Search
  • Follow NativePlanet
Share
» »ചരിത്രത്തിലെ സമ്പന്നമായ മധ്യ പ്രദേശ്.. കണ്ടറിയുവാന്‍ കാഴ്ചകളേറെ...

ചരിത്രത്തിലെ സമ്പന്നമായ മധ്യ പ്രദേശ്.. കണ്ടറിയുവാന്‍ കാഴ്ചകളേറെ...

ഇതാ മധ്യ പ്രദേശില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം

സമ്പന്നമായ ചരിത്രവും ഐതിഹ്യങ്ങളും ചേരുന്ന മധ്യ പ്രദേശ് എന്നും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട നാടാണ്. ഇന്ത്യന്‍ വസ്തുവിദ്യയുടെ ഏറ്റവും ഉദാത്തമായ കുറേയേറെ ഉദാഹരണങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കുന്ന ഈ നഗരം സമ്മാനിക്കുന്ന കാഴ്ചകള്‍ നിരവധിയുണ്ട്. പൗരാണിക കെട്ടിടങ്ങള്‍ മുതല്‍ പുരാതന ക്ഷേത്രങ്ങള്‍ വരെ ഇതിനുള്ള അടയാളങ്ങളാണ്. എന്നാല്‍ ഇതു മാത്രമല്ല, ഈ നാട് സന്ദര്‍ശിക്കുന്നതിനുള്ള കാരണങ്ങള്‍. ഇതാ മധ്യ പ്രദേശില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം

ഭോപ്പാല്‍

ഭോപ്പാല്‍

നിറയെ കാഴ്ചകളും അത്ഭുതങ്ങളുമുള്ള നഗരമാണ് ഭോപ്പാല്‍. തടാകങ്ങളില്‍ നിന്നും തുടങ്ങി കെട്ടിടങ്ങളും പുരാതന കൊട്ടാരങ്ങളും മ്യൂസിയങ്ങളും ഒക്കെയുള്ള മനോഹരമായ പ്രദേശമാണിത്. തടാകങ്ങളുടെ നഗരം എന്നാണിത് അറിയപ്പെടുന്നത്. ‌‌

കന്‍ഹാ

കന്‍ഹാ

മധ്യ പ്രദേശില്‍ ഏറ്റവും അധികം ജൈവവൈവിധ്യം കാണുവാന്‍ സാധിക്കുന്ന ഇടമാണ് കന്‍ഹാ. പ്രകൃതി സ്നേഹികള്‍ക്ക് സംസ്ഥാനത്ത് സന്ദര്‍ശിക്കുവാന്‍ ഏറ്റവും മികച്ച ഇടമാണിത്. പുള്ളിപ്പുലികളും കരടികളും ഒക്കെ ജീവിക്കുന്ന അതിവിപുലമായ ആവാസ വ്യവസ്ഥയാണ് ഇവിടുത്തേത്. വൈകുന്നേരങ്ങളിലെ സഫാരിയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

ജബല്‍പൂര്‍

ജബല്‍പൂര്‍

മധ്യ പ്രദേശിലെ അതിശയിപ്പിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ജബല്‍പൂര്‍. മണല്‍ക്കല്ലുകളും കരിങ്കല്‍പ്പാറകളും ചേര്‍ന്ന് മനോഹരമാക്കുന്ന പുഴയോരങ്ങളാണ് ഇവിടുത്തെ ഒരു കാഴ്ച. നര്‍മ്മദാ നദിയുടെ തീരത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഏതു പ്രായക്കാരെയും ആകര്‍ഷിക്കുവാന്‍ വേണ്ടതെല്ലാം ജബല്‍പൂരില്‍ ഉണ്ട്.

ഖജുഹാരോ

ഖജുഹാരോ

ഇന്ത്യ ശില്പകലയു‌ടെയും സംസ്കാരത്തിന്‍റെയും അതിശയകരമായ സമന്വയമാണ് ഖജുരാഹോയില്‍ കാണുവാന്‍ സാധിക്കുക. മധ്യ പ്രദേശിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥാനങ്ങളില്‍ ഒന്നാണിത്. ശില്പങ്ങളും കൊത്തുപണികളും എല്ലാം ചേരുന്ന ഖജുഹാരോ തീര്‍ച്ചയായും സന്ദര്‍ശിക്കണം എന്ന കാര്യത്തില്‍ സംശയമില്ല.

ഗ്വാളിയോര്‍

മധ്യ പ്രദേശ് ടൂറിസത്തിന്‍റെ ഒട്ടും ഒഴിവാക്കുവാന്‍ സാധിക്കാത്ത ഇടങ്ങളില്‍ ഒന്നാണ് ഗ്വാളിയോര്‍. ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന നിര്‍മ്മിതികളാണ് ഇവി‌ടെ കാണുവാനും അറിയുവാനുമായി ഉള്ളത്. വളരെ സമ്പന്നമാണ് ഇവിടുത്തെ കലകളും ചരിത്രവും സംസ്കാരവും എന്നത് പറയാതെ വയ്യ.

