Search
  • Follow NativePlanet
Share
» »കലയോടൊപ്പം വിശ്വാസവും വളര്‍ന്ന കാലം!ചോള ക്ഷേത്രങ്ങളിലൂടെയൊരു യാത്ര

കലയോടൊപ്പം വിശ്വാസവും വളര്‍ന്ന കാലം!ചോള ക്ഷേത്രങ്ങളിലൂടെയൊരു യാത്ര

ഇതാ ചോളന്മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

തമിഴ്നാട്ടിലെ മാത്രമല്ല, തെക്കേ ഇന്ത്യ തന്നെ മൊത്തത്തില്‍ വളര്‍ന്ന ഒരു കാലഘട്ടമായിരുന്നു ചോളഭരണ കാലം. കലയും സംസ്കാരവും മാത്രമല്ല, വിശ്വാസങ്ങള്‍ക്കും പ്രാധാന്യം കല്പിച്ചിരുന്ന ഈ കാലത്തില്‍ ഉയര്‍ന്നു വന്നത് ഇന്നും അതിശയത്തോടെ മാത്രം കാണുവാന്‍ സാധിക്കുന്ന കുറേയധികം ക്ഷേത്ര നിര്‍മ്മിതികളാണ്. ഏകദേശം 1500 വര്‍ഷത്തോളം ഭരണത്തിലിരുന്ന ചോളരാജാക്കന്മാരുടെ കാലത്ത് കേന്ദ്രങ്ങള്‍ ക്ഷേത്രങ്ങളായിരുന്നു അക്കാലത്ത സാമൂഹിക, സാമ്പത്തിക സാംസ്കാരിക പ്രവര്‍ത്തികളുടെയും കൂടിച്ചേരലുകളുടെയും പ്രധാന ഇടങ്ങള്‍ ഈ ക്ഷേത്രങ്ങള്‍ തന്നെയായിരുന്നു. ഇതാ ചോളന്മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

ബൃഹദീശ്വര ക്ഷേത്രം, തഞ്ചാവൂര്‍

ബൃഹദീശ്വര ക്ഷേത്രം, തഞ്ചാവൂര്‍

ചോള ഭരണകാലത്തെ മാത്രമല്ല, തമിഴ്നാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് തഞ്ചാവൂര് സ്ഥിതി ചെയ്യുന്ന ബൃഹദീശ്വര ക്ഷേത്രം. രാജരാജ ചോളന്റെ കാലത്ത് അക്കാലത്തെ പ്രധാന വാസ്തുശില്പിയായ സാമ വര്‍മ്മനാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. എഡി 1003 നും 1010നും ഇടയിലായിരുന്നു ഇത്. പൂര്‍ണ്ണമായും കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ദക്ഷിണ മേരു എന്നും തിരുവുടയാര്‍ കോവില്‍ എന്നും പെരിയ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും അറിയപ്പെടുന്നുണ്ട്. ലോകത്തിലെ ഉയരം കൂടിയ ക്ഷേത്രങ്ങളിലൊയ ഇത് ആറു വര്‍ഷവും 275 ദിവസവും കൊണ്ടി നിര്‍മ്മിക്കപ്പെട്ടതാണ്. ഒറ്റക്കല്ലിലുള്ള ശിവലിംഗത്തിന് 8.7 മീറ്റര്‍ ഉയരമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവലിംഗ പ്രതിഷ്ഠ കൂടിയാണിവിടുത്തേത്.
C:Gmuralidharan

 ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം

ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം

തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിന്റെ സ്ത്രീ രൂപമായാണ് ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം അറിയപ്പെടുന്നത്. ചോളഭരണകാലത്ത് അവരുടെ ഭരണ കേന്ദ്രമായാണ് ഈ പ്രദേശത്തെ കണക്കാക്കിയിരുന്നത്. മറ്റു ചോള ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഉയരം കൂടുതലാണ് ഈ ക്ഷേത്രത്തിന്. 4 മീറ്റർ ഉയരമുള്ള ശിവലിംഗമാണ് ക്ഷേത്രത്തിലുള്ളത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ആദരണീയമായ ക്ഷേത്രങ്ങളിലൊന്നാണ്. 55 അടി ഉയരത്തിലാണ് ഇവിടുത്തെ ഗോപുരം സ്ഥിതി ചെയ്യുന്നത്. ചോളരാജാവായിരുന്ന രാജരാജന്‍ ഒന്നാമന്റെ മകനായ രാജേന്ദ്ര ചോളൻ ഒന്നാമനാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്.
PC:KARTY JazZ

