Search
  • Follow NativePlanet
Share
» »കാശ്മീര്‍ യാത്ര: മറക്കാതെ കാണേണ്ട പഹല്‍ഗാമും ഗുല്‍മാര്‍ഗും പിന്നെ ദാല്‍ തടാകവും

കാശ്മീര്‍ യാത്ര: മറക്കാതെ കാണേണ്ട പഹല്‍ഗാമും ഗുല്‍മാര്‍ഗും പിന്നെ ദാല്‍ തടാകവും

നിങ്ങൾ കാശ്മീരിലേക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഗുല്‍മാര്‍ഗും സോനാമാർഗും ദാൽ തടാകവും നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരിക്കണം

ആയിരക്കണക്കിന് സഞ്ചാരികള്‍ ഓരോ വര്‍ഷവും എത്തിച്ചേരുന്ന കാശ്മീര്‍ സ്വപ്നം കാണാത്ത യാത്രക്കാരുണ്ടാവില്ല. എത്ര തവണ കണ്ടെന്ു പറഞ്ഞാലും ഓരോ കാഴ്ചയിലും ഈ നാടിന് പുതുമ തന്നെയാണ് സന്ദര്‍ശകര്‍ക്കു നല്കുവാനുള്ളത്. ആദ്യമായി കാശ്മീരിലെത്തുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളി. എവിടെയൊക്കെ കാണണമെന്നും ഏതൊക്കെ സ്ഥലങ്ങള്‍ ഒഴിവാക്കരുത് എന്നുമെല്ലാം സംശയമായിരിക്കും. എത്ര ചെറിയ യാത്രയാണെങ്കിലും ഇവിടുത്തെ ചില സ്ഥലങ്ങള്‍ കാണാതെ മടങ്ങരുത്.
നിങ്ങൾ കാശ്മീരിലേക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഗുല്‍മാര്‍ഗും സോനാമാർഗും ദാൽ തടാകവും നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരിക്കണം

ദാല്‍ തടാകം, ശ്രീനഗര്‍

ദാല്‍ തടാകം, ശ്രീനഗര്‍

കാശ്മീര്‍ യാത്രയില്‍ ഏറ്റവും മനോഹരമായ കാഴ്ചകള്‍ നല്കുന്ന സ്ഥലമാണ് ദാല്‍ തടാകം എന്ന് സംശയമില്ലാതെ പറയാം. പര്‍വ്വതങ്ങളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന തടാകത്തിന്റെ ഭംഗി മാത്രമല്ല, അവിടുത്തെ ജീവിതങ്ങളും ശിക്കാരയിലുള്ള യാത്രയും രാത്രി ഹൗസ് ബോട്ടിലെ താമസവും ഒക്കെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ശ്രീനഗറിന്റെ രത്‌നം എന്നാണ് ദാൽ തടാകം അറിയപ്പെടുന്നത്. കാശ്മീരില്‍ പര്‍വ്വതങ്ങളുടെ കാഴ്ചകളേക്കാളും സമതലങ്ങളുടെ ഭംഗിയേക്കാളും കാണുവാന്‍ രസമുള്ള ഇടമാണിതെന്നാണ് പല സന്ദര്‍ശകരും അഭിപ്രായപ്പെടുന്നത്.

PC:Divya Agrawal

പഹല്‍ഗാം

പഹല്‍ഗാം

കാശ്മീര്‍ കാഴ്ചകളില്‍ പകരം വയ്ക്കുവാന്‍ സാധിക്കാത്ത സ്ഥലമാണ് പഹല്‍ഗാം. പ്രകൃതി സൗന്ദര്യത്തിനും പുല്‍മേടുകള്‍ക്കും പ്രസിദ്ധമായിരിക്കുന്ന ഈ സ്ഥലം സഞ്ചാരികളെ മടങ്ങിപ്പോകുവാന്‍ അനുവദിക്കുകയേയില്ല. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. ഈ സമയം പ്രദേശം മുഴുവനും കാട്ടുപൂക്കളാല്‍ നിറയുകയും മഞ്ഞുനിറഞ്ഞു നില്‍ക്കുകയും അതേപോലെ തന്നെ തെളിഞ്ഞ ആകാശം കാണുവാന്‍ സാധിക്കുകയും ചെയ്യുന്ന സമയമാണിത്. ഹിമാലയത്തിലെ മനോഹരമായ ലിദ്ദാർ താഴ്‌വരയുടെ രത്‌നം എന്നാണിത് അറിയപ്പെടുന്നത്.

ഹൈക്കിങ്, ട്രക്കിങ്, ഫിഷിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് നിരവധി സാധ്യതകള്‍ ഇവിടെയുണ്ട്. മഞ്ഞുവീഴ്ച കാണുവാനാണ് ആഗ്രഹമെങ്കില്‍ ഡിസംബർ, ജനുവരി മാസങ്ങള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കാം..

