India
Search
  • Follow NativePlanet
Share
» »അമിതമായ പാക്കിങ്ങും യാത്രാ ബജറ്റും!!യാത്രകളില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍

അമിതമായ പാക്കിങ്ങും യാത്രാ ബജറ്റും!!യാത്രകളില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍

വർഷത്തിലൊരിക്കൽ, നിങ്ങൾ മുമ്പൊരിക്കലും പോയി‌ട്ടില്ലാത്ത സ്ഥലത്തേക്ക് പോകുക...ഒരിക്കല്‍ ദലൈ ലാമ പറഞ്ഞ ഈ വാക്കുകള്‍ ഇന്ന് സഞ്ചാരികളുടെ മുദ്രാവാക്യങ്ങളിലൊന്നാണ്. ഒരു യാത്ര പുറപ്പെടുവാന്‍ എന്തെങ്കിലുമ കാരണങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് ത‌ടസ്സങ്ങളൊന്നും ഒരു തടസ്സമായിരിക്കില്ല. കി‌ട്ടുന്ന അവസരങ്ങളിലെല്ലാം യാത്രകള്‍ ചെയ്യുവാന്‍ നില്‍ക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമുണ്ട്. യാത്രകളില്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍. ചില സമയങ്ങളില്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നത് എത്ര കരുതിയാലും മാറ്റുവാന്‍ പറ്റില്ലെങ്കിലും ചില കാര്യങ്ങള്‍ തടയുവാന്‍ നമ്മു‌ടെ കരുതലു മാത്രം മതി. ഇതാ യാത്രകളില്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ചില കാര്യങ്ങളിലേക്ക്..

പ്ലാന്‍ ചെയ്യുവാന്‍ ആവശ്യമായ സമയം എടുക്കാത്തത്

പ്ലാന്‍ ചെയ്യുവാന്‍ ആവശ്യമായ സമയം എടുക്കാത്തത്

പ്ലാന്‍ ചെയ്യാതെ യാത്രകള്‍ പോകുന്നത് വ്യത്യസ്തമായ അനുഭവമാണെങ്കിലും കൃത്യമായ പ്ലാനില്ലാത്ത യാത്രകള്‍ മിക്കപ്പോഴും ബുദ്ധിമുട്ടിലായിരിക്കും ചെന്നെത്തിക്കുക. മറ്റു ചിലപ്പോള്‍ യാത്രകളുടെ പ്ലാനിങ് ഏറ്റവും അവസാന നിമിഷത്തിലായിരിക്കും. രണ്ടായാലും ഫലം മോശമാണ്. യാത്രയില്‍ എവിടെയൊക്കെ എങ്ങനെ പോകണമെന്നും ഏതൊക്കെ സ്ഥലങ്ങള്‍ കാണണമെനന്നും എവിടെയാണ് താമസിക്കേണ്ടത്, ഏതു വാഹനത്തിലാണ് പോകുന്നത്, ടിക്കറ്റ് ബുക്ക് ചെയ്യുന്നത് തു‌ടങ്ങിയ കാര്യങ്ങല്‍ നേരത്തെ തന്നെ തീരുമാനിക്കുക. അമിതമായും വളരെ കുറച്ചും യാത്രകള്‍ പ്ലാന്‍ ചെയ്യരുത്. എല്ലാം ആവശ്യം വേണ്ടുന്ന സമയമെ‌ടുത്ത് മാത്രം ചെയ്യുക.

