കുക എന്നിവയാണ് ഇവിടെ ക്രിസ്മസ് ആഘോഷിച്ചാല്‍ ലഭിക്കുന്ന സന്തോഷങ്ങള്‍.

വത്തിക്കാന്‍

വത്തിക്കാന്‍

വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ക്രിസ്മസ് ആഘോഷിക്കുവാന്‍ പറ്റിയ ഇടം വത്തിക്കാനാണ്. കത്തോലിക്ക വിശ്വാസികളുടെ ആത്മീയ കേന്ദ്രമായ ഇവിടെ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രിസ്മസ് പാതിരാ കുര്‍ബാനയില്‍ പങ്കെടുക്കുക എന്നത് ഓരോ വിശ്വാസിക്കും ഏറ്റവും പുണ്യമുള്ള കാര്യങ്ങളിലൊന്നായിരിക്കും. എപ്പോള്‍ ചെന്നെത്തിയാലും പ്രത്യേകതകളുള്ല ഇവിടെ ക്രിസ്മസ് കാലമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.

ന്യൂറെംബര്‍ഗ്, ജര്‍മ്മനി

ന്യൂറെംബര്‍ഗ്, ജര്‍മ്മനി

വ്യത്യസ്തങ്ങളായ ക്രിസ്മസ് മാര്‍ക്കറ്റുകളിലൂടെ ക്രിസ്മസിനെ വരവേറ്റ് ആഘോഷിക്കുന്നവരാണ് ജര്‍മ്മന്‍കാര്‍. അതില്‍ത്തന്നെ പ്രധാനപ്പെട്ടതാണ് ന്യൂറംബര്‍ഗിലെ ആഘോഷങ്ങള്‍. വൈനും തിരികളും ബ്രെഡും മറ്റ് ആഘോഷ സാധനങ്ങളുമെല്ലാം വില്‍ക്കുന്ന ചെറിയ സ്റ്റാളുകള്‍ ഇവിടെ കാണാം,

ലാപ് ലാന്‍ഡ്

ലാപ് ലാന്‍ഡ്

ഫിന്‍ലന്‍ഡില്‍ തന്നെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷം നടക്കുന്ന സ്ഥലമാണ് ലാപ് ലാന്‍ഡ്. സാന്‍ഡയു‌ടെ വസതി എന്നാണ് ലാപ് ലാന്‍ഡ് എന്ന വാക്കിനര്‍ത്ഥം.വളരെ കുറച്ച് ആളുകള്‍ മാത്രമേ ഇവിടെ താമസക്കാരായി ഉള്ളുവെങ്കിലും ക്രിസ്മസ് കാലമായാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളാല്‍ ഇവിടം നിറയും.

സൂറിച്ച്, സ്വിറ്റ്സര്‍ലന്‍ഡ്

സൂറിച്ച്, സ്വിറ്റ്സര്‍ലന്‍ഡ്

ക്രിസ്മസ് കാലമായാല്‍ സ്വതവേ ആഘോഷങ്ങളു‌ടെ നാടായ സ്വിറ്റ്സര്‍ലന്‍ഡില്‍ വീണ്ടും തിരക്കാവും. എവി‌ടെ നോക്കിയാലും ആഘോഷങ്ങളുടെ തിരക്കും ബഹളവും തന്നെയായിരിക്കും. അതില്‍ തന്നെ പ്രധാനം സൂറിച്ചാണ്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സ്റ്റേജുകളും മാര്‍ക്കറ്റുകളും ക്രിസ്മത് തീമില്‍ അലങ്കരിച്ച ഷോപ്പുകളുമ ലൈറ്റും അലങ്കാരങ്ങളുമെല്ലാം സൂറിച്ചിനെ ക്രിസ്മസ് ആഘോഷങ്ങളില്‍ വേറിട്ടു നിര്‍ത്തുന്നു.

ന്യൂ യോര്‍ക്

ന്യൂ യോര്‍ക്

ക്രിസ്മസ് ആഘോഷങ്ങളില്‍ ഒരിക്കലും ഒഴിവാക്കുവാന്‍ സാധിക്കാത്ത സ്ഥലമാണ് ന്യൂ യോര്‍ക്ക്. ഇവിടുത്തെ ആഘോഷങ്ങളും അലങ്കാരങ്ങളും മാത്രം മതി ക്രിസ്മസ് യാത്രകള്‍ക്കായി ന്യൂ യോര്‍ക്കിനെ തിരഞ്ഞെടുക്കുവാന്‍. ഐസ് സ്കേറ്റിങ്ങും ക്രിസ്മസ് ട്രീ ഒരുക്കലും സാന്റാ സംഗമവുമെല്ലാം ഇവിടെ എല്ലാ വര്‍ഷവും തകൃതിയായി നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളാണ്.

ഹോട്ടലുകളായി മാറിയ കൊട്ടാരങ്ങള്‍... ചരിത്രം മാറിമറിഞ്ഞ ഇടങ്ങള്‍ഹോട്ടലുകളായി മാറിയ കൊട്ടാരങ്ങള്‍... ചരിത്രം മാറിമറിഞ്ഞ ഇടങ്ങള്‍

കൂള്‍‍ ഡെസ്റ്റിനേഷനായി ഗോവ..സഞ്ചാരികളെ ഗോവയിലെത്തിക്കുന്ന കാരണങ്ങള്‍ ഇതാണ്കൂള്‍‍ ഡെസ്റ്റിനേഷനായി ഗോവ..സഞ്ചാരികളെ ഗോവയിലെത്തിക്കുന്ന കാരണങ്ങള്‍ ഇതാണ്

മഞ്ഞും തണുപ്പും ആവോളം!! വരൂ പോകാം... ഡിസംബറിലെ യാത്രകള്‍ക്കൊരുങ്ങാംമഞ്ഞും തണുപ്പും ആവോളം!! വരൂ പോകാം... ഡിസംബറിലെ യാത്രകള്‍ക്കൊരുങ്ങാം

ക്രിസ്മസിനും ന്യൂ ഇയറിനും ബാലി യാത്ര പ്ലാന്‍ ചെയ്യേണ്ട! കാരണം ഇതാണ്ക്രിസ്മസിനും ന്യൂ ഇയറിനും ബാലി യാത്ര പ്ലാന്‍ ചെയ്യേണ്ട! കാരണം ഇതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X