PC:Devesh Sangwan

 ബഡ്ഗാം

ബഡ്ഗാം

കാശ്മീലെ ഇടങ്ങളെല്ലാം എന്നും ആള്‍ത്തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളാണ്. തിരക്കുള്ള കാശ്മീര്‍ താല്പര്യമില്ലെങ്കില്‍ നിങ്ങള്‍ക്കു പോകുവാന്‍ സാധിക്കുന്ന സ്ഥലമാണ് ബഡ്ഗാം. തിരക്കില്ലെന്നു വെച്ച് ഇവിടെ കാണുവാനൊന്നുമില്ലെന്നു തെറ്റിദ്ധരിക്കരുത്. കാശ്മീര്‍ യാത്രയില്‍ നിങ്ങള്‍ കാണണം എന്നാഗ്രഹഹിക്കുന്ന എല്ലാത്തരം കാഴ്ചകളും ഭൂപ്രകൃതിയും പര്‍വ്വതങ്ങളും ഇവിടെയും കാണാം. സമാധാനത്തെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ബഡ്ഗാം തന്നെയാണ് നിങ്ങള്‍ക്ക് യോജിച്ചത്. പ്രകൃതിദൃശ്യങ്ങളാൽ അലങ്കരിച്ച ബദ്ഗാം, പച്ചപ്പ് നിറഞ്ഞ പുൽമേടുകളാൽ മൂടപ്പെട്ടു കിടക്കുന്നു. തെളിഞ്ഞ ആകാശവും ശാന്തതയും യാതൊരു തടസ്സങ്ങളുമില്ലാതെ മണിക്കൂറുകളോളം നിങ്ങള്‍ക്ക് ആസ്വദിക്കാം

PC:Ankur P

നിഷാന്ത് ബാഗ്

നിഷാന്ത് ബാഗ്

പ്രകൃതിദത്തമായ കാശ്നമീര്‍ സൗന്ദര്യത്തോട് കിടപിടിക്കുന്ന ഒന്നാണ് മനുഷ്യനിര്‍മ്മിതിത ഉദ്യാനമായ നിഷാന്ത് ബാഗ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ മുഗൾ ഉദ്യാനമായ ഇത് ആസൂത്രണത്തിന്റെയും നിര്‍മ്മിതിയുടെയും മേന്മ നമുക്ക് കാണിച്ചു തരുന്നു. ദാൽ തടാകത്തിന്റെ കിഴക്കുഭാഗത്തായി നിർമ്മിച്ചിരിക്കുന്ന ഇതിനെ 'ആനന്ദത്തിന്റെ പൂന്തോട്ടം' എന്നാണ് നാട്ടുകാർ വിശേഷിപ്പിക്കുന്നത്. പിർ പഞ്ചൽ പർവതനിരകള്‍, അതിനു താഴെയുള്ള തടാകം, സബർവാൻ പർവതനിരകള്‍ എന്നിങ്ങനെ പൂന്തോട്ടത്തെ വീണ്ടും ഭംഗിയുള്ളതാക്കുന്ന പ്രകൃതിദൃശ്യങ്ങളാണ് ഇതിനു ചുറ്റിലുമുള്ളത്. പൂക്കളുടെ വൈവിധ്യമാര്‍ന്ന ലോകമാണ് ഇവിടെയുള്ളത്. താമരകള്‍, റോസാപ്പൂക്കള്‍ എന്നിവയുടെ വിവിധ വര്‍ണ്ണങ്ങള്‍ ഇവിടെ കാണാം. പേർഷ്യൻ പൂന്തോട്ടങ്ങളുടെ ശൈലിയിൽ രൂപകൽപ്പന ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഇത് താഴ്വരയുടെ ടോപ്പോളജിയും ജലസ്രോതസ്സുകളും കാരണം ഇന്നത്തെ രൂപത്തിലെക്ക് പുനർരൂപകൽപ്പന ചെയ്യുകയായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. പൂന്തോട്ടത്തിന് പന്ത്രണ്ട് ടെറസുകളും ജലധാരകൾ, വാട്ടർ ച്യൂട്ടുകൾ, കുളങ്ങൾ തുടങ്ങിയവയുണ്ട്.