പാക്കിങ് നടത്താത്തത്

പാക്കിങ് നടത്താത്തത്

യാത്രകളിലെ ഏറ്റവും പ്രധാനപ്പെ‌ട്ട മറ്റൊരു കാര്യമാണ് പാക്കിങ്. ടിക്കറ്റ് ഒക്കെ ഒരു മാസം മുന്‍പേ തന്നെ എടുക്കുമെങ്കിലും യാത്രയ്ക്ക് മണിക്കൂറുകള്‍ മുന്‍പായിരിക്കും ഓട്ടപ്രദക്ഷിണം നടത്തി പാക്കിങ് പൂര്‍ത്തിയാക്കുന്നത്. കൃത്യമായി സാധനങ്ങള്‍ പാക്ക് ചെയ്യുക എന്നത് പ്ലാനിങ്ങിന്റെ ഒരു ഭാഗം തന്നെയാണ്. യാത്ര പോകുന്ന ദിവസങ്ങളുടെ എണ്ണവും സ്ഥലവും കണക്കാക്കി വേണം പാക്കിങ്ങില്‍ ഉള്‍ക്കൊള്ളിക്കേണ്ട സാധനങ്ങള്‍ തിരഞ്ഞെടുക്കുവാന്‍. യാത്ര പോകുന്നതിനു ഒരു ദിവസം മുന്‍പു തന്നെ വേണ്ട സാധനങ്ങള്‍ കൃത്യമായി പാക്ക് ചെയ്യുക. എപ്പോഴെങ്കിലും ആവശ്യം വന്നേക്കുമല്ലോ എന്നു കരുതി അമിതമായി സാധനങ്ങള്‍ പാക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കാം.

ബജറ്റ് ഇല്ലാത്ത യാത്ര

ബജറ്റ് ഇല്ലാത്ത യാത്ര

യാത്രകളില്‍ മറക്കാതെ ചെയ്തിരിക്കേണ്ട മറ്റൊന്ന് കൃത്യമായ ബജറ്റ് ആണ്. അധികം കടം മേടിച്ചും ഒത്തിരി പിശുക്കിയും യാത്ര പോകാതെ മിനിമം രീതിയില്‍ പണം ചിലവഴിച്ചു വേണം പോകുവാന്‍. ആഢംബര സൗകര്യങ്ങള്‍ പരമാവധി ഒഴിവാക്കാം. താമസത്തിനായി അത്യാവശ്യം സൗകര്യങ്ങള്‍ മാത്രമുള്ള ഇ‌ടങ്ങള്‍ തിരഞ്ഞെടുക്കാം. ഒറ്റരാത്രി ചിലവഴിക്കുന്നതിനായി വില കൂ‌ടിയ റൂമുകളുടെ ആവശ്യം ഇല്ലല്ലോ. കൂടാതെ ഷെയര്‍ ടാക്സികള്‍ ലഭിക്കുന്ന ഇ‌ടമാണെങ്കില്‍ അതും ഉപയോഗിക്കാം. തീര്‍ത്തും ചിലവ് കുറഞ്ഞ യാത്രയാണെങ്കില്‍ കേടാകാത്ത ഭക്ഷണം ഒക്കെ വീട്ടില്‍ നിന്നേ കരുതാം.

പണം എക്സ്ചേഞ്ച്

പണം എക്സ്ചേഞ്ച്

വിദേശത്തേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യംമാണ് വിദേശനാണ്യ നിരക്ക്. ഒരു നിശ്ചിത ദിവസത്തെ നിരക്കുകളെക്കുറിച്ച് നമുക്ക് അവ്യക്തമായ ഒരു ധാരണയുണ്ടെങ്കിലും ഓരോ മണിക്കൂറിലും ഈ നിരക്ക് മാറുന്നുണ്ട് എന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ,
പുറപ്പെടുന്നതിന് മുമ്പോ യാത്രയ്ക്കിടെയോ നിങ്ങൾ നിരക്കുകൾ പരിശോധിച്ചില്ലെങ്കിൽ, നിങ്ങൾ കൂടുതൽ പണം നൽകേണ്ടിവരും. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഡോളർ, യൂറോ, പൗണ്ട് അല്ലെങ്കിൽ കറൻസികളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഇന്ത്യൻ രൂപയുമായി ബന്ധപ്പെട്ട അവയുടെ നിരക്ക് വർദ്ധിക്കും. എഫ് എക്സ് സി എം, നെറ്റ് ഡാനിയ ഫോറെക്സ് & സ്റ്റോക്സ്, എക്സ്ഇ കറന്റ്സി എന്നിവ പോലുള്ള ചില ആപ്ലിക്കേഷനുകൾ ഈ ആവശ്യത്തിനായി നിങ്ങൾക്ക് ഉപയോഗിക്കാം. ഏറ്റവും പുതിയ നിരക്കുകൾ നോക്കുന്നത് തുടരുക, അതുവഴി നിങ്ങൾ എത്രമാത്രം ചെലവഴിക്കുന്നുവെന്ന് അറിയാൻ കഴിയും.

