India
Search
  • Follow NativePlanet
Share
» »വടക്കേ ഇന്ത്യയിലേക്കൊരു ശിശിരകാല യാത്ര.. ശ്രീനഗര്‍ മുതല്‍ ജയ്സാല്‍മീര്‍ വരെ

വടക്കേ ഇന്ത്യയിലേക്കൊരു ശിശിരകാല യാത്ര.. ശ്രീനഗര്‍ മുതല്‍ ജയ്സാല്‍മീര്‍ വരെ

ആഘോഷങ്ങളും ആരവങ്ങളും ഒത്തുചേരുന്ന സമയം. യാത്ര പുറപ്പെടുവാനും കുടുംബവും കൂട്ടുകാരുമായി ചേരുവാനും ഏറ്റവും യോജിച്ച സമയം... വിന്‍റര്‍... ഇന്ത്യയിലെ ഓരോ ശീതകാലവും ഓരോ തരത്തിലുള്ള അനുഭവങ്ങളാണ്.ഏത് സീസണിലും അവധിക്കാലം ആഘോഷിക്കുന്നതിന് അതിന്റേതായ പ്രത്യേക ആകർഷണവും ആവേശവും ഉണ്ടെങ്കിലും, ശൈത്യകാലത്തെ അവധിക്കാലം പ്രത്യേകിച്ചും അതിശയകരമാണ്.
അതുകൊണ്ടുതന്നെ വിന്‍റര്‍ യാത്രകള്‍ എപ്പോഴും പുതിയ പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ തേടിയുള്ളതായിരിക്കും മിക്കവര്‍ക്കും. ഇതാ വടക്കേ ഇന്ത്യയില്‍ ശിശിരകാല യാത്രകളില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം...

ബുദ്ധന്‍റെ കാലടികളെ പിന്തുടര്‍ന്ന് ബോധ്ഗയ

ബുദ്ധന്‍റെ കാലടികളെ പിന്തുടര്‍ന്ന് ബോധ്ഗയ

ബുദ്ധമതത്തിന്‍റെ മെക്ക എന്നറിയപ്പെടുന്ന ബോധ്ഗയ ആന്തരിക സമാധാനവും സംതൃപ്തിയും തേടി ആളുകള്‍ എത്തുന്ന ഇടമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. സിദ്ധാര്‍ത്ഥ രാജകുമാരന്‍ രണ്ടര സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ബോധിവൃക്ഷത്തിൻ കീഴിൽ ബുദ്ധനായി ജ്ഞാനോദയം നേടിയ സ്ഥലത്തിന് ആത്മീയതയോടൊപ്പം തന്നെ ചരിത്രപരവും സാംസ്കാരികവമായ പ്രാധാന്യമുണ്ട്.
ശൈത്യകാലത്തിന്റെ വരവോടെ, നൂറുകണക്കിന് ടിബറ്റൻ തീർഥാടകർ ഇവിടേക്ക് എത്തിച്ചേരുന്നത് പതിവ് കാഴ്ചയാണ്.

ഹൈന്ദവ ഭൂമിയായ വാരണാസി

ഹൈന്ദവ ഭൂമിയായ വാരണാസി


ആധുനികതയും പഴമയും ഒരുപോലെ സമ്മേളിക്കുന്ന പൗരൗണിക നഗരമാണ് വാരണാസി. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നായ ഇത് ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രാധാന്യമുള്ള ഇടം കൂടിയാണ്. രാവും പകലും ഒരുപോലെ സജീവമായ നഗരം തീര്‍ത്ഥാടക സാന്നിധ്യത്താല്‍ എന്നും സമ്പന്നം കൂടിയാണ്. ക്ഷേത്രങ്ങൾ, ഘട്ടുകൾ, ആശ്രമങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. വേനലില്‍ നിന്നും വ്യത്യസ്തമായി തണുപ്പുകാലത്ത് നിരവധി പ്രത്യേകതകള്‍ ഈ നാടിനുണ്ട്. തണുപ്പിനൊപ്പം നീങ്ങുന്ന ഇവി‌ടുത്തെ ജീവിതരീതി അനുഭവിച്ചറിയേണ്ടതു തന്നെയാണ്.

