Search
  • Follow NativePlanet
Share
» »കനാലിന്‍റെ സൗന്ദര്യവുമായി ഈ നഗരങ്ങള്‍... ഹാംബര്‍ഗ് മുതല്‍ സ്റ്റോക്ക്ഹോം വരെ നീളുന്ന പട്ടിക

കനാലിന്‍റെ സൗന്ദര്യവുമായി ഈ നഗരങ്ങള്‍... ഹാംബര്‍ഗ് മുതല്‍ സ്റ്റോക്ക്ഹോം വരെ നീളുന്ന പട്ടിക

വെള്ളത്തില്‍ നിര്‍മ്മിക്കപ്പെട്ട നഗരങ്ങളുടെ ഭംഗി കണ്ടെത്തുവാന്‍ സാധിക്കുന്ന ഇടങ്ങളെ പരിചയപ്പെ‌ടാം...

കനാല്‍ സിറ്റി എന്നു പറയുമ്പോള്‍ തന്നെ ആദ്യം മനസ്സിലെത്തുന്ന ഇടം വെനീസായിരിക്കും. നഗരത്തിനെ ചുറ്റി വളഞ്ഞും പുളഞ്ഞും പോകുന്ന കനാലുകളും അതിനു ചുറ്റുമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന നഗരങ്ങളും ഗോണ്ടോള യാത്രയും അങ്ങന ആസ്വദിക്കുവാന്‍ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ വെനീസിനോട് ക‌ി‌ടപിടിച്ചു നില്‍ക്കുന്ന വേറെയും നിരവധി നഗരങ്ങള്‍ ഇവിടെയുണ്ട്. വെള്ളത്തില്‍ നിര്‍മ്മിക്കപ്പെട്ട നഗരങ്ങളുടെ ഭംഗി കണ്ടെത്തുവാന്‍ സാധിക്കുന്ന ഇടങ്ങളെ പരിചയപ്പെ‌ടാം...

ഗെന്റ്, ബെൽജിയം

ഗെന്റ്, ബെൽജിയം

കനാല്‍ നഗരങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആദ്യം തന്നെ പരാമര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ബെല്‍ജിലത്തിലെ ഗെന്‍റ്. മധ്യകാലഘട്ടത്തിന്‍റെ അതിമനോഹരമായ കാഴ്ചകള്‍ ഇന്നും നിലനിര്‍ത്തുന്ന ഒന്നാണിത്. 650 ലാണ് ഇവിടം സ്ഥാപിതമായതെന്നാണ് ചരിത്രം പറയുന്നത്. സഹസ്രാബ്ദത്തിന്‍റെ തുടക്കം മുതല്‍തന്നെ നിലനില്‍ക്കുന്നവയാണ്. ഇഷ്ടികയില്‍ നിര്‍മ്മിക്കപ്പെട്ട ഇവിടുത്തെ കെട്ടിടങ്ങള്‍ വ്യത്യസ്തമായ കാഴ്ചാനുഭവമാണ് നല്കുന്നത്. കനാലിലെ യാത്രയില്‍ ഈ കെട്ടിടങ്ങളെയും അവയുടെ പ്രത്യേകതകളെയും ആസ്വദിച്ച് യാത്ര ചെയ്യുന്നത് കനാല്‍ യാത്രകളെക്കുറിച്ചുള്ല നിങ്ങളു‌ടെ സങ്കല്പങ്ങളെ തന്നെ മാറ്റിമറിക്കും.

സുഷൗ, ചൈന

സുഷൗ, ചൈന

നമ്മുടെ ആലപ്പുഴയെ പോലെ തന്നെ കിഴക്കിന്‍റെ വെനീസ് എന്നു വിളിക്കപ്പെടുന്ന മറ്റൊരു നഗരമാണ് ചൈനയിലെ സുഷൗ. കഴിഞ്ഞ കുറച്ചു കാലമായി ചൈനീസ് വിനോദ സഞ്ചാരരംഗത്ത് ശ്രദ്ധയാകര്‍ഷിക്കുന്ന ഈ നഗരം പൗരസ്ത്യ വാസ്തുവിദ്യകള്‍ക്ക് ഏറെ പ്രസിദ്ധമാണ്. ഇവിടുത്തെ പൂന്തോട്ടങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി. അതിശയകരവും ചരിത്രപരമായ മൂല്യമുള്ള പ്രദേശത്തിന്റെ സൗന്ദര്യം ഇരട്ടിയാക്കുന്നു. യുനസ്കോയുടെ പൈതൃക നഗരങ്ങളിലും ഇവിടം ഇടം നേടിയിട്ടുണ്ട്.

