Search
  • Follow NativePlanet
Share
» »സ്വപ്നങ്ങളുടെ നാട്ടിലെ സ്വര്‍ഗ്ഗതുല്യമായ കാഴ്ചകള്‍... ദുബായ് സഫാരി ഇങ്ങനെ

സ്വപ്നങ്ങളുടെ നാട്ടിലെ സ്വര്‍ഗ്ഗതുല്യമായ കാഴ്ചകള്‍... ദുബായ് സഫാരി ഇങ്ങനെ

ദുബായ്..സ്വപ്നങ്ങളുടെ നാട്...സ്വപ്നം കാണുന്നവരുടെ സ്വര്‍ഗ്ഗം... കൈയ്യുംവീശി ചെന്നാലും കൈനിറച്ച് നല്കുന്ന നാട്... മണലാരണ്യത്തില്‍ നിന്നും കഠിനാധ്വാനം മാത്രം മുതലാക്കി ഉയര്‍ത്തിയെടുത്ത ഇന്നത്തെ ഈ നഗരം എന്‍ജിനീയറിങ്ങിന്‍റെ അപാര സാധ്യതകളും മനുഷ്യ ഭാവനയുടെ ആഴവും കാണിച്ചുതരുന്ന ഇടമാണ്. ഇതോടൊപ്പം ദുബായ് ഒരു ലോകഹബ്ബ് കൂടിയാണ്. ജോലി ആവശ്യങ്ങള്‍ക്കായും യാത്രകള്‍ക്കായും മറ്റു ചികിത്സാ ആവശ്യങ്ങള്‍ക്കുമായുമെല്ലാം ലോകം എത്തിച്ചേരുന്ന ഇടം... ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന നഗരങ്ങളിലൊന്നായ ദുബായില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഇടങ്ങള്‍ പരിചയപ്പെടാം...

ബുര്‍ജ് ഖലീഫ

ബുര്‍ജ് ഖലീഫ

ദുബായിയുടെ അടയാളമായി കഴിഞ്ഞ 11 വര്‍ഷമായി തലയുയര്‍ത്തി നില്‍ക്കുന്ന അത്ഭുത നിര്‍മ്മിതിയാണ് ബുര്‍ദ് ഖലീഫ. ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഖലീഫ ടവര്‍ എന്നും ബുര്‍ജ് ദുബായ് എന്നും അറിയപ്പെടുന്നു. 829.8 മീ (2,722 അടി) ഉയരത്തിലായി 163 നിലകളാണ് കെട്ടിടത്തിലുള്ളത്.

12,000 തൊഴിവാളികള്‍ ചേര്‍ന്ന് കൃത്യം ആറു വര്‍ഷമെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബുര്‍ജ് ഖലീഫയില്‍ മുപ്പതിനായിരത്തോളം അപ്പാര്‍ട്മെന്‍റുകളും ഒന്‍പത് ആഡംബര ഹോട്ടലുകളും നിരവധി ഓഫീസുകളും സ്ഥിതി ചെയ്യുന്നു. നിരവധി റെക്കോര്‍ജുകള്‍ ബുര്‍ജ് ഖലീഫയ്ക്ക സ്വന്തമായുണ്ട്. ഏറ്റവും ഉയരം കൂടിയ കെട്ടിടം, താങ്ങില്ലാതെ നിര്‍മ്മിച്ചിരിക്കുന്ന ഏറ്റവും ഉയരത്തിലുള്ള കെട്ടിടം, ഏറ്റവും ഉയരത്തില്‍ അപ്പാര്‍ട്മെന്റുകളുള്ള കെട്ടിടം. ഏറ്റവും നീളം കൂടിയ എലിവേറ്റ്ര്‍, ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന എലിവേറ്ററുള്ള കെട്ടിടം തുടങ്ങിയവ അതില്‍ ചിലത് മാത്രമാണ്.

ബായ് ഗാര്‍ഡന്‍ ഗ്ലോ

ബായ് ഗാര്‍ഡന്‍ ഗ്ലോ

ദുബായിലെ ഏറ്റവും വ്യത്യസ്തമായ തീം പാര്‍ക്കുകളില്‍ ഒന്നാണ് ദുബായ് ഗാര്‍ഡന്‍ ഗ്ലോ.ഐസ് പാർക്ക്, ദിനോസർ പാർക്ക്, ആർട്ട് പാർക്ക്, ദി ഗ്ലോ പാർക്ക് എന്നിങ്ങനെ നാല് ഐക്കണിക് സോണുകൾ ഇവിടെയുണ്ട്. ഫ്ലവർ വാലി, കളർഫുൾ വേൾഡ്, ഗ്ലോയിംഗ് സഫാരി, ഹാപ്പി ഫോറസ്റ്റ് എന്നിവയാണ് ഇത് കൂടുതൽ ആകർഷകമാക്കുന്നത്. പകല്‍ മുഴുവന്‍ ഒരു കലാസൃഷ്ടിയായി നിലകൊള്ളുന്ന ഈ പാര്‍ക്ക് രാത്രി ആകുമ്പോഴേയ്ക്കും പത്ത് ദശലക്ഷം ഊര്‍ജ്ജക്ഷമതയുള്ല ബള്‍ബുകളുടെ സഹായത്താല്‍ തിളങ്ങുന്ന പൂന്തോട്ടമായി മാറും.