തടാകങ്ങളുടെ കഥയുമായി നൈനിറ്റാല്‍

തടാകങ്ങളുടെ കഥയുമായി നൈനിറ്റാല്‍

സമുദ്രനിരപ്പിൽ നിന്ന് 1,938 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നൈനിറ്റാള്‍ എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമാണ്. കുമയൂൺ മേഖലയിലെ ഏറ്റവു ആകര്‍ഷണീയ ഇടമായ ഇവിടെ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വിനോദ സഞ്ചാരികൾ എത്തുന്നു. തടാകത്തിലെ കാഴ്ചകള്‍ മാത്രമല്ല, ഷോപ്പിങ്ങും ഭക്ഷണവും എല്ലാമായി ആസ്വദിക്കുവാന്‍ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്.
ഹിമ പുള്ളിപ്പുലി, സ്റ്റെപ്പി ഈഗിൾ, ഹിമാലയൻ ബ്ലാക്ക് ബിയർ മുതലായ അപൂർവയിനം മ‍ൃഗങ്ങളുള്ള നൈനി മൃഗശാല ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.
ശൈത്യകാലത്ത്, ഈ സ്ഥലത്തിന് ഗണ്യമായ അളവിൽ മഞ്ഞുവീഴ്ച ലഭിക്കുന്നു, ഇത് ചുറ്റുപാടുകളെ കൂടുതൽ ആകർഷകവും മനോഹരവുമാക്കുന്നു. സാഹസിക വിനോദ സഞ്ചാരികൾക്ക് പ്രകൃതിദത്തമായ ട്രെക്കിംഗ്, റോക്ക് ക്ലൈംബിംഗ്, മലകയറ്റം, ബോട്ടിംഗ് എന്നിവയും ശൈത്യയാത്രയില്‍ ഇവിടെ ആസ്വദിക്കാം

ജിംകോര്‍ബറ്റ് ദേശീയോദ്യാനം

ജിംകോര്‍ബറ്റ് ദേശീയോദ്യാനം

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ദേശീയോദ്യാനമാണ് ജിംകോര്‍ബറ്റ് ദേശീയോദ്യാനം. 1936 -ൽ ഹെയ്‌ലി നാഷണൽ പാർക്ക് എന്ന പേരില്‍ സ്ഥാപിതമായ ഇത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം ആണ് ജിം കോർബറ്റ് നാഷണൽ പാർക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. ഏകദേശം 488 വ്യത്യസ്ത വന്യജീവികളും സസ്യങ്ങളും ഇവിടെ ഉണ്ട്.
ഇന്ത്യയിലെ വംശനാശ ഭീഷണി നേരിടുന്ന റോയൽ ബംഗാൾ കടുവയുടെ സംരക്ഷിത മേഖല കൂടിയാണ് കോർബറ്റ് നാഷണൽ പാർക്ക്. ഏകദേശം 1318 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാർക്ക് ആറ് സോണുകളായി തിരിച്ചിരിക്കുന്നു, അതിൽ വിനോദസഞ്ചാരികൾക്ക് വന്യജീവി സഫാരിയുടെ ഭാഗമാകാം. സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ ജൂൺ വരെയുള്ള മാസങ്ങളാണ്, ഈ കാലയളവിൽ പാർക്കിന്റെ എല്ലാ മേഖലകളും സന്ദർശകർക്കായി തുറന്നിരിക്കുന്നു.

ഗുല്‍മാര്‍ഗ് എന്ന പൂക്കളുടെ പുല്‍മേ‌ട്

ഗുല്‍മാര്‍ഗ് എന്ന പൂക്കളുടെ പുല്‍മേ‌ട്

ശ്രീനഗറിൽ നിന്ന് 56 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ഒരിക്കൽ മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ പ്രിയപ്പെട്ട വേനല്‍ക്കാല വിശ്രമകേന്ദ്രമായിരുന്ന ഗുൽമാർഗിന് സ്ഥിരമായ മനോഹാരിതയും വിശാലവും സമൃദ്ധവുമായ വയലുകളുമുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന ഗോൾഫ് കോഴ്സ് സൈറ്റ് കൂ‌ടിയാണ്.

മഞ്ഞുകാലത്ത് സമൃദ്ധമായി ലഭിക്കുന്ന മഞ്ഞുവീഴ്ചയാണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. സോർബിംഗ്, പോണി റൈഡുകൾ ,ഗൊണ്ടോള ലിഫ്റ്റ്, ആൽപതർ തടാകം, അഫർവാത്ത് കൊടുമുടി യാത്ര തുടങ്ങിയവയാണ് ഈ സമയത്തെ പ്രധാന പരിപാടികള്‍.