ഉജ്ജയിന്‍

ഉജ്ജയിന്‍

ഷിപ്രാ നദിയു‌‌ടെ കരയിലായി സ്ഥിതി ചെയ്യുന്ന ഉജ്ജയിന്‍ പുരാതന കാലം മുതല്‍ തന്നെ ഏറെ കീര്‍ത്തികേട്ട ഇടമാണ്. ഹിന്ദു വിശ്വാസമനുസരിച്ചുള്ള പുണ്യ നഗരങ്ങളില്‍ ഒന്നായ ഇവിടം ഇന്ത്യയുടെ ക്ഷേത്രനഗരം എന്നും അറിയപ്പെ‌ടുന്നു. പ്രാദേശികമായ വാസ്തുവിദ്യയില്‍ രൂപകല്പന ചെയ്ത നഗരമാണെങ്കില്‍ പോലും മറ്റേതു നഗരത്തോടും കിടപിടിക്കുന്ന സൗന്ദര്യമാണ് ഇതിന്റെ പ്രത്യേകത. ആത്മീയ യാത്രികരാണ് ഉജ്ജയിന് കൂടുതല് പ്രാധാന്യം നല്കുന്നത്.

മാണ്ഡു

മാണ്ഡു

ഒരു ചരിത്ര പ്രേമിയാണ് നിങ്ങളെങ്കില്‍ നിങ്ങളെ ആവേശത്തിലാക്കുന്ന നഗരമാണ് മാണ്ഡു. ഏറ്റവും മനോഹരമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന നഗരങ്ങളില്‍ ഒന്നാണിത്. മാന്ധവ്ഗാഡ് എന്നും ഈ നഗരത്തിനു പേരുണ്ട്. ചരിത്രക്കാഴ്ചകള്‍ തന്നെയാണ് ഇതിന്‍റെ പ്രത്യേകത.

PC:WISDOMurali

പെഞ്ച്

പെഞ്ച്

മധ്യപ്രദേശ് ടൂറിസത്തിന്റെ ശ്രദ്ധേയമായ ഒരു പ്രത്യേകത അതിന്റെ വന്യജീവി സങ്കേതങ്ങളാണ്, കൂടാതെ പെഞ്ച് അവയിലൊന്നാണ്. 760 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെഞ്ച് നാഷണൽ പാർക്ക് ജൈവവൈവിധ്യത്തിന്റെ സമൃദ്ധമായ പ്രദേശമാണ്. റോയൽ ബംഗാൾ പുലികളുടെ സങ്കേതമാണെന്നും അറിയപ്പെടുന്ന റൂഡ്‌യാർഡ് കിപ്ലിംഗിന്റെ ദി ജംഗിൾ ബുക്കിന്റെ പശ്ചാത്തലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

 ഇന്‍ഡോര്‍

ഇന്‍ഡോര്‍


മധ്യപ്രദേശിലെ ഏറ്റവും സമഗ്രമായ നഗരങ്ങളിലൊന്നാണ് ഇൻഡോർ, മധ്യപ്രദേശ് ടൂറിസം വിഭാഗത്തിലെ പ്രധാന പേരുകളിൽ ഒന്ന്. സരസ്വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇൻഡോർ അതിമനോഹരമായ പൈതൃകം, ചരിത്രപരമായ കെട്ടിടങ്ങൾ, സങ്കീർണ്ണവും എന്നാൽ മനോഹരവുമായ വാസ്തുവിദ്യ എന്നിവയാൽ പ്രശംസനീയമാണ്. മാണ്ഡ്യപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമാണ് ഇൻഡോർ.

കശ്യപമഹർഷിക്കായി വിശ്വകര്‍മ്മാവ് പണിത കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം<br />കശ്യപമഹർഷിക്കായി വിശ്വകര്‍മ്മാവ് പണിത കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

അപ്രത്യക്ഷമായ വമ്പന്‍ നിധികള്‍...പൊടിപോലുമില്ല കണ്ടുപിടിക്കുവാന്‍അപ്രത്യക്ഷമായ വമ്പന്‍ നിധികള്‍...പൊടിപോലുമില്ല കണ്ടുപിടിക്കുവാന്‍

അടിച്ചുപൊളിച്ചൊരു യാത്ര... ഒപ്പം വാക്സിനും എടുക്കാം!! സഞ്ചാരികള്‍ക്കായി വാക്സിന്‍ ടൂറിസം<br />അടിച്ചുപൊളിച്ചൊരു യാത്ര... ഒപ്പം വാക്സിനും എടുക്കാം!! സഞ്ചാരികള്‍ക്കായി വാക്സിന്‍ ടൂറിസം

Read more about: madhya pradesh history travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X