Search
  • Follow NativePlanet
Share
» »യാത്രയ്ക്കുള്ള കാരണം മുതല്‍ സമയവും കാലാവസ്ഥയും ആഗ്രഹങ്ങളും വരെ...ലക്ഷ്യസ്ഥാനം തിരയുമ്പോള്‍ ശ്രദ്ധിക്കാം

യാത്രയ്ക്കുള്ള കാരണം മുതല്‍ സമയവും കാലാവസ്ഥയും ആഗ്രഹങ്ങളും വരെ...ലക്ഷ്യസ്ഥാനം തിരയുമ്പോള്‍ ശ്രദ്ധിക്കാം

യാത്രയ്ക്കായി ഒരു ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം

യാത്രകളെക്കുറിച്ച് നമുക്ക് നിറയെ ആഗ്രഹങ്ങളുണ്ടായിരിക്കും. അവിചാരിതമായി കാണുന്ന വീഡിയോയോ കുറിപ്പുകളോ അല്ലെങ്കില്‍ എപ്പോഴെങ്കിലും മനസ്സില്‍ കയറിയ ഇടങ്ങളോ അങ്ങനെ പോകുവാനൊരു ലിസ്റ്റ് എപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഒരു യാത്ര പ്ലാന്‍ ചെയ്യേണ്ടി വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. കയ്യിലെ പണം മുതല്‍ പോകുന്ന സ്ഥലത്തെ കാലാവസ്ഥയും രാഷ്ട്രീയ സ്ഥിതിയും ഭൂപ്രകൃതിയും വരെ ഇതില്‍ ഉള്‍പ്പെടും. യാത്രയ്ക്കായി ഒരു ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം

കാരണം

കാരണം

യാത്ര ചെയ്യുക എന്നതു തന്നെയാണ് യാത്രകളുടെ ഉദ്ദേശമെങ്കിലും ആ യാത്രയ്ക്കിറങ്ങിത്തിരിക്കുവാന്‍ വ്യത്യസ്തമായ കാരണങ്ങള്‍ നമുക്കുണ്ടാവും. ആ കാരണം കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. ജോലി ചെയ്തു മടുത്തിരിക്കുമ്പോള്‍ ഒരു ഇടവേള എന്ന നിലയില്‍ ചില ആളുകള്‍ യാത്രയെ കാണുന്നു. എന്നാല്‍ മറ്റുചിലര്‍ക്ക് പുത്തന്‍രുചികളും യാത്രാനുഭവങ്ങളും സ്വന്തമാക്കുകയാവും ലക്ഷ്യം. വേറെ ചിലര്‍ക്കാവട്ടെ പങ്കാളിക്കോ അല്ലെങ്കില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ക്കൊപ്പമോ യാത്ര പോകുക എന്നതായിരിക്കും. ഈ കാരണം കണ്ടെത്തിക്കഴിഞ്ഞാല്‍ അതിനനുസരിച്ചുള്ള സ്ഥലം തിരഞ്ഞെടുക്കുവാന്‍ സഹായകമായേക്കാം.

സമയം

സമയം

യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് യാത്രയ്ക്കായി മാറ്റിവെക്കുന്ന സമയം. നിങ്ങളുടെ യാത്രയുടെ സമയവും ദൈർഘ്യവും നിങ്ങളുടെ ബജറ്റിനെയും യാത്രാ ലക്ഷ്യസ്ഥാനത്തേയും വളരെയധികം സ്വാധീനിക്കും.ഉദാഹരണത്തിന് വെറും മൂന്ന് ദിവസം മാത്രമേ അവധിയുള്ളുവെങ്കില്‍ കാശ്മീരിന് ഒരു യാത്ര പ്ലാന്‍ ചെയ്യുക എന്നത് സാധ്യമായേക്കില്ല. എന്നാല്‍ ഈ സമയത്തിനുള്ളില്‍ ഗോവയും കൊടൈക്കനാലുമെല്ലാം കറങ്ങി വരുവാന്‍ സാധിക്കുകയും ചെയ്യും. എന്നിരുന്നാലും ദൈർഘ്യമേറിയ യാത്രകൾ ചിലവേറിയതായാണ് ആളുകള്‍ കരുതുന്നത്. ഇത് പൂര്‍ണ്ണമായും ശരിയല്ല. ഫ്ലൈറ്റുകളുടെ ചാര്‍ജ് ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടുതലും സ്ഥിരമായിരിക്കും. മാത്രമല്ല, താമസ സൗകര്യങ്ങളുടെ കാര്യത്തില്‍ നിങ്ങൾ കൂടുതൽ നേരം തങ്ങുന്തോറും കുറഞ്ഞ ചിലവില്‍ ലഭ്യമാകുവാനുള്ള സാധ്യതയുമുണ്ട്.

