Search
  • Follow NativePlanet
Share
» »അമേരിക്ക മുതല്‍ ഇസ്രായേല്‍ വരെ... മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷന്‍ രാജ്യങ്ങള്‍

അമേരിക്ക മുതല്‍ ഇസ്രായേല്‍ വരെ... മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷന്‍ രാജ്യങ്ങള്‍

ഇതാ ലോകത്തിലെ വളര്‍ന്നു വരുന്ന മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷനുകളായ രാജ്യങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

ശാസ്ത്രവും സാങ്കേതിക വിദ്യയും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ചെറുതല്ലാത്ത വെല്ലുവിളി നേരിടുന്ന വിഭാഗമാണ് ആരോഗ്യം. പുതുതായി രംഗപ്രവേശനം ചെയ്യുന്ന രോഗങ്ങളും കൊറോണ വൈറസ് പോലെ ലോകത്തെ തന്നെ മന്ദഗതിയിലാക്കുന്ന വൈറസുകളുമെല്ലാം ആരോഗ്യരംഗത്തെ പരീക്ഷണകാലഘട്ടത്തിലൂടെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. രോഗങ്ങള്‍ക്കും ചികിത്സ തേടി മറ്റൊരു രാജ്യത്തേയ്ക്ക് പോകുന്നത് ഈ കാലത്ത് പുതുമയുള്ള ഒരു സംഭവമല്ല. കുറഞ്ഞ നിരക്കിലുള്ള ചികിത്സ മുതല്‍ നൂതന സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ മെഡിക്കല്‍ ടൂറിസം എന്നറിയപ്പെടുന്ന ഈ രംഗത്തിന് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. ഇതാ ലോകത്തിലെ വളര്‍ന്നു വരുന്ന മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷനുകളായ രാജ്യങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

എന്താണ് മെഡിക്കല്‍ ടൂറിസം?

എന്താണ് മെഡിക്കല്‍ ടൂറിസം?

മെഡിക്കൽ ടൂറിസം എന്നത് പ്രാഥമികമായി പറയുകയാണെങ്കില്‍ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയുള്ള യാത്രയാണ്. മെഡിക്കൽ ടൂറിസ്റ്റുകൾക്ക് നവീനമായ അല്ലെങ്കിൽ പരീക്ഷണാത്മക ചികിത്സകൾ ഉൾപ്പെടെ വിവിധ നടപടിക്രമങ്ങൾക്കായി യാത്ര ചെയ്യാം. മെഡിക്കൽ ടൂറിസ്റ്റുകൾക്ക് വികസ്വര അല്ലെങ്കിൽ വികസിത രാജ്യങ്ങളിലേക്കും യാത്ര ചെയ്യാം.

കാനഡ

കാനഡ

മെഡിക്കല്‍ ടൂറിസം രംഗത്ത് ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യം കാനഡയാണ്. ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും സേവനങ്ങളും ഇവിടെ ലഭ്യമാണ്. ഓരോ വർഷവും ഏകദേശം 14 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി കാനഡയിലേക്ക് പോകുന്നതായി കണക്കുകള്‍ പറയുന്നു.
ഗുണമേന്മയുള്ളതും ഉയർന്ന വൈദഗ്ധ്യമുള്ളതുമായ മെഡിക്കൽ ചികിത്സകളും മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും കാനഡ വാഗ്ദാനം ചെയ്യുന്നു.
കൊറോണറി ആൻജിയോഗ്രാഫിയും ആൻജിയോപ്ലാസ്റ്റിയും ഉൾപ്പെടെയുള്ള ശസ്ത്രക്രിയാ നടപടിക്രമങ്ങൾ; ഹിപ്, കൈമുട്ട്, കാൽമുട്ട്, തോളുകൾ എന്നിവ മാറ്റിസ്ഥാപിക്കൽ; കണ്പോളകളുടെ ശസ്ത്രക്രിയ പോലുള്ള പ്ലാസ്റ്റിക് സർജറി,
ലാബ് നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ള ഡയഗ്നോസ്റ്റിക് പരിശോധനകൾ
ഫിറ്റ്നസ്, വെൽനസ് കെയർ
മയക്കുമരുന്ന്, മദ്യം എന്നിവയ്ക്കുള്ള ചികിത്സ തുടങ്ങിയവയിലാണ് കാനഡ പ്രസിദ്ധമായിരിക്കുന്നത്.

