Search
  • Follow NativePlanet
Share
» »വര്‍ക്കല യാത്ര വ്യത്യസ്തമാക്കാം..പോകാം കാപ്പില്‍ ബീച്ചിലേക്കും തിരുവമ്പാടി ബീച്ചിലേക്കും...വ്യത്യസ്തമായ കാഴ്ച

വര്‍ക്കല യാത്ര വ്യത്യസ്തമാക്കാം..പോകാം കാപ്പില്‍ ബീച്ചിലേക്കും തിരുവമ്പാടി ബീച്ചിലേക്കും...വ്യത്യസ്തമായ കാഴ്ച

ഇതാ വര്‍ക്കല യാത്ര വ്യത്യസ്തമാക്കുവാന്‍ സമീപത്ത് പോയിരിക്കേണ്ട ഇടങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

നേരം പുലരുമ്പോള്‍ തന്നെ സജീവമാകുന്ന കടലോരം.. എത്ര നേരത്തെ എത്തിയാലും താമസിച്ചുപോയോ എന്നു സംശയിപ്പിക്കുന്ന തരത്തില്‍ കൂട്ടം കൂട്ടമായി നിന്ന് കടലുകാണുന്ന സഞ്ചാരികള്‍... ലോകം മെല്ലെ ഉണര്‍ന്നു വരുമ്പോഴേയ്ക്കും വര്‍ക്കല സജീവമായിട്ടുണ്ടാവും... വൈകുന്നേരങ്ങളിലാണ് വര്‍ക്കലയുടെ വൈബ് എങ്കിലും രാവിലെ മുതല്‍ തന്നെ ഇവിടെ തിരക്കാണ്. നിരനിരയായി നില്‍ക്കുന്ന, രുചികളില്‍ വ്യത്യസ്തതയുമായി സഞ്ചാരികളെ കാത്തുനില്‍ക്കുന്ന കഫേകളും ടിബറ്റന്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പുകളും അങ്ങനെ കാഴ്ചകള്‍ ഒരുപാടുണ്ട് ഇവിടെ.

ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ഈ ഇടങ്ങളെ കാണാനുള്ളൂ!! റീല്‍സില്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ സ്ഥലങ്ങളിലൂടെഇന്‍സ്റ്റഗ്രാം തുറന്നാല്‍ ഈ ഇടങ്ങളെ കാണാനുള്ളൂ!! റീല്‍സില്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ സ്ഥലങ്ങളിലൂടെ

ബീച്ചുകളുടെ എണ്ണത്തില്‍ മറ്റേതിടത്തോടും മത്സരിച്ചു നില്‍ക്കുന്ന കേരളത്തിന് ക്ലിഫ് ബീച്ച് ഒന്നേയുള്ളൂ...അത് വര്‍ക്കലയാണ്. എന്നാല്‍ ബീച്ച് മാത്രം കണ്ട് തീര്‍ക്കേണ്ട ഒന്നല്ല വര്‍ക്കല യാത്രകള്‍. വര്‍ക്കലയിലെ വ്യത്യസ്തത അനുഭവിച്ചറിയുവാന്‍ ഇറങ്ങിത്തിരിച്ചാല്‍ വ്യത്യസ്തമായ ഒരുപാട് കാര്യങ്ങള്‍ ഇവിടെ ചെയ്യുവാനുണ്ടാവും. ഇതാ വര്‍ക്കല യാത്ര വ്യത്യസ്തമാക്കുവാന്‍ സമീപത്ത് പോയിരിക്കേണ്ട ഇടങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