ഐരാവതേശ്വര ക്ഷേത്രം

ഐരാവതേശ്വര ക്ഷേത്രം

തമിഴ് ചരിത്രത്തിലെ എണ്ണപ്പെട്ട നിര്‍മ്മിതികളിലൊന്നാണ് ധരാസുരം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഐരാവതേശ്വര ക്ഷേത്രം. ദുര്‍വ്വാസാവിന്റെ ശാപം മൂലം ദേവേന്ദ്രനായ ഇന്ദ്രന്‍റെ വാഹനമായ ഐരാവതത്തിന് അതിന്റെ വെള്ളം നിറം നഷ്ടപ്പെട്ടതായി ഒരു കഥയുണ്ട് പുരാണത്തിലുണ്ട്. പിന്നീട് ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ പഴയ വെളുത്ത നിറം തിരിച്ചുകിട്ടിയത്രെ. അങ്ങനെ ഐരാവതത്തെ രക്ഷിച്ച ദേവന്‍ എന്ന രീതിയിലാണ് ഇവിടെ ശിവനെ ഐരാവതേശ്വരനായി ആരാധിക്കുന്നത്. രാജരാജൻ രണ്ടാമനാണ് ഇത് പണികഴിപ്പിച്ചത്. ക്ഷേത്രത്തിന്റെ വിമാനത്തിന് 24 മീറ്റർ ഉയരമുണ്ട്. മറ്റ് ഗ്രേറ്റ് ലിവിംഗ് ചോള ക്ഷേത്രങ്ങളേക്കാൾ ചെറുതാണ് എങ്കിലും ചോള നിര്‍മ്മാണ രീതിയുടെയും വാസ്തുവിദ്യയുടെയും ഏറ്റവും മികച്ച മാതൃക കൂടിയാണിത്.
PC:MADHURANTHAKAN JAGADEESAN

വിജയമല ചോളേശ്വരം ക്ഷേത്രം

വിജയമല ചോളേശ്വരം ക്ഷേത്രം

ദക്ഷിണേന്ത്യയിലെ ഏറ്റവും പഴയ ശിലാക്ഷേത്രങ്ങളിലൊന്നായ വിജയമല ചോളേശ്വരം ക്ഷേത്രം ചോള രാജാക്കന്മാരുടെ ആദ്യകാല ക്ഷേത്രങ്ങളിലൊന്നാണ്. ദ്രാവിഡ ശൈലിയിലും പാറ മുറിച്ച വാസ്തുവിദ്യയിലുമാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നർത്തമലയിലാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത് ശിവനാണ്.
PC:Piorajasekar

ആയിക്കുടി ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

ആയിക്കുടി ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

തിരുനെല്‍വേലി തെങ്കാശിയില്‍ സ്ഥിതി ചെയ്യുന്ന ആയിക്കുടി ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ചോള നിര്‍മ്മിതിയുടെ മഹത്വം വിളിച്ചുപറയുന്ന മറ്റൊരു ക്ഷേത്രമാണ്. രാമ സുബ്രഹ്മണ്യ സ്വാമി എന്നറിപ്പെടുന്ന ബാലസുബ്രഹ്മണ്യ സ്വാമിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ചോള രാജവംശത്തിലെ എല്ലാ ക്ഷേത്രങ്ങളെല്ലാളും കൂടുതല്‍ വിശ്വാസികള്‍ എത്തിച്ചേരുന്ന ആരാധനാലയമാണിത്.
PC:Harivel17

നാഗേശ്വര സ്വാമി ക്ഷേത്രം

നാഗേശ്വര സ്വാമി ക്ഷേത്രം

കുംഭകോണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന നാഗേശ്വര സ്വാമി ക്ഷേത്രം. സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് ഗോപുരം എന്നറിയപ്പെടുന്ന മൂന്ന് കവാടങ്ങള്‍. നാഗേശ്വരൻ, പ്രാലയംകത്തനാഥർ, പെരിയനയഗി എന്നിവരുടെ ആരാധനാലയങ്ങൾ ഇവിടെയുണ്ട്. ക്ഷേത്ര സമുച്ചയത്തിൽ നിരവധി ഹാളുകളും മൂന്ന് സ്ഥലങ്ങളും ഉണ്ട്. വിജയനഗര കാലഘട്ടത്തിൽ നിരവധി ശില്പങ്ങളുള്ള രണ്ടാമത്തെ സ്ഥലമാണ് അതില്‍ ഏറ്റവും ശ്രദ്ധേയമായത്.
PC:Richard Mortel

