India
Search
  • Follow NativePlanet
Share
» »കയ്യെത്തുന്ന ഉയരത്തിലെ മേഘവും പടവുകളെ ജലധാരകളാക്കുന്ന കാഴ്ചയും.. മഹാരാഷ്ട്രയിലെ വ്യത്യസ്തമായ യാത്രകള്‍

കയ്യെത്തുന്ന ഉയരത്തിലെ മേഘവും പടവുകളെ ജലധാരകളാക്കുന്ന കാഴ്ചയും.. മഹാരാഷ്ട്രയിലെ വ്യത്യസ്തമായ യാത്രകള്‍

കാല്‍ ചവിട്ടിയാല്‍ ഉറച്ചുനില്‍ക്കാത്ത മണ്ണിലൂടെ പിടിച്ചുകയറി പാറക്കെട്ടുകളും പടര്‍പ്പുകളും പിന്നിട്ട് പാറയില്‍ കൊത്തിയ പടിക്കെട്ടുകളിലൂട‌െ ജീവന്‍ പണയംവെച്ച് ആകാശത്തെ തൊ‌ട്ടുതൊട്ടില്ല മട്ടില്‍ നില്‍ക്കുന്ന കോട്ടകളു‌ടെ ഉയരങ്ങളിലേക്ക് പോകുവാന്‍ ആഗ്രഹമില്ലേ?? വഴിനീളെ വെള്ളച്ചാട്ടങ്ങളും മഴക്കാലമാണെങ്കില്‍ കാര്‍മേഘങ്ങളും തീര്‍ക്കുന്ന കാഴ്ചകളിലേക്ക് കയറിപ്പോകുവാന്‍ ആഗ്രഹമില്ലാത്തവര്‍ കാണില്ല.... അങ്ങനെയാണെങ്കില്‍ നിങ്ങള്‍ കടന്നുചെന്നിരിക്കേണ്ട നാട് മഹാരാഷ്ട്രയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ കുറച്ച് ട്രക്കിങ്ങുകള്‍ക്ക് പേരുകേട്ട ഇവിടെ പ്രകൃതിയുടെ ഭംഗി അതിന്‍റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാന്‍ പറ്റിയ ചില ട്രക്കിങുകള്‍ പരിചയപ്പെടാം...

ഭീമശങ്കര്‍ ‌ട്രക്കിങ്

ഭീമശങ്കര്‍ ‌ട്രക്കിങ്

അതിമനോഹരമായ പ്രകൃതിയുടെ കാഴ്ചകളിലേക്ക് അതിന്‍റെ സാഹസികതയില്‍ കയറിച്ചെല്ലുവാന്‍ സഞ്ചാരികളെ അനുവദിക്കുന്ന യാത്രയാണ് ഭീമാശങ്കര്‍ ട്രക്കിങ്. ഭീമാശങ്കര്‍ വന്യജീവി സങ്കേതത്തിനുള്ളിലേക്ക് പോകുന്ന ഈ യാത്ര ഏതു സീസണിലും പോകുവാന് യോജിച്ചതാണെങ്കിലും മഴക്കാലത്താണ് ഭംഗി പൂര്‍ണ്ണമായും ആസ്വദിക്കുവാന്‍ സാധിക്കുക. മഹാരാഷ്ട്രയിലെ പ്രധാന നദികളിലൊന്നായ ഭീമാ നദിയുടെ ഉത്ഭവസ്ഥാനം കണ്ടുള്ള യാത്രയില്‍ നദീതീരങ്ങളിലെ കാഴ്ചകള്‍ക്കും സാക്ഷികളാകാം. ഷിദി ഘാട്ട് റൂട്ട്, ഗനേണ് ഘാട്ട് റോഡ് എന്നിങ്ങനെ നിരവധി വഴികള്‍ ഇവിടേക്ക് എത്തുവാനായുണ്ട്. ഇവയോരോന്നും ഒന്നിനൊന്ന് മനോഹരമാണ്. കനത്ത കാടുകളും പുല്‍മേടുകളും യാത്രയില്‍ മാറിമാറി പ്രത്യക്ഷപ്പെ‌ടും. നിങ്ങളുടെ ശാരീരിക ശേഷിക്ക് അനുസരിച്ച് വേണം യാത്ര പോകുന്ന റൂട്ട് തീരുമാനിക്കുവാന്‍. യാത്രയില്‍ ജ്യോതിര്‍ലിംഗ സ്ഥാനമായ ഭീമശങ്കര്‍ ക്ഷേത്രം കാണാം. ഭീമനും ശിവനും തമ്മിലുള്ള യുദ്ധം നടന്ന ഇടമെന്ന വിശ്വാസങ്ങളും ഈ ക്ഷേത്രവിശ്വാസത്തെ സംബന്ധിച്ച് നിലനില്‍ക്കുന്നുണ്ട്. സഹ്യാദ്രി വന്യജീവി സങ്കേതവും യാത്രയില്‍ സമയംപോലെ സന്ദര്‍ശിക്കാം.