സിംഗപ്പൂര്‍‌

സിംഗപ്പൂര്‍‌

മെഡിക്കൽ ടൂറിസം സൂചികയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് സിംഗപ്പൂര്‍. ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഇവിടെ എടുത്തുപറയണ്ട കാര്യമാണ്. 2019 ലെ കണക്കനുസരിച്ച്, 500,000-ത്തിലധികം വിദേശ വിനോദസഞ്ചാരികളാണ് സിംഗപ്പൂരിലെ താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങൾക്കായി സന്ദർശിച്ചത്.

സിംഗപ്പൂർ അടുത്തിടെ അന്താരാഷ്ട്ര രോഗികൾക്കും സിംഗപ്പൂരിലെ ഹെൽത്ത് കെയർ പ്രൊവൈഡർമാർക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ മെഡിക്കൽ ട്രാവൽ ഏജൻസികളായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പേഷ്യന്റ് സർവീസ് സെന്ററുകൾ (IPSC) സ്ഥാപിച്ചത് ഈ രംഗത്തെ വലിയ കാല്വെപ്പുകളില്‍ ഒന്നായിരുന്നു.
സിംഗപ്പൂരിൽ ആരോഗ്യപരിരക്ഷ തേടുന്നത് ഒരു രോഗിക്ക് അമേരിക്കയിലെ അതേ സേവനത്തിനായി ചെലവഴിക്കുന്ന തുകയുടെ 25% മുതൽ 40% വരെ ലാഭിക്കുന്നതായാണ് ഈ രംഗത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജപ്പാന്‍

ജപ്പാന്‍

ലോകത്തിലെ ഏറ്റവും വികസിത ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലൊന്നായാണ് ജപ്പാന്‍ അറിയപ്പെടുന്നത്. സാങ്കേതികവിദ്യയിലും വൈദ്യശാസ്ത്രത്തിലും ഇവര്‍ക്കുള്ള വൈദഗ്ധ്യം കൂടുതല്‍ ആളുകളെ ഇവിടുത്തെ മെഡിക്കല്‍ ടൂറിസത്തിലേക്ക് ആകര്‍ഷിക്കുന്നു. ഭൂരിഭാഗവും ചൈനയില്‍ നിന്നുള്ളവരാണ് ഇവിടെ ആരോഗ്യ സേവനങ്ങൾക്കായി എത്തുന്നത്.
രാജ്യത്തെ മുൻനിര കാൻസർ ചികിത്സാ കേന്ദ്രങ്ങളിലേക്കും കോസ്‌മെറ്റിക് സർജറി കേന്ദ്രങ്ങളുമാണ് വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകള്‍ പ്രാധാന്യം നല്കുന്നത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനെയോ മറ്റ് രാജ്യങ്ങളെയോ അപേക്ഷിച്ച് കുറഞ്ഞ പരിചരണച്ചെലവിന് ജപ്പാൻ അറിയപ്പെടുന്നു.

സ്പെയില്‍

സ്പെയില്‍

ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സ്പെയിന്‍. വിദേശ രോഗികൾക്ക് മനോഹരമായ യാത്രാനുഭവം നൽകുന്ന മികച്ച ആരോഗ്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ യൂറോപ്പിലെ തിരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി സ്പെയിന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഓർത്തോപീഡിക്, കോസ്മെറ്റിക്, ഡെന്റൽ ചികിത്സകള്‍ തേടിയാണ് ഇവിടെ വിദേശ ടൂറിസ്റ്റുകള്‍ എത്തുന്നത്. അതില്‍ തന്നെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ബ്രിട്ടീഷ് ഐൽസ് എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിനോദസഞ്ചാരികളാണ് അധികവും വരുന്നത്.

യുണൈറ്റഡ് കിങ്ഡം

യുണൈറ്റഡ് കിങ്ഡം

മെഡിക്കൽ ടൂറിസം ഡെസ്റ്റിനേഷനുകളുടെ ആഗോള റാങ്കിംഗിൽ യുകെ അഞ്ചാം സ്ഥാനത്താണ്. ലണ്ടൻ ഓർത്തോപീഡിക് ക്ലിനിക്, ബർമിംഗ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റൽ, മികച്ച നിലവാരമുള്ള ആരോഗ്യ സേവനങ്ങൾക്ക് പേരുകേട്ട കേംബ്രിഡ്ജ് കോംപ്ലക്സ് ഓർത്തോപീഡിക് ട്രോമ സെന്റർ എന്നിവയുൾപ്പെടെ പ്രശസ്തമായ മെഡിക്കൽ സ്ഥാപനങ്ങൾ യുകെയിലുണ്ട്. താടിയെല്ല് ശസ്ത്രക്രിയ, ഫേഷ്യൽ ഫില്ലറുകൾ, മറ്റ് വൈവിധ്യമാർന്ന ചർമ്മസംരക്ഷണ,ആന്റി-ഏജിങ് ചികിത്സകള്‍ എന്നിവ പോലുള്ള സൗന്ദര്യവർദ്ധക ചികിത്സകൾക്ക് ഇവിടം അറിയപ്പെടുന്നു.

