Search
  • Follow NativePlanet
Share
» »പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!

പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!

കേരളത്തിന്‍റെ വിനോദസഞ്ചാരരംഗം അനുദിനം മാറ്റങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്.

കേരളത്തിന്‍റെ വിനോദസഞ്ചാരരംഗം അനുദിനം മാറ്റങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. അടച്ചു കിടന്നിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാം തന്നെ വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു. അതിലുപരിയായി പുത്തന്‍ സാധ്യതകളിലൂടെയാണ് കേരളത്തിന്റെ സഞ്ചാരം. കാരവന്‍ ടൂറിസവും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും പിന്നെ സ്റ്റേക്കേഷനും വര്‍ക് ഫ്രം ബീച്ചും ഒക്കെയായി സഞ്ചാരികളെ സംസ്ഥാനത്തെത്തിക്കുവാന്‍ ഇത് സഹായിക്കുമെന്നതില്‍ സംശയമില്ല.

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്

വിദേശ രാജ്യങ്ങളില്‍ സര്‍വ്വ സാധാരണമായിരുന്ന വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ കേരളത്തിനും സജീവമാകുന്ന സൂചനയാണ് ടൂറിസം രംഗത്തുനിന്നും കേള്‍ക്കുവാനുള്ളത്. സാധാരണ വരന്റെയോ വധുവിന്‍റെയോ വീട്ടില്‍ വെച്ചു നടത്തുന്ന ചടങ്ങളുകള്‍ക്കു പകരം ഇരുവീട്ടിലെയും ക്ഷണിക്കപ്പെട്ട അതിഥികള്‍ പ്രസിദ്ധമായ ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഒത്തുകൂടി അവിടുത്തെ റിസോര്‍ട്ടില്‍ വിവാഹ ചടങ്ങുകള്‍ നടത്തുന്നതാണ് ലളിതമായി പറഞ്ഞാല്‍ വെഡ്ഡിങ് ഡെസ്റ്റിനേഷന്‍. പോകുന്ന ഇടത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ച് മൂന്നോ നാലോ ദിവസം ചിലവഴിച്ച് നടത്തുന്ന ആഘോഷമാണിത്.

കേരളത്തിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്

കേരളത്തിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്

കോവളം, ആലപ്പുഴ, തേക്കടി, കൊച്ചി, അഷ്ടമുടി കായല്‍, തുടങ്ങിയ ഇടങ്ങളാണ് കേരളത്തില്‍ വളര്‍ന്നു വരുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രങ്ങള്‍.
നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച് വിവാഹത്തിലും മറ്റും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഉള്ളതിനാല്‍ കുടുംബാംഗങ്ങളും ഡെസ്റ്റിനേഷന്‍ വെഡ്ഡിങില്‍ താല്പര്യം കാണിക്കുന്നുണ്ട്. റിസോര്‍ട്ടുകളും ഹോട്ടലുകളും മിക്കപ്പോഴും പാക്കേജും മികച്ച ഡീലുകളും അവതരിപ്പിക്കുന്നതും ഈ മേഖലയില്‍ ഗുണം ചെയ്യുന്നുണ്ട്.

സ്റ്റേക്കേഷന്‍

സ്റ്റേക്കേഷന്‍

യാത്രാ രംഗത്തെ മറ്റൊരു താരം സ്റ്റേക്കേഷനാണ്. കൊവിഡ് കാലത്ത് മിക്ക കമ്പനികളും ജീവനക്കാരെ വീട്ടിലിരുന്ന് ജോലിചെയ്യുവാന്‍ അയച്ചതോടെ തലവര തെളിഞ്ഞതാണ് സ്റ്റേക്കേഷന്‍റേത്. വീട്ടില്‍ നിന്നും പുറത്തിറങ്ങുവാന്‍ പോലും സമയമില്ലാതെ പണിയെടുത്ത് ബോറടിച്ചവര്‍ താത്കാലിക ആശ്വാസത്തിനായി കുറച്ചു ദിവസം ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപത്തെ ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് ജോലി ചെയ്ത് വെകുന്നേരങ്ങള്‍ പുറത്തിറങ്ങി കാഴ്ചകള്‍ ആസ്വദിച്ച് ചെറുയാത്രയൊക്കെ നടത്തുന്നതാണ് സ്റ്റേക്കേഷന്‍. വീട്ടിലെ ബഹളങ്ങളൊന്നും ഇല്ലാതെ ജോലി സമയം ചെറിയൊരു അവധിക്കാലം പോലെ ആസ്വദിക്കാം എന്നതാണിതിന്റെ പ്രത്യേകത.