PC:Glasreifen

ഹരിശ്ചന്ദ്രഗഡ്

ഹരിശ്ചന്ദ്രഗഡ്

തികച്ചും സാഹസികമായ ഒരു യാത്ര മാത്രമാണ് നിങ്ങള്‍ ലക്ഷ്യംവയ്ക്കുന്നതെങ്കില്‍ സംശയിക്കാതെ ഹരിശ്ചന്ദ്രഗഡ് തിരഞ്ഞെടുക്കാം. അഹമദ്നഗറില്‍ സ്ഥിതി ചെയ്യുന്ന ഹരിശ്ചന്ദ്രഗഡ് സാഹസികരെ സംബന്ധിച്ചെടുത്തോളം ഒട്ടേറെ സാധ്യതകളുള്ള ഇടമാണ്. മഴക്കാലത്ത് പോകുവാന്‍ പറ്റുമെങ്കിലും നാലിച്ചി വാട്ട് അല്ലെങ്കിൽ താരാമതി ഗാൽ വഴിയുള്ള ട്രെക്കിംഗ് ഒഴിവാക്കുക തന്നെ ചെയ്യണം. പകരമായി വിസ ഖിരേശ്വർ അല്ലെങ്കിൽ പച്ച്നായി റൂട്ട് വഴി വേണം ഇവിടെയെത്തുവാന്‍. തുടക്കക്കാര്‍ക്ക് വളെ സുഖകരമായി പോകുവാന്‍ കഴിയുന്ന ട്രക്കിങ് റൂട്ട് കൂടിയാണിത്. തനിയെ വരുന്നവര്‍ക്കും ആദ്യമായി വരുന്നവര്‍ക്കും ഇവിടുത്തെ സമീപഗ്രാമത്തില്‍ നിന്നും ഗൈഡുകളുടെ സഹായം തേടാം.
ആറാം നൂറ്റാണ്ടിലെ ഒരു പുരാതന കോട്ടയാണ് ഹരിശ്ചന്ദ്രഗഡ് കോട്ട. ഇവിടെ നിന്നാല്‍ സമീപപ്രദേശങ്ങളുടെയെല്ലാം മനോഹരമായ കാഴ്ച കാണാം. നിരവധി ഗുഹകള്‍ കോട്ടയോ‌ട് ചേര്‍ന്നു നില്‍ക്കുന്നു.
ഹൈന്ദവ മതവിശ്വാസവുമായി ബന്ധപ്പെട്ട നിരവധി ക്ഷേത്രങ്ങളും ആരാധനാ കേന്ദ്രങ്ങളും ഇവി‌ടെ കാണാം. വെള്ളമ നിറഞ്ഞ ഗുഹയില്‍ നാലു തൂണുകള്‍ക്കു നടുവിലായി നില്‍ക്കുന്ന കേദാരേശ്വര്‍ ശിവലിംഗം ഇവിടുത്തെ പ്രസിദ്ധമായ ആത്മീയ സ്ഥാനമാണ്. നാലു തൂണുകളില്‍ മൂന്നെണ്ണവും തകര്‍ന്നു കിടക്കുകയാണ് ഇവിടെ. നാലാമത്തെ തൂണ്‍ പതിക്കുമ്പോള്‍ ലോകം അവസാനിക്കും എന്നാണ് വിശ്വാസം.

PC:Cj.samson

വിസാപൂര്‍ ട്രക്കിങ്

വിസാപൂര്‍ ട്രക്കിങ്

മധ്യപ്രദേശിലെ മഴക്കാലത്തിന്‍റെ ഭംഗി ആസ്വദിക്കുവാന്‍ ഏറ്റവും യോജിച്ച യാത്രയാണ് വിസാപൂരിലേക്കുള്ളത്. മലയാളികളടക്കമുള്ളവര്‍ മണ്‍സൂണ്‍ യാത്രയു‌ടെ ഭാഗമായി ഇവിടെ വരുന്നുണ്ട്. എത്തിച്ചേരുവാനുള്ള എളുപ്പം മാത്രമല്ല, മഴക്കാലങ്ങളില്‍ കോട്ടയുടെ പടവുകളില്‍ കൂടി ഒലിച്ചുവരുന്ന വെള്ളം ഇതിന്റ ഭംഗി വര്‍ധിപ്പിക്കുന്നു.
മുംബൈയില്‍ നിന്ന് രണ്ട് കിലോമീറ്ററും ലോണാവാലയില്‍ നിന്നു അഞ്ച് കിലോമീറ്ററും മാത്രം അകലെയാണ് ഇവിടമുള്ളത്. വിസാപൂര്‍-ലോഹാഗഡ് കോട്ടകളുടെ ഭാഗമായാണ് ഇവിടമുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 1084 മീറ്റര്‍ ഉയരത്തിലാണ് ഈ കോട്ടയുള്ളത്.
മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയില്‍ ഭാജെ എന്ന ഗ്രാമത്തിന്
സമീപമാണ് ഈ കോട്ടയുള്ളത്. കോട്ടയിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നതും ഇവിടെ നിന്നാണ്. കോട്ടയു‌‌ടെ അവശിഷ്ടങ്ങളിലേക്ക് കയറിച്ചെല്ലുന്ന യാത്രയേക്കാളുപരിയായി മഴക്കാലങ്ങളില്‍ ഒലിച്ചുവരുന്ന വെള്ളമുള്ള കോട്ടയുടെ പടികള്‍ കാണുവാനാണ് ആളുകള്‍ മണ്‍സൂണില്‍ ഇവിടെ വരുന്നത്. മുകളിലെത്തിയാല്‍ താഴെയുള്ള വെള്ളച്ചാട്ടങ്ങളുടെ കാഴ്ചയും കാത്തിരിക്കുന്നു.

