Search
  • Follow NativePlanet
Share
» »മഴവില്‍ നിറമുള്ള കുന്നുകളും മരുപ്പച്ചയും ഉപ്പുകടലും വരെ.. ലോകത്തില്‍ കണ്ടിരിക്കേണ്ട അത്ഭുതങ്ങള്‍

മഴവില്‍ നിറമുള്ള കുന്നുകളും മരുപ്പച്ചയും ഉപ്പുകടലും വരെ.. ലോകത്തില്‍ കണ്ടിരിക്കേണ്ട അത്ഭുതങ്ങള്‍

നമ്മള്‍ കേട്ടിട്ടും അറിഞ്ഞിട്ടും പോലുമില്ലാത്ത പലതരത്തിലുള്ള മനോഹരമായ കാഴ്ചകളാല്‍ സമ്പന്നമാണ് നമ്മുടെ ഭൂമി. വെള്ളച്ചാട്ടങ്ങള്‍ മുതല്‍ പ്രകൃതിയിലെ നിര്‍മ്മിതികള്‍ വരെ ഇതിനുദാഹരണമാണ്. അതുകൊണ്ടുതന്നെ ഇവടെ പട്ടികപ്പെടുത്തുക എന്നത് എളുപ്പമുള്ല ഒരു കാര്യമേയല്ല, പ്രത്യേകിച്ച് പത്ത് എണ്ണം മാത്രം ഉള്‍പ്പെടുത്തുമ്പോള്‍... ഒരു ജീവിതകാലം മുഴുവനും യാത്രയ്ക്കായി മാറ്റിവെച്ചാല്‍ പോലും കണ്ടു തീര്‍ക്കുവാന്‍ സാധിക്കാത്ത കാഴ്ചകളുള്ള ഈ ലോകത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹരമായ ചില കാഴ്ചകള്‍ പരിചയപ്പെടാം...

കപ്പഡോക്കിയ

കപ്പഡോക്കിയ

നാടോടിക്കഥകളിലെ ഒരിടം പോലെയാണ് തുര്‍ക്കിയിലെ കപ്പഡോക്കിയയുടെ നില്‍പ്.
പ്രകൃതി ഒരേ സമയം എത്ര മനോഹരവും എത്ര വിചിത്രവും ആകാം എന്നതിന്‍റെ നേര്‍ക്കാഴ്ച കൂടിയാണ് കപ്പഡോക്കിയ സഞ്ചാരികള്‍ക്ക് നല്കുന്നത്. മറ്റേതോ ഗ്രഹത്തില്‍ നിന്നും കൊണ്ടുവന്നു ചേര്‍ത്തുവെച്ചതുപോലെയാണ് ഈ പ്രദേശമുള്ളത്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിയൊലിച്ചപ്പോള്‍ പരന്നൊഴുകിയ ലാവയാണ് ഇന്നിവിടുത്തെ കുന്നുകളുടെ അടിസ്ഥാനം. ഈ മലകളെ തുരന്ന് അതില്‍ ഭവനവും റസ്റ്റോറന്‍റുകളും എന്തിനധികം ഷോപ്പിങ് മാളുകള്‍ വരെ ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. പഴയ കാലത്ത് ഭൂമിക്കടിയില്‍ പാറകള്‍ ചെത്തിയൊരുക്കി പള്ളികള്‍ പണിതിരിക്കുന്നതും ഇവിടെ കാണാം.
PC:Brocken Inaglory