സ്ഥിരം രീതി

സ്ഥിരം രീതി


വര്‍ക്കല യാത്രയില്‍ പലപ്പോഴും പ്രധാന ഇടങ്ങള്‍ മാത്രമേ പലരും തേടാറുള്ളൂ. സമയക്കുറവും മറ്റിടങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതുമെല്ലാം ഇതിനു കാരണങ്ങളാണ്. ക്ലിഫിലെ കാഴ്ചകളും ബീച്ചിലെ ആഘോഷവും കഴിഞ്ഞാല്‍ സര്‍ഫിങ്ങും പാരാഗ്ലൈഡിങ്ങും പിന്നെ ജനാര്‍ദ്ദനസ്വാമി ക്ഷേത്ര ദര്‍ശനം,സമയം കിട്ടിയാല്‍ പൊന്നുംതുരുത്ത് സന്ദര്‍ശനം...കഴിഞ്ഞു!! പിന്നെ വണ്ടി കയറി മണ്‍റോ തുരുത്തിലേക്കും അവിടുന്ന് ജഡായു പാറയിലേക്കും പോകുന്നതോടെ സാധാരണ ഗതിയിലുള്ള വര്‍ക്കല യാത്രകള്‍ അവസാനിക്കുകയാണ് പതിവ്.

വ്യത്യസ്തമാക്കാം

വ്യത്യസ്തമാക്കാം

ഓരോ യാത്രകളും വ്യത്യസ്തമാക്കണമെന്നുണ്ടെങ്കില്‍ കേട്ട ഇടങ്ങളില്‍ നിന്നും കുറച്ചുകൂടി യാത്ര ചെയ്യേണ്ടി വരും. അധികമാരും പോകാത്ത ഇടങ്ങളും മറ്റൊരിടത്തിനും നല്കുവാന്‍ കഴിയാത്ത കാഴ്ചകളുമെല്ലാം ഇങ്ങനെ സ്വന്തമാക്കുവാന്‍ സാധിക്കും. വര്‍ക്കലയിലും ഇങ്ങനെ ഒരു ഓഫ്ബീറ്റ് യാത്രയ്ക്ക് വലിയ സാധ്യതകളുണ്ട്.

കാപ്പില്‍ ബീച്ച്

കാപ്പില്‍ ബീച്ച്


വര്‍ക്കലയില്‍ നിന്നും ഏകദേശം എട്ടു കിലോമീറ്റര്‍ അകലെയാണ് കാപ്പില്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. പലവൂര്‍ കായലും കടലും ചേരുന്ന ഈ ഇടം മെല്ലെ വര്‍ക്കലയിലെത്തുന്നവരുടെ യാത്രാ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. ബീച്ചിന്റെ കാഴ്ചയാണ് ഇവിടുത്തെ ആകര്‍ഷണം. കാറ്റാടിമരങ്ങളും പൂഴിമണലും പാറക്കൂട്ടങ്ങളുമാണ് ഇവിടുത്തെ കാഴ്ച. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തിയായ ഇവിടെ നിരവധി സാഹസിക പ്രവര്‍ത്തികളിലും സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടാം. ഇവിടുത്തെ സൂര്യാസ്മന കാഴ്ചകള്‍ക്കും നിരവധി ആരാധകരുണ്ട്.

പൊന്നുംതുരുത്ത് ദ്വീപ്

പൊന്നുംതുരുത്ത് ദ്വീപ്


വര്‍ക്കലയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരര ഇടമാണ് പൊന്നുംതുരുത്ത് ദ്വീപ്. ഗോള്‍ഡന്‍ ഐലന്‍ഡ് എന്നും ഇതിനു പേരുണ്ട്. കായലിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ തുരുത്ത് കോഴിത്തോട്ടം കായലിലാണ് ഉള്ളത്. നെടുങ്ങണ്ട എന്ന സ്ഥലത്തു നിന്നുമാണ് ഇവിടേക്കുള്ള വള്ളം ലഭിക്കുക. വള്ളത്തില്‍ കായലിലൂടെയുള്ള യാത്ര, തുരുത്തിന്റെ കാഴ്ചകള്‍, സൂര്യാസ്തമയം, ക്ഷേത്രക്കാഴ്ചകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യുവാനുണ്ട്.
PC:Arun Muralidhar

