Search
  • Follow NativePlanet
Share
» »ഒമിക്രോണിൽ ഭീതി; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഈ രാജ്യങ്ങൾ

ഒമിക്രോണിൽ ഭീതി; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഈ രാജ്യങ്ങൾ

ഇതാ ഒമിക്രോണ്‍ വകഭേദത്തിന്റെ വരവോടെ യാത്ര നിരോധിക്കുകയും അന്താരാഷ്ട്ര വിമാനങ്ങൾ വിലക്കുകയും ചെയ്ത രാജ്യങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം

കൊവിഡ്-19 ന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിന്‍റെ വരവോടെ ലോകം വീണ്ടും ആശങ്കയിലാഴ്ന്നിരിക്കുകയാണ്. കരുതല്‍ നടപടികളുടെ ഭാഗമായി രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് ചില രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രമാണ് ഇപ്പോള്‍ വിദേശത്തു നിന്നെത്തുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കുന്നത്, ഒപ്പം തന്നെ കര്‍ശനമായ പരിശോധനയും ക്വാറന്‍റൈനും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ക്രിസ്മസ് ആഘോഷം മുതല്‍ പാര്‍ട്ടി വരെ... ഡിസംബര്‍ യാത്രയുടെ മേന്മകളിലൂ‌ടെ
ഇതാ ഒമിക്രോണ്‍ വകഭേദത്തിന്റെ വരവോടെ യാത്ര നിരോധിക്കുകയും അന്താരാഷ്ട്ര വിമാനങ്ങൾ വിലക്കുകയും ചെയ്ത രാജ്യങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം

ഇസ്രായേല്‍

ഇസ്രായേല്‍

ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ അതിര്‍ത്തികള്‍ അ‌ടച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍. ഡിസംബര്‍ 1 മുതല്‍ വിദേശികള്‍ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നത് ഇസ്രായേല്‍ വിലക്കിയിട്ടുണ്ട്. വിദേശികളുടെ പ്രവേശനം നിരോധിക്കുക മാത്രമല്ല, വിദേശത്ത് നിന്ന് എത്തുന്ന എല്ലാ ഇസ്രായേലികൾക്കും ക്വാറന്റൈൻ നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഈ നിരോധനം 14 വരെ നീണ്ടു നില്‍ക്കുമെന്നാണ് കരുതുന്നത്.

ജപ്പാന്‍

ജപ്പാന്‍

ഇസ്രായേലിനു പിന്നാലെ അതിര്‍ത്തികള്‍ പൂ‌ട്ടിയ മറ്റൊരു രാജ്യമാണ് ജപ്പാന്‍. ബിസിനസ്സ് യാത്രക്കാരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന വിദേശികൾ രാജ്യത്തേയ്കക്ക് പ്രവേശിക്കുന്നത് രാജ്യം നിരോധിച്ചു. അതിർത്തികൾ അടയ്ക്കുന്നത് താൽക്കാലിക നടപടി മാത്രമാണെന്നാണ് സർക്കാർ നിലപാട്. നവംബർ 8 ന് ജപ്പാൻ നേരത്തെ യാത്രാ വിലക്ക് ലഘൂകരിച്ചിരുന്നു, എന്നാൽ പുതിയ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വിലക്ക് വീണ്ടും തുടരുകയായിരുന്നു.

ഓസ്ട്രേലിയ

ഓസ്ട്രേലിയ

ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഓസ്ട്രേലിയ നേരത്തെ വിലക്കിയിരുന്നു. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്‌വെ, ലെസോത്തോ, ഈശ്വതിനി, മലാവി, മൊസാംബിക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും പുതിയ നിയമങ്ങൾ അനുസരിച്ച്, ഈ രാജ്യങ്ങളിൽ നിന്നുള്ള ഓസ്‌ട്രേലിയൻ പൗരന്മാരോ സ്ഥിര താമസക്കാരോ അവരുടെ അടുത്ത കുടുംബങ്ങളോ അല്ലാത്ത യാത്രക്കാർക്ക് പ്രവേശിക്കാൻ കഴിയില്ല. രാജ്യത്ത് പ്രവേശിച്ചാലും ക്വാറന്‍റൈനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കാനഡ

കാനഡ

ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ കനേഡിയന്‍ പൗരന്മാര്‍ ഒഴികെയുള്ളവര്‍ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതിന് കാനഡ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാവെ, ലെസോത്തോ, ഈശ്വതിനി എന്നിവിടങ്ങളിൽ നിന്ന് വരുന്ന കാനഡക്കാര്‍ അല്ലാത്തവരെയാണ് വിലക്കിയിരിക്കുന്നത്. എല്ലാ കനേഡിയൻ പൗരന്മാരും ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന സ്ഥിര താമസക്കാരും കർശനമായ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട്. ബോർഡിംഗിന് മുമ്പുള്ള നെഗറ്റീവ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോർട്ടും എത്തിച്ചേരുമ്പോൾ പരിശോധനയും നിർബന്ധമാണ്. ഈ യാത്രക്കാർ 14 ദിവസം ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയേണ്ടി വരും.