ബജറ്റ്

ബജറ്റ്

ഒരു യാത്രാ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുമ്പോൾ പലർക്കും ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെടുന്നത് ഇവിടെയാണ്. നിങ്ങളുടെ യാത്രകളെ മൊത്തത്തില്‍ മാറ്റിമറിക്കുവാന്‍ ബജറ്റിന് സാധിക്കും. എന്നാല്‍ ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുവാന്‍ തയ്യാറായാല്‍ പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ യാത്ര ചെയ്യുവാന്‍ സാധിക്കും. ഉദാഹരണത്തിന് ബജറ്റ് സ്റ്റേ പരിഗണിക്കുന്നതും പൊതുഗതാഗതം ഉപയോഗിക്കുന്നതും ചിലവുകളെ പിടിച്ചുകെട്ടുവാന്‍ സഹായിക്കും. പല ഹോട്ടലുകളും വളരെ താങ്ങാനാവുന്ന വിലയിൽ അടിസ്ഥാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മണിക്കൂർ അടിസ്ഥാനത്തിൽ ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നതാണ് ജനപ്രിയമായ ഓപ്ഷൻ. ഒരു ഹോട്ടലിൽ സ്ഥിരമാക്കുന്നതിനു പകരം ഒന്നിലധികം ഇടങ്ങളിലം ഹോട്ടലുകളില്‍ താമസിച്ച് യാത്ര പൂര്‍ത്തിയാക്കാം. ആവശ്യമുള്ളപ്പോൾ മാത്രം റൂം ബുക്ക് ചെയ്യാൻ കഴിയുന്നത് ഏറെ ഗുണം ചെയ്യും.

കാലാവസ്ഥ

കാലാവസ്ഥ

യാത്രയില്‍ ഏത് കാലാവസ്ഥയാണ് നിങ്ങൾക്ക് അനുയോജ്യമെന്ന് തീരുമാനിക്കുന്നത് പ്രധാനമാണ്. നിങ്ങളുടെ ആരോഗ്യത്തിനു യോജിക്കുന്ന കാലാവസ്ഥയാണോ എന്നു അറിഞ്ഞ ശേഷം മാത്രം പ്ലാന്‍ ചെയ്യുക. ചിലപ്പോള്‍ നിങ്ങളുടെ മനസ്സിലുള്ല പല കാഴ്ചകളും കാലാവസ്ഥ തടസ്സപ്പെടുത്തിയേക്കും. മാത്രമല്ല, മഞ്ഞുമൂടിയ സൗന്ദര്യത്തിനായി മഞ്ഞുമൂടിയ മലനിരകളിലേക്ക് യാത്ര ചെയ്യുന്നത് രസകരമല്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളപ്പോൾ ബീച്ചിൽ സൂര്യനമസ്‌കാരം ചെയ്യാൻ ശ്രമിക്കുന്നതും അബദ്ധമാണ്. ഒരു അവധിക്കാലത്തിനുവേണ്ടി നിങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുന്നത് അപക്വമായ തീരുമാനം ആയേക്കും.

നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള യാത്രാനുഭവം

നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള യാത്രാനുഭവം

നിങ്ങൾ ആഗ്രഹിക്കുന്ന യാത്രാനുഭവം ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള നിങ്ങളുടെ തീരുമാനത്തെയും സ്വാധീനിക്കും. നിങ്ങൾക്ക് ഒരു ബീച്ച് ഹോളിഡേ ഇഷ്ടമാണോ, ഷോപ്പിംഗിന് പോകണോ, ചില കാഴ്ചകൾ കാണണോ അല്ലെങ്കിൽ പ്രകൃതിയിൽ സമയം ചെലവഴിക്കണോ എന്നിങ്ങനെ ഏതിനാണ് നിങ്ങള്‍ മുന്‍തൂക്കം നല്കുന്നതെന്ന് തീരുമാനിച്ച് അതിനനുസരിച്ച സ്ഥലങ്ങള്‍ പട്ടികപ്പെടുത്താം. ഒരു പ്രത്യേക ഉത്സവത്തിൽ പങ്കെടുക്കുന്നതോ, പ്രത്യേക സീസണില്‍ പോകുന്നതോ എല്ലാം ഇതില്‍ വരും.
ഉദാഹരണത്തിന് നിങ്ങൾക്ക് കഴിയുന്നത്ര വിശ്രമത്തോടെയുള്ള ഒരു യാത്രയാണ് ആഗ്രഹിക്കുന്നതെങ്കിൽ, ഒരു ബീച്ച് ഹോളിഡേ ഒരു നല്ല ആശയമാണ്.