PC:McKay Savage

ടസ്കനിയും സ്കോട്ലന്‍ഡും ഏതന്‍സും നമ്മുടെ നാട്ടില്‍!! കാണാം യൂറോപ്യന്‍ കാഴ്ചകളൊരുക്കുന്ന ഇന്ത്യയിലെ ഇടങ്ങള്‍ടസ്കനിയും സ്കോട്ലന്‍ഡും ഏതന്‍സും നമ്മുടെ നാട്ടില്‍!! കാണാം യൂറോപ്യന്‍ കാഴ്ചകളൊരുക്കുന്ന ഇന്ത്യയിലെ ഇടങ്ങള്‍

ഗുല്‍മാര്‍ഗ്

ഗുല്‍മാര്‍ഗ്

കാശ്മീര്‍ യാത്രയില്‍ ഭംഗി കൊണ്ട് സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്ന സ്ഥലമാണ് ഗുല്‍മാര്‍ഗ്. ശ്രീനഗറില്‍ നിന്നും ഒരു മണിക്കൂര്‍ യാത്രാ ദൂരത്തിലാണ് ഗുല്‍മാര്‍ഗ് ഉള്ളത്. സ്കീയിങ്ങിന് ഏറെ പ്രസിദ്ധമായ ഇവിടെ കേബിള്‍ കാര്‍ യാത്രയും ആസ്വദിക്കുവാന്‍ സാധിക്കും. ഫോണിന്റെ ഗാലറിയില്‍ നിറയ്ക്കുവാന്‍ പറ്റിയ ഫോട്ടോകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. നിങ്ങള്‍ ഒരു ഫോട്ടോഗ്രാഫര്‍ അല്ലെങ്കില്‍ പോലും ഇവിടുത്തെ ചിത്രങ്ങള്‍ നിങ്ങള്‍ പകര്‍ത്തും. പ്രകൃതി സൗന്ദര്യത്തിന്റെയും സാഹസികതയുടെയും മികച്ച മിശ്രിതമാണ് ഈ പ്രദേശം നിങ്ങള്ഡക്കു തരുന്നത്. ആൽപതർ തടാകവും ഗുൽമാർഗിലെ സെന്റ് മേരീസ് പള്ളിയും യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ മറക്കരുത്.

PC:imad Clicks

സോന്മാര്‍ഗ്

സോന്മാര്‍ഗ്

സ്വര്‍ണ്ണത്തിന്‍റെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലമാണ് കാശ്മീരിലെ സോന്മാര്‍ഗ്. വളരെ പഴയകാലം മുതല്‍ നിലനില്‍ക്കുന്ന ഈ പ്രദേശം കാശ്മീരിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന സില്‍ക്ക് റോഡിന്‍റെ കവാടം കൂടിയായിരുന്നു. പ്രദേശത്തിന്റെ അഭൗമീകമായ സൗന്ദര്യം കാരണം പറുദീസയിലെ വെള്ളിനിറ‍ത്തിലുള്ള മഞ്ഞ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. തടാകങ്ങളും പർവതങ്ങളും ഹിമാനികളും സമൃദ്ധമായ പുൽമേടുകളും ആണ് ഇവിടുത്തെ ആകര്‍ഷണം.
സോന്മാര്‍ഗ് സന്ദര്‍ശിക്കുന്നതിലൂടെ കാശ്നീരിലെ നിരവധിയായ ഇടങ്ങളിലേക്കും കാഴ്ചകളിലേക്കും ഇറങ്ങിച്ചെല്ലാം എന്നതാണ് കൂടുതല്‍ പേരെയും ഇവിടെ ആകര്‍ഷിക്കുന്നത്. സോജിലാ പാസ്, താജിവാസ് ഗ്ലേസിയർ, കൃഷ്ണസർ തടാകം, ബാൽതാൽ താഴ്‌വര,സറ്റ്സാർ ലേക്ക്,നിലാഗാർഡ് നദി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടുന്ന് എളുപ്പത്തിലെത്താം.

PC:Vajjarapu06

പഹല്‍ഗാമും ഗുല്‍മാര്‍ഗുമല്ല, കാശ്മീരിന്‍റെ യഥാര്‍ത്ഥ ഭംഗി കാണുവാന്‍ പോകണം ഈ ഗ്രാമങ്ങളിലേക്ക്പഹല്‍ഗാമും ഗുല്‍മാര്‍ഗുമല്ല, കാശ്മീരിന്‍റെ യഥാര്‍ത്ഥ ഭംഗി കാണുവാന്‍ പോകണം ഈ ഗ്രാമങ്ങളിലേക്ക്

സ്വിറ്റ്സര്‍ലന്‍ഡിനെ ഓര്‍മ്മിപ്പിക്കുന്ന കാശ്മീരിലെ തടാകങ്ങള്‍, കാണണം ഒരിക്കലെങ്കിലും ഈ കാഴ്ചസ്വിറ്റ്സര്‍ലന്‍ഡിനെ ഓര്‍മ്മിപ്പിക്കുന്ന കാശ്മീരിലെ തടാകങ്ങള്‍, കാണണം ഒരിക്കലെങ്കിലും ഈ കാഴ്ച

Read more about: kashmir travel ideas srinagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X