ഓരോ വർഷവും 31 ദശലക്ഷത്തിലധികം അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്ന യുകെ ഒരു തിരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.

ദുബായ്

ദുബായ്

ആഢംബര ജീവിതത്തിനും സൗകര്യങ്ങള്‍ക്കും ദുബായ് എന്നും പ്രസിദ്ധമാണ്. ടൂറിസവും ഷോപ്പിങ്ങും ലക്ഷ്യംവെച്ചാണ് ഇവി‌ടേക്ക് അന്താരാഷ്ട്ര സഞ്ചാരികള്‍ എത്തുന്നത്. 9.4 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ദുബായ്, ഓരോ വർഷവും 10 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ പരിചരണമാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. ആശുപത്രികളും നിരവധി സ്പെഷ്യാലിറ്റികളിൽ അന്തർദ്ദേശീയ ഡോക്ടർമാരും ഇവിടെയുണ്ട്.
ഏഷ്യയിൽ നിന്നുംഅറബ്, ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള മെഡിക്കൽ ടൂറിസ്റ്റുകളെയും യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ് മെഡിക്കല്‍ ടൂറിസത്തിനായി ദുബായില്‍ എത്തുന്നത്.

കോസ്റ്റാ റിക്ക

കോസ്റ്റാ റിക്ക

മെഡിക്കല്‍ ടൂറിസം രംഗത്ത് മുന്നിട്ടുവരുന്ന രാജ്യങ്ങളിലൊന്നാണ് കോസ്റ്റാ റിക്ക. മനോഹരമായ കോസ്റ്റാ റിക്കാ കാഴ്ചകൾക്ക് അന്താരാഷ്ട്ര ടൂറിസം രംഗത്ത് നിരവധി ആരാധകര്‍ ഉണ്ട്. യുഎസും കാനഡയും ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് മെഡിക്കൽ ടൂറിസ്റ്റുകള്‍ ഇവിടെ എത്തുന്നു.

സാൻ ജോസിൽ സ്ഥിതി ചെയ്യുന്ന ചെറ്റിക്ക റാഞ്ച് , ഒരു റാഞ്ചിന്റെ അന്തരീക്ഷത്തിൽ ചികിസ്തയ്ക്കു ശേഷം സുഖം പ്രാപിക്കുന്ന രോഗികൾക്ക് റിക്കവറി റിട്രീറ്റുകൾ നൽകുന്നു. കോസ്റ്റാറിക്കയിലെ ആരോഗ്യ സേവനങ്ങളുടെ ചെലവ് യുഎസിൽ ഉള്ളതിനേക്കാൾ 45% മുതൽ 65% വരെ കുറവാണ്, ഇത് രോഗികൾക്ക് ധാരാളം പണം ലാഭിക്കുന്നു.

ഇസ്രായേൽ

ഇസ്രായേൽ

ആഗോള മെഡിക്കൽ ടൂറിസം സൂചിക ഇസ്രായേലിനെ ലോകത്തിലെ എട്ടാമത്തെ മികച്ച മെഡിക്കൽ ടൂറിസം ഡെസ്റ്റിനേഷനായി റാങ്ക് ചെയ്യുന്നു. ഐവിഎഫും മറ്റു ഫെര്‍ട്ടിലിറ്റി ചികിത്സകള്‍ക്കുമായാണ് കൂടുതലും മെഡിക്കല്‍ ടൂറിസ്റ്റുകള്‍ ഇവിടം തിരഞ്ഞെടുക്കുന്നത്.
ഓർത്തോപീഡിക്‌സ്, ന്യൂറോളജി ആൻഡ് ന്യൂറോ സർജറി, ഹൃദയ ശസ്ത്രക്രിയ, നേത്ര ശസ്ത്രക്രിയ, മജ്ജ മാറ്റിവയ്ക്കൽ എന്നിവ ഇവിടെ പ്രസിദ്ധമാണ്.
അന്താരാഷ്ട്ര പ്രശസ്തി, ആരോഗ്യരംഗത്തുള്ളവരുടെ അനുഭവ പരിചയം, ആരോഗ്യ പരിരക്ഷയുടെ ഗുണനിലവാരം, ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ അക്രഡിറ്റേഷൻ എന്നിവയിൽ ഇസ്രായേൽ ഉയർന്ന സ്ഥാനത്താണ്.

