കാശ്മീരെന്നു കേള്‍ക്കുമ്പോള്‍ സ്ഥിരം എത്തിപ്പെടുന്ന ശ്രീനഗറും പഹല്‍ഗാമും ഗുല്‍മാര്‍ഗും സോന്മാര്ഗും അല്ലാതെ നിരവധി ഇടങ്ങള്‍ കാശ്മീരിലുണ്ട്. വിനോദ സഞ്ചാരികളുടെ ഇടയില്‍ പോലും ഒട്ടും അറിയപ്പെടാത്ത നിരവധി ഇടങ്ങള്‍. പ്രാദേശിക സഞ്ചാരികള്‍ ഈ ഇടങ്ങളെ ആഘോഷമാക്കുമ്പോള്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടം തീര്‍ത്തും അപരിചിതമാണ്. പ്രസിദ്ധങ്ങളായ ഇടങ്ങളിലേക്കുള്ള യാത്രയില്‍ മിക്കപ്പോഴും ഈ ഇടങ്ങളിലൂടെ കടന്നു പോകുമെങ്കിലും അറിയാതെയാണെങ്കിലും ഒഴിവാക്കിപ്പോവുകയാണ് പതിവ്. കാശ്മീരിന്റെ ഏറ്റവും തനതായ ഭംഗിയും സൗന്ദര്യവും ആസ്വദിക്കുവാന്‍ പറ്റിയ മൂന്ന് ഇടങ്ങള്‍ പരിചയപ്പെടാം...

ബദേര്‍വാഹ്
നാഗങ്ങളുടെ നാട് എന്നാണ് ബദേര്‍വാഹ് അറിയപ്പെടുന്നത്. കാശ്മീരില്‍ നിന്നും 200 കിലോമീറ്ററ് അകലെ സ്ഥിതി ചെയ്യുന്ന ബദേര്‍വാഹ് നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ നീണ്ട യാത്രയുടെ അവസാനം എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടമാണ്. മിനി കാശ്മീര്‍ എന്നു പ്രദേശവാസികള്‍ സ്നേഹത്തോടെ വിളിക്കുന്ന ബദേര്‍വാഹ് ഹിമാലയത്തിന്റെ താഴ്വാരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ശാന്തമായ യാത്രകള്‍ തേടുന്നവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ബദേര്‍വാഹ് കുന്നുകളാലും മലകളാലും തിങ്ങിനിറഞ്ഞു കിടക്കുന്ന ഇടമാണ്.

എണ്ണമില്ലാത്ത കാഴ്ചകള്‍
എണ്ണമില്ലാത്ത കാഴ്ചകളും ഗ്രാമങ്ങളും തന്നെയാണ് ഇവിടുത്തെ പ്രത്യേകത. ഹല്യാന് നദി പരന്നൊഴുകുന്നത് ഈ പ്രദേശത്തിനു ചുറ്റുമാണ്. തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മാറിയുള്ള യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഇത് ഏറ്റവും യോജിച്ച ഇടമാണ്.ബദേര്വാഹിലെ മറ്റൊരു കാഴ്ച ഇവിടുത്തെ കോട്ടയാണ്. ക്ഷേത്രങ്ങളും താഴ്വരകളും പ്രദേശത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.

വെരിനാഗ്
കോകര്‍നാഗ് എന്ന സ്ഥലത്തു നിന്നും 30 കിലോമീറ്റര്‍ അകലത്തിലായി സ്ഥിതി ചെയ്യുന്ന വെരിനാഗ് കാശ്മീരിലെ അധികം അറിയപ്പെടാത്ത മറ്റൊരു സ്ഥലമാണ്. വെരിനാഗ് നീരുറവ ഇവിടെ അറിയപ്പെടുന്ന മറ്റൊരു പ്രദേശമാണ്. ഝലം നദിയുടെ ഉറവിടമാണ് ഈ നീരുറവ എന്നാണ് വിശ്വാസം. രണ്ട് പട്ടണങ്ങളും ദുരൂഹത നിറഞ്ഞതാണ്, അതായത് കോകര്നാഗിന്റെയും വേരിനാഗിന്റെയും ബന്ധവും പോരുകള്‍ തമ്മിലുള്ല സാമ്യതയും എങ്ങനെ വന്നുവെന്ന് തെളിയിക്കുവാനായിട്ടില്ല.
PC:Akshey25

ഇന്ന്
ഇന്ന് അത്യാവശ്യം വളര്‍ന്നുകൊണ്ടിരിക്കുന്ന വിനോദ സഞ്ചാരമാണ് ഇവിടെയുള്ളത്. ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെ വളര്‍ന്നു കഴിഞ്ഞു. എത്ര ദിവസം താമസിച്ചാലും മതിയാവാത്ത തരത്തിലുള്ല ഭംഗി ഇവിടെ ആസ്വദിക്കാം.
PC:Akshey25

കോകര്‍നാഗ്
ശ്രീനഗറില്‍ നിന്നും 85 കിലോമീറ്ററ് അകലെ സ്ഥിതി ചെയ്യുന്ന കോകര്‍നാഗ് നിഗൂഢതകളും വിശ്വാസങ്ങളും നിറഞ്ഞു നില്ക്കുന്ന ഇടമാണ്. ബ്രെങ് വാലിയിലെ അറിയപ്പെടുന്ന പ്രദേശമാണിത്. സമൃദ്ധമായ പൂന്തോട്ടങ്ങൾക്കും ഏറ്റവും വലിയ ശുദ്ധജല നീരുറവകൾക്കും അതിമനോഹരമായ സൗന്ദര്യത്തിനും പേരുകേട്ട സ്ഥലമാണിത്.
കശ്മീരിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് അനന്ത്നാഗ്, അവിടെനിന്നും കോക്കർനാഗിന്റെ ഭംഗി ഏതാണ്ട് കാണാൻ കഴിയും.