മൂവര്‍ കോവില്‍

മൂവര്‍ കോവില്‍

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ നിന്ന് 36 കിലോമീറ്റർ അകലെയുള്ള കോടുമ്പലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മൂവർ കോയിൽ അല്ലെങ്കിൽ "മൂന്ന് ക്ഷേത്രങ്ങൾ" ഒരു ഹിന്ദു ക്ഷേത്ര സമുച്ചയമാണ്. പത്താം നൂറ്റാണ്ടിലെ ചോള സൈന്യാധിപനായിരുന്ന ബൂത്തി വിക്രമകേശരിയാണ് ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത്. നിലവിൽ മൂന്ന് ക്ഷേത്രങ്ങളിൽ രണ്ടെണ്ണം മാത്രമാണ് കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്നത്. . പാണ്ഡ്യരും പല്ലവരും തമ്മിലുള്ള കടുത്ത പോരാട്ടത്തിന്റെ വേദി കൂടിയായിരുന്നു കൊടുമ്പലൂർ.
PC:Kasiarunachalam

കോരംഗനാഥ ക്ഷേത്രം

കോരംഗനാഥ ക്ഷേത്രം

തിരുച്ചി ജില്ലയിലെ ശ്രീനിവാസനല്ലൂർ ടൗണിൽ സ്ഥിതി ചെയ്യുന്ന കോരംഗനാഥ ക്ഷേത്രം നിലവില്‍ പൂജകളും പ്രാര്‍ത്ഥനകളും നടക്കാത്ത ക്ഷേത്രമാണ്.
മധ്യകാല ചോളന്മാർ ആണിത് നിര്‍മ്മിക്കുന്നത്. വിഷ്ണുവിനാണ് ഇത് സമർപ്പിച്ചിരിക്കുന്നത് .
PC:Ssriram mt

വലീശ്വര ക്ഷേത്രം

വലീശ്വര ക്ഷേത്രം

തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ തിരുവാലിശ്വരം പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രമാണ് വാലിശ്വര ക്ഷേത്രം. ചോള രാജവംശത്തിലെ ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം ശിവന് സമർപ്പിച്ചിരിക്കുന്നു, അവിടെ അദ്ദേഹത്തെ സുഖാസന രൂപത്തില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. . എ ഡി പത്താം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചോളന്മാർ നിർമ്മിച്ച ഇത് ചോള വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്നു.
PC:Prinzy555

കമ്പഹേശ്വര്‍ ക്ഷേത്രം

കമ്പഹേശ്വര്‍ ക്ഷേത്രം


കുംഭകോണം റോഡിൽ തിരുവുവനം പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന കമ്പേശേശ്വര ക്ഷേത്രം ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ്. തമിഴ് ശൈലിയിലുള്ള വാസ്തുവിദ്യയാണ് ഈ ക്ഷേത്രം പിന്തുടരുന്നത്. മറ്റ് ദ്രാവിഡ ശൈലിയിലുള്ള ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വിമാന വളരെ ഉയർന്നതാണ് എന്നതാണ് ക്ഷേത്രത്തിന്റെ സവിശേഷത.

PC:Subramanian

ചരിത്രം പോലും മറക്കുവാനാഗ്രഹിക്കുന്ന ഇടങ്ങള്‍ തേടുന്ന ഡാര്‍ക്ക് ‌ടൂറിസം! ഹിരോഷിമ മുതല്‍ ചെര്‍ണോബില്‍ വരെചരിത്രം പോലും മറക്കുവാനാഗ്രഹിക്കുന്ന ഇടങ്ങള്‍ തേടുന്ന ഡാര്‍ക്ക് ‌ടൂറിസം! ഹിരോഷിമ മുതല്‍ ചെര്‍ണോബില്‍ വരെ

കണ്ണാടിശിലയിലെ പ്രതിഷ്ഠയും ആപ്പിണ്ടിവിളക്കും ജീവിതയും, നൂറ്റാണ്ടുകളുടെ വിശ്വാസവുമായി മുള്ളുതറ ദേവി ക്ഷേത്രംകണ്ണാടിശിലയിലെ പ്രതിഷ്ഠയും ആപ്പിണ്ടിവിളക്കും ജീവിതയും, നൂറ്റാണ്ടുകളുടെ വിശ്വാസവുമായി മുള്ളുതറ ദേവി ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X