യാത്രയില്‍ കൂടെയുള്ളവര്‍

യാത്രയില്‍ കൂടെയുള്ളവര്‍

യാത്രയില്‍ കൂടെയുള്ളവരുടെ ഇഷ്ടവും സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ടതുണ്ട്. കുടുംബവും കുട്ടികളും കൂടെയുണ്ടെങ്കില്‍ അവര്‍ക്കെല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ സാധിക്കുന്നതായിരിക്കണം യാത്ര. തിരക്കേറിയ ഇടങ്ങളും കൂടുതല്‍ നടത്തവും ആകര്‍ഷകമല്ലാത്ത ഇടങ്ങളും ഇങ്ങനെയുള്ള യാത്രകളില്‍ ഒഴിവാക്കാം.
തനിച്ചാണ് യാത്രയെങ്കില്‍ ഇഷ്ടം പോലെ തിരഞ്ഞടുക്കാം.

യാത്രാ അനുമതി

യാത്രാ അനുമതി

നിലവിലെ സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര സഞ്ചാരികളെ സ്വാഗതം ചെയ്യുന്നില്ല. അന്തർദേശീയ യാത്രകൾ പരിഗണിക്കുമ്പോൾ, പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ക്വാറന്റൈൻ ആവശ്യകതകളാണ്. ഈ ആവശ്യകതകൾ ഓരോ രാജ്യത്തിനും വ്യത്യസ്തമാണ്. ബുക്കുചെയ്യുന്നതിനോ വിശദമായി ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിനോ മുമ്പ്, നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് ക്വാറന്റൈൻ ചെയ്യേണ്ടതുണ്ടോയെന്നും തിരികെ വരുമ്പോൾ ക്വാറന്റൈൻ ചെയ്യേണ്ടതുണ്ടോ എന്നും അന്വേഷിക്കുക. ബുദ്ധിമുട്ടാവുകയാണെങ്കില്‍ , ഒരു പുതിയ ലക്ഷ്യസ്ഥാനം പരിഗണിക്കുക അല്ലെങ്കിൽ ആഭ്യന്തരമായി യാത്ര ചെയ്യുക.

പല രാജ്യങ്ങളിലും, നിങ്ങളുടെ സ്വന്തം ക്വാറന്റൈൻ കൂടാതെ/അല്ലെങ്കിൽ കൊവിഡ് ടെസ്റ്റുകൾക്കും നിങ്ങൾ പണം നൽകേണ്ടി വന്നേക്കാം. അതിനാൽ ഇത് നിങ്ങളുടെ ബഡ്ജറ്റിനുള്ളിലല്ലെങ്കിൽ, നിങ്ങൾ വീണ്ടും മാറ്റി സ്ഥലങ്ങള്‍ പരിഗണിക്കണം. സമീപകാലത്ത് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്ന പല രാജ്യങ്ങൾക്കും നെഗറ്റീവ് കൊവിഡ് പരിശോധനയും യാത്രാ ഇൻഷുറൻസും ആവശ്യമാണ്.

സുരക്ഷിതത്വം

സുരക്ഷിതത്വം

യാത്രയില്‍ പല കാര്യങ്ങളും പരിഗണിക്കുന്നതിനു മുന്‍പായി ആളുകള്‍ തിരയുന്നത് പോകുന്ന ഇടത്ത് വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വം ആയിരിക്കും. ഇവിടെ ലഭ്യമാക്കിയിട്ടുള്ള സുരക്ഷാ നടപടികളെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുക. ഒരു ലക്ഷ്യസ്ഥാനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആളുകളെ സുരക്ഷിതമായി നിലനിർത്താൻ പ്രാദേശിക ടൂറിസം വ്യവസായം എന്താണ് ചെയ്യുന്നതെന്നും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഹോട്ടലുകൾ എന്തുചെയ്യുന്നുവെന്നും അറിഞ്ഞിരിക്കണം.