വൈറ്റ്ഹാവന്‍ ബീച്ച്, ഓസ്ട്രേലിയ

വൈറ്റ്ഹാവന്‍ ബീച്ച്, ഓസ്ട്രേലിയ

ലോകത്തില്‍ ഏറ്റവുമധികം ഫോട്ടോ എടുക്കപ്പെട്ടിട്ടുള്ള ബീച്ചുകളില്‍ ഒന്നാണ് ഓസ്ട്രേലിയയില്‍ സ്ഥിതി ചെയ്യുന്ന വൈറ്റ്ഹാവന്‍ ബീച്ച്. ഏഴ് കിലോമീറ്രര്‍ നീളത്തില്‍ വെള്ളമന്‍ല്‍ നിറ‍്ഞു കിട്കകുന്ന ഈ ബീച്ച് സ്വര്‍ഗ്ഗത്തിന്റെ ഒരു ചെറിയ പതിപ്പായി മാത്രമേ നമുക്ക് തോന്നു. കാരണം അത്രയധികം മനോഹരമാണ് ഇതിന്റെ കാഴ്ചകള്‍.
ബീച്ചിന്റെ മികച്ച കാഴ്ച ആസ്വദിക്കാൻ, ടോങ്ങ് പോയിന്റിലേക്ക് പോകുക.
വേലിയറക്ക സമയമാണ് ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ പറ്റിയ സമയം.

ഹാമിൽട്ടൺ ദ്വീപിൽ നിന്നും ബോട്ട് വഴിയും ഷട്ട് ഹാർബർ, എയർലി ബീച്ച് തുറമുഖങ്ങൾ വഴിയും ബീച്ചിൽ എത്തിച്ചേരാം.

ദ ഫെയറി പൂള്‍സ്, സ്കോട്ലാന്‍ഡ്

ദ ഫെയറി പൂള്‍സ്, സ്കോട്ലാന്‍ഡ്

നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങിവന്നതുപോലുള്ല അനുഭവം സമ്മാനിക്കുന്ന മറ്റൊരിടമാണ് സ്കോട്ലാന്‍ഡിലെ ദ ഫെയറി പൂള്‍സ്. പച്ചപ്പും തെളിനീരൊഴുക്കും എല്ലാം ചേര്‍ന്ന് മാന്ത്രിക അനുഭവമാണ് ഈ ഇടം നല്കുന്നത്. എല്ലിനെപ്പോലും മരവിപ്പിക്കുന്ന തണുപ്പ് ആണ് ഇവിടെയുള്ളതെങ്കിലും സാഹസികത തിരയുന്ന സഞ്ചാരികളെ അതൊന്നും പിന്തിരിപ്പിക്കില്ല. വെള്ളത്തിലിറങ്ങാതെ കാഴ്ചകള്‍ വെറുതെ കാണുവാനാണെങ്കില്‍ പോലും ഇവിടേക്ക് പോകാം. വെള്ളം വന്നു പതിക്കുന്ന കല്‍ക്കുളവും വളരെ മനോഹരമായ കാഴ്ചയാണ്.
ഐൽ ഓഫ് സ്കൈയിലെ ഗ്ലെൻ ബ്രിറ്റിലില്‍ ആണ് ഇതുള്ളത്.

PC:Wojtek Szkutnik

ഗ്രാന്‍ഡ് കാന്യന്‍ നാഷണല്‍ പാര്‍ക്ക്

ഗ്രാന്‍ഡ് കാന്യന്‍ നാഷണല്‍ പാര്‍ക്ക്

ഭൂമിയിലെ ഏറ്റവും മാന്ത്രികമായ ഇടങ്ങളില്‍ ഒന്നായാണ് അമേരിക്കയിലെ ഗ്രാന്‍ഡ് കാന്യന്‍ നാഷണല്‍ പാര്‍ക്ക് അറിയപ്പെടുന്നത്. അത്ഭുതം മാത്രമാണ് ഈ പ്രദേശത്തിന് ഓരോ കാഴ്ചയിലും നല്കുവാനുള്ളത്. എത്ര തവണ കണ്ടാലും പോയാലും അതിലെ പുതുമ ഒരിക്കലും മാറുന്നില്ല എന്നാണ് ഇവിടെ പോയിട്ടുള്ളവരുടെ അനുഭവം. പരിചിതച്വവും അപരിചിതത്വവും ഒരുപോലെ തോന്നിപ്പിക്കുന്ന ഇവിടം ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നുകൂടിയാണ്. സൂര്യോദയത്തിന്റെയോ സൂര്യാസ്തമയത്തിന്റെയോ സമയത്താണ് ഇവിടം കാണേണ്ടത്.
വടക്ക്, പടിഞ്ഞാറ്, തെക്ക് എന്നിങ്ങനെ മൂന്ന് റിമ്മുകളായി ഇവിടം തിരിച്ചിരിക്കുന്നു. ഇവ മൂന്നും അവിശ്വസനീയമായ സവിശേഷ അനുഭവങ്ങൾ നൽകുന്നു. സൗത്ത് റിം മലയിടുക്കിലെ ഏറ്റവും കൂടുതൽ ആളുകള്‍ എത്തുന്നത്.