തിരുവമ്പാടി ബീച്ച്

തിരുവമ്പാടി ബീച്ച്


ബ്ലാക്ക് സാന്‍ഡ് ബീച്ച് എന്നും അറിയപ്പെടുന്ന തിരുവമ്പാടി ബീച്ച് വര്‍ക്കല കാഴ്ചകളില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത ഒരിടമാണ്. മറ്റു ബീച്ചുകളില്‍ നിന്നു ഇതിനെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ കറുത്ത മണല്‍ ആണ്. നോര്‍ത്ത് ക്ലിഫിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടം ക്ലിഫില്‍ നിന്നും നടന്നെത്താവുന്ന ദൂരത്തിലാണുള്ളത്. തിരക്ക് ഒട്ടും ഇല്ല എന്നുള്ളതാണ് ഇവിടേക്ക് അധികവും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. താമസസൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
PC:keralatourism

ചിലകൂര്‍ ബീച്ച്

ചിലകൂര്‍ ബീച്ച്

വർക്കലയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ചിലക്കൂർ ബീച്ച് സ്ഥിതി ചെയ്യുന്നത്. തീരദേശ ഗ്രാമങ്ങളിലൂടെയുള്ള യാത്രയാണ് ചിലക്കൂര്‍ ബീച്ചിന്‍റെ ഹൈലൈറ്റ്. സൂര്യാസ്തമയ സമയത്തെ പ്രശാന്തമായ അന്തരീക്ഷവും മനോഹരമായ നിറങ്ങളും ചിലക്കൂര്‍ ബീച്ചിനെ എന്നും ഓര്‍മ്മകളില്‍ നിര്‍ത്തും.

വര്‍ക്കല ലൈറ്റ് ഹൗസ്

വര്‍ക്കല ലൈറ്റ് ഹൗസ്


അഞ്ച്തെങ്ങ് കോട്ടയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വര്‍ക്കല ലൈറ്റ് ഹൗസ് ഇവിടുത്തെ കാഴ്ചകളില്‍ ഉള്‍പ്പെടുത്താം. ബ്രിട്ടനിൽ നിന്ന് വരുന്ന കപ്പലുകൾക്ക് വഴികാട്ടുക എന്ന ഉദ്ദേശത്തില്‍ 130 അടി ഉയരമുള്ള ലൈറ്റ് ഹൗസ് ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.
PC:Nandukrishna_t_ajith

എടവ വെട്ടക്കട ബീച്ച്

എടവ വെട്ടക്കട ബീച്ച്


വര്‍ക്കലയ്ക്കും പരവൂരിനും ഇടയിലായി സ്ഥിതി ചെയ്യുന്ന എടവ വട്ടക്കട ബീച്ച് മനോഹരമായ കുറേയധികം കാഴ്ചകളുടെ കൂടിച്ചേരലാണ്. കായലും ക്ലിഫും കലാലും കുളവും ബീച്ചും എല്ലാം ഇവിടെയുണ്ട്. സൂര്യാസ്തമയം ആകുമ്പോഴാണ് ഇവിടം കൂടുതല്‍ ഭംഗിയാകുന്നത്. ഏകദേശം ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെ ഇവിടം സമയം ചിലവഴിക്കാം.

16600 രൂപയ്ക്ക് അഞ്ച് ദിവസത്തെ ബീച്ച് വെക്കേഷന്‍... കിടിലന്‍ ആന്‍ഡമാന്‍ യാത്രയുമായി ഐആര്‍സിടിസി16600 രൂപയ്ക്ക് അഞ്ച് ദിവസത്തെ ബീച്ച് വെക്കേഷന്‍... കിടിലന്‍ ആന്‍ഡമാന്‍ യാത്രയുമായി ഐആര്‍സിടിസി

ഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം... ഒരാഴ്ചത്തെ ചിലവ് ഇങ്ങനെഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം... ഒരാഴ്ചത്തെ ചിലവ് ഇങ്ങനെ

Read more about: travel travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X