എവിടെ വേണമെങ്കിലും പോകാം

എവിടെ വേണമെങ്കിലും പോകാം

യാത്രയ്ക്കായി എവിടം വേണമെങ്കിലും തിരഞ്ഞെടുക്കാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ആലപ്പുഴയിലെ കായല്‍ കാഴ്ചകളില്‍ താല്പര്യമുള്ളവര്‍ക്ക് അവിടുത്തെ ഹോം സ്റ്റേകളിലോ ഹോട്ടലുകളിലോ മുറിയെടുക്കാം. വര്‍ക്കലയിലെയോ കോവളത്തെയോ കടല്‍തീരമാണ് താല്പര്യമെങ്കില്‍ അവിടെയും ആകാം. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് മുറിയെടുത്ത് ജോലി ചെയ്ത് കാഴ്ചകളും യാത്രയും ഒക്കെ ആസ്വദിച്ച് കുറച്ചു ദിവസം ജീവിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഭക്ഷണവും ഇന്‍റര്‍നെറ്റ് സൗകര്യങ്ങളും പ്രത്യേക പാക്കേജായി ലഭിക്കുകയും ചെയ്യും.

ചിലവില്ല!

ചിലവില്ല!

കുറഞ്ഞ ചിലവാണ് സ്റ്റേക്കേഷന്റെ മറ്റൊരു പ്രത്യേകത. റിസോര്‍ട്ടുകളുടെയോ ഹോം സ്ററേകളുടെയോ ഓഫറുകള്‍ മാത്രമല്ല, നമ്മുടെ നാട്ടില്‍തന്നെ ആയതിനാല്‍ യാത്രകള്‍ക്കായി അധികം ചിലവും വരില്ല!!

ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം<br />ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം

കേരളത്തില്‍

കേരളത്തില്‍


കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ എല്ലാ ഹോട്ടലുകളും റിസോര്‍ട്ടുകളും സ്റ്റേക്കേഷന്‍ സൗകര്യം നല്കുന്നുണ്ട്. 7 ദിവസം നീണ്ടു നില്‍ക്കുന്ന പാക്കേജ് മുതല്‍ ലഭ്യമാണ്.

കാരവന്‍ ടൂറിസം

കാരവന്‍ ടൂറിസം

കേരള വിനോദ സഞ്ചാരരംഗത്തെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് കാരവന്‍ ടൂറിസം. കാരവന്‍ കേരള എന്ന പേരിലാണ് കേരളാ ടൂറിസം വകുപ്പിന്‍റെ പദ്ധതി.
പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പാകുന്നതോടെ ആളുകള്‍ക്ക് കാരവന്‍ വാടകയ്ക്ക് എടുത്തോ അല്ലെങ്കില്‍ പാക്കേജുകള്‍ എടുത്തോ കാരവന്‍ യാത്ര നടത്താം. കാരവനില്‍ തന്നെ താമസിച്ച് ജോലി ചെയ്ത് അതില്‍ കിടന്ന് ഭക്ഷണം പാകം ചെയ്ത് നടത്തുന്ന യാത്രയാണിത്.

സൗകര്യങ്ങള്‍ എല്ലാം ലഭ്യം!

സൗകര്യങ്ങള്‍ എല്ലാം ലഭ്യം!

സോഫ-കം- ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, ഡൈനിംഗ് ടേബിള്‍, ടോയ്ലറ്റ് ക്യുബിക്കിള്‍, ഡ്രൈവര്‍ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്‍റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജിപിഎസ് തുടങ്ങി സുഖകരമായ യാത്രയ്ക്ക് വേണ്ടതെല്ലാം കാരവനില്‍ സജ്ജീകരിച്ചിരിക്കും!

ഞണ്ടുകള്‍ക്ക് യാത്ര ചെയ്യുവാനായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ദ്വീപ്! പ്രകൃതി സ്നേഹികളുടെ സ്വപ്നഭൂമി<br />ഞണ്ടുകള്‍ക്ക് യാത്ര ചെയ്യുവാനായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ദ്വീപ്! പ്രകൃതി സ്നേഹികളുടെ സ്വപ്നഭൂമി

ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം<br />ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X