ഹോട്ടല്‍ റിവ്യൂകള്‍ അവഗണിക്കുന്നത്

ഹോട്ടല്‍ റിവ്യൂകള്‍ അവഗണിക്കുന്നത്

യാത്രകളില്‍ മിക്കവരും ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്നത് നമുക്ക് പരിചയമുള്ള ആരെങ്കിലും നേരത്ത അവിടെ പോയതിന്റെ അടിസ്ഥാനത്തിലായിരിക്കും. അവരെ വിശ്വസിച്ച് കൂടുതല്‍ അന്വേഷിക്കുക പോലും ചെയ്യാതെ നമ്മള്‍ അവി‌ടെ ബുക്ക് ചെയ്യുകയും ചെയ്യും. യാത്രകളില്‍ മിക്കപ്പോഴും സംഭവിക്കുന്ന അബദ്ധങ്ങളില്‍ ഒന്നാണിത്. മോശമായ ഒരു ഹോട്ടല്‍ തിരഞ്ഞെടുക്കുന്നതിലും മറ്റൊരു കാര്യം വേണ്ട ഒരു യാത്ര മുഴുവന്‍ മോശമാകുവാന്‍. ഇതിന് ഏറ്റവും ഉചിതമായ കാര്യം ംന്ത് ഓണ്ഡലൈനില്‍ അന്വേഷിച്ച് ഹോട്ടല്‍ റിവ്യൂ നോക്കി മുറി ബുക്ക് ചെയ്യുന്നതാണ്. മുന്‍പ് അവിടെ വന്നവര്‍ ഹോട്ടലിനെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്നു കൂ‌ടി നോക്കുക. നിങ്ങള്‍ തൃപ്തരാണെങ്കില്‍ മാത്രം ബുക്ക് ചെയ്യുക.

നിര്‍ത്താതെ ക്യാമറ ഉപയോഗിക്കുന്നത്

നിര്‍ത്താതെ ക്യാമറ ഉപയോഗിക്കുന്നത്

ഇത് വീണ്ടും നമ്മളിൽ പലരും ചെയ്യുന്ന ഒരു കാര്യമാണ്, പ്രത്യേകിച്ചും നമ്മള്‍ ആദ്യമായി ഒരു സ്ഥലത്തേക്ക് പോകുമ്പോൾ. ആ സ്ഥലം ആസ്വദിക്കുന്നതിൽ നിന്ന് പലപ്പോഴും ക്യാമറ നമ്മെ മാറ്റിനിര്‍ത്തും. ചില ആളുകൾ 10 വ്യത്യസ്ത കോണുകളിൽ നിന്ന് ഒരു പ്രത്യേക കാര്യത്തിന്റെ ചിത്രം എടുക്കുന്നു, അത് ചിലപ്പോൾ അനാവശ്യമായിരിക്കും. നിങ്ങൾ ആദ്യം അവിടെയെത്തുമ്പോൾ അതിലെ നിമിഷം ആസ്വദിക്കുമ്പോൾ കുറച്ച് ചിത്രങ്ങളിൽ ക്ലിക്കുചെയ്യാം. ആവശ്യത്തിനു ആ സ്ഥലത്തെ കാഴ്ച കണ്ടു തീര്‍ത്തതിനു ശേഷം മാത്രം രണ്ടോ മൂന്നോ ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യാം. അപ്പോഴും ആ കാഴ്ചകള്‍ കണ്ണില്‍ കണ്ടു തീര്‍ത്തുവെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം.