ഗീതോർൺ, നെതർലാൻഡ്‌സ്

ഗീതോർൺ, നെതർലാൻഡ്‌സ്

നെതര്‍ലന്‍ഡിലെ വളരെ സാധാരണമായ ഗ്രാമങ്ങളിലൊന്നാണ് ഗീതോർൺ (Giethoorn. നിങ്ങളുടെ വാഹനങ്ങള്‍ കരയില്‍ വെച്ച് കനാലുകളാല്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇടങ്ങളിലൂടെ യാത്ര ചെയ്യുവാന്‍ വള്ളങ്ങള്‍ തിരഞ്ഞെടുക്കേണ്ട സ്ഥലമാണിത്. പറയുമ്പോള്‍ വളരെ ചെറിയ ഒരിടമാണെങ്കില്‍ കൂടിയും ഓരോ വര്‍ഷവുമ ഇവിടം തേ‌ടിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകാറുണ്ട്. പ്രദേശത്തിന്‍റെ മനോഹാരിത മാത്രമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

 ടൈഗ്രേ, അർജന്റീന

ടൈഗ്രേ, അർജന്റീന


കനാല്‍ യാത്രകളുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മറ്റൊരിടമാണ് അര്‍ജന്‍റീനയിലെ ടൈഗ്രേ. തെക്കേ അമേരിക്കയിലേക്കുള്ള ഒരു പ്രധാന ജലപാതയായണ് ഇത് അറിയപ്പെടുന്നത്. വേ‌ട്ടയാ‌ടലുകളുടെ പേരില്‍ കാലങ്ങളോളം അറിയപ്പെട്ടിരുന്ന ഇവിടം പിന്നീട് പഴങ്ങളുടെ ഇറക്കുമതിക്കും വിപണിക്കും പ്രസിദ്ധമായി. ഇപ്പോള്‍ മറ്റേതു മുൻകാല വ്യാപാര നഗരങ്ങളെയും പോലെ തന്നെ വിനോദസഞ്ചാരം നാടിന്‍റെ മുഖമുദ്ര തന്നെ മായിച്ചു കളഞ്ഞിരിക്കുകയാണ്. യൂറോപ്യൻ സ്വാധീനമുള്ള അർജന്റീനിയൻ വാസ്തുവിദ്യയും നിര്‍മ്മിതികളുമെല്ലാം സഞ്ചാരികള്‍ക്ക് ഇവിടെ യഥേഷ്ടം ആസ്വദിക്കാം. മഹാഗണി ബോട്ടുകളിൽ കനാലിലൂടെയുള്ള യാത്ര നഗരത്തെ അടുത്തറിയുവാന്‍ സഹായിക്കുന്നു.
PC:Julio Ariel

ആൻസി, ഫ്രാൻസ്

ആൻസി, ഫ്രാൻസ്

അവധിക്കാല യാത്രകളിലേക്കായി മാറ്റിവയ്ക്കുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് ഫ്രാന്‍സിലെ ആന്‍സി എന്ന സ്ഥലം. തിയോ നദിയും രണ്ട് കനാലുകളും ആണ് ഇവിടെയുള്ളത്. നഗരത്തിന്‍റെ ഭംഗി വര്‍ധിപ്പിക്കുക മാത്രമല്ല, പ്രദേശത്തെ ഒരു മികച്ച വ്യാപാര കേന്ദ്രമായി മാറ്റുവാനും കനാലുകള്‍ വഴി സാധിച്ചിട്ടുണ്ട്. ആൽപ്‌സ് പർവതനിരകളുടെ എല്ലാ സൗന്ദര്യവും സന്ദർശകരെ രസിപ്പിക്കാൻ മനോഹരമായ തടാകവും ഉള്ളതിനാൽ വിനോദ സഞ്ചാരരംഗത്തും ആന്‍സിന് തനതായ ഒരു സ്ഥാനമുണ്ട്. ഇവിടെ തന്നെ നവീകരിച്ച ഒരു കോട്ടയും കാണാം.

മണ്‍റോ തുരുത്ത്

മണ്‍റോ തുരുത്ത്

കനാലുകളുടെ അതിമനോഹരമായ കാഴ്ചയും അനുഭവവും നല്കുന്ന ഇടമാണ് മണ്‍റോ തുരുത്ത്. മൂന്നു വശവും കല്ലടയാറിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ കനാലുകളുടെ തീരങ്ങളിലായി ആളുകള്‍ താമസിക്കുന്നു. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്ന ഇവിടെ കണ്ടല്‍ക്കാടുകളും ചെമ്മീന്‍കെ‌ട്ടുകളും അങ്ങനെ കാഴ്ചകള്‍ നിരവധിയുണ്ട്. ഒരു വള്ളത്തിനു മാത്രം ക‌ടന്നുപോകുവാന്‍ സാധിക്കുന്ന കെവഴികളില്‍ കൂടി ഒരു നാടിനെ മൊത്തം അറിഞ്ഞും കണ്ടുമുള്ള യാത്ര ഇവിടുത്തെ ജീവിതരീതിയെക്കുറിച്ച് നിങ്ങളെ മനസ്സിലാക്കുവാനും സഹായിക്കും.
PC:Sanu N