PC:Sumedh.dorwat

ടോര്‍നാ കോട്ട

ടോര്‍നാ കോട്ട

മഹാരാഷ്ട്രക്കാരെ സംബന്ധിച്ചെടുത്തോളം ഏറെ പ്രാധാന്യമുള്ള കോട്ടകളിലൊന്നാണ് ടോര്‍നാ കോട്ട. ഛത്രപതി ശിവജി ആദ്യമായി കീഴടക്കിയ കോട്ടയാണ് പ്രചന്‍ഡാഗാദ് എന്നും അറിയപ്പെടുന്ന ടോര്‍നാ കോട്ട. 1646 ല്‍ തന്‍റെ പതിനാറാമത്തെ വയസ്സിലായിരുന്നു ശിവജി ഈ കോട്ട കീഴടക്കിയത്. പൂനെ ജില്ലയിലെ ഏറ്റവും വലിയ കോട്ട കൂടിയാണിത്. വെല്‍ഹെ എന്ന സ്ഥലത്താണ് ഈ കോട്ടയിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്ന ബേസ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിനു ശേഷം ആണ് ആളുകള്‍ കൂടുതലായും ഈ കോട്ടയിലേക്ക് വരുന്നത്. സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് ആളുകള്‍ ഇവിടെ ട്രക്കിങ് നടത്തുന്നത്. മഴക്കാലത്താണ് യാത്രയെങ്കില്‍ ചെറിയ അരുവികള്‍ മുറിച്ചുകടന്നും പാലങ്ങള്‍ കയറിയിറങ്ങിയുമെല്ലാം ഈ യാത്ര കൂടുതല്‍ രസകരമാക്കാം,
റായ്ഗഡ്, ലിംഗാന, രാജ്ഗഡ്, പുരന്ദർ കോട്ട, സിംഹഗഡ് എന്നീ കോട്ടകളുടെ കാഴ്ചകള്‍ ഇവിടെ നിന്നും കാണാം.
PC:Sopan Patil

യാത്രയിലെ അപ്രതീക്ഷിത ചിലവുകള്‍.. മുന്‍കൂട്ടി കാണാം സ്മാര്‍ട് ആകാം...യാത്രയിലെ അപ്രതീക്ഷിത ചിലവുകള്‍.. മുന്‍കൂട്ടി കാണാം സ്മാര്‍ട് ആകാം...

കല്‍സുഭായ് ട്രക്ക്

കല്‍സുഭായ് ട്രക്ക്

മഞ്ഞിനു മുകളിലൂടെ നടന്നുപോകുന്ന അനുഭവം... കയ്യെത്തും ദൂരത്തില്‍ നില്‍ക്കുന്ന മഴമേഘങ്ങള്‍... മഴക്കാലത്തെ കല്‍സുബായ് ട്രക്കിങ് നല്കുന്ന അവിസ്മരണീയമായ അനുഭവങ്ങളാണിത്. സമുദ്രനിരപ്പില്‍ നിന്നും 5400 അടി ഉയരത്തിലാണ് ഇവിടമുള്ളത്. ഏകദേശം മൂന്നു മുതല്‍ മാല് വരെ മണിക്കൂര്‍ സമയമെടുത്ത് പൂര്‍ത്തിയാക്കേണ്ട ഈ യാത്ര വ്യത്യസ്തങ്ങളായ ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്നു. പാടങ്ങളും കാടും ചെറിയ അരുവികളുമെല്ലാം ഇതില്‍ വരും. ബാരി എന്നു പേരായ ഗ്രാമത്തില്‍ നിന്നുമാണ് ട്രക്കിങ് ആരംഭിക്കുന്നത്. അഹ്മദ്നഗറിലെ അകോല താലൂക്കിലാണ് കല്‍സുഭായ് സ്ഥിതി ചെയ്യുന്നത്. ഏതുസമയവും മഞ്ഞുമൂടിക്കിടക്കുന്ന ഭൂപ്രകൃതിയാണ് കല്‍സുബായ്ക്കുള്ളത്.

PC:Mvkulkarni23

ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!

35250 രൂപയ്ക്ക് കാശ്മീര്‍ കാണാം...ആറ് ദിവസത്തെ യാത്ര..ഭൂമിയിലെ സ്വര്‍ഗ്ഗം കാണാം35250 രൂപയ്ക്ക് കാശ്മീര്‍ കാണാം...ആറ് ദിവസത്തെ യാത്ര..ഭൂമിയിലെ സ്വര്‍ഗ്ഗം കാണാം

Read more about: maharashtra trekking adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X