പ്രദേശവാസികളെ അമിതമായി വിശ്വസിക്കുന്നത്

പ്രദേശവാസികളെ അമിതമായി വിശ്വസിക്കുന്നത്

യാത്രകളില്‍ ദിശകള്‍ക്കായി പ്രദേശവാസികളെ അമിതമായി ആശ്രയിക്കുന്നത് ഒരു സഞ്ചാരി എന്ന നിലയില്‍ ചെയ്യുന്ന വലിയ അബദ്ധങ്ങളില്‍ ഒന്നായിരിക്കും. ഒരു സ്ഥലത്തേക്കുള്ള വഴി ചോദിച്ച് ഒരിടത്ത് കൂടുതല്‍ നേരം ചുറ്റിത്തിരിയുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന് കാര്യം കൂടിയാണ്. ആളുകള്‍ക്ക് വഴി തെറ്റിക്കുവാനും അബദ്ധത്തില്‍ ചാടിക്കുവാനും സാധിക്കും എന്നത് ഓര്‍മ്മിക്കുക. യാത്രയുടെ ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള മാപ്പ് നേരത്തെ തന്നെ ഓഫ്ലൈനില്‍ ഡൗണ്‍ലോഡ് ചെയ്തുവയ്ക്കുക. നെറ്റ് സൗകര്യമില്ലെങ്കിലും ഇത് ഉപയോഗിക്കുവാന്‍ സാധിക്കുന്നത് യാത്രകളില്‍ സഹായിക്കും.

തണുത്തുറഞ്ഞ ഇടങ്ങളിലെ ചുടുനീരുറവകള്‍!!പ്രകൃതിയുടെ അത്ഭുതംതണുത്തുറഞ്ഞ ഇടങ്ങളിലെ ചുടുനീരുറവകള്‍!!പ്രകൃതിയുടെ അത്ഭുതം

ഗൈഡില്‍ പറഞ്ഞ അതുപോലെ യാത്ര പോകുന്നത്

ഗൈഡില്‍ പറഞ്ഞ അതുപോലെ യാത്ര പോകുന്നത്

യാത്രകള്‍ എന്നത് സ്വന്തം റിസ്കിലുള്ള സാഹസിക പ്രവര്‍ത്തികളാണ്. ഏതൊരു സ്ഥലത്തെക്കുറിച്ചും ഇഷ്ടംപോലെ ഗൈഡുകള്‍ ഇന്ന് ലഭ്യമാണ്. പോകേണ്ട സ്ഥലങ്ങളും വഴിയും കാഴ്ചകളും മികച്ച താമസ സൗകര്യങ്ങളുമെല്ലാം ഇതില്‍ വ്യക്തമായി പറഞ്ഞിരിക്കും. എന്നാല്‍ യാത്രകള്‍ കുറേക്കൂടി ആസ്വദിക്കണമെങ്കില്‍ ബുക്ക് അ‌ടച്ച് നേരേ റോഡിലേക്കിറങ്ങാം. പ്രദേശവാസികളോട് സംസാരിച്ചും വഴിയരികില്‍ നിന്നും ഭക്ഷണം കഴിച്ചും എല്ലാം പോകാം. മാത്രമല്ല ഗൈഡുകളില്‍ പറഞ്ഞിട്ടില്ലാത്തെ വേറേയും സ്ഥലങ്ങള് അതും പ്രദേശവാസികള്‍ക്കു മാത്രം അറിയുന്ന നിരവധി ഇ‌‌ടങ്ങള്‍ അവരില്‍ നിന്നും അറിഞ്ഞ് അവിടേക്ക് പോവുകയും ചെയ്യാം. അതിനാൽ, നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ, ആകർഷണങ്ങൾ, റെസ്റ്റോറന്റുകൾ, വിപണികൾ എന്നിവയെക്കുറിച്ചുള്ള നാട്ടുകാരുടെ ശുപാർശകളെക്കുറിച്ച് സംസാരിക്കുക, കാരണം മിക്കപ്പോഴും മികച്ച സ്ഥലങ്ങൾ റേറ്റ് ചെയ്യപ്പെടുന്നതിനാൽ യാത്രാ ഗൈഡിൽ പരാമർശമില്ലാത്ത നിരവധി ഇടങ്ങള്‍ ഇങ്ങനെ കണ്ടെത്തുവാന്‍ കഴിയും.

മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്‍ക്കും കാറ്..യൂറോപ്പിലെ‌ ആദ്യ ആസൂത്രിത നഗരം...മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്‍ക്കും കാറ്..യൂറോപ്പിലെ‌ ആദ്യ ആസൂത്രിത നഗരം...

പാസ്പോര്‍ട്ടും വിസയും പരിശോധിക്കാതിരിക്കുന്നത്

പാസ്പോര്‍ട്ടും വിസയും പരിശോധിക്കാതിരിക്കുന്നത്

അന്താരാഷ്‌ട്ര യാത്ര ചെയ്യുമ്പോൾ‌, നിങ്ങളുടെ പാസ്‌പോർട്ടും വിസയും കൂടി ശ്രദ്ധിക്കുക. അവയുടെ സാധുത പരിശോധിക്കുവാന്‍ മറക്കരുത്. . ലാൻഡിംഗ് തീയതി മുതൽ കുറഞ്ഞത് 6 മാസമെങ്കിലും നിങ്ങളുടെ വിസ സാധുതയുള്ളതായിരിക്കണമെന്ന് പല രാജ്യങ്ങളും ആവശ്യപ്പെടുന്നു.
അത് നിങ്ങള്‍ക്ക് ഇല്ലാ എങ്കില് ഫ്ലൈറ്റ് കയറാൻ നിങ്ങളെ അനുവദിച്ചേക്കില്ല. നിങ്ങൾ കയറുകയാണെങ്കിൽ, നിങ്ങളുടെ ലക്ഷ്യസ്ഥാന രാജ്യത്ത് ന‌ടപടികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങൾ എല്ലായ്പ്പോഴും വിസ പരിശോധിച്ച് ആവശ്യമെങ്കിൽ അത് പുതുക്കേണ്ടത് നിർബന്ധമാണ്.

18,000 രൂപ വരെ ഇങ്ങോട്ട് ലഭിക്കും... യാത്ര പോയി മൂന്നു ദിവസം താമസിച്ചാല്‍ മാത്രം മതി!!18,000 രൂപ വരെ ഇങ്ങോട്ട് ലഭിക്കും... യാത്ര പോയി മൂന്നു ദിവസം താമസിച്ചാല്‍ മാത്രം മതി!!

കടലു കണ്ടു യാത്ര ചെയ്യാം.. ഇന്ത്യയിലെ ഏറ്റവും മനോഹരമായ തീരദേശ റോഡുകളിലൂടെ‌‌!!കടലു കണ്ടു യാത്ര ചെയ്യാം.. ഇന്ത്യയിലെ ഏറ്റവും മനോഹരമായ തീരദേശ റോഡുകളിലൂടെ‌‌!!

വെള്ളത്തിനു നടുവിലെ ജലദുര്‍ഗ്ഗ പ്രതിഷ്ഠ ഭക്തിയോ‌ടെ പ്രാര്‍ത്ഥിച്ചാല്‍ ആറുമാസത്തില്‍ വിവാഹഭാഗ്യംവെള്ളത്തിനു നടുവിലെ ജലദുര്‍ഗ്ഗ പ്രതിഷ്ഠ ഭക്തിയോ‌ടെ പ്രാര്‍ത്ഥിച്ചാല്‍ ആറുമാസത്തില്‍ വിവാഹഭാഗ്യം

മോവായിയും പ്യൂകായോയും!! രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ദ്വീപിലെ തൊപ്പിവച്ച പ്രതിമകള്‍മോവായിയും പ്യൂകായോയും!! രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ദ്വീപിലെ തൊപ്പിവച്ച പ്രതിമകള്‍

ബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാംബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാം

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X