ദുബായ് മാള്‍

ദുബായ് മാള്‍

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ കേന്ദ്രമായി അറിയപ്പെടുന്ന ദുബായ് മാള്‍ യുഎഇലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ കൂടിയാണ്. ഇത് കൂടാതെ വിസ്തൃതിയുടെ കണക്കില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാളും ഇത് തന്നെയാണ്. ബുർജ് ഖലീഫയോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്ന മാള്‍ 20 ബില്യൺ ഡോളർ ഡൗൺ‌ടൗൺ കോംപ്ലക്‌സിന്റെ ഭാഗമാണ്. 502,000 ചതുരശ്ര മീറ്റർ (5,400,000 ചതുരശ്ര അടി) വിസ്തീര്‍ണ്ണമാണ് ഇതിനുള്ളത്. 2008 നവംബർ 4 ന് 1000 ചില്ലറ വ്യാപാരികളുമായി ദുബായ് മാൾ തുറന്നു
250 മുറികളുള്ള ആഡംബര ഹോട്ടൽ, 22 സിനിമാ സ്‌ക്രീനുകൾ, 120 റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയും ഇവിടെയുണ്ട്. 3 കാർ പാർക്കുകളിലായി 14,000 പാർക്കിംഗ് സ്ഥലങ്ങൾ മാളിൽ ഉണ്ട്, വാലറ്റ് സേവനങ്ങളും കാർ ലോക്കേറ്റർ ടിക്കറ്റിംഗ് സംവിധാനവുമുണ്ട്.

 പാം ഐലന്‍ഡ്സ് ദുബായ്

പാം ഐലന്‍ഡ്സ് ദുബായ്

ജുമൈറാ, പാം ജെബല്‍ അലി എന്നിങ്ങനെ രണ്ട് കൃത്രിമ തടാകങ്ങള്‍ ചേര്‍ന്നു നിര്‍മ്മിച്ചതാണ് ദുബായ് പാം ഐലന്‍ഡ്. ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നാണിതിനെ വിളിക്കുന്നത്, അറേബ്യൻ ഗൾഫിലേക്ക് 5 കിലോമീറ്റർ നീളത്തിൽ നീളമുള്ള ഈന്തപ്പനയുടെ ആകൃതിയിലാണ് ഇതുള്ളത്,.
ഇന്ന് ദുബായിലെ ഏറ്റവും പ്രസിദ്ധമായ അവധിക്കാല ഇടങ്ങളില്‍ ഒന്നാണിത്.

PC:Skatebiker

ഡെസേര്‍ട്ട് സഫാരി, ദുബായ്

ഡെസേര്‍ട്ട് സഫാരി, ദുബായ്

ദുബായില്‍ എത്തുന്ന സഞ്ചാരികള്‍ ഏറ്റവുമധികം ആവശ്യപ്പെടുന്ന കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ മരുഭൂമിയിലൂടെയുള്ള ഡെസേര്‍ട്ട് സഫാരി. മണല്‍ക്കൂനകള്‍ക്ക് മുകളിലൂടെ വാഹനങ്ങളിലുള്ള അഭ്യാസവും മണലിലൂടെയുള്ള യാത്രയും ഇതിന്റെ ഭാഗമാണ്.
ക്വാഡ് ബൈക്കിംഗ്, ഒട്ടക സവാരി, സാൻഡ് സ്കീയിംഗ്, ബെല്ലി ഡാൻസിംഗ് ഷോ, ബിബിക്യു, എന്നിവ ഉള്‍പ്പെടെയുള്ള പാക്കേജാണ് മിക്കപ്പോഴും ആളുകള്‍ തിരഞ്ഞെടുക്കുന്നത്.

ഗ്ലോബല്‍ വില്ലേജ്

ഗ്ലോബല്‍ വില്ലേജ്

ദുബായിലെ ഗ്ലോബൽ വില്ലേജ് സ്ഥിതി ചെയ്യുന്നത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇ 311 റോഡിലാണ് ദുബായ്. ഗ്ലോബല്‍ വില്ലേജ് സ്ഥിതി ചെയ്യുന്നത്. ലോകത്തെ 90 രാജ്യങ്ങളിലെ സംസ്കാരങ്ങളെ ഒരിടത്ത് ഇത് സംയോജിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം, വിനോദം, ഷോപ്പിംഗ്, വിനോദ പദ്ധതി എന്നിവയാണ് ഗ്ലോബല്‍ വില്ലേജെന്നാണ് ഇത് അവകാശപ്പെടുന്നത് 5 ദശലക്ഷത്തിലധികം സന്ദർശകരാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.
PC:Slayym