 അബുദാബി

അബുദാബി

യുണൈറ്റഡ് അറബ് എമിറേറ്റിലെ ഏറ്റവും വലിയ എമിറേറ്റുമായ അബുദാബിക്ക് ശക്തമായ മെഡിക്കൽ ടൂറിസം അടിത്തറയുണ്ട്. എമിറേറ്റ് 2019 ൽ അബുദാബി മെഡിക്കൽ ടൂറിസം ഇ-പോർട്ടൽ ആരംഭിച്ചു, അത് അന്താരാഷ്ട്ര രോഗികൾക്ക് നഗരത്തിലെ എല്ലാ മെഡിക്കൽ ഓഫറുകളുടെയും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു. വരാനിരിക്കുന്ന രോഗികൾക്ക് ഇ-പോർട്ടൽ വഴി മെഡിക്കൽ ടൂറിസം ഇൻഷുറൻസ് പാക്കേജുകളും ഹോട്ടൽ ബുക്കിംഗ്, ഗതാഗതം, വിനോദ പ്രവർത്തനങ്ങൾ തുടങ്ങിയ മറ്റ് ടൂറിസ്റ്റ് സേവനങ്ങളും എളുപ്പത്തില്‍ അറിയുവാനും ബുക്ക് ചെയ്യുവാനും സാധിക്കും.

അബുദാബിയിലെ ഹെൽത്ത് കെയർ സൗകര്യങ്ങൾ ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള കർശനമായ ഗുണനിലവാര നിയമങ്ങൾ പാലിക്കുന്നു, ഉയർന്ന നിലവാരമുള്ള പരിചരണം ഇതുറപ്പ് വരുത്തുകയും ചെയ്യുന്നു.

അബുദാബിയിലെ മനോഹരമായ കാഴ്ചകളും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കുന്നതിനു പുറമേ, പ്രദേശം സന്ദർശിക്കുന്ന രോഗികൾക്ക് മെഡിക്കൽ സേവനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കുകളും ലഭിക്കും.

ഇന്ത്യ

ഇന്ത്യ

മെഡിക്കൽ ടൂറിസം വ്യവസായത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആരോഗ്യ സംരക്ഷണത്തിനായി ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, മെഡിക്കൽ ടൂറിസ്റ്റുകൾക്ക് യാത്ര സുഗമമാക്കുന്ന വിപുലമായ വിസ നയം രാജ്യം കൊണ്ടുവന്നിട്ടുണ്ട്. ഇതനുസരിച്ച് രോഗികള്‍ക്ക് ചികിത്സാ ആവശ്യങ്ങള്‍ക്കായി 60 ദിവസം വരെ താമസിക്കാൻ അനുവദിക്കുന്നു, കൂടാതെ രോഗിയെ അനുഗമിക്കാൻ ആഗ്രഹിക്കുന്ന രക്തബന്ധുക്കൾക്ക് മെഡിക്കൽ അറ്റൻഡന്റ് വിസയും വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച്, യു.എസ് പോലുള്ള പാശ്ചാത്യ രാജ്യങ്ങൾ ഈടാക്കുന്നതിന്റെ അഞ്ചിലൊന്നാണ് ഇന്ത്യയിലെ ചികിത്സാ ചെലവുകൾ.

കുറഞ്ഞ ചിലവിലെ ആഢംബരം മുതല്‍ മെഡിക്കല്‍ ടൂറിസം വരെ... വിദേശികളെ ഇന്ത്യയിലെത്തിക്കുന്ന കാരണങ്ങള്‍കുറഞ്ഞ ചിലവിലെ ആഢംബരം മുതല്‍ മെഡിക്കല്‍ ടൂറിസം വരെ... വിദേശികളെ ഇന്ത്യയിലെത്തിക്കുന്ന കാരണങ്ങള്‍

53 സെക്കന്‍ഡില്‍ ലക്ഷ്യസ്ഥാനത്തെത്തും!! ലോകത്തിലെ ഏറ്റവും ചെറിയ വിമാനയാത്ര53 സെക്കന്‍ഡില്‍ ലക്ഷ്യസ്ഥാനത്തെത്തും!! ലോകത്തിലെ ഏറ്റവും ചെറിയ വിമാനയാത്ര

Read more about: travel world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X