ഹുവാചിന, പെറു

ഹുവാചിന, പെറു

മരുഭൂമിയാണോ മരുപ്പച്ചയാണോ എന്നു ചോദിച്ചാല്‍ സംശയമാണ് ഹുവാചിനയുടെ കാര്യത്തില്‍. കാരണം ഇവിടുത്തെ കാഴ്ചകള്‍ എന്നത് രണ്ടും ചേരുന്ന ഒന്നാണ്. അറബി സിനിമകളിലേതു പോലെ മരുഭൂമിയുടെ അഗാധമായ സൗന്ദര്യം കാണിക്കുന്നതാണ് ഈ പ്രദേശവും. പരമ്പരാഗത മരുഭൂമി കാഴ്ചകള്‍ അല്ല, ആഡംബരങ്ങൾ വാഗ്ദാനം ചെയ്യുന്ന നാടൻ ഹോട്ടലുകളായും അഭൗമികമായ കാഴ്ചകളായും എല്ലാം ഇവിടം വളരെ സമ്പന്നമാണ്. നിഗൂഢതയും ശാന്തതയും ഒരുപോലെ നല്കുന്ന ഇടങ്ങളില്‍ ഒന്നാണിത്.

സലാർ ഡി യുയുനി, ബൊളീവിയ

സലാർ ഡി യുയുനി, ബൊളീവിയ

ലോകത്തെ അതിശയിപ്പിക്കുന്ന മറ്റൊരു കാഴ്ചയാണ് ബൊളീവിയയിലെ സലാർ ഡി യുയുനി എന്ന ഉപ്പുപാടത്തിന്‍റേത്. നവോത്ഥാന കാലഘട്ടത്തിലെ ഫാന്റസി പോലെയാണ് ഇതിന്റെ കിടപ്പെന്നാണ് പറയപ്പെടുന്നത്. തെക്കേ അമേരിക്കയിലെ ഏറ്റവും അതിശയിപ്പിക്കുന്ന കാഴ്ചയാണ് ഇതിന്‍റേത്. ഉപ്പുകടലിൽ രൂപം കൊള്ളുന്ന വിചിത്ര ദ്വീപുകൾ സന്ദര്‍ശകരെ അതിശയിപ്പിക്കും.

പ്ലിറ്റ്വിസ് ലേക്ക്സ് നാഷണൽ പാര്‍ക്ക് ക്രൊയേഷ്യ

പ്ലിറ്റ്വിസ് ലേക്ക്സ് നാഷണൽ പാര്‍ക്ക് ക്രൊയേഷ്യ

സഞ്ചാരികളെ അത്ഭുതപ്പെടുത്തിയ ഇടങ്ങളെക്കുറിച്ച് പറഞ്ഞു പോകുമ്പോള്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ഇടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്
ക്രൊയേഷ്യയിലെ പ്ലിറ്റ്വിസ് ലേക്ക്സ് നാഷണൽ പാർക്ക്. രാജ്യത്തെ ഏറ്റവും വലിയ ദേശീയോദ്യാനമായ ഈ മനോഹരമായ പാർക്ക് കാസ്കേഡുകളിലൂടെയും വെള്ളച്ചാട്ടങ്ങളിലൂടെയും പരസ്പരം ചേരുന്ന 16 പരൽ തടാകങ്ങൾക്ക് പ്രസിദ്ധമാണ്. 18 കിലോമീറ്റർ മരപ്പാതകളിലൂടെ പാര്‍ക്കിനെ കണ്ടറിയുക എന്നത് വളരെ വ്യത്യസ്തമായ അനുഭവമാണ്.