ദുബായ് ക്രീക്ക്

ദുബായ് ക്രീക്ക്


ദുബായിലെ ഏറെ പ്രസിദ്ധമായ ജലപാതയാണ് ദുബായ് ക്രീക്ക്. ദുബായ്‌ പോർട്ട് റാഷിദ് തുറമുഖത്തിനു സമീപം ആരംഭിച്ച്‌, റാസ്‌ അൽ ഖോർ പ്രദേശം വരെയാണിത് നീണ്ടു കിടക്കുന്നത്. ദുബായ് നഗരത്തിന്‍റെ വളര്‍ച്ചയ്ക്ക ഈ ജലപാത നല്കിയ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കുവാനാകില്ല. ദുബായ്‌ നഗരത്തെ രണ്ടുഭാഗങ്ങളായി ഇത് വിഭജിക്കുന്നു. കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന നഗരഭാഗം ദേര എന്നും, പടിഞ്ഞാറുഭാഗത്ത് കിടക്കുന്ന നഗരഭാഗം ബുർ ദുബായ് എന്നുമാണ് അറിയപ്പെടുന്നത്. ഈ ക്രീക്കിനു ചുറ്റുമായാണ് ദുബായ് നഗരം ഇന്നു കാണുന്ന രീതിയിലേക്ക് വികസിച്ചത്.

ജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്രജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്ര

ദുബായ് ഫൗണ്ടെയ്ന്‍

ദുബായ് ഫൗണ്ടെയ്ന്‍

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ജലധാരകളില്‍ ഒന്നാണ് ദുബായ് ഫൗണ്ടെയ്ന്‍. ഷോകൾ നടക്കുമ്പോൾ ഏകദേശം 30 കിലോമീറ്റർ അകലെ നിന്ന് തന്നെ ദൃശ്യമാകുന്ന ഒരു ഡിസൈൻ ആണിതിന്റേത്. ബുർജ് തടാകത്തിന്റെ നടുവിൽ ആയാണിത് സ്ഥിതി ചെയ്യുന്നത്. 6600 സൂപ്പർ ലൈറ്റുകൾ, ഇരുപത്തിയഞ്ച് കളർ പ്രൊജക്ടറുകൾ എന്നിവ ചേര്‍ന്നതാണിത്. 12 ഹെക്ടര്‍ സ്ഥലത്തായാണ് മനുഷ്യ നിര്‍മ്മിത തടാകമായ ബുര്‍ജ് തടാകമുള്ളത്. പ്പം ക്ലാസിക്കൽസമകാലീന അറബി, ലോക സംഗീതങ്ങളുടെ താളത്തിനനുസരിച്ച് 500 അടി (152.4 മീറ്റർ) വരെ വെള്ളം വായുവിലേക്ക് ഉയര്‍ത്തുന്നു. ഇത് 275 മീറ്റർ (902 അടി) നീളമുണ്ട്, ഫൗണ്ടെയ്ന്. 218 ദശലക്ഷം ഡോളർ ചെലവിൽ നിർമ്മിച്ചതാണ് ഇത്.

ബുർജ് അൽ അറബ്

ബുർജ് അൽ അറബ്

ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ കെട്ടിടങ്ങളിൽ രണ്ടാമത്തേത് ആണ് ദുബായിലെ ബുർജ് അൽ അറബ്. ജുമൈരിയ ബീച്ചില്‍ നിന്നും കുറച്ചകലെ മനുഷ്യ നിര്‍മ്മിത തടാകത്തിലാണ് ഈ ഹോട്ടലുള്ളത്. ഒരു കപ്പലിനോട് സാമ്യമുള്ളതാണ് ഇതിന്റെ ആകൃതി.
വലിപ്പം ഉണ്ടായിരുന്നിട്ടും, 202 ബെഡ്‌റൂം സ്യൂട്ടുകൾ ഉൾക്കൊള്ളുന്ന 28 ഇരട്ട നില നിലകൾ മാത്രമാണ് ബുർജ് അൽ അറബിന്‍റേത്. ഏറ്റവും ചെറിയ സ്യൂട്ട് 169 മീ 2 (1,820 ചതുരശ്ര അടി) വിസ്തൃതിയുള്ളതാണ്.

ഒന്നരമിനിറ്റില്‍ താഴെയുള്ള ഏറ്റവും ചെറിയ വിമാനയാത്ര, പണത്തിന് പകരം പാറക്കല്ല്.. ലോകയാത്രയിലെ വിശേഷങ്ങള്‍ഒന്നരമിനിറ്റില്‍ താഴെയുള്ള ഏറ്റവും ചെറിയ വിമാനയാത്ര, പണത്തിന് പകരം പാറക്കല്ല്.. ലോകയാത്രയിലെ വിശേഷങ്ങള്‍

മൊറോക്കോ മുതല്‍ സിറിയ വരെ...വിനോദസഞ്ചാരം വരുമാനമാക്കിയ രാജ്യങ്ങള്‍മൊറോക്കോ മുതല്‍ സിറിയ വരെ...വിനോദസഞ്ചാരം വരുമാനമാക്കിയ രാജ്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X