അടിസ്ഥാന സൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങൾ

ഒരു യാത്രാ കേന്ദ്രം തിരഞ്ഞെടുക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരു പ്രധാന പരിഗണനയാണ്. ഇന്‍റര്‍നെറ്റ് ലഭ്യത അതില്‍ ഒന്നാമത്തേതാണ്. കുടുംബവുമായും ഓഫീസുമായും തടസ്സമില്ലാതെ ബന്ധപ്പെടുവാന്‍ ഇന്‍റര്‍നെറ്റ് അത്യാവശ്യമാണ്. പ്രത്യേകിച്ച് യാത്ര ചെയ്ത് ജോലി ചെയ്യുന്നവരാണെങ്കില്‍.
പൊതുഗതാഗതം പരിഗണിക്കേണ്ട മറ്റൊരു ഘടകമാണ്. ഒരു നഗരത്തിലെ പൊതുഗതാഗതം വ്യാപകവും ചെലവ് കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണെങ്കിൽ യാത്ര ചിലവ് ഒരുപരിധി വരെ കുറയ്ക്കാം.

പ്രദേശത്തിന്‍റെ നിലവിലെ അവസ്ഥ

പ്രദേശത്തിന്‍റെ നിലവിലെ അവസ്ഥ

പോകുന്ന സ്ഥലത്തിന്‍റെ നിലവിലെ അവസ്ഥ എങ്ങനെയാണ് എന്നുള്ളത് തീര്‍ച്ചയായും പരിഗണിക്കേണ്ട കാര്യമാണ്. പകര്‍ച്ചവ്യാധികളോ കലാപങ്ങളോ യുദ്ധമോ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കുള്ള സാധ്യതകളോ ഉണ്ടെങ്കില്‍ സംശയിക്കാതെ തന്നെ യാത്ര മറ്റൊരവസരത്തിലേക്ക് മാറ്റിവയ്ക്കാം.

സംസാരിച്ച് കണ്ടെത്താം

സംസാരിച്ച് കണ്ടെത്താം

നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അവർ സന്ദർശിച്ചതും ആസ്വദിച്ചതുമായ ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ച് സംസാരിക്കുക. ഒരു ലക്ഷ്യസ്ഥാനത്തെക്കുറിച്ച് കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗമാണ് ഇത്തരത്തിലുള്ള സംഭാഷണങ്ങളാണ്.

ഡ്രൈവിങ്ങിനുള്ള സാധ്യതകള്‍

ഡ്രൈവിങ്ങിനുള്ള സാധ്യതകള്‍

നിങ്ങളുടെ സ്വകാര്യ വാഹനം ഓടിക്കുന്നതും ഉപയോഗിക്കുന്നതും ഇപ്പോൾ യാത്ര ചെയ്യാനുള്ള ഏറ്റവും മികച്ചതും സുരക്ഷിതവുമായ മാർഗമാണ്. ഇത് കണക്കിലെടുക്കുമ്പോൾ, നിങ്ങളുടെ വീട്ടിൽ നിന്ന് കാറിൽ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരു ലക്ഷ്യസ്ഥാനം സംശയമേതുമില്ലാതെ നിങ്ങള്‍ തിരഞ്ഞെടുത്തേക്കും. ഫ്ലൈറ്റുകളുടെ റദ്ദാക്കൽ, ക്വാറന്റൈൻ സമയങ്ങൾ, നെഗറ്റീവ് കൊവിഡ് ടെസ്റ്റുകൾ അല്ലെങ്കിൽ യാത്രാ ഇൻഷുറൻസ് എന്നിവയെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ലെന്ന് ഇത് ഉറപ്പാക്കുന്നു.

ഗോവ യാത്രയിലെ അബദ്ധങ്ങള്‍.. ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്തത് നിങ്ങള്‍ക്കാവാം!ഗോവ യാത്രയിലെ അബദ്ധങ്ങള്‍.. ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്തത് നിങ്ങള്‍ക്കാവാം!

വടക്കുകിഴക്കന്‍ ഇന്ത്യയിലേക്ക് ഒറ്റയ്ക്കു യാത്ര പുറപ്പെടുമ്പോള്‍.. അറിഞ്ഞിരിക്കാം..ഭാഷ മുതല്‍ യാത്രാനുമതി വരെവടക്കുകിഴക്കന്‍ ഇന്ത്യയിലേക്ക് ഒറ്റയ്ക്കു യാത്ര പുറപ്പെടുമ്പോള്‍.. അറിഞ്ഞിരിക്കാം..ഭാഷ മുതല്‍ യാത്രാനുമതി വരെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X