മിൽഫോർഡ് സൗണ്ട്

മിൽഫോർഡ് സൗണ്ട്

ഓസ്ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും യാത്ര ചെയ്യുമ്പോള്‍ കാഴ്ചകള്‍ ഇഷ്ടം പോലെയുണ്ടെങ്കിലും ഒഴിവാക്കരുതാത്ത ഇടമാണ് മിൽഫോർഡ് സൗണ്ട് . ലോർഡ് ഓഫ് ദി റിംഗ്സ് ഫാന്റസികൾക്ക് ജീവന്‍ നല്കുന്ന ഇവിടം എന്നും സന്ദര്‍ശകരുടെ പ്രിയ ഇടമാണ്. 1692 മീറ്റർ ഉയരമുള്ള ഈ പര്‍വ്വതം കാണുവാനായി മാത്രം ഇവിടെ എത്തുന്ന സഞ്ചാരികള്‍ നിരവധിയുണ്ട്.
പ്രതിവർഷം 500,000 സന്ദർശകര്‍ ഇവിടെ എത്തുന്നു

റെയിൻബോ പർവതങ്ങൾ

റെയിൻബോ പർവതങ്ങൾ

അമേരിക്കയ്ക്ക് ഗ്രാന്‍ഡ് കാന്യന്‍ എങ്ങനെയാണോ അതുപോലെയാണ് ഏഷ്യയ്ക്ക് റെയിൻബോ പർവതങ്ങൾ . ചൈനയിലെ ഷാങ്‌യെ ഡാൻ‌സിയ നാഷണൽ ജിയോളജിക്കൽ പാർക്കിന്റെബാഗമായ ഇവിടം അതിമനോഹരമായ കാഴ്ചയാണ് ഒരുക്കുന്നത്. മണൽക്കല്ലിനുള്ളിലെ ധാതുക്കൾ കാരണം മെറൂൺ, മജന്ത, മഞ്ഞ, പച്ച എന്നിവയുടെ നിറങ്ങളാണ് ഈ പര്‍വ്വതങ്ങള്‍ക്കുള്ളത്. ഈ വ്യത്യസ്ത നിറങ്ങളുടെ സാന്നിധ്യമാണ് പര്‍വ്വതത്തിന് ഈ പേരു നല്കിയത്.

 മാച്ചു പിച്ചു

മാച്ചു പിച്ചു

ഇൻകൻ സാമ്രാജ്യത്തിന്റെ ഭാഗമായ മാച്ചു പിച്ചു പെറുവിലാണ് സ്ഥിതി ചെയ്യുന്നത്. ഇൻകകളുടെ നഷ്ടപ്പെട്ട നഗരം എന്നാണ് മാച്ചുപിച്ചുവിനെ വിശേഷിപ്പിക്കുന്നത്. പര്‍വ്വത ശിഖരത്തില്‍ എട്ടായിരം അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ മറഞ്ഞു കിടന്നിരുന്ന ഇവിടം ഇന്നും പൂര്‍ണ്ണമായും കണ്ടെടുത്തിട്ടില്ല. 1911 -ല്‍അമേരിക്കന്‍ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം ആണ് ഈ നഗരത്തെ വീണ്ടും കണ്ടെത്തുന്നത്.

സൂര്യനസ്തമിക്കാത്ത നാടുകൾ; ഒന്നും രണ്ടും അല്ല..തുടർച്ചയായ 70 ല്‍ അധികം ദിവസങ്ങള്‍സൂര്യനസ്തമിക്കാത്ത നാടുകൾ; ഒന്നും രണ്ടും അല്ല..തുടർച്ചയായ 70 ല്‍ അധികം ദിവസങ്ങള്‍

Read more about: travel interesting facts world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X