ഇറ്റലി

ഇറ്റലി

അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മറ്റൊരു രാജ്യമാണ് ഇറ്റലി. ബോട്സ്വാന, ഈശ്വതിനി, ലെസോത്തോ, മൊസാംബിക്ക്, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും 14 ദിവസത്തിനുള്ളില്‍ ഇവിടം സന്ദര്‍ശിച്ചവര്‍ക്കും നയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 6 മുതൽ ഇറ്റാലിയൻ ഗ്രീൻ പാസിൽ പുതുക്കിയ ഫോം ഉണ്ടാകുമെന്നും രാജ്യം അറിയിച്ചു.

 ഇന്തോനേഷ്യ

ഇന്തോനേഷ്യ


ഒമിക്രോണ്‍ റിപ്പോര്‍‌ട്ട് ചെയ്തതിനു ശേഷം ക്വാറന്‍റൈനില്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയ രാജ്യമാണ് ഇന്തോനേഷ്യ. ക്വാറന്റൈൻ ദിവസങ്ങൾ മൂന്നിൽ നിന്ന് ഏഴായി ഉയർത്തുകയാണ് ഇവിടെ ചെയ്തത്. ബോട്സ്വാന, സാംബിയ, മലാവി, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, മൊസാംബിക്, എസ്‌വാറ്റിനി, അംഗോള, നമീബിയ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് മടങ്ങുന്ന ഇന്തോനേഷ്യക്കാർക്കും വിദേശ യാത്രക്കാർക്കും രാജ്യം നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

മൊറോക്കോ

മൊറോക്കോ


വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോ രാജ്യത്തേയ്ക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും രണ്ടാഴ്ചത്തേയ്ക്ക് നിരോധിച്ചിട്ടുണ്ട്. നവംബര്‍ 29 മുതലാണ് രാജ്യം നിയന്ത്രണങ്ങള്‍ ആരംഭിച്ചത്. ജപ്പാനും ഇസ്രായേലും കഴിഞ്ഞാല്‍ അന്താരാഷ്ട്ര വിമാനങ്ങൾ പൂർണമായും നിരോധിക്കുന്ന മൂന്നാമത്തെ രാജ്യമാണിത്.

നെതര്‍ലാന്‍ഡ്സ്

നെതര്‍ലാന്‍ഡ്സ്

ബോട്‌സ്വാന, എസ്‌വാറ്റിനി, ലെസോത്തോ, നമീബിയ, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ആണ് നെതര്‍ലാന്‍ഡ് നിരോധിച്ചിരിക്കുന്നത്. 2021 ഡിസംബർ 4, 23:59 വരെയാണ് നിലവിൽ യാത്രാ നിരോധനം. എന്നിരുന്നാലും എല്ലാ ഡച്ച് പൗരന്മാരെയും താമസക്കാരെയും ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

 ന്യൂസീലാന്‍ഡ്

ന്യൂസീലാന്‍ഡ്


ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രകളാണ് ന്യൂ സീലാന്‍ഡ് നിരോധിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വെ, ബോട്‌സ്വാന, ലെസോത്തോ, ഈശ്വതിനി, സീഷെൽസ്, മലാവി, മൊസാംബിക് എന്നിവയാണ് ഈ 9 രാജ്യങ്ങള്‍. നവംബർ 28 മുതലാണ് നിരോധനം.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക

ക്രിസ്മസ് ആഘോഷം മുതല്‍ പാര്‍ട്ടി വരെ... ഡിസംബര്‍ യാത്രയുടെ മേന്മകളിലൂ‌ടെ
മറ്റ് പല രാജ്യങ്ങളെയും പോലെ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാബ്‌വെ, നമീബിയ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക്, മലാവി എന്നിവിടങ്ങളിൽ നിന്നുള്ള യാത്ര അമേരിക്കയും നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, അമേരിക്കൻ പൗരന്മാർക്കും സ്ഥിര താമസക്കാരുള്ളവർക്കും മുകളിൽ സൂചിപ്പിച്ച രാജ്യങ്ങളിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് യാത്ര ചെയ്യാം. അത്തരം യാത്രക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നെഗറ്റീവ് പരിശോധന നടത്തേണ്ടതുണ്ട്.

ക്രിസ്മസ് ആഘോഷം മുതല്‍ പാര്‍ട്ടി വരെ... ഡിസംബര്‍ യാത്രയുടെ മേന്മകളിലൂ‌ടെക്രിസ്മസ് ആഘോഷം മുതല്‍ പാര്‍ട്ടി വരെ... ഡിസംബര്‍ യാത്രയുടെ മേന്മകളിലൂ‌ടെ

മരുഭൂമിയിലെ ആഘോഷങ്ങള്‍ക്ക് പറ്റിയ സമയമിതാണ്!പോകാം ഡെസേര്‍ട്ട് സഫാരിക്ക്, അറിയേണ്ടതെല്ലാം!!മരുഭൂമിയിലെ ആഘോഷങ്ങള്‍ക്ക് പറ്റിയ സമയമിതാണ്!പോകാം ഡെസേര്‍ട്ട് സഫാരിക്ക്, അറിയേണ്ടതെല്ലാം!!

Read more about: travel travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X