ഭൂമിയിലെ സ്വര്‍ഗ്ഗമായ ശ്രീനഗര്‍

ഭൂമിയിലെ സ്വര്‍ഗ്ഗമായ ശ്രീനഗര്‍

മനോഹരമായ കാഴ്ചകൾ, ശാന്തമായ തടാകങ്ങൾ, വിശിഷ്ടമായ ഉദ്യാനങ്ങൾ, വർഷം മുഴുവനും പ്രസന്നമായ കാലാവസ്ത എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ട് ശ്രീനഗര്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാകുവാന്‍. ശാന്തമായ ദാൽ തടാകത്തിലൂടെയുള്ള സവാരി, ഹസ്രത്ബാലിന്റെ ആരാധനാലയങ്ങൾ, ശങ്കരാചാര്യ ക്ഷേത്രം, ലാൽ ചൗക്ക് ഷോപ്പിങ്,ചാർബാഗ് മുഗൾ ഗാർഡന്‍ സന്ദര്‍ശനം എന്നിങ്ങനെ ചെയ്തുതീര്‍ക്കുവാന്‍ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്.
മഞ്ഞുകാലത്ത്, വിനോദസഞ്ചാരികൾക്ക് സമൃദ്ധമായ മഞ്ഞുവീഴ്ചയും, ഖിലൻമാർഗ് പർവത ചരിവുകളിൽ സ്കീയിംഗ്, നഗരത്തിലെ ഗോൾഫ് എന്നിങ്ങനെ എണ്ണമറ്റ കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കുവാനുണ്ട്,

ദേവഭൂമിയായ മസൂറി

ദേവഭൂമിയായ മസൂറി

ഹിമാലയത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഹിൽ ടൗണായ മസൂറി കുന്നുകളുടെ രാജ്ഞി എന്നാണ് അറിയപ്പെടുന്നത്. കൊളോണിയല്‍ രൂപത്തിലുള്ള കെട്ടിടങ്ങളും ഹോട്ടലുകളും പള്ളികളുമാണ് ഈ പ്രദേശത്തിന്റെ സൗന്ദര്യത്തെ നിര്‍ണ്ണയിക്കുന്നത്. പച്ചപ്പ് നിറഞ്ഞ കുന്നുകൾ, സസ്യജന്തുജാലങ്ങൾ, ഡൂൺ താഴ്‌വരയിലെ അതിശയകരമായ കാഴ്ചകൾ എന്നിങ്ങനെ കണ്ടുതീര്‍ക്കുവാന്‍ ഇവി‌ടെ ഒരുപാടുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 2,000.5 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ആളുകള്‍ക്ക് എത്തിച്ചേരുവാന്‍ സാധിക്കുന്ന ഉയരമുള്ള ഇടങ്ങളിലൊന്നാണ്. ഗൺ ഹിൽ, മുസോറി തടാകം, കെംപ്റ്റി വെള്ളച്ചാട്ടം, കമ്പനി ബാഗ്, ലാൻഡൂർ, ക്യാമല്‍ ബാക്ക് റോഡ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

ജയ്സാല്‍മീര്, മരുഭൂമിയുടെ രാജ്യം

ജയ്സാല്‍മീര്, മരുഭൂമിയുടെ രാജ്യം

സുവര്‍ണ്ണനഗരം എന്നറിയപ്പെടുന്ന ജയ്സാല്‍മീര്‍ അതിശയകരമായ കാഴ്ചകള്‍ക്കും സംസ്കാരത്തിനും പേരുകേട്ട ഇടമാണ്. എഡി 1156 -ൽ പ്രാദേശിക രജപുത്ര രാജാവായിരുന്ന മഹാറാവൽ ജയ്സൽ സിംഗാണ് ഈ നഗരം സ്ഥാപിച്ചത്. ജയ്‌സാൽമീർ കോട്ടയാണ് ഈ നഗരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

ആഗ്ര, സ്നേഹത്തിന്‍റെ നാട്

ആഗ്ര, സ്നേഹത്തിന്‍റെ നാട്

സ്നേഹത്തിന്റെ പ്രതീകമായി വെണ്ണക്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട താജ്മഹലിന്‍റെ നാടാണ് ആഗ്ര. ശക്തമായ മുഗൾ സാമ്രാജ്യത്തിന്റെ അധികാരസ്ഥാനമായ ഇവിടം സ്മാരകങ്ങള്‍ക്കും വാസ്തുവിദ്യയ്ക്കും ഒക്കെ പേരുകേട്ടതാണ്.
താജ്മഹല്‍ കൂടാതെ ഫത്തേപൂർ സിക്രി, ജുമാ മസ്ജിദ്, ചെങ്കോട്ട എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടുണ്ട്.
നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് ആഗ്രയിൽ ഉള്ളത്, ആ സമയത്ത് നഗരം അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ സന്ദർശിക്കണം.

ചരിത്രം മാറ്റിയെഴുതിയ മൂവര്‍ കോവില്‍! ഇല്ലാതായ വടക്കന്‍ ക്ഷേത്രം, ഐതിഹ്യമുറങ്ങുന്ന കൊടുംബലൂരിലൂടെചരിത്രം മാറ്റിയെഴുതിയ മൂവര്‍ കോവില്‍! ഇല്ലാതായ വടക്കന്‍ ക്ഷേത്രം, ഐതിഹ്യമുറങ്ങുന്ന കൊടുംബലൂരിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X