സ്റ്റോക്ക്ഹോം, സ്വീഡൻ

സ്റ്റോക്ക്ഹോം, സ്വീഡൻ

മറ്റേതു നോര്‍ഡിക് നഗരങ്ങളെയും പോലെ അതിമനോഹരമാണ് സ്വീഡനിലെ സ്റ്റോക്ക്ഹോമും. ഏതു തരത്തില്‍ ചിന്തിച്ചാലും സ്വീഡന്‍റെ കേന്ദ്രമാണ് ആ നഗരം. 1000-ൽ വൈക്കിംഗ്‌സ് ആണ് ഇത് ആദ്യമായി നിർമ്മിച്ചത്, എന്നാൽ ഇന്ന് ഇത് വളരെ ആധുനികവും മുന്നോട്ട് ചിന്തിക്കുന്നതുമായ ഒരു മഹാനഗരമാണ്. 14 ദ്വീപുകളിലാണ് നഗരം നിർമ്മിച്ചിരിക്കുന്നത്, അവയെ ബന്ധിപ്പിക്കുന്ന കനാലുകൾ ബോട്ടിലോ കടത്തുവള്ളത്തിലോ നമുക്ക് സന്ദര്‍ശിക്കാം. പാലങ്ങളുടെ കാഴ്ചകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ഹാംബര്‍ഗ്, ജര്‍മ്മനി

ഹാംബര്‍ഗ്, ജര്‍മ്മനി

കനാലുകളുടെയും പാലങ്ങളുടെയും മറ്റൊരു നഗരമാണ് ജര്‍മ്മനിയിലെ ഹാംബര്‍ഗ്. കോണ്ടിനെന്റൽ യൂറോപ്പിനും തെക്ക് സ്കാൻഡിനേവിയയ്ക്കും ഇടയിൽ ജുട്ട്‌ലാൻഡ് പെനിൻസുലയുടെ തെക്കൻ ഫാനിംഗ്-ഔട്ടിൽ സുരക്ഷിതമായ പ്രകൃതിദത്ത തുറമുഖത്താണ് ഹാംബർഗ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ മറ്റേതൊരു നഗരത്തെയുംകാള്‍ പാലങ്ങളും വെനീസും ആംസ്റ്റര്‍ഡാമും ചേരുന്നതിനേക്കാള്‍ കനാലുകളും ഇവിടെ കാണാം.

ബിര്‍മിങ്ഹാം, യുകെ

ബിര്‍മിങ്ഹാം, യുകെ

ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്സ് മേഖലയിലെ ഒരു പ്രധാന നഗരമാണ് ബർമിംഗ്ഹാം, സംസാരിക്കുന്നു. കനാലുകളുടെ ഒരു ശൃംഖലയുടെ ആസ്ഥാനം കൂടിയാണിത്, അവയിൽ പലതും ഷെർബോൺ വാർഫിൽ നിന്ന് ആരംഭിക്കുന്നു.

ബ്രൂഗസ്, ബെല്‍ജിയം

ബ്രൂഗസ്, ബെല്‍ജിയം

വടക്കിന്റെ വെനീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന നഗരമാണ് ബെല്‍ജിയത്തിലെ ബ്രൂഗസ്. ഭംഗിയേറിയ കനാലുകള്‍ക്കും മധ്യകാലഘട്ടത്തിലെ നിര്‍മ്മിതികള്‍ക്കും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോ‌ട്ടയ്ക്കും ഈ നഗരം പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു.

മൂവായിരം രൂപയ്ക്ക് ഉദയ്പൂര്‍ സന്ദര്‍ശിക്കാം... ചിലവ് കുറഞ്ഞ യാത്രയ്ക്കായി വിശദമായ പ്ലാന്‍മൂവായിരം രൂപയ്ക്ക് ഉദയ്പൂര്‍ സന്ദര്‍ശിക്കാം... ചിലവ് കുറഞ്ഞ യാത്രയ്ക്കായി വിശദമായ പ്ലാന്‍

സാഹസികതയും ധൈര്യവുമുണ്ടെങ്കില്‍ പോകാം... എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്ങിന്സാഹസികതയും ധൈര്യവുമുണ്ടെങ്കില്‍ പോകാം... എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്ങിന്

Read more about: world travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X